x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​സി​സി​പ്പി​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സി​ന​ഗോ​ഗി​ന് തീ​യി​ട്ടു; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

പി.പി. ചെ​റി​യാ​ൻ
Published: January 13, 2026 03:21 PM IST | Updated: January 13, 2026 03:21 PM IST

മി​സി​സി​പ്പി: അ​മേ​രി​ക്ക​യി​ലെ മി​സി​സി​പ്പി സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ സി​ന​ഗോ​ഗാ​യ ബെ​ത്ത് ഇ​സ്രാ​യേ​ൽ കോ​ൺ​ഗ്രി​ഗേ​ഷ​ൻ തീ​യി​ട്ടു ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജാ​ക്സ​ൺ ന​ഗ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​രാ​ധ​നാ​ല​യ​ത്തി​ന് നേ​രെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ‌​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സി​ന​ഗോ​ഗി​ന്‍റെ ലൈ​ബ്ര​റി​യും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സും തീ​പി​ടി​ത്ത​ത്തി​ൽ പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

ലൈ​ബ്ര​റി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് വി​ശു​ദ്ധ തോ​റ ഗ്ര​ന്ഥ​ങ്ങ​ൾ ക​ത്തി​യ​മ​ർ​ന്നു. എ​ഫ്ബി​ഐ, ജോ​യി​ന്‍റ് ടെ​റ​റി​സം ടാ​സ്‌​ക് ഫോ​ഴ്‌​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ഇ​തൊ​രു ബോ​ധ​പൂ​ർ​വ​മാ​യ തീ​വയ്പ്പാ​ണെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. മി​സി​സി​പ്പി​യി​ലെ ഏ​റ്റ​വും പ​ഴ​യ ജൂ​ത ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. 1967-ൽ ​സി​വി​ൽ റൈ​റ്റ്‌​സ് പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്ത​ത്തെ​ത്തു​ട​ർ​ന്ന് കു ​ക്ല​ക്സ് ക്ലാ​ൻ ഇ​വി​ടെ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

മ​ത​വി​ദ്വേ​ഷ​വും വം​ശീ​യ​ത​യും ന​ഗ​ര​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​യി ക​ണ​ക്കാ​ക്കും എ​ന്ന് ജാ​ക്സ​ൺ മേ​യ​ർ ജോ​ൺ ഹോ​ൺ പ്ര​സ്താ​വി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ആ​രാ​ധ​നാ​ല​യം പു​ന​ർ​നി​ർ​മി​ക്കു​മെ​ന്നും താ​ത്കാ​ലി​ക​മാ​യി സ​മീ​പ​ത്തെ പ​ള്ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്രാ​ർ​ഥന​ക​ൾ തു​ട​രു​മെ​ന്നും സി​ന​ഗോ​ഗ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Mississippi Synagogue Fire USA

Recent News

Corehub Up