x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​തു​ര​യി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ അ​ഞ്ചം​ഗ സം​ഘം വ​ള​ഞ്ഞി​ട്ട് ത​ല്ലി

വെബ് ഡെസ്ക്
Published: July 10, 2026 09:31 AM IST | Updated: July 10, 2026 09:41 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: വി​തു​ര-​തൊ​ളി​ക്കോ​ട് റോ​ഡി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് നേ​രെ അ​ഞ്ചം​ഗ സം​ഘ​ത്തി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം. തൊ​ളി​ക്കോ​ട് തോ​ട്ടു​മു​ക്ക് സ്വ​ദേ​ശി സു​രേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ളി​ക്കോ​ട് - തോ​ട്ടു​മു​ക്ക് റോ​ഡി​ലെ പേ​രേ​ത്തു​പാ​റ പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ ഒ​മാ​നി വാ​ൻ റോ​ഡി​ന് കു​റു​കെ പാ​ർ​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഈ ​വ​ഴി സ്കൂ​ട്ട​റി​ൽ എ​ത്തി​യ സു​രേ​ഷ് വാ​ൻ മാ​റ്റാ​നാ​യി ഹോ​ണ​ടി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സം​ഘം ഹോ​ണ​ടി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ച് സു​രേ​ഷി​നെ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Tags : scooter passenger beaten gang vithura

Recent News

Corehub Up