x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എങ്ങനെ യാത്ര ചെയ്യും? ക​ൽ​കു​ണ്ട് റോഡ് തകർന്നു; വാഴ നട്ട് പ്രതിഷേധം

വെബ്ഡെസ്ക്
Published: November 1, 2026 08:22 AM IST | Updated: November 1, 2026 08:22 AM IST

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ടി​ലെ പ്ര​ധാ​ന കാ​ർ​ഷി​ക നാ​ണ്യ​വി​ള കേ​ന്ദ്ര​വും കു​ടി​യേ​റ്റ മേ​ഖ​ല​യും കേ​ര​ളാം​കു​ണ്ട് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​വും സ്ഥി​തി ചെ​യ്യു​ന്ന ക​ൽ​കു​ണ്ടി​ലേ​ക്കു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണം. റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്നു.

ഇ​തു​വ​ഴി കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നൂ​റു​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്നു​മു​ണ്ട്. ഇ​തി​നെ​ല്ലാം പു​റ​മേ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കും വ​ർ​ധി​ച്ചി​രി​ക്കു​ന്നു.

റി​സോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​വി​ടെ സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ രാ​വും പ​ക​ലും സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ്. റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ ഇ​തുവ​ഴി​യു​ള്ള യാ​ത്ര ദു​ഃസ​ഹ​മാ​ണ്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ൽ റോ​ഡി​ൽ വാ​ഴ ന​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. റോ​ഡി​ന് ചെ​ല​വ​ഴി​ക്കു​ന്ന തു​ക വേ​ണ്ട വി​ധം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ലും അ​ധി​കൃ​ത​ർ ക​ണ്ണ​ട​ക്കു​ന്നു.

നി​ർ​മാ​ണ സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ണ്ടാ​കി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കി​ഴ​ക്കേ​ത്ത​ല മു​ത​ൽ ക​ൽ​ക്കു​ണ്ട് വ​രെ​യു​ള്ള ഭാ​ഗം വീ​തി കൂ​ട്ടി ര​ണ്ടു​വ​രി പാ​ത​യാ​ക്കി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​രു​ടെ ക​ൽ​കു​ണ്ടി​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags :

Recent News

Corehub Up