x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​പാ​ൽ സ്റ്റാ​മ്പു​ക​ളി​ലു​മു​ണ്ട് മ​ല​യാ​ള​പ്പെ​രു​മ

ജോ​​​​യെ​​​​ൽ നെ​​​​ല്ലി​​​​ക്കു​​​​ന്നേ​​​​ൽ
Published: October 31, 2026 11:43 PM IST | Updated: October 31, 2026 11:43 PM IST

ടോ​​​​ണീ​​​​ഷ് തോ​​​​മ​​​​സ്

വാ​​​​ഴ​​​​ക്കു​​​​ളം: കേ​​​​ര​​​​ള​​​​പ്പി​​​​റ​​​​വി ദി​​​​ന​​​​ത്തി​​​​ൽ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​യ മ​​​​ഹാ​​​​ന്മാ​​​​രെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സ്റ്റാ​​​​മ്പ് പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി റെ​​​​യി​​​​ൽ​​​​വേ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ. എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് ചീ​​​​ഫ് ടി​​​​ക്ക​​​​റ്റ് എ​​​​ക്‌​​​​സാ​​​​മി​​​​ന​​​​റാ​​​​യ ക​​​​ല്ലൂ​​​​ർ​​​​ക്കാ​​​​ട് പു​​​​ൽ​​​​പ്പ​​​​റ​​​​മ്പി​​​​ൽ ടോ​​​​ണീ​​​​ഷ് തോ​​​​മ​​​​സാ​​​​ണു ത​​​​പാ​​​​ൽ വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ 39 മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ സ്റ്റാ​​​​മ്പ് ശേ​​​​ഖ​​​​രി​​​​ച്ചു പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

വി.​​​​കെ. കൃ​​​​ഷ്ണ​​​​മേ​​​​നോ​​​​ന്‍റെ​​​​യും വി​​​​ശു​​​​ദ്ധ അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ​​​​മ്മ​​​​യു​​​​ടെയും ര​​​​ണ്ടി​​​​നം സ്റ്റാ​​​​മ്പു​​​​ക​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​വ ര​​​​ണ്ടും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

1967 ഓ​​​​ഗ​​​​സ്റ്റ് 21നാ​​​​ണ് ത​​​​പാ​​​​ൽ വ​​​​കു​​​​പ്പ് ആ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ സ്റ്റാ​​​​മ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​ത്. ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു​​​​വി​​​​ന്‍റെ 15 പൈ​​​​സ വി​​​​ല​​​​യു​​​​ള്ള സ്റ്റാ​​​​മ്പാ​​​​ണ​​​​ത്. 2019 ന​​​​വം​​​​ബ​​​​ർ 22 ന് ​​​​പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ മാ​​​​ത്യു എം. ​​​​കു​​​​ഴി​​​​വേ​​​​ലി​​​​യു​​​​ടെ സ്റ്റാ​​​​മ്പാ​​​​ണ് ഏ​​​​റ്റ​​​​വും ഒ​​​​ടു​​​​വി​​​​ലാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ മ​​​​ല​​​​യാ​​​​ളി മു​​​​ഖ​​​​മു​​​​ള്ള സ്റ്റാ​​​​മ്പ്.

ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ഏ​​​​ക മ​​​​ല​​​​യാ​​​​ളി പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന ചേ​​​​റ്റൂ​​​​ർ ശ​​​​ങ്ക​​​​ര​​​​ൻ നാ​​​​യ​​​​ർ, സാ​​​​മൂ​​​​ഹ്യ പ​​​​രി​​​​ഷ്ക​​​​ർ​​​​ത്താ​​​​ക്ക​​​​ളാ​​​​യ വി​​​ശു​​​ദ്ധ ചാ​​​​വ​​​​റ കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ​​​​ച്ച​​​​ൻ, ച​​​​ട്ട​​​​മ്പി​​​​സ്വാ​​​​മി​​​​ക​​​​ൾ, മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ബ്‌​​​ദു​​​​ർ റ​​​​ഹ്മാ​​​​ൻ സാ​​​​ഹി​​​​ബ്, ടി.​​​​എം. നാ​​​​യ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ​​​​യും മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ഇ​​​​എം​​​​എ​​​​സ്, ആ​​​​ർ.​​​​ശ​​​​ങ്ക​​​​ർ, സി.​​​​അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ​​​​യും സ്റ്റാ​​​​മ്പി​​​​ലൂ​​​​ടെ ത​​​​പാ​​​​ൽ വ​​​​കു​​​​പ്പ് ആ​​​​ദ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സ്റ്റാ​​​​മ്പു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ല​​​​ഘുവി​​​​വ​​​​ര​​​​ണ​​​​ങ്ങ​​​​ളും ടോ​​​​ണീ​​​​ഷ് ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി അ​​​​മ്പ​​​​തി​​​​ലേ​​​​റെ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ ടോ​​​​ണീഷി​​​​ന്‍റെ ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ അ​​​​ര​​​​ ല​​​​ക്ഷം സ്റ്റാ​​​​മ്പു​​​​ക​​​​ളു​​​​ണ്ട്.

Tags : Tonish Malayali PostageStamps Reflected Glory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up