ഷൂ ഫാക്ടറിയിൽ തീപിടിത്തം
ബെയ്ജിംഗ്: ചൈനയിൽ ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 28 പേർ മരിച്ചു. ഫുജിയാൻ പ്രവിശ്യയിലെ ജിൻജയാംഗ് നഗരത്തിലുള്ള ഷൂ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന പശയിലും ഷൂ നിർമാണത്തിനുള്ള മറ്റ് അസംസ്കൃത വസ്തുക്കളിലും തീ പടർന്നതാണ് ദുരന്തത്തിന് കാരണമായത്. കെട്ടിടത്തിൽ നിന്നും പിറത്തേക്കുള്ള വഴികളിൽ ഷൂ നിർമാണത്തിനുള്ള വസ്തുക്കൾക്കൊണ്ട് തടസപ്പെട്ടിരുന്നതിനാൽ തൊഴിലാളികൾക്ക് പുറത്തിറങ്ങുന്നതിനും രക്ഷാപ്രവർത്തകർക്ക് അകത്തുകയറുന്നതിനും തടസമായി.
183 രക്ഷാപ്രവർത്തകരും 35 വാഹനങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉത്തരവിട്ടു.
Tags : Deepika Fire ShoeFactory