x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാമ്പത്തിക സംവരണം നടപ്പാക്കണം: ജി. സുകുമാരന്‍ നായര്‍

വെബ്ഡെസ്ക്
Published: November 1, 2026 01:32 AM IST | Updated: November 1, 2026 01:41 AM IST

നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​ രൂപവത്കരിച്ച ദി​ന​ത്തെ അ​നു​സ്മ​രി​ച്ച് ന​ട​ത്തി​യ പ​താ​ക​ദി​ന​ത്തി​ല്‍ മ​ന്നം സ​മാ​ധി​യി​ല്‍ എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ന്‍നാ​യ​ര്‍ പ​താ​ക

ച​ങ്ങ​നാ​ശേ​രി: നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​ രൂപവത്കരിച്ച ദിന​ത്തെ അ​നു​സ്മ​രി​ച്ച് സം​സ്ഥാ​ന​ത്തു​ട​നീ​ളം എ​ന്‍എ​സ്എ​സ് പ​താ​ക​ദി​നം ആ​ച​രി​ച്ചു. മ​ന്നം സ​മാ​ധി​യി​ല്‍ എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍നാ​യ​ര്‍ പ​താ​ക ഉ​യ​ര്‍ത്തി.

സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ച അ​വ​സ​ര​ത്തി​ല്‍ സ​മു​ദാ​യാ​ചാ​ര്യ​നും മ​റ്റ് 13 പേ​രും ചേ​ര്‍ന്നെ​ടു​ത്ത പ്ര​തി​ജ്ഞ അ​ദ്ദേ​ഹം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ജാ​തി​സം​വ​ര​ണ​മ​ല്ല, സാ​മ്പ​ത്തി​ക​സം​വ​ര​ണ​മാ​ണ് ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്നും പി​ന്നാ​ക്ക​ക്കാ​രി​ലെ സാ​മ്പ​ത്തി​ക​മാ​യി മു​ന്നി​ട്ടു​ നി​ല്‍ക്കു​ന്ന​വ​ര്‍ക്ക് സം​വ​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന് ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ജാ​തി​സം​വ​ര​ണം​ മൂ​ലം മു​ന്നോ​ക്ക​ക്കാ​രി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​ം നി​ല്‍ക്കു​ന്ന​വ​രെ എ​ല്ലാ​വ​രും അ​വ​ഗ​ണി​ക്കു​ക​യാ​ണ്. ഇ​തി​ന് മാ​റ്റം വ​ര​ണം. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍ മു​മ്പ് ഇ​തുത​ന്നെ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags : EconomicReservation Implemented GSukumaranNair NSS FlagDay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up