മയ്യിൽ: മുല്ലക്കൊടി അരിന്പ്രിയിൽ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നോട്ടേക്ക് നീങ്ങിയ കാർ റോഡിന് താഴെയുള്ള വീട്ടുകിണറ്റിൽ വീണു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാർ ഓടിച്ച കല്യാശേരിയിലെ കണ്ണാടിയൻ ബിജുവാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. കാറിന്റെ സൈഡ് ഗ്ലാസുകൾ താഴ്ത്തിയതിനാൽ കാർ വെള്ളത്തിൽ മുങ്ങുന്നതിനിടെ ബിജു ഇതിലൂടെ പുറത്ത് കടക്കുകയായിരുന്നു.അപകടത്തിൽ കിണർ ഭിത്തി തകരുകയും കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന ക്രെയിനിന്റെ സഹായത്തോടെയാണ് കാർ പുറത്തെടുത്തത്.