x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് പ​ത്താം​ക്ലാ​സു​കാ​രി​യെ ക്ലാ​സി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; യു​വാ​വ് ഒ​ളി​വി​ൽ

വെബ് ഡെസ്ക്
Published: October 31, 2026 03:47 PM IST | Updated: October 31, 2026 03:48 PM IST

പ്രതീകാത്മക ചിത്രം

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ക്ലാ​സ് മു​റി​യി​ൽ വ​ച്ച് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ആ​ക്ര​മ​ണം. ഗോ​പി​ക എ​ന്ന പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വ് ചെ​യി​ൻ​സോ ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ മു​ഖം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ന​ന്ത​പൂ​ർ ജി​ല്ല​യി​ലെ ഹൈ​സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ൺ​കു​ട്ടി​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യ്ഡു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക്ലാ​സ്‌​മു​റി​ക്കു​ള്ളി​ലേ​ക്ക് ചെ​യി​ൻ​സോ​യു​മാ​യി അ​തി​ക്ര​മി​ച്ചു​ക​ട​ന്ന പ്ര​തി സ​ഹ​പാ​ഠി​ക​ൾ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് ഗോ​പി​ക​യെ ആ​ക്ര​മി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്തും ത​ല​യി​ലും പു​റ​ത്തു​മാ​ണ് പ്ര​തി ആ​ഴ​ത്തി​ലു​ള്ള പ​രി​ക്കു​ക​ൾ ഏ​ൽ​പ്പി​ച്ച​ത്. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച ല​ക്ഷ്മി എ​ന്ന മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഗോ​പി​ക​യു​ടെ ബ​ന്ധു​വാ​ണ് പ്ര​തി​യെ​ന്നും ഇ​യാ​ൾ കു​റ​ച്ചു​കാ​ല​മാ​യി പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ശ​ല്യം തു​ട​ർ​ന്നാ​ൽ മാ​താ​പി​താ​ക്ക​ളോ​ട് പ​രാ​തി​പ്പെ​ടു​മെ​ന്ന് ഗോ​പി​ക പ്ര​തി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ർ​ന്നാ​ണ് ഇ​യാ​ൾ പെ​ൺ​ക്കു​ട്ടി​യെ പ​രി​ക്കേ​ൾ​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​യെ എ​ത്ര​യും പെ​ട്ടെ​ന്ന് പി​ടി​കൂ​ടി ക​ടു​ത്ത നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പൊ​ലി​സി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Attack Student Chainsaw Classroom

Recent News

Corehub Up