x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം നേ​താ​വ് ജ​യിം​സ് മാ​ത്യു ഭീ​ഷ​ണി​പ്പെ​ടു​ത്തി; ആ​രോ​പ​ണ​വു​മാ​യി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ബ​ന്ധു

വെബ് ഡെസ്ക്
Published: October 25, 2026 09:29 AM IST | Updated: October 25, 2026 09:29 AM IST

ഇ.​പി. ജ​യ​രാ​ജ​ൻ.

കോ​ഴി​ക്കോ​ട്: വൈ​ദേ​കം റി​സോ​ർ​ട്ട് വി​വാ​ദ​ത്തി​ൽ സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യ്ക്കു​മെ​തി​രെ പ്ര​ച​രി​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റ് ത​ന്‍റേ​ത​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ശ്യാം​ജി​ത്ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്നും സം​ഭ​വ​ത്തി​ൽ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സ്ഥാ​പ​ന​ത്തി​ലെ ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മു​ൻ എം​എ​ൽ​എ ജെ​യിം​സ് മാ​ത്യു ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ശ്യാം​ജി​ത്ത് ആ​രോ​പി​ച്ചു.

വൈ​ദേ​കം റി​സോ​ർ​ട്ടി​നു​വേ​ണ്ടി ഇ.​പി. ജ​യ​രാ​ജ​ൻ ക​ർ​ത്ത​യി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് പി​ന്നി​ൽ താ​ന​ല്ലെ​ന്നാ​ണ് ശ്യാം​ജി​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ക്കൗ​ണ്ട് ഹാ​ക്കി​ങ്ങി​നെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ഭാ​ര്യ ദീ​പ വൈ​ദേ​കം റി​സോ​ർ​ട്ടി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്നു.

നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് അ​വ​രെ ജോ​ലി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തെ​ന്നും ശ്യാം​ജി​ത്ത് വ്യ​ക്ത​മാ​ക്കി. ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സ് വി​ത​ര​ണ​ത്തി​ലും പ​ർ​ച്ചേ​സ് വൗ​ച്ച​റു​ക​ളി​ലും ന​ട​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

 

Tags : Vaidekam Resort Controversy EP Jayarajan James Mathew Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up