Kerala
കൊച്ചി: എറണാകുളം എളംകുളത്തിന് സമീപം സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കടവന്ത്ര പൊലിസ് കേസെടുത്തു. കുമ്പളം സ്വദേശി രവീന്ദ്രന്റെ (67) പരാതിയിലാണ് നടപടി.
വ്യാഴാഴ്ച വൈകുന്നേരം 4:45-ഓടെ കടവന്ത്രയിൽ നിന്ന് വൈറ്റില ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന രവീന്ദ്രന്റെ സ്കൂട്ടറിൽ ഒരേ ദിശയിൽ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. മറ്റൊരു സ്വകാര്യ ബസിനെ മറികടക്കാൻ അമിതവേഗതയിലെത്തിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലിസ് പറഞ്ഞു.
അപകടത്തിൽ രവീന്ദ്രന്റെ ഇടത് കൈത്തണ്ടയ്ക്കും ഇരുമുട്ടുകൾക്കും പാദങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. റോഡിന് നടുവിൽ വീണ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങാതിരുന്നതും, ബസിന് പിന്നാലെ വന്ന മറ്റ് വാഹനങ്ങൾ കൃത്യസമയത്ത് നിർത്തിയതുമാണ് വൻ ദുരന്തം ഒഴിവാക്കിയത്.
എന്നാൽ അപകടത്തിനുശേഷം ബസ് ജീവനക്കാർ കൃത്യമായ വൈദ്യസഹായം നൽകിയില്ലെന്നും ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞെന്നും പരാതിയുണ്ട്. അപകടം ഉണ്ടാക്കിയ കെഎൽ 31 ഇ 7878 നമ്പർ ബസിന്റെ ഡ്രൈവറോട് ശനിയാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയതായി കടവന്ത്ര പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ ഹരികൃഷ്ണൻ അറിയിച്ചു.
Kerala
കൊല്ലം: സ്കൂട്ടറിൽ കറങ്ങിനടന്ന് വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് പിടിയിൽ. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33) ആണ് പിടിയിലായത്.
പുത്തൂരിൽ നിന്ന് റൂറൽ പൊലിസ് ഡാൻസാഫ് ടീമാണ് ലിജോയെ പിടികൂടിയത്. ഹെൽമറ്റും മാസ്ക്കും ധരിച്ച് നീല സ്കൂട്ടറിൽ എത്തി കഴിഞ്ഞ നാലു മാസത്തിനിടെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി 12 പെൺകുട്ടികളെ ഉപദ്രവിച്ചതായി പ്രതി സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു.
ശൂരനാട്, കിഴക്കേ കല്ലട സ്റ്റേഷനുകളിൽ പോക്സോ വകുപ്പുകൾ ചുമത്തിയുള്ള കേസുകൾ നിലവിലുണ്ട്. കാൽനടയായോ സൈക്കിളിലോ പോകുന്ന സ്കൂൾ വിദ്യാർഥിനികൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തുമ്പോഴാണ് ആക്രമണത്തിനിരയായത്. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ചെളി തേച്ച് മറച്ചും ഒരുഭാഗം ഒടിച്ച നിലയിലും റജിസ്ട്രേഷൻ നമ്പർ കാണാത്ത തരത്തിലാണ് ഇയാൾ യാത്ര ചെയ്യുന്നത്.
സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ചെരിപ്പുകളാണ് യുവാവ് ധരിക്കുന്നത്. അക്രമത്തിനു ശേഷം കുന്നത്തൂർ, അടൂർ, കൊട്ടാരക്കര താലൂക്കുകളിലെ വിവിധ ഇടറോഡുകളിലൂടെ സഞ്ചരിച്ചാണ് കടന്നുകളയുക. വിവിധ സ്ഥലങ്ങളിൽനിന്നും ലഭ്യമായ നാനൂറോളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലിസ് അന്വേഷണം തുടങ്ങിയത്. എന്നാൽ ആദ്യഘട്ടത്തിൽ ഇയാളെ കണ്ടെത്താനായില്ല. ഡാൻസാഫ് ടീമിന്റെ തുടർച്ചയായ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കൊല്ലം–തേനി ദേശീയപാതയിൽ ശൂരനാട് പുളിമൂട് ജംഗ്ഷനു സമീപവും ചക്കുവള്ളി– മലനട റോഡിലും പടിഞ്ഞാറേകല്ലട ഐത്തോട്ടുവയിലും കിഴക്കേ കല്ലട ചിറ്റുമലയിലും വിദ്യാർഥിനികൾ അതിക്രമത്തിന് ഇരയായി. എന്നാൽ ഒരിടത്ത് പ്രതി മാസ്ക് ധരിച്ചിരുന്നില്ല.
അക്രമിയെ ധൈര്യത്തോടെ നേരിട്ട പെൺകുട്ടി ഇയാളെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. പ്രതിയുടെ രൂപവും ശരീരഭാഷയും മനസിലാക്കിയ പെൺകുട്ടി, ഇയാൾക്ക് വെറ്റില മുറുക്കുന്ന ശീലമുണ്ടെന്നും പറഞ്ഞിരുന്നു.
പൊലിസിന് പെൺകുട്ടി നൽകിയ സൂചനകളാണ് യുവാവിനെ കണ്ടെത്താൻ നിർണായകമായത്. നീല സ്കൂട്ടറിൽ സഞ്ചരിക്കുന്ന, സമാന ശരീര ഭാഷയുള്ള യുവാവിനായി സിസിടിവി ദൃശ്യങ്ങൾ താരതമ്യം ചെയ്തു ഡാൻസാഫ് ടീം മാസങ്ങളായി തുടർന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്.
Kerala
തിരുവനന്തപുരം: സ്കൂട്ടറിൽ കടത്തുകയായിരുന്ന എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ. പൂന്തുറ സ്വദേശി മുജീബ് റഹ്മാൻ (32), വിഴിഞ്ഞം സ്വദേശി സഹദ് (27) എന്നിവരാണ് പിടിയിലായത്.
രണ്ട് പേരെയും കാരോട് ബൈപാസിൽ വിഴിഞ്ഞം പയറുംമൂട് ഭാഗത്തുവച്ച് സിറ്റി ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു. ഇന്ന് രാവിലെയാണ് പിടികൂടിയത്.
മുജീബ് റഹ്മാൻ ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി ട്രെയിനിൽ നാഗർകോവിലും തുടർന്ന് ബസിൽ കളിയിക്കാവിളയിലും എത്തി. ഇവിടെ എത്തിയ മുജീബിനെ സഹദ് കൂട്ടുകാരന്റെ സ്കൂട്ടറിൽ പോയി കൂട്ടിക്കൊണ്ടു വരുമ്പോഴാണ് പിടിയിലായതെന്ന് ഡാൻസാഫ് സംഘം പറഞ്ഞു.
പൊലിസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും നാട്ടുകാരുടെ കൂടി സഹായത്തോടെ ഡാൻസാഫ് സംഘം പിടികൂടി. പ്രതികളെ വിഴിഞ്ഞം പൊലിസിന് കൈമാറി. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് രണ്ടു ലക്ഷത്തിലേറെ രൂപ വില വരും.
മുജീബ് ലഹരി വസ്തുക്കളുടെ ക്യാരിയർ ആണെന്നും ആർക്കു വേണ്ടി വാങ്ങി എന്ന് കൂടുതൽ ചോദ്യം ചെയ്താലേ അറിയാൻ കഴിയൂവെന്നും പൊലിസ് പറഞ്ഞു. പ്രതികളിൽ നിന്നു രണ്ടു മൊബൈൽ ഫോണുകൾ, രണ്ടായിരത്തോളം രൂപ എന്നിവയും പൊലിസ് കണ്ടെടുത്തു. ഇവർക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Kerala
മലപ്പുറം: സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. മലപ്പുറം പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൾ കരീം മുസ്ലിയാരാണ് മരിച്ചത്.
രാവിലെ പതിനൊന്നിന് മദ്രസാ അധ്യാപകനായ അബ്ദുൾ കരീം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പെരിന്തൽമണ്ണയിൽ നിന്നും ഗൂഡല്ലൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസാണ് ഇടിച്ചത്. ഉടന് തന്നെ ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ പാലത്തിൽവച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുക്കാട് പുത്തൻതുരുത്ത് സ്വദേശി വിനോദ് ആണ് മരിച്ചത്.
തിങ്കൾ രാത്രി 10.15നായിരുന്നു അപകടം. ബൈക്കിൽ ഒപ്പം സഞ്ചരിച്ച അനിക്ക് ഗുരുതര പരുക്കേറ്റു. ഇരുവരെയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വിനോദ് മരിച്ചു.
വിനോദും അനിയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ വടക്കുംതല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്കു തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആംബുലൻസ് വരുത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ സ്കൂട്ടർ പൂർണമായി തകരുകയും കാറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന സ്ഥലത്ത് തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല, ഇത് അപകടങ്ങൾക്കു കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
National
അമരാവതി: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്കൂട്ടറിൽ കെട്ടിവലിച്ചു. സംഭവത്തിൽ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. രാമചന്ദ്രപേട്ട സ്വദേശി യെല്ല രാജേഷ് ആണ് ആക്രമണത്തിനിരയായത്.
മെക്കാനിക്കായ വി. മഹേഷിൽ നിന്ന് രാജേഷ് 25,000 രൂപയ്ക്ക് ഒരു ബൈക്ക് വാങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ ടെസ്റ്റ് ഡ്രൈവിനിടെ യെല്ല രാജേഷ് ഓടിച്ച വാഹനം ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ കാറിലിടിച്ച് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് മഹേഷിന്റെ സഹോദരൻ പൊലിസ് ഉദ്യോഗസ്ഥന് 5,000 രൂപ നൽകി. അങ്ങനെ ബൈക്കിന്റെ വിലയും റിപ്പയർ ചെലവും ഉൾപെടെ 30,000 രൂപ യെല്ല രാജേഷ് നൽകാനുണ്ടായിരുന്നു.
എന്നാൽ യെല്ല രാജേഷ് പണം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. തുടർന്ന് സെപ്റ്റംബർ അഞ്ചിന് രാത്രി യാത്രയിലായിരുന്ന യെല്ല രാജേഷിനെ മഹേഷും സുഹൃത്ത് എൽ. ശ്രീറാമും ചേർന്ന് തടഞ്ഞ് നിർത്തി ഭോഗാപുരത്തെ മെക്കാനിക് ഷെഡിലേക്ക് കൊണ്ടുപോയി രാത്രി മുഴുവൻ തടവിലാക്കുകയായിരുന്നു.
സെപ്റ്റംബർ ആറിന് രാവിലെ പണം ഉടൻ നൽകാൻ കഴിയില്ലെന്ന് യെല്ല രാജേഷ് പറഞ്ഞതിനെ തുടർന്ന് മഹേഷും ശ്രീറാമും മറ്റ് മൂന്ന് സുഹൃത്തുക്കളായ ബി. വെങ്കട റാവു, എൻ. ഗോവിന്ദ്, വി. അപ്പ റാവു എന്നിവർ ചേർന്ന് മഹേഷിനെ മർദിച്ചു.
ആക്രമണത്തിനിടെ പ്രതികൾ ഇയാളുടെ ഷർട്ട് ഊരിമാറ്റി കൈയിലും കഴുത്തിലും കയറുപയോഗിച്ച് ബന്ധിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പിന്നീട് സ്കൂട്ടറിന് പിന്നിൽ കെട്ടിവലിക്കുകയുമായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുകയും പൊലിസ് നടപടി സ്വീകരിക്കുകയും ചെയ്തത്. സംഭവത്തിൽ കേസെടുത്ത പൊലിസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്റി ജില്ലയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്. പ്രതാപ്നഗറിലെ മിശ്രവാൻ സ്വദേശികളായ സന്ദീപ് സിംഗ് (19), അമിത് (19), സോഹൻപാൽ (18) എന്നിവർക്കാണ് പരിക്കേറ്റത്.
ലാംഗ്ഗ്ലാവിൽ നിന്ന് റിഷികേശിലേക്ക് പോവുകയായിരുന്ന ബസും സ്യാൽഗി ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു യുവാക്കൾ. സ്കൂട്ടറിൽ മൂന്ന് പേരായിരുന്നു സഞ്ചരിച്ചിരുന്നത്.
വിവരമറിഞ്ഞ ഉടൻ പൊലിസ് സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
Kerala
കൊച്ചി: നിയന്ത്രണം വിട്ട കാര് ഇടിച്ച് സ്കൂട്ടര് യാത്രികന് ഗുരുതര പരിക്ക്. നെടുമ്പാശേരി വാപ്പാലശേരി അകപ്പറമ്പ് എറിയാട്ടുതറ വീട്ടില് മനു മണിക്കാണ് (34) പരിക്കേറ്റത്.
തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ ചെറായി ദേവസ്വം നടക്ക് കിഴക്കു ഭാഗത്ത് വച്ചായിരുന്നു അപകടം.
Kerala
കൊച്ചി: ചാപ്പ കടപ്പുറത്ത് മോഷണം പതിവാകുന്നു. റോഡരികില് പാര്ക്ക് ചെയ്തിരുന്ന സ്കൂട്ടര് മോഷണം പോയതായി പരാതി. ഞാറക്കല് നോട്ടച്ചാം വേലിയകത്ത് നിഖിലിന്റെ സ്കൂട്ടറാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ മാലിപ്പുറം ചാപ്പ കടപ്പുറത്ത് റോഡരികില് പാര്ക്ക് ചെയ്തിരുന്ന സ്കൂട്ടര് പിന്നീട് കാണാതാവുകയായിരുന്നു. ഞാറക്കല് പോലീസ് പരാതിയില് അന്വേഷണം ആരംഭിച്ചു.
ഈ മാസം 20ന് എടവനക്കാട് സ്വദേശിയുടെ ആപ്പിള് ഐപാഡും മൊബൈലും ചാര്ജറുമടക്കം മോഷണം പോയിരുന്നു.
Kerala
കൊച്ചി: ഞാറക്കലിൽ കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രികയുടെ കൈവിരലുകൾ അറ്റുപോയി. നായരമ്പലം വാടേല് മേനാച്ചേരി ശാന്ത തോമസിനാണ് (70) ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ ഞാറക്കല് പെരുമ്പിള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം. പിന്നാലെയെത്തിയ കാര് ഓവര്ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറില് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ശാന്തയുടെ കൈയിലൂടെ എതിരെ വരികയായിരുന്നു ബസിന്റെ ചക്രം കയറിയിറങ്ങി.
സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന നായരമ്പലം സ്വദേശി വാസന്തിയുടെ (35) കൈകാലുകൾക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയില് ചികിത്സയിലാണ്.
Kerala
മാനന്തവാടി: കൈതപ്പൊയില് വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. അഞ്ചുകുന്ന് മാനാഞ്ചിറ ചക്കര റഷീദ്(51)ആണ് ഇന്നു പുലര്ച്ചെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് മരിച്ചത്.
നോളജ് സിറ്റി റോഡില് ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. റഷീദും ഭാര്യ റംലയും സഞ്ചരിച്ച സ്കൂട്ടര് പിക്കപ്പ് വാനില് ഇടിക്കുകയായിരുന്നു. പരിക്കേറ്റ റംല കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്.
Kerala
വടക്കാഞ്ചേരി: ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ഗൃഹനാഥനു ഗുരുതര പരിക്ക്. സമീപത്തെ ഗൃഹോപകരണ സാധനങ്ങൾ റിപ്പയർ ചെയ്യുന്ന കടയിലേക്കും കാർ ഇടിച്ചുകയറി ഗൃഹോപകരണങ്ങൾ തകർത്തു.
കരുമത്ര സ്വദേശി നീണ്ടുശേരി വീട്ടിൽ പോൾ ( 59 )നാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ പോളിനെ നാട്ടുകാർ ആദ്യം മെഡിക്കൽ കോളജിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവോണനാളിൽ മച്ചാട് - താണികുടം സംസ്ഥാന പാതയിൽ മച്ചാട് സ്കൂളിനു സമീപം രാവിലെ 10.30 നായിരുന്നു അപകടം. ഇടിച്ച സ്കൂട്ടറും പോളിനെയും കൊണ്ട് കാർ 60 മീറ്ററോളം വലിച്ചു കൊണ്ടുപോയതായും പ്രദേശവാസികൾ പറഞ്ഞു. കരുമത്ര സ്വദേശിയും മുൻ പട്ടാളക്കാരനുമായ പുലിക്കോട്ടിൽ ജോൺസന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.
Kerala
മലപ്പുറം: പെരിന്തല്മണ്ണ - ഏലംകുളം റോഡില് പെരുമ്പാറ അടിവാരത്ത് വച്ച് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുളക്കാട്ടുകുര്ശി ചുള്ളിയോട്ടില് നാരായണന്കുട്ടിയുടെ മകന് ശ്രീരാഗ് (23) ആണ് മരിച്ചത്.
പെരിന്തല്മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യനാണ് ശ്രീരാഗ്. സ്വകാര്യ ബസും ശ്രീരാഗ് സഞ്ചരിച്ച സ്കൂട്ടറും തമ്മില് കൂട്ടിയിടിച്ചായിരുന്നു അപകടം.
രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ഉടന് തന്നെ പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കും.
Kerala
കൊച്ചി: നിരോധിത പുകയില ഉല്പ്പന്നമായ 61 പാക്കറ്റ് ഹാന്സുമായി യുവാവ് പിടിയില്. പള്ളുരുത്തി പെരുമ്പടപ്പ് കുഴിക്കണ്ടത്തില് നവാസ് ആണ് ഞാറക്കല് പോലിസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെ കാള മുക്കില് വച്ചാണ് നവാസ് പിടിയിലായത്. ഇയാള് സഞ്ചരിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് എടുത്ത ശേഷം ജാമ്യത്തില് വിട്ടയച്ചു.
District News
കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളം മേരിഗിരി സ്കൂളിനു മുന്നിൽ കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. പാലക്കുഴ സ്വദേശികളായ മാമ്പുഴയിൽ സതി സോമശേഖരൻ (55), സഹോദര പുത്രൻ വടക്കുംകരയിൽ സനീഷ് (37) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
മൂവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന സ്കൂട്ടർ മേരിഗിരി സ്കൂളിലേക്ക് തിരിയുന്നതിനിടെ എതിർ ദിശയിൽ നിന്ന് എത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ മേരിഗിരി സ്കൂളിലെ കാന്റീൻ ജീവനക്കാരിയായ സതി സോമശേഖരന്റെ കൈകാലുകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂത്താട്ടുകുളം മാരുതി ജംഗ്ഷൻ സ്വദേശി നോബി ജോണിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
Kerala
മലപ്പുറം: കുറിപ്പുറത്ത് സ്കൂട്ടര് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊന്നാനി പുറത്തൂര് തൃത്തല്ലൂര് കുന്നുങ്ങല് സ്വദേശി കുളത്ത് അബ്ദുല് റസാഖിന്റെ മകന് മുഹമ്മദ് റിഷാല് (19) ആണ് മരിച്ചത്. കുറ്റിപ്പുറം കൊളക്കാട്ട് ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.
ഒരു വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനായാണ് റിഷാലും സുഹൃത്തും സ്കൂട്ടറിൽ യാത്രതിരിച്ചത്. വഴി അറിയാത്തതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു യാത്ര. കൊളക്കാട് ഇറക്കം ഇറങ്ങുന്നതിനിടെ ഇവര് സഞ്ചരിച്ച സ്കൂട്ടര് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില് നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റിഷാലിനെ ഉടന് തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. എന്നാൽ, പോലീസ് മേഖലയിലെത്തിയിട്ടും അപകടം നടന്ന സ്ഥലം തിരിച്ചറിയാനായില്ല.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് അപകടം നടന്ന സ്ഥലം കൃത്യമായി അറിയാത്തതിനാല് ഏറെ തെരച്ചിലിന് ശേഷം രാത്രി വൈകിയാണ് പോലീസിന് സ്ഥലം കണ്ടെത്താന് സാധിച്ചത്. മാതാവ്: സക്കീന. സഹോദരങ്ങള്: റിഫാനിയ, റസല്.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിലെ ആക്രിക്കടയിൽ ഉണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. പഴയ സ്കൂട്ടർ വിൽപ്പനയെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തമിഴ്നാട് സ്വദേശി മുത്തുകുമാർ, മണികണ്ഠൻ, ശരവണൻ, സുധാ മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. അക്രമം നടത്തിയത് രണ്ട് വാഹനങ്ങളിലായെത്തിയ നാലംഗ സംഘം.
Kerala
കോട്ടയം: കുറവിലങ്ങാട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു.
കാളികാവിൽ എംസി റോഡിൽ ആണ് അപകടം ഉണ്ടായത്. കളത്തൂർ സ്വദേശി തെക്കേകല്ലാലിക്കുന്നേൽ തോംസൺ ജോർജ് (50) ആണ് മരിച്ചത്.
Kerala
കൊല്ലം: പ്ലാമൂട്ടില് വാഹനാപകടത്തില് യുവതിക്ക് ദാരുണാന്ത്യം. ശ്രീലക്ഷ്മി നിലയത്തില് അശ്വതി (35) ആണ് മരിച്ചത്. മകളുമായി സ്കൂളിലേയ്ക്ക് സ്കൂട്ടറില് പോകവെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
കുന്നിക്കോട് പ്ലാമൂട്ടില് റോഡിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില് അശ്വതി റോഡിലേക്കു തെറിച്ചുവീണു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഒപ്പമുണ്ടായിരുന്ന മകള് ദിയയ്ക്ക് സാരമായി പരിക്കേറ്റു. കുട്ടി ഇപ്പോള് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാര് സ്കൂട്ടറില് ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള് പറയുന്നു. സംഭവത്തില് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കോട്ടയം: പാലാ പൊൻകുന്നം റോഡിൽ പൈകയിൽ നിർത്തിയിട്ടിരുന്നതടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ കാവാലം സ്വദേശികളായ ശരത് ലാൽ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന കാവാലം സ്വദേശി മനീഷിനെ ഗുരുതരപരിക്കുകളോടെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരും കുമ്പാനിയിലെ ക്രെയിൻ സർവീസ് സ്ഥാപനത്തിലെ ഓപ്പറേറ്റർമാരാണ്. അപകടം നടന്ന ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ ലോറി കയറി മരിച്ചു. സുനിത അക്ഷയ്ലാൽ പാൽ (46) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അക്ഷയ്ലാൽ പാലിന് പരിക്കേറ്റു.
ഇരുവരും സ്കൂട്ടറിൽ ഭിവണ്ടിയിലെ പുതിയ ഫ്ലാറ്റ് കാണാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഴ വെള്ളം നിറഞ്ഞു കിടന്നതിനാൽ റോഡിലെ കുഴി അക്ഷയ്പാലിന് കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ സ്കൂട്ടർ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അക്ഷയ്ലാൽ റോഡരികിലേക്ക് തെറിച്ച് വീണ് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, സുനിത വീണത് റോഡിന്റെ മധ്യഭാഗത്തേക്കായിരുന്നു. ഈ സമയം പിന്നാലെ വന്ന ലോറി സുനിതയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സുനിത സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ അക്ഷയ്ലാൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വിവരമറിഞ്ഞ് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതേദഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്.
Kerala
കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലിൽ ജോണിന്റെ മകൻ ജിതിൻ (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. പിക്കപ്പ് വാൻ റോഡരികിൽ നിർത്തി പഞ്ചറായ ടയർ മാറ്റുന്നതിനിടെയായിരുന്നു സംഭവം.
മഴയും റോഡിലെ വളവും കാരണം റോഡരികിൽ നിർത്തിയിട്ട വാഹനം ജിതിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്റീരിയർ വർക്കറായ ജിതിൻ പണിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ: അനറ്റ് (കീഴില്ലം എരമത്തുകുടി കുടുംബാംഗം). മകൻ: ആഷർ.
District News
തലയോലപ്പറമ്പ്: സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന്റെ കാലിന് ഗുരുതര പരിക്ക്. ഏറ്റുമാനൂർ നടുത്തറയിൽ ഷിഹാബിന്റെ മകൻ ആഷിനാ(21)ണ് പരിക്കേറ്റത്. ആഷിനെ മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6.35 ഓടെ വെട്ടിക്കാട്ട്മുക്ക് പാലത്തിനു സമീപമായിരുന്നു അപകടം. തലയോലപ്പറമ്പിൽനിന്ന് എറണാകുളത്തേക്ക് പോയ സ്വകാര്യബസ് എതിരേ വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എറണാകുളത്ത് സ്വകാര്യകമ്പനിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആഷിൻ. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
District News
കാഞ്ഞിരപ്പള്ളി: ഓല ഇലക്ട്രിക് സ്കൂട്ടര് ഷോറൂമില് ചാര്ജ് ചെയ്യാന് ഇട്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു.
ഇന്നലെ രാവിലെ 8.25ാടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് സ്കൂളിന് സമീപം അടച്ചിട്ടിരുന്ന ഷോറൂമില് നിന്ന് പുക ഉയര്ന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. സംഘം ഷട്ടര് തകർത്ത് അകത്ത് കയറിയാണ് തീയണച്ചത്. മറ്റ് നാശനഷ്ടങ്ങളില്ലെന്നും ഒരു വാഹനത്തിന് മാത്രമാണ് തീ പിടിച്ചതെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര് അറിയിച്ചു.
Kerala
തിരുവനന്തപുരം: വിതുര-തൊളിക്കോട് റോഡിൽ സ്കൂട്ടർ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദനം. തൊളിക്കോട് തോട്ടുമുക്ക് സ്വദേശി സുരേഷിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തൊളിക്കോട് - തോട്ടുമുക്ക് റോഡിലെ പേരേത്തുപാറ പെട്രോൾ പമ്പിന് മുന്നിൽ ഒമാനി വാൻ റോഡിന് കുറുകെ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഈ വഴി സ്കൂട്ടറിൽ എത്തിയ സുരേഷ് വാൻ മാറ്റാനായി ഹോണടിച്ചു. ഇതിൽ പ്രകോപിതരായ വാഹനത്തിലുണ്ടായിരുന്ന സംഘം ഹോണടിച്ചത് എന്തിനാണെന്ന് ചോദിച്ച് സുരേഷിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.
Kerala
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കടമറ്റം പെരുവംമുഴിയില് നടന്ന വാഹനാപകടത്തില് കോളജ് വിദ്യാര്ഥിക്കു ദാരുണാന്ത്യം. തൊടുപുഴ മടക്കത്താനം ശിവനിവാസ് വീട്ടിൽ സുനീപ് ശിവന്റെ മകൻ എസ്. രാഹുല് (20) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.
വരിക്കോലി മുത്തൂറ്റ് എന്ജിനിയറിംഗ് കോളജിലെ വിദ്യാര്ഥിയാണ് രാഹുല്. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയന് ജോസഫ് (21) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വിദ്യാര്ഥികള് സഞ്ചരിച്ചിരുന്ന സ്കൂട്ടര് മുന്നിലുണ്ടായിരുന്ന കാറിനെ ഓവര്ടേക്ക് ചെയ്തു കയറാന് ശ്രമിക്കുന്നതിനിടെ കാറില് തട്ടുകയും നിയന്ത്രണം വിട്ട സ്കൂട്ടറില്നിന്നു റോഡിലേക്കു തെറിച്ചുവീണ രാഹുലിന്റെ തലയിലൂടെ എതിരെ വന്ന ലോറിയുടെ ചക്രങ്ങള് കയറിയിറങ്ങുകയായിരുന്നു.
ഉടന്തന്നെ ഇരുവരെയും കോലഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചെങ്കിലും രാഹുലിന്റെ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ ജൂലിയന് ജോസഫ് ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി തുടര്നടപടി സ്വീകരിച്ചു. രാഹുലിന്റെ അമ്മ സിനി.
District News
ആരക്കുഴ: സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ ഹോട്ടൽ ജീവനക്കാരൻ മരിച്ചു. ആരക്കുഴ കുന്നപ്പിള്ളിൽ ബെന്നി കുര്യൻ (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ഓടെ തൊടുപുഴ ഹൈറേഞ്ച് ഹോട്ടലിന് സമീപമായിരുന്നു അപകടം. തൊടുപുഴ കെഎസ്ആർടിസി സ്റ്റേഷനു സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായ ബെന്നി ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങവെ അജ്ഞാത വാഹനമിടിക്കുകയായിരുന്നു.
ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് മൂന്നിന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ: സ്വപ്ന വാഴക്കുളം എലുവിച്ചിറ കുടുംബാംഗം. മക്കൾ: അന്ന മരിയ, ഏബൽ ജോസഫ് (ഇരുവരും വാഴക്കുളം കാർമൽ സ്കൂൾ വിദ്യാർഥികൾ).
Kerala
പേരൂർക്കട: തിരുവനന്തപുരത്തത് വാഹനാപകടത്തെ തുടർന്ന് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശികളായ അഭിജിത്ത്, സീത എന്നിവർക്കാണ് പരിക്കേറ്റത്. മ്യൂസിയം ഭാഗത്തുനിന്ന് തിരുവനന്തപുരത്ത് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ ഇലക്ട്രിക് സ്കൂട്ടറിൽ പിറകിൽ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് വീണു. രണ്ടുപേർക്കും കൈകാലുകൾക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തുകയും ഫയർഫോഴ്സ് ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ പതിനഞ്ചുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ജ്വല്ലറി ഉടമ അറസ്റ്റിൽ. കാൺപൂർ സ്വദേശി അശോക് കുമാർ രസ്തോഗിയാണ് പിടിയിലായത്. കാൺപൂരിൽ ഒന്നിലേറെ സ്വർണക്കടകളുടെ ഉടമയാണ് അശോക്. ഇയാളുടെ ഷോറൂമിലെ ജോലിക്കെത്തിയതായിരുന്നു പെൺകുട്ടി.
സ്കൂട്ടറോടിക്കാൻ പഠിപ്പിക്കാമെന്നു പറഞ്ഞ് കുട്ടിയെ ഇയാൾ തന്റെ ഫാംഹൗസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സ്കൂട്ടർ വാങ്ങിനൽകാമെന്നും ഇയാൾ കുട്ടിയോട് പറഞ്ഞു. തുടർന്ന് ഫാംഹൗസിലെത്തിയ ശേഷം ഇയാൾ കുട്ടിയെ തടഞ്ഞു നിർത്തുകയും ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കുടുംബത്തെ മുഴുവൻ ജയിലിലാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
പിന്നീട് പലതവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന് പോലീസ് പറഞ്ഞു. ഭീഷണി സഹിക്കാതായതോടെ കുട്ടി വിവരം പിതാവിനെ അറിയിച്ചു. തുടർന്ന് കുടുംബം പോലീസിനെ സമീപിക്കുകയും അശോകിനെതിരെ കേസെടുക്കുകയും ചെയ്തു.
Kerala
തൃശൂര്: തെരുവുനായ പിന്തുടര്ന്നതിനെ തുടര്ന്ന് നിയന്ത്രണം വിട്ട സ്കൂട്ടര് മറിഞ്ഞ് പരിക്കേറ്റ വയോധിക മരിച്ചു. തൃശൂര് മുറ്റിച്ചൂരിലാണ് സംഭവം. മുറ്റിച്ചൂര് സ്വദേശിനിയായ 75 വയസുകാരി സുഹ്റയാണ് മരിച്ചത്.
മുറ്റിച്ചൂര് പാലത്തിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുഹ്റ. സ്കൂട്ടറിനടുത്തേക്ക് തെരുവുനായ ഓടിയെത്തുകയായിരുന്നു.
നായ പിന്തുടരുന്ന് കണ്ട് പേടിച്ച ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടറില് നിന്ന് സുഹ്റ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഹ്റയെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Business
കൊച്ചി: സ്കൂട്ടർ പ്രേമികളുടെ ഇഷ്ടവാഹനമായ വെസ്പയ്ക്ക് 80 വയസ്. 80-ാം വാർഷികാഘോഷം (വെസ്പ റോമ 2026) 25 മുതല് 28 വരെ റോമില് നടക്കും.
ആഘോഷത്തിൽ പങ്കെടുക്കാന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വെസ്പ ഉടമകള് സ്കൂട്ടറുമായി റോമിലെത്തുമെന്ന് അധികൃതർ പറഞ്ഞു. 60 രാജ്യങ്ങളില്നിന്നുള്ളവർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെ വിപണിയിലെത്തിയിട്ടുള്ള എല്ലാ വെസ്പ മോഡലുകളുമായാണ് ക്ലബ് അംഗങ്ങള് റോമിലെത്തുന്നത്. പാട്ടും മത്സരങ്ങളും പ്രദര്ശനങ്ങളും നാലു ദിവസത്തെ ആഘോഷത്തില് ഉണ്ടാകും.
എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഏകദേശം രണ്ടു കോടി സ്കൂട്ടറുകള് ഉണ്ടെന്ന് വെസ്പ അധികൃതർ പറഞ്ഞു.
Kerala
തൃശൂർ: ആളൂരിൽ പോലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്.
ആളൂർ ആനത്തടം സ്വദേശികളായ ജൂവിൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആളൂരിൽ ഇന്ന് വൈകുന്നേരമായിരുന്നു അപകടം.
പോലീസിന്റെ ഡാൻസാഫ് സ്ക്വാഡ് സഞ്ചരിച്ചിരുന്ന ജീപ്പ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തൃശൂർ: പൂങ്കുന്നത്തെ ജനവാസമേഖലയിൽ ഒരു വീടിനുള്ളിൽനിന്നും വാഹനങ്ങളിൽനിന്നുമായി 18 മലമ്പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയതു നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തി. പൂങ്കുന്നം എംജി നഗർ കൃഷ്ണനിലയം കാർത്തിക്കിന്റെ വീട്ടിൽനിന്നാണ് ഇന്നും ബുധനാഴ്ചയുമായി പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്.
കഴിഞ്ഞദിവസം തറയിൽനിന്ന് ഒരു പാമ്പിൻകുഞ്ഞ് ഇഴഞ്ഞുവരുന്നതു വീട്ടുകാർ കണ്ടിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് ഇത്രയും പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ബൈക്കിന്റെ സീറ്റിനടിയിൽനിന്ന് നാലും സ്കൂട്ടറിൽനിന്ന് രണ്ടും കുഞ്ഞുങ്ങളെ കണ്ടെത്തി. ഇരുവാഹനങ്ങളുടെയും സീറ്റുകൾ പൂർണമായി അഴിച്ചെടുത്താണ് വനംവകുപ്പ് സ്നേക് റെസ്ക്യൂവർമാർ പാന്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. വീടിനോടുചേർന്ന തോട്ടിൽനിന്നാണ് ഇവ എത്തിയിട്ടുണ്ടാകുകയെന്ന നിഗമനത്തിലാണ് കുടുംബം.
വീടിന്റെ തറപൊളിച്ചും പരിശോധന നടത്തി. വീടിനകത്തേക്കും പാമ്പിൻകുഞ്ഞുങ്ങൾ കയറിയിട്ടുണ്ടാകുമോ എന്ന ഭീതിയിലാണ് ഇപ്പോൾ കുടുംബം. തറയ്ക്കടിയിലെ മണ്ണ് ഇടിഞ്ഞ് വലിയൊരു വഴി രൂപപ്പെട്ടതാണ് ആശങ്ക ഇരട്ടിയാക്കുന്നത്.
വീട്ടിൽ കാർത്തിക്കിന്റെ പ്രായമായ മാതാപിതാക്കളും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബമാണ് താമസിക്കുന്നത്.
Kerala
നെടുമങ്ങാട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്. പഴകുറ്റി സ്വകാര്യ സ്കൂളിലെ അധ്യാപിക ശാലിനിയ്ക്ക് ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ മേലാംകോട് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനിടെ ഓടയിൽ വീണ ശാലിനിയുടെ കണ്ണിൽ സ്കൂട്ടറിന്റെ കിക്കർ തുളച്ചു കയറി.
ഫയർഫോഴ്സ് എത്തി കിക്കർ മാറ്റി ശാലിനിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
Kerala
കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരൻ മരിച്ചു. മേലേതട്ടാരി ഷബീറിന്റെ മകൻ അലി അഫാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം.
അഫാൻ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലും ഇത് കാണാം. അഫാനെ ഉടൻ ആശപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് മരം കടപുഴകിവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. കാരുമാത്ര സ്വദേശി മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം-പടിഞ്ഞാറെ വെന്പല്ലൂർ റോഡിൽ പോഴങ്കാവിലാൻ രാവിലെ ഒൻപതരയോടെയാണ് അപകടം.
റോഡരികിൽ നിന്ന വാകമരം കനത്ത മഴയിൽ കടപുഴകി വീഴുകയായിരുന്നു. മരത്തിനടിയിൽപ്പെട്ട മണിക്ഠൻ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
District News
കണ്ണൂർ: കാടാച്ചിറയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. മമ്മാക്കുന്ന് ജുമാ മസ്ജിദിന് സമീപത്തെ ദാറുൽ ഹുദയിൽ താഴെക്കണ്ടി റഫീഖ്-ഹുസ്ന ദമ്പതികളുടെ മകൻ മുഹമ്മദ് റസൽ ഹുസൈൻ (16)ആണ് മരിച്ചത്.
കാടാച്ചിറ-മേലൂർ റോഡിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ കടയിൽ പോകവേയാണ് അപകടം. റോഡിലേക്ക് തെന്നിവീണ സ്കൂട്ടറിൽ നിന്ന് ഓവുചാലിന്റെ സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് സയീൻ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ പത്താം ക്ലാസിൽ മികച്ച വിജയം നേടിയ റസൽ ഉപരിപഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു. സഹോദരങ്ങൾ: ഫാത്തിമ, റാസി.
Kerala
മൂവാറ്റുപുഴ: എറണാകുളം വാഴക്കുളത്ത് ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടര് യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ 130 ജംഗ്ഷന് കണ്ടത്തില് മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.50 ഓടെ വാഴക്കുളം അഞ്ചാം മൈലിലായിരുന്നു അപകടം.
തൊടുപുഴ ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന അങ്കമാലിയിലെ റൈസ് കമ്പനിയുടെ ലോറി, തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന അനീഷയുടെ സ്കൂട്ടറിലേക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അനീഷ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി, പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും.
Kerala
കൊല്ലം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ മധ്യവയസ്കൻ മരിച്ചു. പുനലൂർ പത്തനാപുരം പാതയിൽ കടക്കാമണ്ണിലായിരുന്നു അപകടം.
കോന്നി കുന്നണ്ണൂർ നെടിയകാലായിൽ മുഹമ്മദ് ഇസ്മായിൽ(55) ആണ് മരിച്ചത്. ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
പുനലൂരിലേക്ക് വരികയായിരുന്ന ബസും പുനലൂരിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദ് ഇസ്മായിൽ സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇസ്മയിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ഇടുക്കി: ഉപ്പുതറ ടൗണില് നിയന്ത്രണം വിട്ട കാര് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വളകോട് ചോക്കാട്ട് ഷേര്ലി ജോണിനാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല് കോളജിലും പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ 8.30 ഓടെ ഉപ്പുതറ ടൗണിലായിരുന്നു അപകടം. വളകോട് ഭാഗത്ത് നിന്നു വന്ന കാർ ഫെഡറല് ബാങ്കിന് സമീപം നിര്ത്തിയിട്ടിരുന്ന സ്കൂട്ടറിലും സമീപത്തെ കടയില് നിന്നും ഇറങ്ങിവന്ന ഷേര്ലിയെയും ഇടിക്കുകയായിരുന്നു. വീട്ടമ്മയെയും സ്കൂട്ടറിനെയും 20 മീറ്ററോളം നിരക്കികൊണ്ടു പോയി സമീപത്തെ കെട്ടിടത്തിന്റെ ഭിത്തിയിലിടിച്ചാണ് വാഹനം നിന്നത്.
ഇലക്ട്രിക് സ്കൂട്ടര് പൂര്ണമായും തകര്ന്നു. ചക്കുപള്ളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ കാര്. ഇവിടെ പാര്ക്കു ചെയ്തിരുന്ന സ്കൂട്ടറും കാര് ഇടിച്ചു തകര്ന്നു.
ഫെഡറല് ബാങ്കിനു സമീപത്തെ ഹോട്ടലില് നിന്നും ഭക്ഷണം കഴിച്ച ശേഷം കൂടുംബ വീട്ടിലേക്കു പോകാന് നില്ക്കുകയായിരുന്നു ഷേര്ലി. വളകോട്ടിലെ ഏലത്തോട്ടത്തില് പോയി മടങ്ങിവരികയായിരുന്നു കാറുടമ. ഡ്രൈവര് ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. കാര് ഉപ്പുതറ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തൃപ്പൂണിത്തുറ: മകനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടശേഷം മടങ്ങിയ ഗൃഹനാഥൻ ലോറിയിടിച്ചു മരിച്ചു. ഉദയംപേരൂർ കവലയ്ക്കടുത്ത് സ്മാർട്ട് നഗറിൽ എടമ്പാടത്ത് ദിനേശൻ (59) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചൂരക്കാട് ഭാഗത്ത് ദിനേശൻ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു. കോട്ടയത്ത് ലൈറ്റ് ആൻഡ് സൗണ്ട് ജോലിക്ക് ശേഷം ഇരിങ്ങാലക്കുടയിലേയ്ക്ക് മടങ്ങുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് നാലിന് ഉദയംപേരൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: രമ. മക്കൾ: ജിഷ്ണു, സജിത്. മരുമക്കൾ: ശിവപ്രിയ, അശ്വതി.
Kerala
കൊച്ചി: റോഡില് നിന്നു തെന്നി മറിഞ്ഞ സ്കൂട്ടറില് നിന്നു ബസിനടിയിലേക്ക് വീണ യുവതികള് അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് കുഴുപ്പിള്ളി പള്ളത്താംകുളങ്ങര വടക്കേ വളവിലാണ് സംഭവം.
ബസിന് മുന്നിലായി സഞ്ചരിച്ചിരുന്ന സ്കൂട്ടര് വളവ് വളക്കുന്ന സമയത്ത് റോഡില് വീണു കിടന്നിരുന്ന ഓയിലില് തെന്നി മറിയുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ വൈപ്പിന് റൂട്ടില് ഓടുന്ന സനാമോള് എന്ന ബസിന്റെ അടിയിലേക്കാണ് ഇരുവരും തെറിച്ച് വീണത്.
പെട്ടെന്ന് ഡ്രൈവര് പറവൂര് പട്ടണം സ്വദേശി വിഷ്ണു അമ്പാടി ബസ് ബ്രേക്ക് ചവിട്ടി നിര്ത്തി. ബസ് പിന്നോട്ട് എടുത്ത് ഇരുവരെയും ഉടന് രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ചയില് ഇരുവർക്കും നിസാര പരിക്കുപറ്റി. കുഴുപ്പിള്ളി സ്വദേശികളായ യാത്രികരാണ് ഇവര്.
Kerala
തിരുവനന്തപുരം: ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സ്കൂട്ടറിൽ കാറിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല സാഫല്യത്തിൽ എസ്. മധു(47) ആണ് മരിച്ചത്.
വഴുതയ്ക്കാട് ട്രാൻസ്പോർട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസർ ആയിരുന്നു. ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സിസിലിപുരം റോഡിലായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്ത് നിന്നും ബാലരാമപുരം ഭാഗത്തേക്ക് പോയ കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുവിന്റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു. നാട്ടുകാർ ഓടിയെത്തി ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പോലീസ് കേസെടുത്തു. കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: സൗമ്യ (സഹകരണ വകുപ്പ്) മകൾ: സാഫല്യ.
Kerala
നാദാപുരം: വടകര സംസ്ഥാന പാതയിൽ പുറമേരി സർവീസ് സഹകരണ ബാങ്കിനു സമീപത്തെ യൂപ്പർ ലൈറ്റ് ഇലക്ട്രിക്കൽ ഷോറൂം, മസായി മൾട്ടി ബ്രാൻഡ് ഇലക്ട്രിക്കൽ സ്കൂട്ടർ ഷോറൂം എന്നീ കടകള് തീപിടിത്തത്തില് കത്തി നശിച്ചു.
ഇന്നലെ ഉച്ചയ്ക്കു രണ്ടേമുക്കാലോടെയാണു സ്കൂട്ടർ ഷോറൂമിൽ ബാറ്ററി പൊട്ടി തെറിച്ചാണു കെട്ടിടത്തിനുള്ളിൽ തീപടർന്നത്. നിമിഷങ്ങൾക്കകം ഇരു നില കെട്ടിടത്തിലെ എട്ട് മുറികളും തീ വിഴുങ്ങി. മൂന്നു മണിക്കൂറിലെറെ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ തീ അണച്ചപ്പോഴേക്കും രണ്ട് കടകളും ചാരമായി മാറി.
യൂപ്പർ ലൈറ്റ് ഇലക്ട്രിക്കൽ ഷോറൂമിന്റെ ഗോഡൗൺ ഈ കെട്ടിടത്തിലാണു പ്രവർത്തിച്ചിരുന്നത്. സംഭവ സമയം രണ്ടു കടകളിലുമായി നാലു ജീവനക്കാർ ഉണ്ടായിരുന്നു. തീ പടർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇലക്ട്രിക് ഉപകരണങ്ങളുടെ വൻശേഖരം അഗ്നിക്കിരയായി.
വിലാതപുരം സ്വദേശി ആർ.കെ. റഫീഖിന്റെ ഉടമസ്ഥതയിലുള്ളതാണു സ്ഥാപനം. നാലു കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായി. വയനാട് സ്വദേശികളായ എബി, ബിനു , ജെറിൻ എന്നിവരുടെ ഉടസ്ഥതയിലുള്ളതാണു സ്കൂട്ടർ ഷോറൂം.
National
ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദിൽ സ്കൂട്ടറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. സഹീറാബാദ് സ്വദേശി കവിരാജ് (40), ഭാര്യ പവാനി (35), മകൾ കീർത്തന (11) എന്നിവരാണ് മരിച്ചത്. മകൻ കാർത്തിക്കിന് പരിക്കേറ്റു. സംഭവത്തിൽ ട്രക്ക് ഡ്രൈവർ ഷെരീഫിനെതിരെ പോലീസ് കേസെടുത്തു.
രുക്മപൂരുള്ള പവാനിയുടെ വീട്ടിൽ നിന്ന് കുടുംബം മടങ്ങുന്നതിനിടെയായിരുന്നു അപകടം. തട്ടെപ്പള്ളിക്ക് സമീപം എത്തിയപ്പോൾ എതിരെ വന്ന ട്രക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കവിരാജും പവാനിയും കീർത്തനയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ കാർത്തിക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഷെരീഫ് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുകൊടുത്തു.
Kerala
വെഞ്ഞാറമൂട്: എംസി റോഡിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്സിംഗ് കോളജ് വിദ്യാർഥി പുനലൂർ ചെമ്മണ്ണൂർ പത്തേക്കർ കൈലാസ് മന്ദിരത്തിൽ ജഗത് വിജയ് (23) ആണ് മരിച്ചത്.
എം.സി റോഡിൽ കീഴായിക്കോണം ജംഗ്ഷനു സമീപത്താണ് അപകടം. കിളിമാനൂർ ഭാഗത്തുനിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ജീപ്പും എതിരേ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ജഗത് സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അജയകുമാറിന്റെയും സോജകുമാരിയുടെയും മകനാണ്.
Business
കൊച്ചി: ടിവിഎസ് മോട്ടോര് കമ്പനി ഇലക്ട്രിക് വാഹന ശ്രേണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സ്കൂട്ടറായ ടിവിഎസ് ഓര്ബിറ്റര് വി1 (1.8 കെഡബ്ല്യുഎച്ച്) പുറത്തിറക്കി.
ഇലക്ട്രിക് വാഹനങ്ങള്ക്കായി ബാറ്ററി-ആസ്-എ-സര്വീസ് (ബാസ്) പദ്ധതിയും കമ്പനി അവതരിപ്പിച്ചു.
ബാസ് പദ്ധതിയുടെ അവതരണത്തോടെ ടിവിഎസ് മോട്ടോറിന്റെ ഇലക്ട്രിക് സ്കൂട്ടര് ശ്രേണി ഇനി പിഎം ഇ-ഡ്രൈവ് ഉള്പ്പെടെ 49,999 രൂപ എന്ന പ്രാരംഭവിലയില് ലഭ്യമാകും.
ബാസ് മോഡല് വാഹനത്തിന്റെ പ്രാരംഭ വില കുറയ്ക്കുന്നതിനൊപ്പം ബാറ്ററിക്ക് ദീര്ഘകാല ഉറപ്പും ലഭിക്കും. ബാസ് പ്ലാന് ഇല്ലാതെ പുതിയ മോഡല് വാങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് പിഎം ഇ-ഡ്രൈവ് ഉള്പ്പെടെ 84,500 രൂപയാണ് എക്സ്ഷോറൂം വില.
Kerala
തൃശൂര്: വാഹന പരിശോധനയ്ക്കിടെ സബ് ഇന്സ്പെക്ടറെ സ്കൂട്ടറിനിടിച്ച് വീഴ്ത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വെങ്ങാനല്ലൂര് ചോലപ്പറമ്പില് വിഷ്ണുവിനെ (39) യാണ് ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ജോളി സെബാസ്റ്റ്യനെ വെങ്ങാനെല്ലൂരില് വച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം നിര്ത്താതെ പോവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തല് ഉള്പ്പെടെയുള്ള വകുപ്പുകള് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ അന്തോണി അടിമയുടെയും സേസമ്മയുടെയും മകൻ വർഗീസ്(30) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മുക്കോല വിഴിഞ്ഞം റൂട്ടിൽ വില്ലേജ് ഓഫിസിന് എതിരെയുളള പെട്രോൾ പമ്പിന് സമിപമാണ് അപകടം. ഇലക്ട്രീഷനായും സൗണ്ട് സിസ്റ്റത്തിലുമായി ജോലി നോക്കുകയായിരുന്നു.
മുക്കോല ഭാഗത്തുളള സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ജോലിചെയ്തശേഷം കോട്ടപ്പുറത്തുളള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പൂവാർ ഡിപ്പോയിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്.
റോഡിന്റെ ഇടതുവശം ചേർന്ന് വരികയായിരുന്ന സ്കൂട്ടറിൽ ബസിന്റെ ഇടതുഭാഗമിടിച്ച് തെറിച്ചുവീണ വർഗീസ് ബസിന്റെ അടിയിൽപ്പെടുകയും പിൻചക്രം തലയിൽ തട്ടിയുണ്ടായ അപകടത്തിലുമാണ് വർഗീസ് മരിച്ചത്.
നാട്ടുകാരെത്തി പെട്ടെന്നുതന്നെ വിഴിഞ്ഞത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. അവിവാഹിതനാണ്. സഹോദരങ്ങൾ: മൈക്കിൾ, സുനിൽ, മിൽട്ടസ്.
District News
കറുകച്ചാൽ: ടോറസ്ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റു. നെടുങ്ങാടപ്പള്ളിയിൽ താമസിക്കുന്ന ഇരവിനെല്ലൂർ സ്വദേശി ചീരംകുളം ചാക്കോ (68) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.45-ഓടെ കറുകച്ചാൽ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസിനെ മറിടക്കുന്നതിനിടയിൽ മുൻവശത്തു തട്ടി സ്കൂട്ടർ മറിയുകയായിരുന്നു. ടോറസിന്റെ അടിഭാഗത്ത് കുടുങ്ങിയ സ്കൂട്ടറും ചാക്കോയുമായി ടോറസ് 10 മീറ്ററോളം മുന്നോട്ട് പോയി. നാട്ടുകാർ ബഹളം കൂട്ടിയപ്പോഴാണ് ടോറസ് ലോറിയുടെ ഡ്രൈവർ അപകടവിവരം അറിയുന്നത്. ചാക്കോയുടെ കാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. ടോറസ് പിന്നോട്ടെടുത്ത ശേഷമാണ് ചാക്കോയെ പുറത്തെടുത്തത്. ചാക്കോയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: പാപ്പനംകോടിന് സമീപം സ്കൂട്ടറിന്റെ ഹാൻഡിലിൽ ബസ് തട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കരമന തളിയല് എസ്എംആര്വി.ലെയ്ന് ദേവികൃപയില് വിജി (53) ആണ് മരിച്ചത്.
കരമന-കളിയിക്കാവിള ദേശീയ പാതയില് തുലവിളയില് ആയിരുന്നു സംഭവം. സ്കൂട്ടര് ഓടിച്ചിരുന്ന കൂട്ടുകാരി രാജിക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
നെയ്യാറ്റിന്കര ഭാഗത്ത് നിന്നും തമ്പാനൂര് ഭാഗത്തേയ്ക്ക് വന്ന ബസ് തട്ടിയാണ് അതേ ദിശയില് സഞ്ചരിച്ചിരുന്ന സ്കൂട്ടര് മറിഞ്ഞത്. സ്കൂട്ടറിന് പുറകിലിരുന്ന വിജി മറിഞ്ഞ് ബസിന്റെ പിന്നിലെ ചക്രങ്ങള്ക്കടിയില്പ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
District News
കാട്ടാക്കട: കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ വേർപെട്ട് അപകടം. സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം നാലരയോടെ കാട്ടാക്കട-വിളപ്പിൽശാല റോഡിൽ പഴയ സർക്കിൾ ഓഫീസിനു സമീപത്തെ കൊടും വളവിലായിരു ന്നു അപകടം. കാട്ടാക്കട കിള്ളിസ്വദേശി ഷമീറാണു സ്കൂട്ടർ ഓടിച്ചിരുന്നത്. ജംഗ്ഷനിലെ പ്രധാന റോഡിൽ കൂടുതൽ തിരക്കായതിനാൽ എളുപ്പവഴിക്കു പോകാനായി ഷമീർ ഈ വഴി തെരഞ്ഞെടുക്കുകയാ യിരുന്നു.
അതേസമയം ടയർ വേർപെട്ട് തെറിക്കുന്ന സമയം മറ്റു കാൽനട യാത്രക്കാരോ വാഹനങ്ങളോ വരാതിരുന്നതും സ്കൂട്ടറിന്റെ വേഗത വളരെ കുറവായിരുന്നതും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. ടയറിലെ വാതകം പെട്ടെന്നു കുറഞ്ഞതിനാൽ നിയന്ത്രണം തെറ്റുന്നതു പോലെ യാണ് ഷമീറിനു തോന്നിയത്. പെട്ടെന്നാണ് സ്കൂട്ടർ ഉലഞ്ഞു നിയന്ത്രണംതെറ്റിയത്. പിന്നെ വശത്തുകൂടി ടയർ ഉരുണ്ടു പോകുന്നതാണു ഷബീർ കാണുന്നത്. ഇതോടെ ഭയന്ന ഷമീർ വാഹനം നിർത്തുകയായിരുന്നു.
കൃത്യമായി സർവീസ് ചെയാറുള്ള വാഹനമാണ് ഇതൊന്നും സർവീസ് സെന്ററിലെ അപാകതയാകാം ഇത്തരത്തിൽ ടയർ വേർപെട്ട് തെറിക്കാനുള്ള കാരണമെന്നും ഷബീർ പറയുന്നു.
ഘടിപ്പിക്കുന്ന ഭാഗത്തിന്റെ ഉള്ളിൽനിന്നാണ് ടയർ വേർപെട്ട് മാറിയിരിക്കുന്നത്. വിവരം ഉടൻ തന്നെ അധികൃതരെ അറിയിച്ചു.വൈകുന്നേരത്തോടെ വാഹനം സർവീസ് സെന്ററിലേക്ക് മാറ്റി.
Kerala
മാനവന്തവാടി: വയനാട് അമ്പലവയലിൽ സ്കൂട്ടര് മോഷ്ടിച്ച കേസില് രണ്ട് പേർ പിടിയിൽ. കുറ്റിപ്പുറം കൈപ്പള്ളി വീട്ടില് ഷാഹുല് ഹമീദ് (40), അമ്പലവയല് ചക്രൂട്ടി വയല് കാര്യാടന് വീട്ടില് ആയിഷ (60) എന്നിവരാണ് പിടിയിലായത്.
ഒന്നെയാര് സ്വദേശിയുടെ സ്കൂട്ടര് മോഷണം പോയ കേസിലാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ മാസം 21ന് അമ്പലവയല് ടൗണില് സെന്റ് മാര്ട്ടിന് ഹോസ്പിറ്റലിന് എതിര്വശം ഡെല്റ്റ ബേക്കറിയുടെ മുന്വശത്തായി പാര്ക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് മോഷണം പോയത്.
കോഴിക്കോട് ടൗണ് പോലീസ് സ്റ്റേഷനില് സമാനരീതിയില് മോട്ടോര് സൈക്കിള് മോഷ്ടിച്ച കേസില് ഉള്പ്പെട്ടയാളാണ് ഷാഹുല് ഹമീദ് എന്ന് പോലീസ് അറിയിച്ചു. അമ്പലവയല് സ്റ്റേഷന് എസ്എച്ച്ഒ രാംകുമാര്, അസി. സബ് ഇന്സ്പെക്ടര്മാരായ എം.കെ. സനല്, പി. ജമീല, സിവില് പോലീസ് ഓഫീസര് അഖില് എന്നിവരടങ്ങുന്ന സംഘമാണ് കേസില് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
District News
കരിവെള്ളൂര്: കരിവെള്ളൂര് കുണിയനില് ബിജെപി പ്രവര്ത്തകന്റെ സ്കൂട്ടര് അഗ്നിക്കിരയാക്കി. ബിജെപി പ്രവര്ത്തകനും നിര്മാണ തൊഴിലാളിയുമായ ചൂരിക്കാടന് രവിയുടെ സ്കൂട്ടറാണ് തീവച്ച് നശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് സ്കൂട്ടര് തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്.
വീടിന് സമീപത്തെ റോഡരികിലെ ചൂരിക്കാടന് തറവാടിന്റെ ബോര്ഡിന് താഴെയായി നിര്ത്തിയിട്ട സ്കൂട്ടറിനാണ് തീവച്ചത്.അർധരാത്രിക്കു ശേഷമാണ് സാമൂഹിക ദ്രോഹികള് സ്കൂട്ടറിന് തീയിട്ടതെന്നാണ് കരുതുന്നത്. ആളിക്കത്തിയ തീയില് ചൂരിക്കാടന് തറവാടിന്റെ ബോര്ഡും കത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് ബിജെപി നേതാക്കള് സ്ഥലം സന്ദർശിച്ചു.
Kerala
പാലക്കാട്: നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ 9.30ന് പാലക്കാട് ആലത്തൂർ പാടൂരിന് സമീപമുണ്ടായ അപകടത്തിൽ പുതുക്കോട് തിരുവട പൊറ്റ ഹക്കിമിന്റെ മകൻ അനസ് ആണ് മരിച്ചത്.
അപകടത്തിൽ പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് പരിക്കേറ്റു. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് എതിർദിശയിൽ നിന്ന് വരുകയായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസിന്റെ ജീവൻ രക്ഷിക്കാനായില്ല. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. സരയ് ജുലെന സ്വദേശി മാനവ് (19) ആണ് മരിച്ചത്.
മാനവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് സാദ് (21) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇരുവരും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികളാണ്.
മാനവിന്റെ പിറന്നാൾ ആഘോഷത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോദി മിൽ ഫ്ലൈ ഓവറിന് സമീപത്ത് വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
മാനവ് സംഭവസ്ഥലക്ക് വച്ച് തന്നെ മരിച്ചു. മുഹമ്മദ് സാദ് സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി ട്രക്ക് ഡ്രൈവർ ജഹുൽ (32) നെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Auto
ഇന്ത്യന് ഇലക്ട്രിക് സ്കൂട്ടർ വിപണിയില് ദീര്ഘദൂര യാത്രകള് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കോമാകി അവതരിപ്പിച്ച പുതിയ മോഡൽ സ്കൂട്ടറാണ് കോമാകി എക്സ്ആർ 7. പരമ്പരാഗത ഡിസൈന് ശൈലിയും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ വാഹനം റേഞ്ചിന്റെ കാര്യത്തില് വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഒറ്റത്തവണ ചാര്ജ് ചെയ്താല് 322 കിലോമീറ്റര് സഞ്ചരിക്കാന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇലക്ട്രിക് സ്കൂട്ടര് വിഭാഗത്തില് ഇന്ത്യയിലെതന്നെ ഏറ്റവും ഉയര്ന്ന റേഞ്ചുകളില് ഒന്നാണിത്. അതുകൊണ്ടുതന്നെ നഗര യാത്രകള്ക്ക് മാത്രമല്ല, ദീര്ഘദൂര യാത്രകള്ക്കും ഈ വാഹനം അനുയോജ്യമാണ്.
►ബാറ്ററി പാക്ക്
കോമാകി എക്സ്ആർ7ന്റെ പ്രധാന സവിശേഷത അതിന്റെ അത്യാധുനികമായ ബാറ്ററിയാണ്. വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ലിഥിയം അയണ് ഫോസ്ഫേറ്റ് ബാറ്ററി പാക്കാണ്. സാധാരണ ലിഥിയം അയണ് ബാറ്ററികളേക്കാള് സുരക്ഷിതവും ദീര്ഘകാലം നിലനില്ക്കുന്നതുമാണ് ഇവ.
ഏകദേശം 3000 മുതല് 5000 വരെ ചാര്ജിംഗ് സൈക്കിളുകള് ഈ ബാറ്ററി വാഗ്ദാനം ചെയ്യുന്നു. അതായത് വര്ഷങ്ങളോളം ബാറ്ററിയെക്കുറിച്ച് ആശങ്കപ്പെടാതെ വാഹനം ഉപയോഗിക്കാം. കൂടാതെ, അമിതമായി ചൂടാകുന്നതിനെ പ്രതിരോധിക്കാനും തീപിടിത്തം പോലുള്ള അപകടങ്ങള് ഒഴിവാക്കാനുമുള്ള സാങ്കേതിക സംവിധാനങ്ങള് ഇതിലുണ്ട്.
മൂന്ന് മുതല് നാല് മണിക്കൂറിനുള്ളില് ബാറ്ററി പൂര്ണമായും ചാര്ജ് ചെയ്യാം എന്നത് യാത്രകള്ക്കിടയിലെ കാത്തിരിപ്പ് ഒഴിവാക്കാന് സഹായിക്കുന്നു. മൂന്ന് കിലോവാട്ട് കരുത്തുള്ള ബിഎൽഡിസി ഹബ് മോട്ടോറാണ് സ്കൂട്ടറിന്റെ ഹൃദയം.
►രൂപകല്പ്പന
പഴയകാല സ്കൂട്ടറുകളുടെ ക്ലാസിക് ലുക്കും ആധുനിക ഇലക്ട്രിക് ഫീച്ചറുകളും ചേര്ന്നൊരു ഡിസൈനാണ് കോമാകി എക്സ്ആർ7ന്റേത്. ഡയമണ്ട് കട്ട് ഡിസൈനിലുള്ള എല്ഇഡി ഹെഡ്ലാമ്പുകള് വാഹനത്തിന് പ്രീമിയം ലുക്ക് നല്കുന്നു.
യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് വിശാലമായ ഫൂട്ട്ബോര്ഡും വലിയ സീറ്റും ഇതില് ഉള്പ്പെടുത്തിയിട്ടുണ്ട്. 30 ലിറ്ററിന്റെ സ്റ്റോറേജ് സൗകര്യവും കോമാകി എക്സ്ആർ 7 നുണ്ട്. ഗാര്നെറ്റ് റെഡ്, ജെറ്റ് ബ്ലാക്ക്, റോയല് ബ്ലൂ, സ്റ്റീല് ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളില് സ്കൂട്ടർ ലഭ്യമാണ്.
►സ്മാര്ട്ട് ഫീച്ചറുകള്
വാഹനത്തിന്റെ വേഗതയും റേഞ്ചും ബാറ്ററി വിവരങ്ങളും കൃത്യമായി മനസിലാക്കാൻ സ്മാര്ട്ട് ഡിജിറ്റല് ഡാഷ്ബോര്ഡ്, പാര്ക്കിംഗ് എളുപ്പമാക്കുന്ന പാര്ക്കിംഗ് അസിസ്റ്റ്, ചെറിയ തകരാറുകള് തനിയെ പരിഹരിക്കാന് സഹായിക്കുന്ന ഓട്ടോ റിപ്പയര് സ്വിച്ച്, ആന്റി തെഫ്റ്റ് അലാറം, മൊബൈല് ചാര്ജിംഗ് പോയിന്റ് എന്നിങ്ങനെ യാത്രാ സൗകര്യം വര്ധിപ്പിക്കുന്നതിനായി നിരവധി സ്മാര്ട്ട് ഫീച്ചറുകള് സ്കൂട്ടറിൽ ഉള്പ്പെടുത്തിയിട്ടുണ്ട്.
►വില, വാറന്റി
സാധാരണക്കാര്ക്കും താങ്ങാനാവുന്ന വിലയിലാണ് കോമാകി ഈ വാഹനം വിപണിയിലെത്തിച്ചിരിക്കുന്നത്. 89,999 രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ബാറ്ററി, മോട്ടോര്, കണ്ട്രോളര് എന്നിവയ്ക്ക് കമ്പനി മൂന്ന് വര്ഷത്തെ വാറന്റി നല്കുന്നുണ്ട്. ചാര്ജറിന് ഒരു വര്ഷത്തെ വാറന്റിയും ലഭ്യമാണ്. മുന്നിര ബ്രാന്ഡുകളായ ഓല എസ്1 എക്സ്, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് തുടങ്ങിയ മോഡലുകളുമായാണ് കോമാകി എക്സ്ആർ 7 മത്സരിക്കുന്നത്.
Kerala
കോഴിക്കോട്: ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സംരക്ഷണഭിത്തി തകർത്ത് താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തിൽ പിതാവും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി റാഫി (60), മകൾ ഫാത്തിമ നേഹ(19) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ് – എആർ ക്യാമ്പ് റോഡിനു സമീപമാണ് വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബികോം ബിരുദ വിദ്യാർഥിയാണ് ഫാത്തിമ നേഹ.
2024 ൽ ഇതേ സ്ഥലത്ത് വാഹനം തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് പതിച്ച് ഒരു സ്ത്രീയും മരിച്ചിരുന്നു. കഴിഞ്ഞ വർഷവും മൂന്നു വിദ്യാർഥികൾക്ക് ഇവിടെ താഴേക്ക് വീണ് പരിക്കേറ്റിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മുൻകാല വൈരാഗ്യത്തെ തുടർന്ന് 16 വയസുകാരൻ ആഡംബര വാഹനം സ്കൂട്ടറിൽ ഇടിപ്പിച്ച് രണ്ടുപേരെ പരിക്കേൽപ്പിച്ചു. 14 വയസുള്ള രണ്ടു കുട്ടികൾക്കാണ് പരിക്കേറ്റത്.
ഏഴു മാസം മുമ്പുണ്ടായ തർക്കത്തെ തുടർന്ന് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 16കാരനെതിരെ ബിഎൻഎസ്, മോട്ടോർ വാഹന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഴു മാസം മുമ്പ് പരാതികാരനും സുഹൃത്തും ഒരു കടയിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ 16കാരൻ ഇവരെ തുറിച്ചു നോക്കുകയും ഇതേതുടർന്ന് തർക്കമുണ്ടാകുകയും ചെയ്തു. മറ്റുള്ളവർ ഇടപെട്ട് വഴക്ക് അവസാനിപ്പിച്ചെങ്കിലും 16കാരൻ ഭീഷണി മുഴക്കിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം പരാതിക്കാരനും സുഹൃത്തും ഗംഗാപൂർ റോഡിലൂടെ സ്കൂട്ടറിൽ പോകുമ്പോൾ പതിനാറുകാരൻ പിന്നിൽ വന്ന് തുടർച്ചയായി ഹോൺ മുഴക്കി. പതിനാറുകാരന് വഴികൊടുക്കാനായി സ്കൂട്ടർ ഇടത് വശത്തേക്ക് ഒതുക്കുമ്പോഴാണ് കാർ സ്കൂട്ടറിന്റെ പിന്നിൽ വന്ന് ഇടിച്ച് കയറ്റിയത്. സംഭവത്തിൽ ഒരാളുടെ രണ്ട് കാലുകളിലും മറ്റൊരാളുടെ മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
കൊച്ചി: വൈപ്പിന് - ചെറായി റോഡില് സ്കൂട്ടറില് ഇടിച്ച ശേഷം കാര് നിര്ത്താതെ പോയി. തെലുങ്കാന രജിസ്ട്രേഷനിലുള്ള കാറാണ് യുവതിയും അമ്മയും സഞ്ചരിച്ച സ്കൂട്ടറില് ഇടിച്ച ശേഷം നിര്ത്താതെ പോയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.42ന് ആണ് അപകടം സംഭവിച്ചത്.
എടവനക്കാട് സ്വദേശികളായ നദീറ മൊയ്തു, മകള് നദിമ എന്നിവര്ക്കാണ് പരിക്കേറ്റത്. മകളായിരുന്നു സ്കൂട്ടര് ഓടിച്ചിരുന്നത്. പരിക്കേറ്റ ഇരുവരെയും നാട്ടുകാര് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തില് മുനമ്പം പോലീസ് കേസ് എടുത്തു. നിര്ത്താതെ പോയ കാറിന്റെ നമ്പര് ഒരു സിസിടിവി കാമറയില് പതിഞ്ഞിട്ടുണ്ട്. കാറിന്റെ നമ്പറുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.