x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ നി​നോ​യെ നേ​രി​ടാ​ൻ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ മു​ന്നൊ​രു​ക്കം അ​നി​വാ​ര്യം: ഡോ.​കെ.​കെ. രാ​മ​ച​ന്ദ്ര​ൻ

വെബ്ഡെസ്ക്
Published: November 1, 2026 08:26 AM IST | Updated: November 1, 2026 08:26 AM IST

ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ പു​ത്തൂ​ർ​വ​യ​ൽ നി​ല​യ​ത്തി​ൽ എ​ൽ നി​നോ പ്ര​തി​ഭാ​സം’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല സം​സ്ഥാ​ന ശാ​സ്ത്ര-​സാ​ങ്കേ​തി​ക-​പ​രി​സ്ഥി​തി കൗ​ണ്‍​

ക​ൽ​പ്പ​റ്റ: എ​ൽ നി​നോ​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടാ​ൻ ശാ​സ്ത്രീ​യ അ​റി​വും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​വും പ്രാ​ദേ​ശി​ക അ​നു​ഭ​വ​ങ്ങ​ളും സം​യോ​ജി​പ്പി​ച്ചു​ള്ള മു​ന്നൊ​രു​ക്കം അ​നി​വാ​ര്യ​മാ​ണെ​ന്ന് സം​സ്ഥാ​ന ശാ​സ്ത്ര-​സാ​ങ്കേ​തി​ക-​പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​കെ. രാ​മ​ച​ന്ദ്ര​ൻ.

ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ പു​ത്തൂ​ർ​വ​യ​ൽ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ൽ ’എ​ൽ നി​നോ പ്ര​തി​ഭാ​സം’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൃ​ഷി, മ​നു​ഷ്യാ​രോ​ഗ്യം, മൃ​ഗാ​രോ​ഗ്യം, ഭ​ക്ഷ്യ​സു​ര​ക്ഷ, ജ​ല​ല​ഭ്യ​ത, വ​നം, ജൈ​വ​വൈ​വി​ധ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ പ​ര​സ്പ​ര ബ​ന്ധി​ത​മാ​യി പ​രി​ഗ​ണി​ച്ച് ഏ​ക ആ​രോ​ഗ്യ സ​മീ​പ​ന​ത്തി​ലൂ​ടെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ശി​ൽ​പ​ശാ​ല ന​ട​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ജൈ​വ​വൈ​വി​ധ്യ​വും ഭൂ​പ്ര​കൃ​തി​യും മ​ഴ​യു​ടെ വി​ത​ര​ണ രീ​തി​യു​മു​ള്ള വ​യ​നാ​ട്ടി​ൽ എ​ൽ നി​നോ​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പ്രാ​ദേ​ശി​ക സ​വി​ശേ​ഷ​ത​ക​ൾ മു​ൻ​നി​ർ​ത്തി പ​ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഡോ.​രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റ​ങ്ങ​ൾ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും വി​വി​ധ കാ​ലാ​വ​സ്ഥാ​ഘ​ട​ക​ങ്ങ​ളെ സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്ന​ത് ശാ​സ്ത്രീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നും അ​നി​വാ​ര്യ​മാ​ണ്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നി​ല​യം ഏ​രി​യ ഡ​യ​റ​ക്ട​ർ ഡോ.​സി. ത​ന്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് സി​സ്റ്റം​സ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ പ്രോ​ജ​ക്ട് ലീ​ഡ് ഡോ.​ഹ​ർ​ഷ് റെ​ജി, ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സി. സ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റീ​ജ​ണ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് സ്റ്റേ​ഷ​ൻ അ​സോ.​പ്ര​ഫ​സ​ർ ഡോ.​ഷാ​ജീ​ഷ് ജാ​ൻ, കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ വൈ​ൽ​ഡ് ലൈ​ഫ് സ്റ്റ​ഡീ​സ് സ്പെ​ഷ്യ​ൽ ഓ​ഫി​സ​ർ ഡോ.​ജോ​ർ​ജ് ചാ​ണ്ടി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​മൊ​യി​തീ​ൻ ഷാ, ​ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ.​കെ. അ​പ​ർ​ണ പ്ര​കാ​ശ്, വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് അ​സി.​വാ​ർ​ഡ​ൻ അ​ജി​ത് രാ​മ​ൻ, നി​ല​യം ഡെ​വ​ല​പ്മെ​ന്‍റ് അ​സോ​സി​യേ​റ്റ് ഇ.​എ​സ്. ല​ക്ഷ്മി​പ്രി​യ, നാ​ട്ട​റി​വ് പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ പി.​ജെ. മാ​നു​വ​ൽ, ജി​ല്ലാ ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി അം​ഗം ടി.​സി. ജോ​സ​ഫ്, ആ​ദി​വാ​സി വി​ക​സ​ന പ്ര​വ​ർ​ത്ത​ക സ​മി​തി ഭാ​ര​വാ​ഹി എ. ​ദേ​വ​കി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

Tags :

Recent News

Corehub Up