പിണറായി വിജയൻ
കണ്ണൂർ: കിഫ്ബിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കിഫ്ബി ധനസഹായം ലഭ്യമാക്കുന്ന ഏജൻസി മാത്രമാണെന്നും കണ്ണൂർ വിമാനത്താവളത്തിന്‍റെ അനുബന്ധ വികസനത്തിനും കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കുമായി ഭൂമി ഏറ്റെടുത്ത് സ്വാഭാവിക തുടർ പ്രക്രിയ മാത്രമാണെന്നും പിണറായി വിജയൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വിജിലൻസ് അന്വേഷണ ഉത്തരവിലുള്ള അത്ര ഭൂമി ഏറ്റെടുത്തിട്ട് പോലും ഇല്ല. വിജിലൻസ് അന്വേഷണം സർക്കാരിന്‍റെ പുകമറയാണ്. നാടിന്‍റെ ഭാവിയെ പണയം വയ്ക്കുന്ന തരംതാണ രാഷ്ട്രീയമാണ് സർക്കാരിന്‍റേതെന്നും പിണറായി കുറ്റപ്പെടുത്തി.
വകുപ്പ് തലത്തിൽ ഒരന്വേഷണവും നടത്താതെ, ഒരു റിപ്പോർട്ടിന്‍റെയും പിൻബലമില്ലാതെ സർക്കാർ നേരിട്ട് ചില ആരോപണങ്ങൾ ഉയർത്തി മുൻവിധിയോടെ ഒരന്വേഷണം പ്രഖ്യാപിക്കുന്നത് വിചിത്രമാണ്. തിരക്കഥക്കനുസരിച്ച് രാഷ്ട്രീയപ്രേരിതമായി വിജിലൻസിനെ ദുരുപയോഗം ചെയ്യാനാണ് സർക്കാർ നീക്കമെന്നും പിണറായി കൂട്ടിച്ചേർത്തു.
Tags : KIIFB PinarayiVijayan Vigilance Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash