പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്. തത്സമയ വിപണയിൽ നിന്ന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ സംസ്ഥാനത്ത് നാളെ മുതൽ ലോഡ് ഷെഡിംഗ് സാധ്യത. ഇന്ന് മുതൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടില്ല.
എന്നാൽ ഇന്ന് അവധിയായതിൽ ഉപയോഗം കുറവായിരിക്കുന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബി. കഴിഞ്ഞ മാസം 850 മെഗാവാട്ട് വരെ വൈദ്യുതിയാണ് പീക്ക് സമയത്ത് ലഭിച്ചിരുന്നത്. ഇത് കേരളത്തിന് വലിയ ആശ്വാസമായിരുന്നു.
ഉത്തരേന്ത്യയിൽ ശൈത്യമാസം ആരംഭിച്ചതിനാൽ വൈദ്യുതി ഉപയോഗം കുറയുമെന്നും ഉത്പാദനം കൂടുമെന്നും ആണ് പ്രതീക്ഷ. ഈ മാസം 15 വരെയെങ്കിലും തത്സമയ വിപണിയിലെ വൈദ്യുതി കൊണ്ട് പ്രതിസന്ധി പരിഹരിക്കാം എന്നാണ് കെഎസ്ഇബിയുടെയും സർക്കാരിന്റെയും കണക്കുകൂട്ടൽ.
Tags : KSEB LoadShedding HimachalPradesh NewsUpdate Headlines