ഓസ്ട്രേലിയായ്ക്കെതിരായ ടെസ്റ്റ് പരമ്പര നേടിയ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ആഹ്ളാദം..
കേപ്ടൗൺ: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ മൂന്നാം പോരാട്ടത്തിൽ 176 റൺസിന്റെ തകർപ്പൻ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. അഞ്ചാം ദിനം 288 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് പട വെറും 111 റൺസിന് കൂടാരം കയറി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
സ്കോർ: ദക്ഷിണാഫ്രിക്ക 329, 387 ഓസ്ട്രേലിയ 429, 111. സൈമൺ ഹാർമറിന്റെയും കാഗിസോ റബാഡയുടെയും തീപ്പൊരി ബൗളിങ്ങാണ് ഓസ്ട്രേലിയായുടെ പതനത്തിന് വഴിയൊരുക്കിയത്. 16 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ ഹാർമർ ഓസീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ല് ഒടിച്ചു. റബാഡ 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്സിൽ 429 റൺസ് അടിച്ചുകൂട്ടി 100 റൺസിന്റെ ലീഡ് നേടിയ ഓസ്ട്രേലിയായ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ആ മികവ് ആവർത്തിക്കാനായില്ല. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 387 റൺസിൽ അവസാനിച്ചതോടെ 288 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് ബാറ്റർമാർ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു.
Tags : Cape Town Test SouthAfrica Australia SimonHarmer KagisoRabada Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash