പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്സി ക്രമക്കേടുമായി ബന്ധപ്പെട്ട് ചെയർമാൻ എം.ആർ. ബൈജുവിന്റെ ഏകപക്ഷീയ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. സെക്രട്ടറിയെ മറികടന്ന് ചെയർമാൻ പല കാര്യങ്ങളിലും തീരുമാനമെടുത്തതായാണ് കണ്ടെത്തൽ.
കമ്മിഷന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഇടപെടലുകളുണ്ടായതായാണ് വിവരം. സെക്രട്ടറി അറിയാതെ പരീക്ഷകളുടെ തിയതി മാറ്റുന്നത് ഉൾപ്പെടെയുള്ള പല കാര്യങ്ങളും നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം സെക്രട്ടറി സാജു ജോർജിനെ ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച നാല് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു.
Tags : MRBaiju Trivandrum NewsUpdate Headlines Deepika