പിഎസ്സി
തിരുവനന്തപുരം: പിഎസ്സി ചെയർമാനും അംഗങ്ങളും നടത്തിയ പരീക്ഷാത്തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സെക്രട്ടറിയുടെ മൊഴി.
ചെയർമാനും അംഗങ്ങളും ചില മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങിയ ലോബി നടത്തിയ പിഎസ്സി പരീക്ഷാ തട്ടിപ്പുകളുടെ കൂടുതൽ രേഖകളും പിഎസ്സി സെക്രട്ടറി സാജു ജോർജ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയതായാണു വിവരം.
ഇന്നലെ എസ്ഐടി എസ്പിയുടെ നേതൃത്വത്തിൽ പിഎസ്സി സെക്രട്ടറി സാജു ജോർജിനെയാണ് മൂന്നുമണിക്കൂറിലേറെ ചോദ്യം ചെയ്തു. ചെയർമാനും അംഗങ്ങളും നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ വിശദമായി വെളിപ്പെടുത്തിയ സെക്രട്ടറി ക്രമക്കേടുകളുമായി കൂടുതൽ രേഖകളും എസ്ഐടിക്കു കൈമാറി.
അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ഉറപ്പു നൽകി. സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം വിളിപ്പിക്കുമെന്നാണു വിവരം.
പരീക്ഷാ തട്ടിപ്പു കേസിൽ പെടുത്താൻ ശ്രമിക്കുന്നോയെന്ന ആരോപണത്തിൽ പ്രതികരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം സെക്രട്ടറി മാധ്യമങ്ങളോടു പറഞ്ഞു. പിഎസ്സിയിൽ നിന്ന് ക്രൈംബ്രാഞ്ചിന് ആവശ്യമായ രേഖകൾ കൈമാറാൻ രൂപീകരിച്ച സ്പെഷൽ സെല്ലിന്റെ തലവനായിരുന്നു സെക്രട്ടറി.
അദ്ദേഹത്തിന് തട്ടിപ്പിൽ പങ്കില്ലെന്നാണ് എസ്ഐടിയുടെ നിഗമനം. പിഎസ്സി പരീക്ഷാ കണ്ട്രോളർ ബിനി കെ.ഏബ്രഹാമിനെ ചൊവ്വാഴ്ച ചോദ്യംചെയ്യും. പരീക്ഷാ വിഭാഗത്തിലെ ഏതാനും ഉദ്യോഗസ്ഥരെ തിങ്കളാഴ്ച ചോദ്യംചെയ്യും.
പബ്ലിക് സർവിസ് കമ്മിഷനിലെ 12 അംഗങ്ങളോട് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നാണ് സൂചന. അതിനിടെ, വെള്ളിയാഴ്ച അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ.ഹരിയെ 13വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ആരെയും ബോധപൂർവം സഹായിച്ചിട്ടില്ലെന്നും സാങ്കേതികമായ പിഴവു മാത്രമാണ് ഉണ്ടായതെന്നുമാണ് ഹരി മൊഴി നൽകിയത്.
Tags : PSCExamFraud Chairman Members Irregularities Committed Secretary Reveals Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash