x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യത​ല​ത്തി​ല്‍ യു​കെഎ​ഫ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ന് അ​ഭി​മാ​ന നേ​ട്ടം

വെബ്ഡെസ്ക്
Published: November 1, 2026 06:49 AM IST | Updated: November 1, 2026 06:49 AM IST

പാ​രി​പ്പ​ള്ളി: ദേ​ശീ​യ​ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച നാ​ഷ​ണ​ല്‍ ഇ​ല​ക്‌ട്രിക് ബൈ​ക്ക് ഡി​സൈ​ന്‍ ച​ല​ഞ്ച് (ഇ​ബി​ഡി​സി 2026) സീ​സ​ണ്‍ 6.0-ല്‍ ​മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച് പ​രി​പ്പ​ള്ളി യു​കെ​എ​ഫ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി (ഓ​ട്ടോ​ണ​മ​സ്) ഗാ​രേ​ജ് ടീം.

കോ​യ​മ്പ​ത്തൂ​രി​ലെ ശ്രീ​രാ​മ​കൃ​ഷ്ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ മെ​ക്കാ​ട്രോ​ണ്‍ മോ​ട്ടോ​ഴ്സ് സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ലാ​ണ് യു​കെ​എ​ഫ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ശ്ര​ദ്ധേ​യ​മാ​യ വി​ജ​യ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.ദേ​ശീ​യ​ത​ല​ത്തി​ലെ ഈ ​നേ​ട്ടം സ്ഥാ​പ​ന​ത്തി​നും കേ​ര​ള​ത്തി​ന്‍റെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കും അ​ഭി​മാ​ന​മാ​യി.

മ​ത്സ​ര​ത്തി​ല്‍ ഫാ​ക്ക​ല്‍​റ്റി അ​ഡൈ്വ​സ​ര്‍, വ​നി​താ ക്യാ​പ്റ്റ​ന്‍, പു​രു​ഷ ഡ്രൈ​വ​ര്‍, ഓ​ഫ്-​റോ​ഡ് ടെ​സ്റ്റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി. എ​ന്‍​ഡ്യൂ​റ​ന്‍​സ് ടെ​സ്റ്റി​ല്‍ റ​ണ്ണ​ര്‍ അ​പ്പ് സ്ഥാ​ന​വും മി​ക​ച്ച വ​നി​താ ഡ്രൈ​വ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. സാ​ങ്കേ​തി​ക മി​ക​വ്, ടീം ​വ​ര്‍​ക്ക്, പ​രി​ശീ​ല​നം, ക​ഠി​നാ​ധ്വാ​നം എ​ന്നി​വ​യു​ടെ ക​രു​ത്തി​ലാ​ണ് ടീം ​ഈ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പൂ​ര്‍​ണ വ​നി​താ ഇ-​ബൈ​ക്ക് ടീ​മി​നെ അ​വ​ത​രി​പ്പി​ച്ച സ്ഥാ​പ​ന​മെ​ന്ന പ്ര​ത്യേ​ക​ത​യും യു​കെ​എ​ഫ് ഗാ​രേ​ജി​നു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സാ​ങ്കേ​തി​ക നൈ​പു​ണ്യം, ന​വീ​ക​ര​ണ ചി​ന്ത, സം​രം​ഭ​ക​ത്വ മ​നോ​ഭാ​വം, മ​ത്സ​ര​ക്ഷ​മ​ത എ​ന്നി​വ വ​ള​ര്‍​ത്തു​ന്ന​തി​നാ​യി കോ​ള​ജ് ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​നാ​യ​ത്.

ദേ​ശീ​യ​ത​ല​ത്തി​ല്‍ യു​കെ​എ​ഫ് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ഒ​രു​പോ​ലെ മി​ക​വ് തെ​ളി​യി​ച്ച​ത് സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ യു​കെ​എ​ഫ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നിയ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യു​ടെ അ​ക്കാ​ദ​മി​ക-​സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ക​രു​ത്തേ​കു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​ന​ത്തി​നും വ്യ​വ​സാ​യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നൈ​പു​ണ്യ​വി​ക​സ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഈ ​നേ​ട്ടം പു​തി​യ പ്ര​ചോ​ദ​ന​മാ​കും.

 

Tags :

Recent News

Corehub Up