x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ്നാട്ടിൽ വീണ്ടും തടവുകാരൻ രക്ഷപ്പെട്ടു 

വെബ് ഡെസ്ക്
Published: October 31, 2026 06:42 PM IST | Updated: October 31, 2026 06:43 PM IST

രാഘവൻ

കോയമ്പത്തൂർ: കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി. ഈറോഡ് ഭവാനി സ്വദേശിയായ രാഘവൻ (25) ആണ് ഇന്ന് അർധരാത്രി 12.45-ഓടെ സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് കടന്നുകളഞ്ഞത്. പൊലിസിന്‍റെ കസ്റ്റഡിയിൽ നിന്ന് ഇയാൾ രക്ഷപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.

കവർച്ചക്കേസിൽ കോയമ്പത്തൂർ റൂറൽ പരിധിയിലെ അന്നൂർ പൊലിസ് വെള്ളിയാഴ്ചയാണ് രാഘവനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഉത്തരവ് പ്രകാരം റിമാൻഡ് നടപടികൾക്കായി രാത്രി 11ഓടെ ഫാസ്റ്റ് ട്രാക്ക് കോടതി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി ജയിലിൽ എത്തിച്ചപ്പോഴായിരുന്നു ഇയാൾ രക്ഷപ്പെട്ടത്.

സുരക്ഷാ ഗേറ്റുകൾക്കിടയിലൂടെ കൊണ്ടുപോകുന്നതിനിടെ വിലങ്ങ് അഴിച്ചുമാറ്റിയ തക്കം നോക്കി കാവലുണ്ടായിരുന്ന പൊലിസുകാരെ തള്ളിമാറ്റി പ്രതി ജയിൽ വളപ്പിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ ജൂണിൽ കോയമ്പത്തൂരിൽ നിന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടയിലും പൊലിസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയിരുന്നു.

സംഭവത്തെ തുടർന്ന് പ്രതിയെ കണ്ടെത്താൻ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പൊലിസ് അറിയിച്ചു. നഗരത്തിൽ ഡ്രോൺ, സിസിടിവി കാമറകൾ എന്നിവയുടെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags : Crime Prisoner Escaped TamilNadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up