ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ റപ്പായേൽ മലാഖയുടെ എട്ടാമിടം തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം.
ഒല്ലൂർ: സെന്റ്് ആന്റണീസ് ഫൊ റോന പള്ളിയിലെ വിശുദ്ധ റപ്പായേൽ മലാഖയുടെ എട്ടാമിടം തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. റാഫേൽ മുത്തിപ്പീടിക മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ഡിന്റോ വല്ലച്ചിറക്കാരൻ വചന സന്ദേശം നൽകി.തുടർന്ന് ദേവാലയ മതിൽ ചുറ്റിയുള്ള പ്രദക്ഷിണവും നേർച്ചഭക്ഷണ വിതരണവും നടന്നു.
തിരുനാൾ ആഘോഷത്തിന് സമാപനംകുറിച്ച് മാലാഖയുടെ അനുഗ്രഹ പ്രയാണത്തിൽ നിരവധിപേർ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു മാലായുടെ അനുഗ്രഹ പ്രയാണം. വിവിധ ഭക്ത സംഘടനകളിൽ നിന്നുള്ള വനിതകൾ വഹിച്ച രൂപക്കൂട്, തേര് എന്നിവയും ഇടവക കുടുംബങ്ങളുടെ സജീവ പങ്കാളിത്തവും പ്രയാണത്തിന് മാറ്റുകൂട്ടി.
വികാരി ഫാ. വർഗീസ് കുത്തൂർ, അസി. വികാരിമാരായ ഫാ. ഡേവിസ് പുലിക്കോട്ടിൽ, ഫാ. ജിജോ തറയിൽ, കൈക്കാരൻമാരായ ബെന്നി അപ്പാടൻ, തോമസ് കൂള, ഷോണി പെരു മാടൻ, വി.ജെ. പ്രശോഭ്, കൺവീനർമാരായ ആന്റണി ജോർജ് അക്കര, ഷാജു പടിക്കല, ജോഫി ജോസ് ചിറമ്മൽ, ജെയ്സൻ പോൾ പ്ലാക്കൽ, കോഡിനേറ്റർമാരായ എഡിസൻ പാല്യക്കര, ഷാജു അരിമ്പൂർ, സിജോ ജോൺ മാപ്രാണി, സെബി വല്ലച്ചിറക്കാരൻ, വോളന്റിയർ ക്യാപ്റ്റൻ കസനോജ് പോൾ കാട്ടു ക്കാരൻ, പ്രതിനിധിസഭ സെക്രട്ടറി ലിന്റോ കാട്ടുക്കാരൻ, കേന്ദ്ര സമിതി കൺവീനർ ഡേവി പടിക്കല, പിആർഒ ജസ്റ്റിൻ പെരുട്ടി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Tags :