ഉബൈസ്
മൂവാറ്റുപുഴ: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടര്‍ യാത്രികന് മരിച്ചു. അടൂപറമ്പ് കല്ലിങ്കല്‍കുടിയില്‍ ഉബൈസ് (46) ആണ് മരിച്ചത്.
നിര്‍മ്മല കോളജിന് സമീപം ഒക്ടോബര്‍ 15ന് രാവിലെ പതിനൊന്നോടെ മൂവാറ്റുപുഴ ഭാഗത്തു നിന്നും തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് പിന്നാലെയെത്തിയ മൂന്നംഗ സംഘം സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉബൈസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മകന് അല്‍ അമീന് (7) ആശുപത്രിയില്‍ ചികിത്സയിലാണ്. അടൂപറമ്പ് സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ് ഉബൈസ്. കബറടക്കം പിന്നീട്. ഭാര്യ: ഷെല്‍മി, മറ്റ് മക്കള്‍: അല്‍ഫിദ, അല്‍ഷിഫ.