x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ കു​റ്റ​വാ​ളി​ക​ളെ പൂ​ട്ടാ​ൻ 'ക്ലി​ക്ക്' ; ക്യാ​പ്റ്റ​നാ​യി മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി

വെബ് ഡെസ്ക്
Published: October 31, 2026 04:55 PM IST | Updated: October 31, 2026 04:55 PM IST

ക്ലി​ക്ക് ക്യാ​പ്റ്റ​ൻ മ​മ്മൂ​ട്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​പ്പി അ​ണി​യി​ക്കു​ന്നു.

കൊ​ച്ചി : വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ ശ​ക്ത​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ന്ന​ശേ​ഷ​മു​ള്ള അ​ന്വേ​ഷ​ണ​ത്തേ​ക്കാ​ൾ അ​വ മു​ൻ​കൂ​ട്ടി ത​ട​യു​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2027ഓ​ടെ സ​മ്പൂ​ർ​ണ സൈ​ബ​ർ പ്ര​തി​രോ​ധ കേ​ര​ളം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​ലി​സ് ആ​വി​ഷ്ക​രി​ച്ച ക്ലി​ക്ക് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കൊ​ച്ചി രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​മ്മൂ​ട്ടി​യെ കേ​ര​ള പൊ​ലി​സി​ന്‍റെ സൈ​ബ​ർ സു​ര​ക്ഷാ ക്യാ​പ്റ്റ​നാ​യി മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പു​തു​ത​ല​മു​റ​യി​ലെ ഓ​രോ​രു​ത്ത​രും ക്യാ​പ്റ്റ​ന്മാ​രാ​യി മാ​റ​ണ​മെ​ന്ന് മ​മ്മൂ​ട്ടി ആ​ഹ്വാ​നം ചെ​യ്തു. കു​ട്ടി​ക​ൾ സാ​ങ്കേ​തി​ക​വി​ദ്യ ശ​രി​യാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​റ​പ്പാ​ക്ക​ണം.

കു​ട്ടി​ക​ൾ വാ​ശി​പി​ടി​ക്കു​മ്പോ​ഴോ ക​ര​യു​മ്പോ​ഴോ അ​വ​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ സ്മാ​ർ​ട്ട്ഫോ​ൺ ന​ൽ​കു​ന്ന ശീ​ലം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. നി​ർ​മി​ത​ബു​ദ്ധി​യു​ടെ കാ​ല​ത്ത് ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണ്. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും പ്ര​തി​രോ​ധി​ക്കാ​നും സ​മൂ​ഹം പ്രാ​പ്ത​രാ​ക​ണം. അ​തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​ണ് 'ക്ലി​ക്ക്' പ​ദ്ധ​തി​യെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​മ്മൂ​ട്ടി ക്ലി​ക്ക് ക്യാ​പ്റ്റ​ൻ തൊ​പ്പി​ക​ൾ അ​ണി​യി​ച്ചു. സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ, എ​ഡി​ജി​പി പി. ​വി​ജ​യ​ൻ, ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ സ​ജി ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : CyberSecurity Mammootty KeralaPolice CyberSecurityCaptain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up