പ്രതീകാത്മക ചിത്രം
കൊല്ലം: ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു. സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്ന നിഷ്ന. നിഷ്നയുടെ ഫോൺ ചാറ്റ്സംബന്ധിച്ച് സമീറുമായി തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ചാറ്റ് ചോദ്യം ചെയ്തതാണ് തർക്കങ്ങൾക് കാരണമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളിൽ നിന്നു സമീർ കൂട്ടിക്കൊണ്ടു വന്ന നിഷ്ന വീട്ടിൽ എത്തിയ ശേഷം തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട സമീർ, കുരുക്കഴിച്ചു നിഷ്നയെ ആശുപത്രിയിൽ എത്തിചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
മൃതശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കി. ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ്. മക്കൾ: ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Tags : Teacher undergoing treatment attempting suicide husband's house dies