സെന്റ് റാഫേൽസ് കത്തീഡ്രലിൽ നടത്തിയ ജപമാലപ്രാർഥന.
പാലക്കാട്: ജപമാല മാസാചരണത്തിന്റെ ഭാഗമായി ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ ഇടവകയിൽ ഒരു മാസം നീണ്ടുനിന്ന ജപമാല പ്രാർഥനകൾ സമാപിച്ചു.
ഒക്ടോബർ ഒന്നുമുതൽ ഇടവകയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിശ്വാസികൾ വീടുകളിൽ ഒത്തുചേർന്ന് ജപമാല പ്രാർഥനകൾ നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ യൂണിറ്റ് അടിസ്ഥാനത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ വൈകുന്നേരം 5.30ന് വിശുദ്ധ കുർബാനയും ജപമാല പ്രാർഥനയും ക്രമീകരിച്ചിരുന്നു. ജപമാല മാസാചരണത്തിന്റെ സമാപനദിനമായ ഇന്നലെ വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന അർപ്പിച്ചു.
തുടർന്ന് ഇടവകാംഗങ്ങൾ ദീപങ്ങൾ തെളിയിച്ച് കത്തീഡ്രൽ കെസിവൈഎം നിർമിച്ച പത്തുമണി ജപമാല കൈകളിലേന്തി പ്രാർഥനാപൂർവം ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം നടത്തി. പരിശുദ്ധമാതാവിന്റെ മാധ്യസ്ഥം തേടിയുള്ള ഈ പ്രാർഥനാപരിപാടിയിൽ നിരവധി വിശ്വാസികൾ പങ്കുചേർന്നു.
ഇടവക വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ. ആശിഷ് പെരുന്പുഴയിൽ, കൈക്കാരന്മാരായ സുരേഷ് വടക്കൻ, കുര്യാക്കോസ് ചിരിയംകണ്ടത്ത് എന്നിവർ പ്രാർഥനകൾക്കും ചടങ്ങുകൾക്കും നേതൃത്വം നൽകി.
Tags :