x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ കാ​യി​ക​മേ​ള: സ്വ​ർ​ണ​ക്ക​പ്പി​ൽ മു​ത്ത​മി​ട്ട് തി​രു​വ​ന​ന്ത​പു​രം; അ​ത്‌​ല​റ്റി​ക്സി​ൽ മ​ല​പ്പു​റ​ത്തി​ന്‍റെ തേ​രോ​ട്ടം

സ്പോർട്സ് ഡെസ്ക്
Published: October 31, 2026 06:43 PM IST | Updated: October 31, 2026 06:48 PM IST

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 2012.3 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യാ​ണ് തി​രു​വ​ന​ന്ത​പു​രം കി​രീ​ടം ചൂ​ടി​യ​ത്. 965.3 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ 923.3 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം മൂ​ന്നാം സ്ഥാ​നം നേ​ടി. എ​ന്നാ​ൽ അ​ത്‌​ല​റ്റി​ക്സി​ൽ മ​ല​പ്പു​റ​ത്തി​ന്‍റെ കു​തി​പ്പി​ന് മു​ന്നി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല.

204.3 പോ​യി​ന്‍റു​മാ​യി അ​ത്‌​ല​റ്റി​ക്സ് കി​രീ​ടം മ​ല​പ്പു​റം സ്വ​ന്ത​മാ​ക്കി. ഗെ​യിം​സ്, അ​ക്വാ​ട്ടി​ക്സ് ഇ​ന​ങ്ങ​ളി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ഓ​വ​റോ​ൾ കി​രീ​ടം സ​മ്മാ​നി​ച്ച​ത്. ഗെ​യിം​സ് ഇ​ന​ങ്ങ​ളി​ൽ 1310 പോ​യി​ന്‍റ് നേ​ടി​യ തി​രു​വ​ന​ന്ത​പു​രം 151 സ്വ​ർ​ണ​വും 92 വെ​ള്ളി​യും 106 വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. ഗെ​യിം​സി​ൽ 813 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ര​ണ്ടാ​മ​തും 796 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ മൂ​ന്നാ​മ​തു​മെ​ത്തി.

അ​ക്വാ​ട്ടി​ക്സ് ഇ​ന​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​രം ത​ന്നെ ആ​ധി​പ​ത്യം തു​ട​ർ​ന്നു. 606 പോ​യി​ന്‍റാ​ണ് ജി​ല്ല നേ​ടി​യ​ത്. 160 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ളം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ 120 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. അ​തേ​സ​മ​യം അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ളി​ൽ മ​ല​പ്പു​റ​ത്തി​ന്‍റെ കു​തി​പ്പാ​യി​രു​ന്നു. 204.3 പോ​യി​ന്‍റു​മാ​യി ജി​ല്ല ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ചു. 19 സ്വ​ർ​ണ​വും 23 വെ​ള്ളി​യും 19 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ മെ​ഡ​ൽ നേ​ട്ട​ത്തി​ലും മ​ല​പ്പു​റം ക​രു​ത്തു​കാ​ട്ടി.

161.5 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് ര​ണ്ടാ​മ​തും 109 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ മൂ​ന്നാ​മ​തു​മെ​ത്തി. ഐ​ഡി​യ​ൽ ഇ​എ​ച്ച്എ​സ്എ​സ് ക​ട​ക​ശേ​രി, കെ​എ​ച്ച്എം​എ​ച്ച്എ​സ് ആ​ല​ത്തി​യൂ​ർ എ​ന്നീ സ്കൂ​ളു​ക​ളു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​ത്‌​ല​റ്റി​ക്സി​ൽ മ​ല​പ്പു​റ​ത്തി​ന് കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത​ത്. വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും റി​ലേ​ക​ളി​ലും മി​ക​വ് പു​ല​ർ​ത്തി​യ ഐ​ഡി​യ​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ന്മാ​രാ​യി. 75.3 പോ​യി​ന്‍റു​മാ​യാ​ണ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ​ത്.

സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ​യും ചാ​മ്പ്യ​ന്മാ​രാ​യി. അ​ടു​ത്ത വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള കൊ​ല്ല​ത്ത് വെ​ച്ച് ന​ട​ത്തു​മെ​ന്ന് പു​ര​സ്‌​കാ​ര വി​ത​ര​ണ വേ​ള​യി​ൽ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

Tags : KeralaSchoolSportsMeet Thiruvananthapuram OverallChampions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up