തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പിനെ പഴയകാല പ്രതാപത്തിലേക്കു മടക്കിക്കൊണ്ടുവരുമെന്ന് മന്ത്രി പി.കെ. ബഷീർ. കിഫ്ബിയുടെ ചില നടപടികൾ മൂലം പല പദ്ധതികളും തടസപ്പെട്ടിരിക്കുകയാണ്.
കേരളത്തിൽ വന്പൻ പദ്ധതികളടക്കം എടുത്തുകാണിക്കാവുന്ന നിരവധി പ്രവൃത്തികൾ പൊതുമരാമത്തുവകുപ്പ് നേരിട്ടു ചെയ്തതാണ്. എത്രയോ ഉദാഹരണങ്ങളുണ്ട്. എന്നാൽ കിഫ്ബിക്കു മാത്രമേ ഇതെല്ലാം കഴിയൂവെന്നാണു ചിലർ ധരിക്കുന്നത്.
പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ കിഫ്ബിക്കു ദീർഘവീക്ഷണമില്ലായിരുന്നു. പൊതുമരാമത്തുവകുപ്പിനു സ്വതന്ത്രമായ തീരുമാനമെടുക്കാൻ അവസരം ലഭിക്കുന്നതോടെ മന്ദഗതിയിലായിരുന്ന പല പദ്ധതികളും റിക്കാർഡ് വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.