അപകടത്തിൽപെട്ട സ്കൂട്ടർ
കൊച്ചി: ചേരാനല്ലൂരിൽ സ്കൂട്ടറിനു പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. പുലർച്ചെയാണ് സംഭവം. കാർ ഓടിച്ചിരുന്ന 17 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, അഡിഷണൽ ജഡ്ജിയുടെ മകനാണ് പടിയിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. അച്ഛന്‍റെ പേരിലാണ് കാർ. പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
Tags : Accident Scooter Car Death Minor