x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണംവി​ട്ട കാ​ർ കി​ണ​റ്റി​ൽ വീ​ണു; ഡ്രൈ​വ​ർ അ​ദ്ഭുത​കര​മാ​യി ര​ക്ഷ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: July 13, 2026 01:31 AM IST | Updated: July 13, 2026 01:31 AM IST

കാ​ർ റോ​ഡി​നു താ​ഴെ​യു​ള്ള വീ​ട്ടു​കി​ണ​റ്റി​ൽ വീ​ണ നി​ല​യി​ൽ.

മ​യ്യി​ൽ: മു​ല്ല​ക്കൊ​ടി അ​രി​ന്പ്രി​യി​ൽ ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് പി​ന്നോ​ട്ടേ​ക്ക് നീ​ങ്ങി​യ കാ​ർ റോ​ഡി​ന് താ​ഴെ​യു​ള്ള വീ​ട്ടു​കി​ണ​റ്റി​ൽ വീ​ണു. ഡ്രൈ​വ​ർ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കാ​ർ ഓ​ടി​ച്ച ക​ല്യാ​ശേ​രി​യി​ലെ ക​ണ്ണാ​ടി​യ​ൻ ബി​ജു​വാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ന്‍റെ സൈ​ഡ് ഗ്ലാ​സു​ക​ൾ താ​ഴ്ത്തി​യ​തി​നാ​ൽ കാ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന​തി​നി​ടെ ബി​ജു ഇ​തി​ലൂ​ടെ പു​റ​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു.​അ​പ​ക​ട​ത്തി​ൽ കി​ണ​ർ ഭി​ത്തി ത​ക​രു​ക​യും കാ​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ത​ളി​പ്പ​റ​മ്പി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​ർ പു​റ​ത്തെ​ടു​ത്ത​ത്.

Tags : miraculous escape Nattuvishesham District News

Recent News

Corehub Up