National
പാറ്റ്ന: ബിഹാറിൽ വീണ്ടും പെൺകുട്ടിക്ക് നേരേ അതിക്രമം. ബിഹാറിലെ ബങ്ക ജില്ലയിലെ മന്തർപർവതിലാണ് പെൺകുട്ടിക്ക് നേരെ വീണ്ടും അതിക്രമമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ഒരു സംഘം യുവാക്കൾ പെൺകുട്ടിയെ പരസ്യമായി ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
പെൺകുട്ടിയെ ചിലർ മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെൺകുട്ടിയുടെ സുഹൃത്തെന്ന് കരുതുന്നയാളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലിസ് കേസെടുക്കുകയും ദൃശ്യങ്ങളിൽ ഉള്ള ആറ് യുവാക്കളെ പ്രതികളാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ സമസ്തിപുർ, ജമുയി എന്നിവിടങ്ങളിലും പെൺകുട്ടികൾക്ക് നേരെ സമാനമായ ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെയും പൊലിസിനെതിരെയും വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
Kerala
കൊച്ചി: ബാലികയായ മകളെ അടിച്ചതിനെ ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് ഭര്ത്താവ് യുവതിയെ മര്ദിച്ചതായി പരാതി. ഞാറക്കല് താമസിച്ചിരുന്ന പെരുമ്പടപ്പ് സ്വദേശി ഒലവക്കോട് വീട്ടില് ഷാഹിനക്ക് (22) ആണ് മര്ദനമേറ്റത്.
ഭര്ത്താവായ നിതിന് (28) മുഖത്ത് അടിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് ഭിത്തിയില് കൊണ്ട് ഇടിപ്പിക്കുകയും കസേര കൊണ്ട് അടിക്കുകയും ചെയ്തെന്നാണ് പരാതിയില് പറയുന്നത്. പൊലിസില് നല്കിയ പരാതിയില് കേസെടുത്തു.
District News
പുതുപ്പാടി: പഞ്ചായത്ത് ബസാറിലെ കടയിൽ സാധനം വാങ്ങാനെത്തിയ യുവാവ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന യുവതിയെ കടന്നുപിടിച്ചതായി പരാതി. യുവതി ബഹളം വച്ചതിനെ തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞ് നാട്ടുകാർ നടത്തിയ തെരച്ചിലിലും ഇയാളെ കണ്ടെത്താനായില്ല. ഇയാൾ നേരത്തെ രണ്ട് തവണ കടയിൽ എത്തിയിരുന്നതായും ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നതായും യുവതി പറഞ്ഞു. സംഭവത്തിൽ താമരശേരി പൊലിസ് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി മന്ദിറിന് സമീപമുള്ള പാർക്കിൽ വച്ച് പൊലിസുകാരെന്ന വ്യാജേന മൂന്നംഗ സംഘം പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ആസിഫ് എന്ന പ്രതിയെ പൊലിസ് പിടികൂടി.
തിങ്കളാഴ്ച രാത്രി ഏഴിന് പെൺകുട്ടിയും ആൺസുഹൃത്തും കൽക്കാജി മന്ദിറിലെത്തിയത്. ക്ഷേത്രത്തിൽ പോയ ശേഷം ഏഴരയ്ക്ക് ഇരുവരും സമീപമുള്ള പാർക്കിലേക്ക് നടക്കാനായി പോയി.
ഇതിനിടെയാണ് 25നും 30നും ഇടയിൽ പ്രായമുള്ള മൂന്നംഗ സംഘം പൊലിസുകാരാണെന്ന വ്യാജേന ഇവർക്കടുത്തേക്ക് എത്തിയത്. തുടർന്ന് ഇരുവരേയും ഭീഷണിപ്പെടുത്തുകയും പ്രതികളിൽ ഒരാൾ തോക്കും കത്തിയുമെടുത്ത് പെൺകുട്ടിയുടെ സുഹൃത്തിനെ തടഞ്ഞുവച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് മറ്റ് രണ്ടുപേരും ചേർന്ന് പെൺകുട്ടിയെ മാറിമാറി പീഡനത്തിനിരയാക്കി. സംഭവത്തിന് ശേഷം ഇരുവരെയും ഭീഷണിപ്പെടുത്തി സംഘം സ്ഥലം വിട്ടു.
വിവരം അറിഞ്ഞ പൊലിസ് സ്ഥലത്തെത്തി രാത്രി 8:45ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ പൊലിസ് ഏറ്റുമുട്ടലിനൊടുവിൽ പിടികൂടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലിസ് സംഘവുമായുള്ള വെടിവയ്പ്പിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ആസിഫിനെ കീഴ്പ്പെടുത്തുകയായിരുന്നു. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടയിൽ തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയാകുന്ന നാലാമത്തെ സംഭവമാണിത്.
Kerala
മലപ്പുറം: നിലമ്പൂർ പൊലിസ് സ്റ്റേഷനിൽ യുവാവിനെ മർദിച്ചതായി പരാതി. കാട്ടുമുണ്ട കുന്നുപുറം സ്വദേശി കാഞ്ഞിരാല ഹർഷിദിനാണ് മർദനമേറ്റത്. മർദനത്തിൽ പല്ല് ഇളകിയെന്നും കൈക്ക് ചതവുണ്ടായെന്നു ഹർഷിദ് ആരോപിച്ചു.
നിലമ്പൂർ സ്റ്റേഷനിലെ സിപിഒ ഷഫീഖിനെതിരെയാണ് പരാതി. എന്നാൽ ഹർഷിദ് ആണ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്ന് പൊലിസ് പറയുന്നത്. ഹർഷിദിനെതിരെയും ഹർഷിദിന്റെ പരാതിയിലും വെവ്വേറെ കേസുകൾ എടുത്തു.
നേരത്തെ ആശുപത്രി ആക്രമിച്ചത് അടക്കം മറ്റു കേസുകളിലും ഹർഷിദ് പ്രതിയാണ്.
Kerala
കൊല്ലം: സ്വത്ത് വീതം വെച്ചപ്പോൾ തനിക്ക് വിഹിതം കുറഞ്ഞുപോയെന്നാരോപിച്ച് വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദിച്ചു. ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയമ്മയ്ക്കാണ് (68) മകൻ വേണുവിന്റെ മർദനമേറ്റത്. സംഭവത്തിൽ വേണുവിനെ ചവറ പൊലിസ് അറസ്റ്റ് ചെയ്തു.
സഹോദരങ്ങൾക്ക് നൽകിയതിനേക്കാൾ കുറഞ്ഞ വിഹിതമാണ് തനിക്ക് നൽകിയതെന്ന് ആരോപിച്ചായിരുന്നു വേണു അമ്മയോട് അക്രമം കാട്ടിയത്. കൈകൾ കൊണ്ടും വസ്ത്രങ്ങൾ തൂക്കുന്ന ഹാങ്ങർ ഉപയോഗിച്ചും അമ്മയെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. ഇളയമകനായ വേണുവിനൊപ്പമാണ് ശ്യാമളയമ്മ താമസം.
മാതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്സാണ് മർദന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിവരം പുറത്തറിയിച്ചത്. വീഡിയോ പ്രചരിച്ചതോടെ സ്ഥലത്തെത്തിയ ചവറ പൊലിസ് മാതാവിന്റെയും നഴ്സിന്റെയും മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിൽ ഡോക്ടർമാർക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നു. താനെ ജില്ലയിലെ കല്ല്യാൺ ഈസ്റ്റിലുള്ള ഭാനു ജ്യോതി സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോ. യോഗേന്ദ്ര ജയ്സ്വാളിനാണ് മർദനമേറ്റത്. സംഭവത്തിൽ രോഗിയുടെ മകൻ വിനീത് ജയ്വന്ത് ദേശ്മുഖിനെതിരെ കോൾസേവാഡി പോലീസ് കേസെടുത്തു.
വാരിയെല്ലിന് പരിക്കേറ്റ രോഗിയെ ഡോക്ടർ പരിശോധിക്കുകയും തുടർന്നുള്ള ചികിത്സയും മരുന്നുകളും സംബന്ധിച്ച് വിവരിക്കുകയും ചെയ്യുമ്പോഴായിരുന്നു സംഭവം. ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ച് ചോദിച്ച പ്രതി ഡോക്ടറോട് അനാദരവോടെയും പ്രകോപനപരമായും സംസാരിക്കുകയായിരുന്നു. ബഹുമാനക്കുറവ് ചോദ്യം ചെയ്തതോടെ പ്രകോപിതനായ പ്രതി, ഡോക്ടറെ അധിക്ഷേപിക്കുകയും കഴുത്തിന് പിടിച്ച് മർദിക്കുകയുമായിരുന്നു.
ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ടാണ് ഡോക്ടറെ രക്ഷപ്പെടുത്തിയത്. ശിവസേന കൗൺസിലർ ഡോക്ടറെ മർദിച്ച മുൻ സംഭവത്തിന് പിന്നാലെയുണ്ടായ സമാന സംഭവം ഡോക്ടർമാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഡോക്ടർമാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മറ്റ് സംഘടനകളും ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ലഹരി നല്കി പീഡിപ്പിക്കുകയും ക്രൂരമായി മര്ദിച്ച് സ്വകാര്യ ദൃശ്യങ്ങള് ടെലിഗ്രാമില് പങ്കുവച്ച കേസില് ഭര്ത്താവിനെതിരെ കൂടുതല് ആരോപണങ്ങളുമായി അധ്യാപികയായ തൃശൂര് സ്വദേശിനി. ഭര്ത്താവ് പാലക്കുഴ അമ്പലംകുന്ന് സ്വദേശി പ്രശാന്ത് പരമേശ്വരന് ലഹരിക്കടിമയെന്ന് അധ്യാപിക. മയക്കുമരുന്ന് ഇന്ജെക്ഷന് എടുക്കാറുണ്ടെന്നും അധ്യാപിക ദീപിക ഓണ്ലൈനിനോട് പ്രതികരിച്ചു.
കൂത്താട്ടുകളം എസ്എച്ച്ഒയില് വിശ്വാസമില്ലെന്ന് ചൂണ്ടിക്കാണിച്ച് കമ്മിഷണര്ക്ക് പരാതി നല്കിയതിന് പിന്നാലെ കേസ് പുത്തന്കുരിശ് ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. ഷമീര് എന്ന ലഹരിക്കേസ് പ്രതിയുമായി ഭര്ത്താവിന് വര്ഷങ്ങളായി ബന്ധമുണ്ട്.
കാക്കനാടുള്ള ഷെമീറിന്റെ ഫ്ലാറ്റിലേക്ക് ഇയാള് സ്ഥിരമായി പോകാറുണ്ട്. ഇയാള്ക്ക് എവിടെ നിന്നാണ് ലഹരി കിട്ടുന്നത് എന്നതടക്കമുള്ള വിവരങ്ങള് ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. ഇയാളുടെ ഫോണ് ചെക്ക് ചെയ്താല് ഇതിനെ കുറിച്ചുള്ള ഡീറ്റെയ്ല്സ് കിട്ടും. എന്നാല് അതൊന്നും കൂത്താട്ടുകുളം പൊലിസ് ചെയ്തിട്ടില്ല.
ഇയാള് എംഡിഎംഎ ഇപ്പോഴും വാങ്ങുന്നുണ്ട്. പനങ്ങാട് സ്റ്റേഷനില് എംഡിഎംഎ കേസിലെ പ്രതിയാണ്. കൂത്താട്ടുകളം സ്റ്റേഷനില് തന്നെ അമ്മയെയും അച്ഛനെയും തല്ലിയത് അടക്കം നിരവധി ക്രിമിനല് കേസുകളുണ്ട്.
ഇവനെതിരെ താന് ഇറങ്ങുമെന്ന് തോന്നിയപ്പോള് തനിക്കെതിരെ തൂഫാനില് കള്ളപ്പരാതി നല്കി. തന്റെ വീട്ടില് ഡാന്സാഫ് സംഘമെത്തി വണ്ടി ചെക്ക് ചെയ്തിട്ട് പോയി. തന്നെ ഭയപ്പെടുത്താന് ചെയ്തതാണ്. ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നും തന്റെ ജോലി തെറിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച എഫ്ഐആര് ഇട്ട കേസിലെ അന്വേഷണം എന്തായെന്ന് അറിയാനായി ചൊവ്വാഴാച വിളിച്ചു നോക്കിയപ്പോള് ഞങ്ങള് തെളിവുകള് ശേഖരിക്കാനുണ്ട്, അന്വേഷണം നടത്തുവല്ലേ, എപ്പോഴും വിളിക്കണ്ടെന്ന് പറഞ്ഞു. ഇയാളെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയാല് അറിയാം ലഹരി ഉപയോഗത്തെ കുറിച്ച് അതും ചെയ്തിട്ടില്ല എന്ന് അധ്യാപിക പറഞ്ഞു.
അതേസമയം, പാലക്കുഴ അമ്പലംകുന്നിലെ പ്രശാന്തിന്റെ വീട്ടില് രാത്രികളില് കാറുകളും മറ്റ് വാഹനങ്ങളും എത്തുന്നതായി നാട്ടുകാരും പറഞ്ഞു. പ്രശാന്തിന്റെ വീട് അന്വേഷിച്ച് രാത്രികളില് പലതവണ അയല്വാസികളുടെ വീടുകളിലേക്കും ആളുകള് എത്തിയിരുന്നതായാണ് നാട്ടുകാര് പറയുന്നത്.
Kerala
മലപ്പുറം: കെഎസ്ആർടിസിബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വയനാട് പെരുംതട്ട സ്വദേശിയായ വാരിക്കോട്ട് മീത്തൽ വിനീത് കുമാർ (45) ആണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇന്ന് പുലർച്ചെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
District News
വിളപ്പിൽശാല: കാർ തടഞ്ഞുനിർത്തിയ അഞ്ചംഗ സംഘം കരാറുകാരനെ നടുറോഡിലിട്ടു ക്രൂരമായി മർദിച്ചു. വിളപ്പിൽശാല പുറ്റുമ്മേൽകോണം ജംഗ്ഷനിൽ കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
കാട്ടാക്കടയിൽനിന്നു വിളപ്പിൽശാലയിലേക്ക് വരികയായിരുന്ന ഗവ. കരാറുകാരൻ ഊറ്റുകുഴി നസീമ മൻസിലിൽ നൂർമുഹമ്മദി (56) നെയാണ് രണ്ടു ബൈക്കുകളിലായി പിൻതുടർന്നെത്തിയ അഞ്ചംഗ സംഘം പുറ്റുമ്മേൽകോണത്ത് കാർ തടഞ്ഞുനിർത്തി നടുറോഡിലിട്ട് മർദിച്ചത്. അക്രമണത്തിൽ പരിക്കേറ്റ നൂർമുഹമ്മദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പനംകോട് മാന്തോപ്പിൽ തമ്പുരാൻകാവിനു സമീപത്തു മദ്യലഹരിയിൽ നിന്നിരുന്ന യുവാക്കൾ പ്രകോപനമില്ലാതെ നൂർമുഹമ്മദിന്റെ കാറിനെ പിൻതുടരുകയായിരുന്നു. പുറ്റുമ്മേൽകോണത്തെ കൊടുംവളവു തിരിയുന്നതിനിടെ ബൈക്കുകൾ കാറിനെ മറികടന്നു തടഞ്ഞു നിർത്തുകയായിരുന്നു.
തുടർന്നു കാറിൽനിന്നു പുറത്തിറങ്ങിയ നൂർമുഹമ്മദിനെ മർദിച്ച സംഘം ബൈക്കുകളിൽ കയറി രക്ഷപ്പെടുകയും ചെയ്തു. വിളപ്പിൽശാല പോലീസ് അന്വഷണം ആരംഭിച്ചു. വിളപ്പിൽശാല ചവർ ഫാക്ടറി വിരുദ്ധ ജനകീയ സമരസമിതിയുടെ കൺവീനറായിരുന്നു മർദനമേറ്റ നൂർമുഹമ്മദ്.
കാട്ടാക്കട - വിളപ്പിൽശാല റോഡിൽ മൊഴുവൻകോട് മുതൽ കുണ്ടാമൂഴി വരെയുള്ള വിജനമായ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ തമ്പടിച്ച് കാറിലും ബൈക്കിലും സഞ്ചരിക്കുന്നവരെ അക്രമിക്കുന്നതായി പരാതിയുണ്ട്. പ്രദേശങ്ങളിൽ പോലീസ് പെട്രോളിംഗ് ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ വീട്ടുജോലിക്കാരിയെ മർദിച്ച സ്ത്രീ അറസ്റ്റിൽ. റുചിര സച്ദേവ (52) എന്ന സ്ത്രീയാണ് പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് സ്വമേധയാ കേസെടുത്തത്.
അടുക്കളയിൽ വച്ച് റുചിര ജോലിക്കാരിയെ മർദിക്കുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് അടിക്കുകയും, മുടിക്ക് പിടിച്ച് വലിച്ച് തള്ളിയിടുകയും ചെയ്തു. ദൃശ്യങ്ങൾ അയൽവാസിയാണ് രഹസ്യമായി ക്യാമറയിൽ പകർത്തിയത്.
മർദനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊബൈൽ ഫോൺ പ്രതി പിടിച്ചുവച്ചിരുന്നുവെന്നും അവരെ വീടിനുള്ളിൽ പൂട്ടിയിട്ടിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു. സംഭവത്തിന് ശേഷം വീട്ടുജോലിക്കാരി ജോലി ഉപേക്ഷിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ പിന്നാലെ പോലീസ് സ്വമേധയാ കേസെടുത്തത് റുചിരയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് സ്വദേശി അജികുമാർ (52) ആണ് പിടിയിലായത്.
കേസിൽ വ്യാഴാഴ്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം നാലായി.
കുട്ടിയുടെ പിതാവും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ആകെ ഏഴ് പേരാണ് ഈ കേസിൽ പ്രതികളായിട്ടുള്ളത്. ഇതിൽ പ്രതികളായ അച്ഛനും മറ്റൊരാളും വിദേശത്താണ് ഉള്ളത്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏഴാം ക്ലാസിലെ അവധിക്കാലത്താണ് പിതാവ് കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് പലവട്ടം ഈ ക്രൂരത തുടർന്നു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയിരിക്കുന്ന മൊഴി. സഹപാഠികളോടാണ് കുട്ടി തനിക്ക് നേരിടേണ്ടി വന്ന പീഡനവിവരങ്ങൾ ആദ്യം തുറന്നുപറഞ്ഞത്.
തുടർന്ന് ചൈൽഡ് ലൈൻ വഴി വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. വ്യത്യസ്ത കാലയളവില് നടന്ന കേസുകളായതുകൊണ്ട് പോലീസ് വിവിധ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്താണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
Kerala
കോഴിക്കോട്: രാത്രി വീടിനു പുറത്തിറങ്ങിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില് അയൽവാസി അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി ചാലില് റോഡ് സ്വദേശി ടി.കെ. മുഹമ്മദ് സഫദ് (26)ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. പയ്യാനക്കല് സ്വദേശിനിയായ യുവതി വട്ടക്കിണര് വൈഎംആര്സിയിലുള്ള തന്റെ സഹോദരന്റെ വീട്ടില് എത്തിയതായിരുന്നു.
ഇവര് രാത്രി പുറത്തിറങ്ങിയ സമയത്ത് അയല് വീട്ടില് വാടകയ്ക്ക് താമസിക്കുകയായിരുന്ന സഫദ് ഓടിയെത്തി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാന് ശ്രമിച്ച പെണ്കുട്ടിയെ ഇയാള് ഉപദ്രവിക്കുകയും ചെയ്തു. തുടര്ന്ന് യുവതിയുടെ പരാതിയില് പന്നിയങ്കര പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുകയും കോഴിക്കോട് ബീച്ചില് വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇയാളുടെ പേരില് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ആലപ്പുഴ: തൈക്കാട്ടുശേരി ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയ വയോധികനെ ഗുണ്ടാസംഘം ക്രൂരമായി മർദ്ദിച്ചു. ഔട്ട്ലെറ്റിൽ ക്യൂ നിന്നിരുന്ന മറ്റുള്ളവർ നോക്കിനിൽക്കെയായിരുന്നു സംഭവം. യുവാക്കളുടെ സംഘം വയോധികനെ പരസ്യമായി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു.
ഔട്ട്ലെറ്റിലെത്തുന്നവരിൽ നിന്ന് സംഘം സ്ഥിരമായി ഗുണ്ടാപ്പിരിവ് ഈടാക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പണം നൽകാൻ തയാറാകാത്തവരെയും ചോദ്യം ചെയ്യുന്നവരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് ഇവിടെ പതിവായിരിക്കുകയാണ്.
ഇവരുടെ ശല്യം കാരണം സാധാരണക്കാരായ ആളുകൾ കടുത്ത ഭയത്തോടെയാണ് ഇവിടേയ്ക്ക് എത്തുന്നത്. പ്രദേശത്ത് പോലീസിന്റെ ശക്തമായ നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിക്ക് മുൻവശം പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടൂർ ഏറത്ത് വയല സ്വദേശി ഗോപി (57) എന്നയാളാണ് അറസ്റ്റിലായത്.
അടൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അടൂർ ജനറൽ ആശുപത്രിക്ക് സമീപം റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ആയിരുന്നു. എതിർത്ത പെൺകുട്ടിയെ ഇയാൾ അടിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് വളരെ വേഗം പ്രതിയെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു, പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, നിധിൻ, അജിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Kerala
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി എം. സിറാജാണ് പെൺസുഹൃത്തിന്റെ പതിനാറുകാരിയായ മകളെ പീഡിപ്പിച്ചത്.
കുറച്ചുനാളുകൾക്ക് മുൻപ് സിറാജ് ചിറ്റൂരിലെത്തിയിരുന്നു. ഇവിടെവച്ചാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്. മകൾക്ക് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കാമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു.
യുവതിയെയും മകളെയും സഹോദരനെയും സിറാജ് ഫാമിലേക്ക് വിളിച്ചുവരുത്തി. പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയുമായി ഇയാൾ ഒരു മുറിയിലേക്ക് പോയി. അമ്മയോടും സഹോദരനോടും മറ്റൊരു മുറിയിൽ ഇരിക്കാനും ആവശ്യപ്പെട്ടു.
മുറിയിൽ വച്ച് സിറാജ് കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയതോടെ പെൺകുട്ടി ബഹളം വച്ചു. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡു ചെയ്തു.
Kerala
കൊല്ലം: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. പൂയപ്പള്ളി നാൽക്കവല ചരുവിള പുത്തൻവീട്ടിൽ ശ്രീകുമാർ (49) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പൂയപ്പള്ളിയിൽ ട്യൂഷന് പോകുകയായിരുന്ന വിദ്യാർഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രതി കയറിപ്പിടിച്ചെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് പൂയപ്പള്ളി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരുടെ അഭ്യർഥന മാനിച്ച് പ്രതിയെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും പിന്നെയും ഇയാൾ വിദ്യാർഥിനിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീണ്ടും വീട്ടുകാർ പരാതി നൽകിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളം ചെറായില് വാക്കുതര്ക്കത്തെ തുടര്ന്ന് ആക്രമണത്തിനിരയായെന്ന ഗൃഹനാഥന്റെ പരാതിയില് മരുമകനും സുഹൃത്തുക്കള്ക്കുമെതിരെ മുനമ്പം പോലീസ് കേസെടുത്തു.
ചെറായി കരുത്തല കളപ്പുരക്കല് ദിനേശന്റെ പരാതിയില് പറവൂര് ചെറിയ പല്ലംതുരുത്ത് സ്വദേശി ബാബുരാജ്, സുഹൃത്തുക്കളായ വിഷ്ണു, പ്രവി എന്നിവര്ക്കെതിരെയാണ് കേസെടുത്തത്.
ഫോണ് വിളിക്കുന്നതിനിടെ തര്ക്കം ഉണ്ടാവുകയും തുടര്ന്ന് ബാബുരാജും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ദിനേശന്റെ വീട്ടിലെത്തി കത്തി കൊണ്ടും പൈപ്പ് കൊണ്ടും ആക്രമിക്കുകയായിരുന്നു. വീടിന്റെ ജനല് ചില്ല് അടിച്ചു തകർക്കുകയും ചെയ്തെന്ന് പരാതിയില് പറയുന്നു.
Kerala
മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാഥിനിയുടെ കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന്റെ നടപടി. കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് നടപടി.
വടകര സ്വദേശി ബൽരാജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡിൽ എഴുതിപ്പിച്ചു.
കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകൻ തയ്യാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കൾ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Kerala
കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പറവൂർ നന്ദികുളങ്ങരയിലാണ് സംഭവം.
യുവതിയുടെ സഹോദരൻ ജയ്സൺ, ഭാര്യ എന്നിവർക്കെതിരെയാണ് പറവൂർ പോലീസ് കേസെടുത്തത്. യുവതിയെ ഇരുവരും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ മോഷണം പോയെന്ന് പ്രതികൾ അവകാശപ്പെട്ട മാല പിന്നീട് കട്ടിലിനടിയിൽ നിന്ന് കണ്ടെത്തിയെങ്കിലും, ഇത് മുക്കുപണ്ടം ആണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
സഹോദരിക്ക് നൽകാനുള്ള ഒരു ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ വേണ്ടി ബോധപൂർവ്വം കെട്ടിച്ചമച്ച വ്യാജ പരാതിയായിരുന്നു മോഷണക്കഥയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പകയിലാണ് മാല മോഷ്ടിച്ചെന്ന കള്ളക്കഥ ഉണ്ടാക്കി ജയ്സണും ഭാര്യയും ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. അതേസമയം ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: സർക്കിൾ ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ യദുകൃഷ്ണനാണ് പിടിയിലായത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐ ആശുപത്രിയിൽ ചികിത്സതേടി. കൈയിൽ മദ്യക്കുപ്പിയുമായി സ്റ്റേഷനിലേക്ക് കയറിവന്ന പ്രതി പോലീസുകാരോട് മോശമായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അക്രമാസക്തനായ ഇയാളെ പിടികൂടാൻ പോലീസ് ശ്രമിച്ചതോടെ പ്രതി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി.
ഇയാളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുമ്പ് കസേര ഉപയോഗിച്ച് സിഐയുടെ തലയ്ക്ക് അടിച്ചത്. തുടർന്ന് കൂടുതൽ പോലീസുകാരെത്തി പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
National
ലക്നോ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകനെതിരെ കേസ്. സംഭവത്തിൽ പ്രൈമറി സ്കൂൾ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഒന്നാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് പീഡനത്തിന് ഇരയായത്.
കുട്ടികളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ച് ഗ്രാമവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെയും മറ്റു വിദ്യാർഥികളുടെയും മൊഴികൾ രേഖപ്പെടുത്തി. പ്രതിയായ അധ്യാപകനെതിരെ കേസെടത്ത് തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
District News
കട്ടപ്പന: കളിയാക്കിയതിന്റെ വിരോധത്തില് അധ്യാപകന് വിദ്യാര്ഥിയെ മര്ദിച്ചതായി പരാതി. അണക്കര ഗവ. എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്ഥിക്കാണ് മര്ദനമേറ്റത്. കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില് വണ്ടന്മേട് പോലീസ് അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. കളിയാക്കിയതില് പ്രകോപിതനായ അധ്യാപകന് ചൂരല് പ്രയോഗത്തിനുപുറമേ മര്ദിച്ചതായാണ് വിദ്യാര്ഥിയുടെ പരാതി. നെഞ്ചത്തും കാലിലും ചെകിട്ടത്തും മര്ദനമേറ്റതായി മാതാപിതാക്കള് പറയുന്നു.
കുട്ടിയെ വണ്ടന്മേട് സിഎച്ച്സിയില് എത്തിച്ച് ചികിത്സ ലഭ്യമാക്കി.
അതേസമയം ചൂരല്കൊണ്ട് അടിക്കുക മാത്രമാണ് ചെയ്തതെന്നും മര്ദിച്ചിട്ടില്ലെന്നും അധ്യാപകന് പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സ്കൂള് അധികൃതരും പിടിഎ ഭാരവാഹികളും അറിയിച്ചു.
Kerala
കോഴിക്കോട്: ചേവായൂരില്നിന്നു പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില് പ്രതികള്ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്ജിതമാക്കി. പ്രതികള് നല്കിയ മുന്കൂര് ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. കണ്ണൂരിലെ രഹസ്യകേന്ദ്രത്തില് തടവിലാക്കിയ പെണ്കുട്ടിയെ കഴിഞ്ഞ ദിവസം പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചതായുള്ള കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില് സുഹൈല്, വസീം, ആത്മജു എന്നിവര്ക്കെതിരേ പോലീസ് കേസടുത്തു.
രണ്ടു സംഘങ്ങൾ
ഇവര് നല്കിയ മുന്കൂര് ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതി തള്ളി. മൊത്തം ഏഴുപേരാണ് കേസിലെ പ്രതികള്. ഇവരെ ഉടന് തന്നെ പിടികൂടുമെന്നു ചേവായൂര് എസ്എച്ചഒ പറഞ്ഞു. സുഹൈല് കണ്ണൂര് സ്വദേശിയും മറ്റു രണ്ടുപേര് കോഴിക്കോട് സ്വദേശികളുമാണ്. കോഴിക്കോട് സ്വദേശികളാണ് മുന്കൂര് ജാമ്യത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്. രണ്ടു സംഘങ്ങളാണ് പെണ്കുട്ടിയെ ഉപദ്രവിച്ചത്. ഈ സംഘങ്ങള്ക്കു പരസ്പരം ബന്ധമില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 15നു രാത്രി 10.30ന് കാറില് എത്തിയ രണ്ടു പേര് വീടിനു മുന്നില് വച്ചു പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയതായി വീട്ടുകാര് പോലീസില് പരാതി നല്കിയിരുന്നു. തുടര്ന്നു ചേവായൂര് ഇന്സ്പെക്ടറുടെ നേതൃത്വത്തില് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.
ഞെട്ടിക്കുന്ന സംഭവങ്ങൾ
ഇന്സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട ഒരു യുവാവാണ് സുഹൃത്തിന്റെ സഹായത്തോടെ രാത്രിയില് പെണ്കുട്ടിയെ കാറില് കയറ്റി കൊണ്ടുപോയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുവിനു ലഭിച്ച ഫോണ് കോള് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില് കുട്ടിയെ സംഘം നെടുമ്പാശേരിയില് എത്തിച്ചതായി വിവരം ലഭിച്ചു. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പോക്സോ ഉള്പ്പെടെയുള്ള ഗുരുതര വകുപ്പുകള് ചുമത്തുമെന്ന മുന്നറിയിപ്പിനെത്തുടര്ന്ന് പ്രതികള് പെണ്കുട്ടിയെ തിരികെ നാട്ടിലേക്കു പോകാന് അനുവദിച്ചു.
മറ്റൊരു സംഘം
പെണ്കുട്ടി തിരിച്ചു വരുന്നതിനിടെ കണ്ണൂര് സ്വദേശികളായ മറ്റൊരു സംഘത്തിന്റെ കെണിയില് വീണു. വീട്ടില് എത്തിക്കാമെന്നു പറഞ്ഞ് ഇവര് പെണ്കുട്ടിയെ കൂട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിലാക്കുകയായിരുന്നു. രണ്ടു സംഘങ്ങളും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. പെണ്കുട്ടി നാട്ടിലേക്കു തിരിച്ച വിവരമറിഞ്ഞു പോലീസ് തൃശൂര് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് എത്തിയെങ്കിലും പെണ്കുട്ടിയെ കണ്ടെത്താന് കഴിഞ്ഞില്ല.
36 ദിവസത്തിനു ശേഷം കണ്ണൂരിലെ കൊളവല്ലൂര് രഹസ്യകേന്ദ്രത്തില്നിന്നാണ് പോലീസ് കണ്ടെത്തിയത്. പെണ്കുട്ടിയെ പോലീസ് കോഴിക്കോട് സിഡബ്ല്യുസിക്കു മുന്നില് ഹാജരാക്കി. ഇവരെ കെയര്ഹോമിലേക്കു മാറ്റി.
മറ്റൊരു യുവതിയും
രഹസ്യകേന്ദ്രത്തില് മറ്റൊരു യുവതികൂടി ഉണ്ടായിരുന്നതായും അര്ധരാത്രിയിലും മറ്റും യുവതിയുവാക്കള് ഇവിടെ വന്നു വന്നുപോകുന്നതായും നാട്ടുകാര് പറഞ്ഞു. കണ്ണൂര് കൊളവല്ലൂര് പോലീസ് സ്റ്റേഷന് പരിധിയിലെ ചെറ്റക്കണ്ടിയിലാണ് കുട്ടിയെ തടവിലാക്കിയിരുന്നത്. കൊളവല്ലൂര് സ്വദേശി പറമ്പത്ത് അജിതന് എന്ന വ്യക്തി രണ്ടു മാസം മുന്പ് വാടകയ്ക്കു കൊടുത്ത വീട്ടിലാണ് പെണ്കുട്ടിയെ തട്ടികൊണ്ടുവന്നു താമസിപ്പിച്ചത്.
കഴിഞ്ഞ ദിവസം കാറില് എത്തിയ സംഘത്തെ നാട്ടുകാര് തടഞ്ഞു വച്ചു ചോദ്യം ചെയ്തിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു മയക്കുമരുന്നു തൂക്കുന്ന ത്രാസ് കണ്ടെടുത്തിരുന്നുവെന്നും നാട്ടുകാര് പറഞ്ഞു.
District News
കാഞ്ഞാര്: വീട്ടിലേക്കുള്ള വഴിയിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില് അറക്കുളം കാവുംപടിയില് വീടുകയറി ആക്രമണം നടത്തിയ നാല് പ്രതികളെ കാഞ്ഞാര് പോലീസ് അറസ്റ്റ് ചെയ്തു. അറക്കുളം കാവുംപടി മുളയ്ക്കല് വിഷ്ണു ജയന്, ജയരാജ്, ജയകൃഷ്ണന്, കദളിക്കാട്ടില് ഗൗതം കൃഷ്ണ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതില് വിഷ്ണു ജയന് മുന്പ് നടന്ന പ്രമാദമായ സാജന് സാമുവല് വധക്കേസിലെ പ്രതികൂടിയാണ്. അക്രമിസംഘത്തിലുണ്ടായിരുന്ന കാവുംപടി സ്വദേശി ജിമ്മി എന്നയാള് ഒളിവിലാണ്.
കഴിഞ്ഞ 21ന് രാത്രി 11 ഓടെയായിരുന്നു സംഭവം. അറക്കുളം കാവുംപടി സ്വദേശിയായ രാജീവന്റെ വീട്ടിലേക്കുള്ള വഴിയില് പ്രതികള് ഇരുന്ന് മദ്യപിച്ചിരുന്നു. ഇത് രാജീവന് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില് കലാശിച്ചത്.
പ്രതികള് രാജീവന്റെ വീട്ടില് അതിക്രമിച്ചു കയറി ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും മര്ദിച്ചു പരിക്കേല്പ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നിര്ദേശപ്രകാരം കാഞ്ഞാര് എസ്ഐ ഹാഷിം, ഷംസുദീന്, നജീബ്, എഎസ്ഐ ബിജു, എസ്സിപിഒ ഹരീഷ് ബാബു, ഷാജഹാന്, മുജീബ്, ബാബു സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
Kerala
ആലപ്പുഴ: 10 വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 50 വയസുകാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി ബിനു ജേക്കബ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുഡ്, ബാഡ് ടച്ചുകളെക്കുറിച്ച് അമ്മ കുട്ടിയോട് പറഞ്ഞുകൊടുക്കുന്നതിനിടെ ആണ് പ്രതി ബാഡ് ടച്ച് ചെയ്തിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയത്.
ഗൗരവമായ അതിക്രമം ഉണ്ടായെന്ന് മനസിലാക്കിയതോടെ രക്ഷിതാക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Kerala
ആലപ്പുഴ: നവകേരള യാത്രയ്ക്കു നേരേ പ്രതിഷേധിച്ച കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ ചോദ്യം ചെയ്യൽ ഏഴു മണിക്കൂറിലധികം നീണ്ടു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയില്ല.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ അനിൽകുമാർ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരെയാണ് കോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. ഡ്യൂട്ടിയുടെ ഭാഗമായുള്ള നടപടിയാണുണ്ടായതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിൽ പറഞ്ഞത്.
സംഭവം നടക്കുന്പോൾ സ്ഥലത്ത് പോലീസുകാർ അധികമുണ്ടായിരുന്നില്ല. ലോക്കൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടും മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരേ മുദ്രാവാക്യം മുഴക്കി ഇവർ ചാടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തങ്ങൾ വാഹനം നിർത്തി ഇറങ്ങി, സുരക്ഷയുടെ ഭാഗമായി പ്രതിരോധിച്ചതെന്ന് ഇവർ പറഞ്ഞു. തല ലക്ഷ്യമാക്കി അടിച്ചിട്ടില്ല. വിഐപി സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം കൈകാലുകൾ ലക്ഷ്യമാക്കിയുള്ള ലാത്തിപ്രയോഗമാണുണ്ടായത്. എന്നാൽ അന്വേഷണ സംഘം ഇത് അംഗീകരിക്കാൻ തയാറായില്ല.
പോലീസ് കസ്റ്റഡിയിലിരിക്കുന്നവരെ അകാരണമായി അടിക്കുന്നതെങ്ങനെ ഡ്യൂട്ടിയുടെ ഭാഗമാകുമെന്ന് എസ്ഐടി ചോദിച്ചു.
ലാത്തി ഉപയോഗത്തിലെ ചട്ടങ്ങൾ ലംഘിച്ചതിനാലല്ലേ തലയ്ക്ക് പരിക്കേറ്റത്. ഇതിനെ ഡ്യൂട്ടിയെന്ന് എങ്ങനെ നിർവചിക്കുമെന്ന് ക്രൈംബ്രാഞ്ച് ചോദിച്ചെങ്കിലും വിഐപി സുരക്ഷയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിച്ചതല്ലാതെ മറ്റൊന്നുമുണ്ടായില്ലെന്ന മറുപടിയിൽ ഉറച്ചുനിൽക്കുകയായിരുന്നു പോലീസുകാർ.
മർദ്ദനത്തിനുപയോഗിച്ച ലാത്തിയെപ്പറ്റിയുള്ള ചോദ്യത്തിന് ഡ്യൂട്ടിയുടെ ഭാഗമായി അനുവദിച്ച ലാത്തി ഡ്യൂട്ടി അവസാനിച്ചപ്പോൾ ബന്ധപ്പെട്ട യൂണിറ്റിൽ തിരികെ നൽകിയതായി അവർ അറിയിച്ചു.
National
അമൃത്സർ: പഞ്ചാബിൽ വനിതാ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജലന്ധറിലെ നാഷണൽ ഐ ഹോസ്പിറ്റലിന്റെ ഉടമയും ഡോക്ടറുമായ പീയൂഷിന്റെ ഭാര്യ ഡോ. മീനാക്ഷിയെയാണ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
പീയുഷുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു മീനാക്ഷി. 2018 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. ആശുപത്രിയിലെ ഒരു നഴ്സുമായി പീയുഷിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് മീനാക്ഷിയുടെ മാതാപിതാക്കൾ ആരോപിച്ചു.
ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിലൂടെ കണ്ടെത്തിയ മീനാക്ഷി, ഇതേക്കുറിച്ച് പീയുഷിനോടു ചോദിക്കുകയും ഇവർ തമ്മിൽ വഴക്കുണ്ടാകുകയും ചെയ്തിരുന്നു.
പീയുഷ്, മീനാക്ഷിയെ പതിവായി മർദിച്ചിരുന്നുവെന്ന് മീനാക്ഷിയുടെ മാതാവ് ആരോപിച്ചു. പലപ്പോഴും ആക്രമണത്തിന് ശേഷം "ഞാൻ മീനാക്ഷിയെ അടിച്ചു, എനിക്ക് തെറ്റുപറ്റി' എന്ന് പീയുഷ് പറയുമായിരുന്നുവെന്ന് മീനാക്ഷിയുടെ മാതാവ് വെളിപ്പെടുത്തി.
പീയുഷിന്റെ ശാരീരിക ആക്രമണത്തിൽ മടുത്ത മീനാക്ഷി, 2025 ജൂലൈ മുതൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവർ വിവാഹമോചനം തേടുന്നതിനുള്ള തയാറെടുപ്പിലായിരുന്നു.
മീനാക്ഷി സ്വന്തമായി ഒരു വീട് വാങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി ബാങ്കിൽ പോയപ്പോൾ, തന്റെ പേരിൽ 2.5 കോടി രൂപയുടെ വായ്പ ഉണ്ടെന്ന് അവർ കണ്ടെത്തി
"ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കാരണം വ്യക്തമാകൂ'.- മീനാക്ഷിയുടെ അമ്മ പറഞ്ഞു.
മീനാക്ഷിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പീയൂഷിന്റെ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്. അദ്ദേഹത്തെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ കൈയേറ്റശ്രമവും മുട്ടയേറും.
നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളിൽ ഇരയായ പാർട്ടി പ്രവർത്തകരെ സന്ദർശിക്കാൻ സൗത്ത് 24 പർഗാനാസിലെ സോനാർപൂരിൽ എത്തിയപ്പോഴാണ് പ്രാദേശികവാസികൾ അദ്ദേഹത്തെ തടഞ്ഞുവച്ച് പ്രതിഷേധിച്ചത്.
അക്രമത്തിൽ കൊല്ലപ്പെട്ട ഒരു പാർട്ടി പ്രവർത്തകന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അഭിഷേകിന് നേരെ ആക്രമണമുണ്ടായത്.
മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേക് ബാനർജിയെ തടഞ്ഞ ജനക്കൂട്ടം, അദ്ദേഹത്തെ കള്ളൻ, കള്ളൻ എന്നു വിളിച്ചു. ഹെല്മെറ്റ് ധരിച്ച് നടന്നു നീങ്ങിയ അഭിഷേകിനെ സുരക്ഷാ ഉദ്യോഗസ്ഥര് സുരക്ഷയൊരുക്കി പുറത്തെത്തിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നു. ആക്രമണം ബിജെപിയുടെ സ്പോണ്സര്ഷിപ്പിലാണെന്ന് അഭിഷേക് ബാനര്ജി ആരോപിച്ചു.
അധികൃതരെ മുന്കൂട്ടി അറിയിച്ചിട്ടും മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും അഭിഷേക് ബാനര്ജി ആരോപിച്ചു.
National
ദിസ്പുർ: ആസാമിൽ മാധ്യമസ്ഥാപനത്തിന് നേരെ ആക്രമണം. മാധ്യമപ്രവർത്തകന് മർദനമേറ്റു. സിൽചാർ ടൗണിലെ സെക്കൻഡ് ലിങ്ക് റോഡ് പ്രദേശത്തുള്ള ബരാക് ബാനി എന്ന ബംഗാളി വാർത്താ മാധ്യമ സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവസമയം ഓഫീസിലുണ്ടായിരുന്ന രാജു ദാസ്(25) എന്ന റിപ്പോർട്ടറെ സംഘം മർദിക്കുകയും ചെയ്തു. അക്രമി സംഘം ഓഫീസിലെ സാധനസാമഗ്രികൾ തകർത്തു.
ഒരു ചർച്ചയ്ക്ക് എന്ന വ്യാജേനയാണ് അക്രമിസംഘം ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചത്. തുടർന്നാണ് ഇവർ മാധ്യമപ്രവർത്തകനെ ക്രൂരമായി മർദ്ദിക്കുകയും ഓഫീസിൽ അക്രമം അഴിച്ചുവിടുകയും ചെയ്തത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തലയ്ക്ക് പരിക്കേറ്റ രാജു ദാസിനെ സിൽച്ചാറിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. ചിങ്ങേലി സ്വദേശി ശരത് ബാബു ആണ് അറസ്റ്റിലായത്.
രണ്ട് പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. അമ്മയുടെ ദോഷം മാറ്റാനെന്ന പേരിലായിരുന്നു പീഡനം.
Sports
ന്യൂഡല്ഹി: കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗത്തില് ഇന്ത്യ ലോകത്തിനു മുന്നില് നാണംകെട്ട പശ്ചാത്തലത്തില്, കേന്ദ്ര കായിക മന്ത്രാലയം നിലപാട് കടുപ്പിക്കുന്നു. 2022ലെ ദേശീയ ഉത്തേജക വിരുദ്ധ നിയമം പരിഷ്കരിക്കാനാണ് നീക്കം.
ഉത്തേജകമരുന്ന് ഉപയോഗത്തിനു പ്രേരിപ്പിക്കല്, വിപണനം തുടങ്ങിയ കുറ്റങ്ങള്ക്ക് അഞ്ച് മുതല് 10 വര്ഷം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയും ഈടാക്കാനാണ് പുതിയ നീക്കം.
പ്രായപൂര്ത്തിയാകാത്തവര്ക്കാണ് ഉത്തേജകം നല്കുന്നതെങ്കില് 10 വര്ഷം തടവിനൊപ്പം അഞ്ച് ലക്ഷം രൂപയാണ് പിഴശിക്ഷ.
Kerala
തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ബാലരാമപുരം സ്വദേശികളായ കാശിനാഥൻ (22), ഉണ്ണികൃഷ്ണൻ (23) എന്നിവരാണ് അറസ്റ്റിലായത്.
മ്യൂസിയം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ്
കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ചുനിൽക്കുകയായിരുന്ന മലയിൻകീഴ് സ്വദേശിയായ യുവാവിനെ പ്രതികൾ അനാവശ്യമായി അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും പ്രതികൾ മർദിച്ചു. പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അറസ്റ്റിലായ പ്രതികളിൽ ഒരാളായ കാശിനാഥനെതിരെ തിരുവനന്തപുരം റൂറൽ പരിധിയിലെ ബാലരാമപുരം സ്റ്റേഷനിൽ മൂന്നോളം വധശ്രമക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: തെരുവുനായയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാരനെ മൃഗസ്നേഹിയായ യുവതി ആക്രമിച്ചു. ഡൽഹി കീർത്തി നഗർ പോലീസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ജസ്മീത് കൗർ എന്ന മൃഗസ്നേഹിയാണ് സെക്യൂരിറ്റി ജീവനക്കാരനെ ചെരുപ്പൂരി മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്തെ തെരുവുനായ ചത്ത സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
സ്റ്റേഷന് പുറത്തിറങ്ങിയ ഇയാളെ യുവതി മർദിക്കുകയുമായിരുന്നു. സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് മർദനം നടന്നതെങ്കിലും സംഭവത്തിൽ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും അന്വേഷണം ആരംഭിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസില് അന്വേഷണം പൂര്ത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കുറ്റപത്രം ഉടൻ നല്കും.
ലൈംഗീക അതിക്രമത്തിന് തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസില് കൂടുതല് വകുപ്പുകള് ഉള്പ്പെടുത്തില്ല. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല, കേസിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി വിവരമുണ്ട്.
അതിനിടെ രഞ്ജിത്ത് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജാമ്യം വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടാണ് രഞ്ജിത്ത് കോടതിയെ സമീപിക്കുക. ജില്ല വിട്ട് പുറത്ത് പോകാൻ അനുമതി അടക്കം കോടതിയിൽ ഉന്നയിക്കും. ഹർജി നാളെ നൽകും.
ലൈംഗീകാതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയിൽ മോചിതനായിരുന്നു. 10 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: യുവതിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ സ്വദേശി അജിത് രാജ് (44), കോവളം സ്വദേശി അശോകൻ (54) എന്നിവരാണ് അറസ്റ്റിലായത്.
വിഴിഞ്ഞം – വെങ്ങാനൂർ റോഡിലെ കല്ലുവെട്ടാൻകുഴിയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തമ്പാനൂരിലേക്കു ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു യുവതി.
ഈ സമയം കാറിലെത്തിയ അജിത് രാജും അശോകനും ഷെയർ ടാക്സി ആണെന്നു പറഞ്ഞു യുവതിയെ ക്ഷണിച്ചു. വരുന്നില്ലെന്ന് അറിയിച്ചെങ്കിലും 200 രൂപ തന്നാൽ മതിയെന്ന് പറഞ്ഞു. യുവതിയെ കാറിന്റെ പിൻസീറ്റിൽ കയറ്റി.
അൽപദൂരം മുന്നോട്ടു പോയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ബഹളം വച്ചെങ്കിലും റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ സഹായം ലഭിച്ചില്ല. തുടർന്ന് കാറിന്റെ വേഗം കുറഞ്ഞപ്പോൾ യുവതി കാറിന്റെ ഡോർ തുറന്നു പുറത്തേക്കു ചാടുകയായിരുന്നു.
ഇതോടെ കാറുമായി അജിത് രാജും അശോകനും കടന്നെങ്കിലും കാറിന്റെ ചിത്രം യുവതി പകർത്തിയിരുന്നു. തുടർന്ന് യുവതി തമ്പാനൂർ പോലീസിൽ പരാതി നൽകി. പകർത്തിയ ചിത്രത്തിൽനിന്ന് കാറിന്റെ റജിസ്ട്രേഷൻ നമ്പർ കണ്ടെത്തിയാണ് ഇരുവരെയും വിഴിഞ്ഞം പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
National
ചെന്നൈ: വ്യാസർപാടി മാർക്കറ്റ് ജംഗ്ഷനിൽ ട്രാഫിക് നിയമലംഘനം തടഞ്ഞ വനിതാ ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ച 17 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാസർപാടി ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ കോൺസ്റ്റബിളായ പൂമ ശ്രീ ആണ് മർദനത്തിനിരയായത്.
നമ്പർ പ്ലേറ്റില്ലാതെ തെറ്റായ ദിശയിൽ വന്ന സ്കൂട്ടർ പൂമ തടഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൗമാരക്കാരൻ മർദിക്കുകയായിരുന്നു. ആക്രമത്തിനിടെ തള്ളിവിഴ്ത്തിയതിനെത്തുടർന്ന് പൂമയുടെ കൈയ്ക്ക് പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സക്കായി പോവുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കല്യാൺപുരം സ്വദേശിയായ കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മുമ്പും പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിലെ വല്ലൂരിൽ കോളജ് വിദ്യാർഥിനിയെ ആക്രമിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു, ഒരാൾ ഒളിവിലാണ്. മുത്തമിഴ്സെൽവൻ (24), സിദ്ദിഖ് (19), ലോകേഷ് (22), ദില്ലി ബാബു എന്നിവരാണ് പിടിയിലായത്. രാത്രി 10 മണിക്ക് വീടിന്റെ ടെറസിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥിനിയെയാണ് അഞ്ച് പേർ ചേർന്ന് ആക്രമിച്ചത്.
മദ്യലഹരിയിൽ എത്തിയ സംഘം വീട്ടിൽ നിന്ന് മോഷണം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ടെറസിലെത്തിയ ഇവരെ കണ്ട പെൺകുട്ടി ബഹളം വയ്ക്കാൻ തുടങ്ങി. ഉടൻ തന്നെ മോഷ്ടാക്കൾ കൈവശമുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
ഇതിനിതെ ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദില്ലി ബാബുവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ മറ്റ് നാല് പേരെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്തു.
പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ബന്ധുവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയും പിടിയിൽ.
കരിപ്പൂര് വാണ്ട പനങ്ങോട്ടേല മേക്കിങ്ങകര വീട്ടിൽ ആർ. രാഹുൽരാജാണ് (27) നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കേസിൽ ഒന്നാംപ്രതി വാണ്ട കുന്നുംപുറത്ത് വീട്ടിൽ എസ്. ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 19ന് വൈകിട്ട് 4.30ഓടെ കെഎസ്ആർടിസി നെടുമങ്ങാട് സ്റ്റാൻഡിലായിരുന്നു സംഭവം.
ബസ് കാത്തുനിന്ന പെൺകുട്ടിയെ ശ്രീജിത്ത് കടന്നുപിടിച്ചെന്നാണ് പരാതി. ഇയാളിൽനിന്നു രക്ഷപ്പെട്ട കുട്ടി കൂടെയുണ്ടായിരുന്ന ബന്ധുവിനോട് അതിക്രമം വിവരിക്കുമ്പോൾ ശ്രീജിത്തും രാഹുൽരാജയും ചേർന്ന്, ബന്ധുവിനെ ബസ് സ്റ്റാൻഡിലെ ബാത്റൂമിൽ കൊണ്ടു പോയി മർദിച്ചവശനാക്കി ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിൽ കരിപ്പൂരിൽനിന്നാണ് രാഹുൽ രാജ് പിടിയിലായത്. നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളിൽ മോഷണം, കൂലിത്തല്ല്, കൊലപാതക ശ്രമം, നിരോധിത ലഹരി വില്പന, പോലീസിനെ ആക്രമിക്കൽ എന്നിങ്ങനെ 18 കേസുകളിൽ ഉൾപ്പെട്ട രാഹുൽ രാജ് കാപ്പ പ്രതിയുമാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് എസ്എച്ച്ഒ മോഹിത് പി.കെ, എസ്ഐമാരായ അഭിജിത്ത്, ജ്യോതിഷ്, എഎസ്ഐമാരായ വിജയൻ, ആർ.ബിജു, രാജേഷ്, സിപിഒമാരായ ബിജു, ശ്രീലാൽ, അനന്തു,ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: ആലുവയില് കെഎസ്ആര്ടിസി ജീവനക്കാരെ മര്ദിച്ച സംഭവത്തില് ഒരാള് പിടിയില്. കീഴ്മാട് സ്വദേശി അമീര് നൗഷാദ് ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവയില് നിന്ന് അടൂരിലേക്കുള്ള കെഎസ്ആര്ടിസി സര്വീസിനിടെ യുവാക്കള് ഡ്രൈവറെയും കണ്ടക്ടറെയും മര്ദിച്ചത്.
കണ്ടക്ടര് ശാസ്താംകോട്ട സ്വദേശി പ്രവീണിന്റെ കണ്ണിന് ഉള്പ്പെടെ പരിക്കേറ്റിരുന്നു. കായംകുളം സ്വദേശിയായ ഡ്രൈവര് ശ്യാംകുമാറിനും പരിക്കേറ്റിരുന്നു. സിസിടിവികളടക്കം പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണ്.
ആലുവ കുട്ടമശേരിയില് വച്ച് ബസ് കാറിനെ മറികടക്കുമ്പോള് എതിരെ വന്ന ബൈക്കിന് തടസമുണ്ടാക്കിയതാണ് പ്രകോപനത്തിന് കാരണമായത്. ബസ് മഹിളാലയം കവല പിന്നിട്ടപ്പോള്, ഒരു കാറിനെ മറികടക്കാന് ശ്രമിച്ചിരുന്നു. എതിരെ വന്ന ബൈക്കിന് മുന്നില് കെഎസ്ആര്ടിസി പെട്ടെന്ന് ബ്രേക്കിട്ടു.
പിന്നാലെ ബസിനെ പിന്തുടര്ന്ന യുവാക്കള് ഹെല്മറ്റ് കൊണ്ട് ഡ്രൈവറെ എറിഞ്ഞു. എന്നാല്, കമ്പിയില് തട്ടിയതിനാല് ഡ്രൈവര്ക്ക് പരിക്കേറ്റില്ല. യുവാക്കള് ബസിനെ പിന്തുടര്ന്ന് എത്തി ബൈക്ക് റോഡിന് കുറുകെ വച്ചാണ് ജീവനക്കാരെ മര്ദിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം നടന്നത്. ജീവനക്കാര് നിലവില് ചികിത്സയിലാണ്.
Kerala
തൃശൂർ: വോട്ടെടുപ്പുദിനത്തിൽ ബൂത്ത് സന്ദർശിക്കുകയായിരുന്ന മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപിയുടെ പോളിംഗ് ഏജന്റിനെ അറസ്റ്റ് ചെയ്തു.
കണ്ടശാംകടവ് സെന്റ് മേരീസ് കോണ്വെന്റ് ഗേൾസ് ഹൈസ്കൂളിലെ 205-ാം നമ്പർ ബൂത്തിലെ ഏജന്റായ മാങ്ങാട്ടുകര ചുള്ളിയിൽ വീട്ടിൽ ജയപ്രകാശനെ(62)യാണ് അറസ്റ്റ് ചെയ്തത്. അന്തിക്കാട് പോലീസാണു കേസെടുത്തത്. ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ നീബ ജോസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി.
വ്യാഴാഴ്ച പതിനൊന്നരയോടെയാണ് വോട്ടെടുപ്പ് പുരോഗതി വിലയിരുത്താൻ ബൂത്തിനകത്തു ചെന്ന ടി.എൻ. പ്രതാപനും പ്രതിയും തമ്മിൽ സംഘർഷമുണ്ടായത്. ഇയാൾ ബഹളംവച്ച് പോളിംഗ് തടസപ്പെടുത്തിയെന്നും പോലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രിസൈഡിംഗ് ഓഫീസറുടെ പരാതി ലഭിച്ചതിനെത്തുടർന്ന് അന്തിക്കാട് ഇൻസ്പെക്ടർ വി.എം. കെഴ്സണ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലായിരുന്ന പ്രതി ടി.എൻ. പ്രതാപനെ അസഭ്യം പറയുകയും ശാരീരികമായി കൈയേറ്റം ചെയ്യാൻ മുതിരുകയും ചെയ്തുവെന്നാണു പ്രതാപന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സി.സി. ശ്രീകുമാർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യപിച്ച ഒരാൾ ബൂത്തിനകത്ത് ഏജന്റായി ഇരുന്നതു ഗുരുതര വീഴ്ചയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റക്കാർക്കെതിരേ നടപടി വേണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. നടിയെ ഉപദ്രവിച്ചെന്ന് കണ്ടെത്തിയ കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക. ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
അതേസമയം യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിന്റെ വാദം.
രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവയ്ക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.
ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
Kerala
തിരുവനന്തപുരം: തട്ടുകട നടത്തുന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പണം കവർന്ന കേസിലെ പ്രതികൾ അറസറ്റിൽ. നെടുമങ്ങാട് പഴകുറ്റിയിലാണ് സംഭവം.
വിതുര സ്വദേശികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ ബോണക്കാട് സ്വദേശി വിജയ് (26), വിതുര സ്വദേശി ഗോകുൽ ഗോപി (21), തൊളിക്കോട് സ്വദേശി പ്രശാന്ത്(22) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ നാലാം തീയതി രാത്രി പത്തരയോടെയാണ് സംഭവം. പഴകുറ്റിയിൽ ശിവാസ് ഫാസ്റ്റ് ഫുഡ് എന്ന പേരിൽ ഉന്തുവണ്ടിയിൽ തട്ടുകട നടത്തുന്ന തമിഴ്നാട് സ്വദേശി ശിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കാറിലെത്തിയ സംഘം പൈസാ എടുക്കടാ എന്ന് ആക്രോശിച്ച് ശിവയെ അസഭ്യം വിളിക്കുകയായിരുന്നു. തന്റെ പെട്ടിയിലെ പണം എടുക്കുന്നത് തടയാൻ ശ്രമിച്ച ശിവയെ പ്രതികൾ കൈയിലുണ്ടായിരുന്ന സ്റ്റീൽ വള കൊണ്ട് നെഞ്ചിലിടിച്ച് മാരകമായി പരിക്കേൽപ്പിച്ചു.
5,000ത്തോളം രൂപയുമായി സംഘം കടന്നുകളയുകയായിരുന്നു.സംഭവത്തിന് പിന്നാലെ ശിവ നൽകിയ പരാതിയിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം തൊളിക്കോട് ഭാഗത്ത് വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
Kerala
കഞ്ചിക്കോട്: പാലക്കാട് ഐഐടി ക്യാമ്പസിനുള്ളിൽ തിങ്കളാഴ്ച രാത്രി തമിഴ്നാട് സേലം സ്വദേശിയായ 21-കാരിക്ക് നേരെ ക്രൂരമായ ആക്രമണം. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ക്യാമ്പസിൽ വൻ പ്രക്ഷോഭം നടത്തി. തിങ്കളാഴ്ച രാത്രി 7.45-ഓടെയാണ് സംഭവം. കഞ്ചിക്കോട് ക്യാമ്പസിലെ എപിജെ ബ്ലോക്കിൽ നിന്ന് ഹോസ്റ്റലിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനിയെ അലുമ്നി പാർക്കിന് സമീപം ഒരാൾ ആക്രമിക്കുകയായിരുന്നു.
മരത്തടി കൊണ്ട് തലയ്ക്കടിയേറ്റ വിദ്യാർഥിനിക്ക് നെറ്റിയിൽ ഗുരുതരമായി പരിക്കേറ്റു. നിലവിളി കേട്ടെത്തിയ മറ്റ് വിദ്യാർഥികളാണ് പെൺകുട്ടിയെ ആദ്യം പാലക്കാട്ടെ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.
പെൺകുട്ടി നിലവിൽ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില അപകടനില തരണം ചെയ്തതായി ഐഐടി അധികൃതർ അറിയിച്ചു. കാമ്പസിനുള്ളിലെ സുരക്ഷാ വീഴ്ച ആരോപിച്ച് തിങ്കളാഴ്ച അർദ്ധരാത്രിയോടെ നൂറുകണക്കിന് വിദ്യാർഥികൾ ഐഐടിയുടെ മെയിൻ ഗേറ്റിൽ ഒത്തുകൂടി പ്രതിഷേധിച്ചു. ഐഐടി ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് കാമ്പസിലെ സുരക്ഷ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
National
മുംബൈ: ബൈക്കിന്റെ നമ്പർ പ്ലേറ്റിന് കേടുപാട് വരുത്തിയെന്ന കാരണത്താൽ വിദ്യാർഥികളെയും സഹപ്രവർത്തകരെയും ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിലെ അഹമ്മദ്പുരിന് സമീപമുള്ള ക്രൈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം.
അധ്യാപകന്റെ ആക്രമണത്തിൽ 30ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. അധ്യാപകൻ ഉജ്വൽ സോണി ആണ് അറസ്റ്റിലായത്.
ആക്രമണത്തിന് പിന്നാലെ ഇയാളെ സ്കൂൾ പ്രിൻസിപ്പൽ സെബ നാദർ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും പോലീസിനു കൈമാറുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യ വ്യവസ്ഥയനുസരിച്ച് ഒപ്പിടാൻ സ്റ്റേഷനിലെത്താൻ കഴിയില്ലെന്ന് പറഞ്ഞ് പോലീസുകാരോട് തർക്കിക്കുകയും സ്റ്റേഷനിലെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കാളികാവ് സ്വദേശിയായ വിഷ്ണുവിനെയാണ് വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി ഒപ്പിടേണ്ടതുണ്ട്. ഇത് നിർബന്ധമായും പാലിക്കണമെന്ന് കർശനമായി പോലീസ് പറഞ്ഞതോടെയാണ് ഫോണിലൂടെ ഇയാൾ അസഭ്യം പറഞ്ഞത്. ഫോൺ വിളിച്ചതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന വിഷ്ണു പുലർച്ചെ വണ്ടൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പോലീസുകാർക്ക് നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.
അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെയാണ് പോലീസ് പിടികൂടിയത്. നിലവിൽ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. ജാമ്യ വ്യവസ്ഥ ലംഘിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ പുതിയ കേസുകൾകൂടി രജിസ്റ്റർ ചെയ്യും.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ എംബിഎ വിദ്യാർഥിനി കൊല്ലപ്പെട്ടത് ക്രൂരമായ ശാരീരിക ലൈംഗിക പീഡനങ്ങൾക്കുശേഷം. സഹപാഠിയുടെ വാടക വീട്ടിൽ അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹമുണ്ടായിരുന്നത്. സംഭവത്തിൽ 24കാരിയുടെ സഹപാഠി പിയൂഷ് ധംനോദിയയെ പോലീസ് മുംബൈയിൽനിന്ന് പിടികൂടി.
അടച്ചിട്ട മുറിയിൽനിന്ന് ദുർഗന്ധം വരുന്നതായി അയൽവാസി പരാതിപ്പെട്ടതോടെയാണ് പോലീസ് പിയൂഷിന്റെ വാടക ഫ്ലാറ്റിലെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽപോയ സഹപാഠിയെ പോലീസ് പിടികൂടുന്നത്. കോളജ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ 24കാരിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് പിയൂഷ് ഒളിവിൽ പോയത്.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും യുവതിയുടെ ഫോണിൽ ഡേറ്റിംഗ് ആപ്പ് കണ്ടതാണ് ക്രൂരതയ്ക്ക് പിന്നിലെന്നുമാണ് യുവാവ് മൊഴി നൽകിയത്. യുവതി മറ്റാരുമായോ പ്രണയത്തിലാണെന്ന സംശയവും വിവാഹത്തേക്കുറിച്ചുള്ള സംസാരത്തിനിടെയുണ്ടായ വാക്കേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഫ്ലാറ്റിൽ വച്ച് പിയൂഷ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. വിസമ്മതിച്ച യുവതിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങൾ യുവാവിന്റെ മുഖം മറച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പിയൂഷ് അയച്ചു. ഇതിനു ശേഷം പിയൂഷ് യുവതിയുടെ കാലുകൾ കെട്ടുകയും കണ്ണ് മൂടിക്കെട്ടുകയും യുവതി എതിര്ത്തപ്പോള് വായില് തുണി തിരുകി നെഞ്ചിൽ കയറി ഇരിക്കുകയുമായിരുന്നു. ശ്വാസംമുട്ടി പെണ്കുട്ടി മരിക്കുന്നതുവരെ ഇങ്ങനെ ഇരുന്നു. മരിച്ചുവെന്ന് ഉറപ്പായപ്പോള് കത്തി കൊണ്ട് നെഞ്ചില് കുത്തിയെന്നും പിയൂഷ് പോലീസിന് മൊഴി നല്കിയിട്ടുണ്ട്.
കൊലയ്ക്കു ശേഷം മൃതദേഹത്തിനടുത്തിരുന്ന് മദ്യപിച്ച ശേഷം മൃതദേഹത്തേയും ലൈംഗികമായി ഉപയോഗിച്ചു. തുടർന്ന് ഒളിവിൽപോയ യുവാവ് മുംബൈയിൽ പല ഹോട്ടലുകളിൽ താമസിച്ചുവരികയായിരുന്നു. കുറ്റബോധം തോന്നി ഇയാൾ യുവതിയുടെ ആത്മാവുമായി സംസാരിക്കാൻ ദുർമന്ത്രവാദത്തിൽ ഏർപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരി 10നാണ് യുവതിയെ കാണാതായത്. സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്താമെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ് 24കാരിയായ യുവതി. പിന്നീട് നാല് ദിവസത്തിന് ശേഷം അഴുകിയ നിലയിലുള്ള മൃതദേഹം അച്ഛൻ തിരിച്ചറിഞ്ഞത് യുവതി ധരിച്ചിരുന്ന സോക്സ് കണ്ടതോടെയാണ്.
National
പനാജി: ഗോവയിലെ അഗോണ്ട ബീച്ചൽ വിദേശ വിനോദസഞ്ചാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ചെക് റിപബ്ലിക് വനിതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ റോഹൻ വെലിപ്പ് (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഒൻപതിന് അഗോണ്ട ക്ലിഫിന് സമീപം റോഹൻ, അക്രമിക്കപ്പെട്ട സ്ത്രീയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കല്ലുകളുപയോഗിച്ച് ഇവരെ മർദിക്കുകയും ചെയ്തു.
ആക്രമത്തിൽ ഗുരുതര പരിക്കേറ്റ യുവതി ഫെബ്രുവരി 10 ന് പോലീസിൽ പരാതിപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പോലീസ് പിടികൂടി. പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ചെന്നൈ: ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർഥിയായ ഇയാൾ പാർട്ട് ടൈം ജീവനക്കാരനാണ്.
ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. മുറിയിലെ ഫോൺ നന്നാക്കാൻ എത്തിയപ്പോൾ ആദ്യം സെൽഫി ആവശ്യപ്പെട്ടു. പിന്നാലെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. നടി ബഹളം വച്ചതിനെ തുടർന്നു യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടി.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവാവ് ആരോപണം നിഷേധിച്ചു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം തിരുവായൂരില് യുവതിക്കു നേരെ സദാചാര ആക്രമണം. ഓഫീസില്നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര് ക്രൂരമായി മര്ദിച്ചത്. സംഭവത്തില് ഒൻപതു പേര്ക്കെതിരെ പുത്തന്കുരിശ് പോലീസ് കേസ് എടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലി കഴിഞ്ഞു നടന്നു വരികയായിരുന്ന യുവതിയെയും ഒപ്പമുള്ള ആണ്സുഹൃത്തിനെയും ഒരു സംഘം ആക്രമിച്ചത്. യുവതിയെ മർദിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ആണ്സുഹൃത്തിനെയും ക്രൂരമായി മർദിച്ചു. ഇരുവരും ചികിത്സയിലാണ്. അതേസമയം, യുവതിയും സുഹൃത്തും ചേര്ന്നു മര്ദിച്ചെന്ന പരാതി പ്രതികളും നല്കിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നഗരൂർ എസ്ഐയെ ആക്രമിച്ച കേസിൽ സിപിഒയ്ക്ക് സസ്പെൻഷൻ. പള്ളിക്കൽ സ്റ്റേഷനിലെ ചന്തുവിനെതിരെയാണ് നടപടിയെടുത്തത്. വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.
ഗാനമേളയ്ക്കിടെ നാട്ടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇവരിൽ പള്ളിക്കൽ സ്റ്റേഷനിലെ സിപിഒ ചന്തുവും ഉൾപ്പെട്ടിരുന്നു. തുടർന്ന് നഗരൂർ എസ്ഐ അൻസാറും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രശ്നമുണ്ടാക്കിയവരെ പിരിച്ചുവിട്ടത്.
ഗാനമേളയ്ക്ക് ശേഷം പോലീസുകാർ മടങ്ങിപോകുന്നതിനിടെ ചന്തുവും സഹോദരനും മറ്റ് ചിലരും ചേർന്ന് എസ്ഐയെ മർദിക്കുകയും ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നുതന്നെ ചന്തുവിനെയും സഹോദരനെയും മറ്റുചിലരെയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
റൂറൽ ജില്ലാ പോലീസ് മേധാവിയാണ് ചന്തുവിനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലയേൽപ്പിച്ചിട്ടുണ്ട്.
Kerala
കോട്ടയം: നടൻ കൃഷ്ണപ്രസാദിനും ബിജെപി കൗൺസിലറായ സഹോദരൻ കൃഷ്ണകുമാറിനുമെതിരെ കേസ്.
മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മർദിച്ചെന്ന അയൽവാസിയായ ഡോക്ടറുടെ പരാതിയിൽ ചങ്ങാനാശേരി പോലീസാണ് കേസെടുത്തത്. കോട്ടയം ഭാരത് ആശുപത്രിയിലെ ഡോ. ശ്രീകുമാറിനാണ് മർദനമേറ്റത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഡോക്ടർ ശ്രീകുമാര് പുറത്തു വിട്ടു. അതേസമയം, മർദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് നടൻ കൃഷ്ണപ്രസാദിന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകും. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയും ആവശ്യപ്പെടും.
തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്. ഐഎഫ്എഫ്കെയുടെ സിനിമകള് തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി.ടി. കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്.
ഇങ്ങിനെയൊരു പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരൻ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ആറിന് ഐഎഫ്എഫ്കെ സിനിമാ സെലക്ഷന് വേണ്ടി എത്തിയ പരാതിക്കാരി, അക്കാദമി എടുത്തു നൽകിയ ഹോട്ടലിലാണ് താമസിച്ചത്. അന്ന് മറ്റ് ജൂറി അംഗങ്ങളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു.
സിനിമാ സ്ക്രീനിംഗിന് ശേഷം ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് അക്കാദമിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പോലീസിന് മോഴി കൊടുത്തു . എന്നിട്ട് അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകിയത്.
Editorial
ഉത്തരേന്ത്യയിലെ ആൾക്കൂട്ട ആക്രമണം കേരളത്തിൽ സർക്കാർ വകുപ്പുകൾ ഏറ്റെടുക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തല്ലിക്കൊല്ലുന്നില്ലെങ്കിലും നിരപരാധികളെ സംശയത്തിന്റെ പേരിൽ ജയിലിലിട്ടു പീഡിപ്പിക്കുന്നത് പതിവായിട്ടുണ്ട്.
വ്യാജ എൽഎസ്ഡി സ്റ്റാന്പ്, കൽക്കണ്ട എംഡിഎംഎ, മ്ലാവ് ഇറച്ചി, പേരൂർക്കട വ്യാജമോഷണം തുടങ്ങിയ കേസുകളിലെല്ലാം ഇരകൾ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു. പക്ഷേ, ആ നിരപരാധികളുടെ ജയിൽവാസത്തിനും സഹിച്ച അപമാനത്തിനും ഉത്തരവാദികൾ ഇല്ല! അക്രമത്തിനുശേഷം ആൾക്കൂട്ടം പിരിഞ്ഞുപോകുന്നതുപോലെ ഉത്തരവാദികൾ രക്ഷപ്പെടുകയാണ്. സർക്കാരും കണ്ണടയ്ക്കുന്നതോടെ സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു.
ഏറ്റവുമൊടുവിൽ നിരപരാധികളെ ജയിലിലടച്ചത്, വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിൽ പരാജയപ്പെട്ടും കള്ളക്കേസെടുത്തും കർഷകഭൂമിയിൽ അവകാശമുന്നയിച്ചുമൊക്കെ സമാന്തരഭരണം നടത്തുന്ന വനംവകുപ്പാണ്. തൃശൂർ ചാലക്കുടി പേരാന്പ്ര സ്വദേശി ജോബി, മേച്ചിറ സ്വദേശി സുജേഷ് എന്നിവർക്കെതിരേയാണ് കഴിഞ്ഞ സെപ്റ്റംബറിൽ കേസെടുത്തത്.
ഡാൻസാഫ് (മയക്കുമരുന്നു വിരുദ്ധ പ്രത്യേക സേന) ജോബിയുടെ വീട്ടിൽ പരിശോധന നടത്തിയതാണ് തുടക്കം. മയക്കുമരുന്ന് കിട്ടിയില്ലെങ്കിലും ഫ്രിഡ്ജിലിരുന്ന ഇറച്ചി കിട്ടി. ഡാൻസാഫ് അത് വനംവകുപ്പിനെ അറിയിക്കുകയും വനംവകുപ്പ് വീട്ടിലെത്തി ഇറച്ചി മ്ലാവിന്റേതാണെന്നു തീരുമാനിച്ചു കേസെടുക്കുകയും ചെയ്തു. ഇറച്ചി സുജേഷ് തന്നതാണെന്ന് ജോബി പറഞ്ഞെന്നു പറഞ്ഞ് സുജേഷിനെതിരേയും കേസെടുത്തു.
35 ദിവസത്തോളം ഇവർ റിമാൻഡിൽ ജയിലിലായിരുന്നു. തുടർന്ന് കോടതി ജാമ്യം കൊടുത്തു. വീണ്ടും ആറുമാസത്തിനുശേഷം മ്ലാവിറച്ചിയല്ല പോത്തിറച്ചിയാണെന്നു പരിശോധനാഫലം വന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ കേസെടുത്തതെന്നാണു വനംവകുപ്പ് പറയുന്നത്.
യുവാക്കളെ മർദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് അവരുടെ വക്കീൽ ആരോപിച്ചു. കുറ്റാരോപിതർ പറയുന്നതുപോലെ മർദിച്ചു പറയിപ്പിച്ചതാണെങ്കിൽ ആ ഉദ്യോഗസ്ഥർ സർവീസിൽ തുടരരുത്. ജയിലിൽ പോകാനുള്ള ആഗ്രഹംകൊണ്ട് വീട്ടിലിരുന്ന പോത്തിറച്ചി മ്ലാവിന്റേതാണെന്നു സമ്മതിച്ചതാണെങ്കിൽ ജോബിയുടെയും സുജേഷിന്റെയും മാനസികനില പരിശോധിക്കണം.
തങ്ങൾക്കു വീഴ്ച പറ്റിയിട്ടില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടു കാര്യമില്ല. കോഴിക്കോട്ട് രണ്ടു യുവാക്കൾക്കെതിരേ ചുമത്തിയ വ്യാജ മയക്കുമരുന്നു കേസിൽ തങ്ങൾക്കു വീഴ്ചയില്ലെന്ന് പോലീസ് കണ്ടെത്തിയത് ഉദാഹരണം. കഴിഞ്ഞ നവംബറിലാണ് ഡാൻസാഫ് സംഘം കോഴിക്കോടുനിന്ന് ബിജു മാത്യു, മണികണ്ഠൻ എന്നീ യുവാക്കളെ എംഡിഎംഎ ആണെന്നു പറഞ്ഞു കൽക്കണ്ടവുമായി അറസ്റ്റ് ചെയ്തത്.
പിന്നീട് രാസപരിശോധനയിൽ അതു കൽക്കണ്ടമാണെന്നു തെളിയുകയും ഏപ്രിലിൽ യുവാക്കളെ കോടതി വെറുതെവിടുകയും ചെയ്തു. പക്ഷേ, 151 ദിവസം ജയിലിൽ കിടന്നു. മ്ലാവ് ഇറച്ചിക്കേസിൽ വനംവകുപ്പ് പറഞ്ഞതുപോലെ ഇവിടെയും പോലീസ് പറഞ്ഞത്, പ്രതികൾ കുറ്റം സമ്മതിച്ചെന്നാണ്.
വീട്ടിലേക്കു വാങ്ങിയ കൽക്കണ്ടമാണെന്ന് ആവർത്തിച്ചു പറഞ്ഞതാണെന്നു യുവാക്കളും പറഞ്ഞു. മുഖ്യമന്ത്രിക്കു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് പോലീസിനു വീഴ്ചയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കൽക്കണ്ടമാണെന്നു യുവാക്കൾ പറഞ്ഞില്ലത്രേ. അവർ മ്ലാവിറച്ചിയാണെന്നു സമ്മതിച്ചതുപോലെ, ഇവർ കൽക്കണ്ടം എംഡിഎംഎയാണെന്നും സമ്മതിച്ചു! ഉദ്യോഗസ്ഥരൊക്കെ ഇപ്പോഴും സർവീസിലുണ്ട്.
2023 ഫെബ്രുവരിയിലാണു ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി മയക്കുമരുന്നു കേസിൽ അറസ്റ്റിലായത്. മരുമകളുടെ സഹോദരി ലിവിയ ജോസ് എൽഎസ്ഡി സ്റ്റാന്പ് ഷീലയുടെ ബാഗിൽ വച്ച് കുടുക്കുകയായിരുന്നെന്നു പിന്നീട് തെളിഞ്ഞു. ഈ കേസിൽ അറസ്റ്റുണ്ടായി. തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്ന് ഷീല ആരോപിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും ലിവിയ അറസ്റ്റിലായി.
കഴിഞ്ഞ മാസമാണ് തിരുവനന്തപുരം പേരൂർക്കടയിൽ മാല മോഷ്ടിച്ചെന്നു പറഞ്ഞ് ബിന്ദു എന്ന ദളിത് യുവതിയെ കുടിവെള്ളംപോലും കൊടുക്കാതെ 20 മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ നിർത്തിയത്. ഒടുവിൽ പരാതിക്കാരിയുടെ, അതായത് യുവതി ജോലിക്കുനിന്ന, വീട്ടിൽനിന്നുതന്നെ മാല കണ്ടെടുത്തു. എന്നിട്ടും ബിന്ദുവിനെതിരേ എടുത്ത എഫ്ഐആർ റദ്ദാക്കാതിരുന്നതും വിവാദമായി. രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു; അത്രതന്നെ. പാവങ്ങൾക്കും നിരപരാധികൾക്കും ഭീഷണിയായി ഇത്തരക്കാർ നാളെയും സർവീസിൽ ഉണ്ടായിരിക്കും എന്നതാണു ചരിത്രം.
ഇഡി റെയ്ഡുകളിൽ മാത്രമല്ല ഭരണകൂട ഭീകരത. സംസ്ഥാന വകുപ്പുകളുടെ ഇത്തരം ഉദ്യോഗസ്ഥക്കൂട്ട ആക്രമണങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതും ഭരണകൂട ഭീകരതയാണ്. സംശയമുണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾക്കു മുന്പും ശേഷവും മേൽപ്പറഞ്ഞ ഇരകളുടെ വ്യക്തിജീവിതവും അവരുടെ കുടുംബങ്ങളിലെ അവസ്ഥയും എന്താണെന്ന് അന്വേഷിച്ചാൽ മതി.
ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ചില അപരാധികൾ അട്ടിമറിക്കുന്നത് നീതിന്യായ സംവിധാനങ്ങളെങ്കിലും തിരിച്ചറിയണം. ‘അകത്താക്കുന്നവർ’ പുറത്തിങ്ങനെ വിലസരുത്.