മരിച്ച ബിനു
തിരുവനന്തപുരം: കുറ്റിച്ചൽ ജംഗ്ഷന് സമീപമുള്ള മാർക്കറ്റ് കെട്ടിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർക്കര വില്ലേജിൽ ഉത്തരംകോട് കുറുന്തരക്കോണം തോട്ടരികത്ത് വീട്ടിൽ ഇല്യാസ് മകൻ ബിനു (50) ആണ് മരിച്ചത്. 'കറണ്ട് ബിനു' എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ ഇന്നു രാവിലെ 7.30 ഓടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നെയ്യാർ ഡാം പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഏകദേശം 20 വർഷത്തോളമായി കുടുംബവുമായി അകന്നുകഴിയുന്ന ബിനു കുറ്റിച്ചൽ പ്രദേശത്തെ കടവരാന്തകളിലാണ് അന്തിയുറങ്ങിയിരുന്നത്. വിവാഹിതനായ ഇദ്ദേഹത്തിന് ഭാര്യ ലാജിയും ജിജിൻ, ജിൻസി എന്നീ രണ്ട് മക്കളുമുണ്ട്.
സ്ഥിരമായി മദ്യപിച്ചിരുന്ന വ്യക്തിയായിരുന്നു ബിനുവെന്നും നിലവിൽ മരണത്തിൽ മറ്റ് അസ്വാഭാവികതകളോ സംശയങ്ങളോ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് പൊലിസിൽനിന്ന് ലഭിക്കുന്ന വിവരം.
Tags : Thiruvananthapuram Dead Market Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs