രജതജൂബിലി ആഘോഷ പ്രഭയിൽ എത്തിനിൽക്കുന്ന അങ്കമാലി ഡിസ്റ്റ്
അങ്കമാലി: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിസ്റ്റ്) യുടെ രജതജൂബിലി ആഘോഷവും സ്വയംഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനവും നാളെ രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ബെന്നി ബഹനാൻഎംപി , മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത്, അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, വിൻസെൻഷ്യൻ സഭ സുപ്പീരിയർ ജനറൽ ഫാ. ഡോ. പോൾ പുതുവ വിസി, മേരിമാതാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ഡോ. അലക്സ് ചാലങ്ങാടി വിസി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Tags :