x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ജി വി​ദ്യാ​ർ​ഥി​യെ മൂ​ന്നാം ക്ലാ​സു​കാ​ര​ൻ മ​ർ​ദി​ച്ചു

വെബ് ഡെസ്ക്
Published: October 31, 2026 01:27 PM IST | Updated: October 31, 2026 01:27 PM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ പ​ഞ്ച്കു​ള​യി​ൽ സ്കൂ​ളി​ൽ കെ​ജി വി​ദ്യാ​ർ​ഥി​ക്ക് നേ​രെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ ആ​ക്ര​മ​ണം. ക​ല്ലും പൂ​ച്ച​ട്ടി​യും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഞ്ചു വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സ്‌​കൂ​ൾ സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. മൂ​ന്നാം ക്ലാ​സു​കാ​ര​ൻ ആ​ദ്യം പെ​ൺ​കു​ട്ടി​യെ ക​ല്ലു​കൊ​ണ്ട് എ​റി​യു​ക​യും തു​ട​ർ​ന്ന് പൂ​ച്ച​ട്ടി​യെ​ടു​ത്ത് ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ടി ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ബോ​ധ​ര​ഹി​ത​യാ​യി വീ​ണെ​ങ്കി​ലും പ്ര​തി​യാ​യ കു​ട്ടി ക​ല്ലേ​റ് തു​ട​ർ​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം സെ​ക്‌​ട​ർ 6-ലെ ​ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് വി​ദ​ഗ്‌​ധ ചി​കി​ത്സ​യ്ക്കാ​യി ച​ണ്ഡിഗ​ഡ് പി.​ജി.​ഐ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ നി​ല നി​ല​വി​ൽ തൃ​പ്‌​തി​ക​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.

വി​വ​ര​മ​റി​ഞ്ഞ് പൊ​ലി​സ് സ്‌​കൂ​ളി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്കൂ‌​ളി​ൽ ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും മേ​ൽ​നോ​ട്ട​വും ഉ​ണ്ടാ​യി​രു​ന്നു​വോ എ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ പൊ​ലി​സ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കു​ട്ടി​ക​ൾ ത​മ്മി​ൽ ഇ​ത്ത​രം ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ മൂ​ന്നാം ക്ലാ​സു​കാ​ര​ന്‍റെ ര​ക്ഷി​താ​ക്ക​ളെ പൊ​ലി​സ് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Assault Student Class School

Recent News

Corehub Up