പ്രതീകാത്മക ചിത്രം
അമ്മാൻ: സിറിയയിൽനിന്നു ജോർദാനിലേക്കു നുഴഞ്ഞുകയറാനുള്ള പതിനാലംഗ സായുധ സംഘത്തിന്റെ ശ്രമം തടഞ്ഞു. ജോർദാൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച രാത്രി അതിർത്തിയിൽ കനത്ത വെടിവയ്പിന്റെ മറവിൽ നുഴഞ്ഞുകയറാനായിരുന്നു നീക്കം. ജോർദാൻ സേനയുടെ തിരിച്ചടിയിൽ ഇതിൽ കുറച്ചുപേർ കൊല്ലപ്പെടുകയും അവശേഷിക്കുന്നവർ മടങ്ങിപ്പോവുകയും ചെയ്തു.
ഈ മാസം 23ന് ജോർദാനിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ ഒന്പതുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു മറുപടിയായി ജോർദാൻ വ്യോമസേന സിറിയയിൽ വ്യോമാക്രമണം നടത്തി 20 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വധിച്ചതായി അറിയിച്ചിരുന്നു. തുടർന്ന് അടച്ച സിറിയ-ജോർദാൻ അതിർത്തി രണ്ടുദിവസം മുന്‍പാണു തുറന്നത്.
Tags : Thwarted Attempt Infiltrate Jordan