Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Synagogue

പു​രാ​ത​ന സി​ന​ഗോ​ഗ് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​രി​പ്പ​ണം; ഇ​റാ​നി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്ര​യേ​ൽ

ടെ​ഹ്‌​റാ​ന്‍: ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പു​രാ​ത​ന​മാ​യ ജൂ​ത​ദേ​വാ​ല​യം ത​ക​ർ​ന്നു. ടെ​ഹ്‌​റാ​നി​ലെ റാ​ഫി നി​യ സി​ന​ഗോ​ഗാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്. ഖൊ​റാ​സാ​ന്‍ ജൂ​ത​വി​ഭാ​ഗ​ക്കാ​രു​ടെ പ്ര​ധാ​ന ദേ​വാ​ല​യ​മാ​ണ് റാ​ഫി നി​യ സി​ന​ഗോ​ഗ്.

സി​ന​ഗോ​ഗി​ന് സ​മീ​പ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​സ്ര​യേ​ൽ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ജൂ​ത​ദേ​വാ​ല​യ​വും ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്ന് ഇ​റാ​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ മെ​ഹ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

രാ​ത്രി​യോ​ടെ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലാ​യി 15 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യും ഇ​റാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ സി​ന​ഗോ​ഗി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ഇ​റാ​നി​ൽ ആ​യി​ര​ത്തി​ലേ​റെ ജൂ​ത​വി​ഭാ​ഗ​ക്കാ​ര്‍ ക​ഴി​യു​ന്നു​ണ്ട്. ത​ങ്ങ​ളു​ടെ പു​രാ​ത​ന​വും പ​വി​ത്ര​വു​മാ​യ സി​ന​ഗോ​ഗു​ക​ളി​ല്‍ ഒ​ന്ന് അ​വ​ര്‍ ത​ക​ര്‍​ത്തു. തോ​റ ചു​രു​ളു​ക​ള്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ലാ​യെ​ന്നും ഇ​റാ​നി​ലെ ഇ​സ്‌​ലാ​മി​ക് ക​ണ്‍​സ​ള്‍​ട്ടേ​റ്റീ​വ് അ​സം​ബ്ലി​യി​ലെ ജൂ​ത പ്ര​തി​നി​ധി​യാ​യ ഹു​മ​യൂ​ണ്‍ സ​മേ​ഹ് പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up