x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ല മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സ​ഹോ​ദ​രി​ക്ക് ക്രൂ​ര​മ​ർ​ദ്ദ​നം; ഒ​ടു​വി​ൽ ക​ട്ടി​ലി​ന​ടി​യി​ൽ നി​ന്ന് കി​ട്ടി​യ​ത് മു​ക്കു​പ​ണ്ടം, നാ​ട​കീ​യ ട്വി​സ്റ്റ്

വെബ് ഡെസ്ക്
Published: July 10, 2026 10:16 AM IST | Updated: July 10, 2026 10:16 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: മാ​ല മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വ​തി​യെ സ​ഹോ​ദ​ര​നും ഭാ​ര്യ​യും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​റ​വൂ​ർ ന​ന്ദി​കു​ള​ങ്ങ​ര​യി​ലാ​ണ് സം​ഭ​വം.

യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ജ​യ്സ​ൺ, ഭാ​ര്യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​റ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. യു​വ​തി​യെ ഇ​രു​വ​രും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മർദിക്കുന്ന ദൃശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. എന്നാ​ൽ മോ​ഷ​ണം പോ​യെ​ന്ന് പ്ര​തി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ട മാ​ല പി​ന്നീ​ട് ക​ട്ടി​ലി​ന​ടി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും, ഇ​ത് മു​ക്കു​പ​ണ്ടം ആ​ണെ​ന്ന് പോലീസ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ​ഹോ​ദ​രി​ക്ക് ന​ൽ​കാ​നു​ള്ള ഒ​രു ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കാ​തി​രി​ക്കാ​ൻ വേ​ണ്ടി ബോ​ധ​പൂ​ർ​വ്വം കെ​ട്ടി​ച്ച​മ​ച്ച വ്യാ​ജ പ​രാ​തി​യാ​യി​രു​ന്നു മോ​ഷ​ണ​ക്ക​ഥ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന്‍റെ പകയിലാണ് മാ​ല മോ​ഷ്ടി​ച്ചെ​ന്ന ക​ള്ള​ക്ക​ഥ ഉ​ണ്ടാ​ക്കി ജ​യ്സ​ണും ഭാ​ര്യ​യും ചേ​ർ​ന്ന് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർദിച്ചത്. അതേസമയം ദൃശ്യങ്ങൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

Tags : Paravoor assault

Recent News

Corehub Up