നൗഷാദ്
കൊല്ലം: കൊല്ലം കുണ്ടറയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ടിന്നർ ഒഴിച്ച് കത്തിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ചന്ദനത്തോപ്പ് പെരിനാട് മുകളുവിളയിൽ അൽഫിയ മൻസിലിൽ നൗഷാദ് (47) ആണ് പിടിയിലായത്. കുണ്ടറ പൊലിസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഒക്ടോബർ 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഭാര്യയോടുള്ള മുൻവൈരാഗ്യത്തിന്റെ പേരിലാണ് പ്രതി അതിക്രമം കാട്ടിയത്. പുലർച്ചെ രണ്ടോടെ ഉറങ്ങിക്കിടന്ന ഭാര്യയുടെ ശരീരത്തിൽ ഇയാൾ ടിന്നർ ഒഴിച്ച് കത്തിക്കുകയായിരുന്നു.
ദേഹത്ത് തീപിടിച്ച സ്ത്രീ നിലവിളിച്ച് ഓടിയതോടെ രക്ഷിക്കാൻ ശ്രമിച്ച മകനും പൊള്ളലേറ്റു. അടുക്കള ഒഴികെ വീട്ടിലെ മറ്റ് മുറികളും ഫർണിച്ചറുമെല്ലം കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നൗഷാദിനെ ഷൊർണൂരിൽ നിന്നാണ് പൊലിസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Tags : Kundara Crime Police Investigation CaseFile FIR