എഐ ചിത്രം
പത്തനംതിട്ട: അയ്യപ്പ ഭക്തരുമായി എത്തിയ ട്രാവലറിന്റെ ഡ്രൈവറെ മർദിച്ച എഎസ്ഐയ്ക്ക് സസ്പെൻഷൻ. നിലയ്ക്കലിലുണ്ടായ സംഭവത്തിൽ എഎസ്ഐ ജിജോയെ സസ്പെൻഡ് ചെയ്യാൻ എഡിജിപി പി. വിജയൻ നിർദ്ദേശം നൽകുകയായിരുന്നു. എറണാകുളത്തുനിന്ന് ശബരിമല പ്രത്യേക ഡ്യൂട്ടിക്കായി എത്തിയ എഎസ്ഐ ജിജോയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വടക്കൻ പറവൂർ സ്വദേശിയായ പ്രശാന്തിന് മർദനമേറ്റത്. വടക്കൻ പറവൂരിൽനിന്നുള്ള ശബരിമല തീർഥാടകരുമായി നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലെത്തിയതായിരുന്നു പ്രശാന്ത്. സ്ഥലത്തുണ്ടായിരുന്ന പൊലിസുകാരുടെ നിർദേശപ്രകാരം വാഹനം വശത്തേക്ക് ഒതുക്കിനിർത്തി തീർഥാടകരെ ഇറക്കുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ജിജോ അവിടെയെത്തിയത്.
വന്നയുടൻ ഇയാൾ പ്രകോപിതനായി തട്ടിക്കയറി. താൻ വടക്കൻ പറവൂർ സ്വദേശിയാണെന്ന് അറിയിച്ചതോടെ എഎസ്ഐയുടെ പ്രകോപനം വർധിച്ചെന്നും മർദിക്കുകയായിരുന്നുവെന്നും പ്രശാന്ത് പറയുന്നു. മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞതാണ് എഎസ്ഐയെ കൂടുതൽ പ്രകോപിപ്പിച്ചതെന്നും പരാതിയിലുണ്ട്.
Tags : Suspended Police Assault Case Sabarimala SabarimalaPilgrims Nilakkal KeralaPolice ASISuspended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash