x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ദ്ഭു​തം ഈ ​ര​ക്ഷ​പ്പെ​ട​ൽ... ഷെ​ഡി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ക​യ​റി​യ പി​ഞ്ചു​കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി 

വെബ് ഡെസ്ക്
Published: November 1, 2026 04:10 AM IST | Updated: November 1, 2026 04:10 AM IST

ഷെ​ഡി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ കു​ട്ടി നി​ൽ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം.

അ​ല​ന​ല്ലൂ​ർ: പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട ചാ​ക്കു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യും ഷീ​റ്റു​ക​ളി​ലൂ​ടെ​യും വ​ലി​ഞ്ഞു​ക​യ​റി 20 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ഷെ​ഡി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ​ത്തി​യ പി​ഞ്ചു​കു​ഞ്ഞി​നെ നാ​ട്ടു​കാ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് അ​ല​ന​ല്ലൂ​ർ എ​സ്റ്റേ​റ്റു​പ​ടി​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് നാ​ടി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ സം​ഭ​വം ന​ട​ന്ന​ത്. ആ​സാം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ പെ​ണ്‍​കു​ഞ്ഞാ​ണു ത​ല​നാ​രി​ഴ​യ്ക്കു വ​ൻ ദു​ര​ന്ത​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

എ​സ്റ്റേ​റ്റു​പ​ടി​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ത​രം​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം. ജോ​ലി​സ​മ​യം ക​ഴി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ൾ തി​രി​കെ​പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണു കു​ട്ടി​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ കു​ട്ടി നി​ൽ​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ചു​വ​രു​ക​ളോ​ടു​ചേ​ർ​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ച്ചാ​ക്കു​ക​ളി​ലൂ​ടെ​യും ചാ​യ്ച്ചു​വ​ച്ചി​രു​ന്ന ഷീ​റ്റു​ക​ളി​ലൂ​ടെ​യു​മാ​ണു കു​ട്ടി മു​ക​ളി​ലേ​ക്കു ക​യ​റി​യ​ത്.

ഏ​ക​ദേ​ശം 20 അ​ടി ഉ​യ​ര​മു​ള്ള ഷെ​ഡി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​ണു കു​ട്ടി നി​ന്ന​ത്. മേ​ൽ​ക്കൂ​ര​യു​ടെ മ​റു​വ​ശ​ത്ത് 30 അ​ടി​യോ​ളം ആ​ഴ​മു​ള്ള താ​ഴ്ച​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കു​ട്ടി കാ​ൽ​തെ​റ്റി താ​ഴേ​ക്കു വീ​ഴു​മോ എ​ന്ന ഭീ​തി​യു​ണ്ടാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും വ​ലി​യ ഉ​യ​ര​മു​ള്ള മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നു കു​ട്ടി​യെ എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ഒ​രു​നി​മി​ഷം സ്തം​ഭി​ച്ചു​നി​ന്നു.

അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി അ​ത്താ​ണി​പ്പ​ടി ന​ന്ന​ങ്ങാ​ടി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ഷി​ഹാ​ബ് സാ​ഹ​സി​ക​മാ​യി മേ​ൽ​ക്കൂ​ര​യി​ലേ​ക്കു ക​യ​റി ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​നൊ​ടു​വി​ൽ കു​ഞ്ഞി​നെ സു​ര​ക്ഷി​ത​മാ​യി കൈ​ക​ളി​ലെ​ടു​ത്തു താ​ഴെ​യെ​ത്തി​ച്ചു. മ​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​തോ​ടെ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മാ​താ​പി​താ​ക്ക​ളും നാ​ട്ടു​കാ​രും വ​ലി​യ ആ​ശ്വാ​സ​ത്തി​ലാ​യി. ഷി​ഹാ​ബി​ന്‍റെ ധീ​ര​മാ​യ ഇ​ട​പെ​ട​ലി​നെ പ്ര​ദേ​ശ​വാ​സി​ക​ൾ അ​ഭി​ന​ന്ദി​ച്ചു.

Tags : miraculous escape toddler climbed roof shed rescued Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up