ശുഭ്മൻ ഗിൽ
ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ഓക്ലൻഡിലെത്തി. ടി20 പരമ്പരയിലെ ഒരു മത്സരങ്ങൾ ബാക്കിനിൽക്കെ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ ഗിൽ ന്യൂസിലൻഡിലെത്തിയത്.
രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും തിരിച്ചുവരവിന് വേദിയാകുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നവംബർ നാലിന് ആരംഭിക്കും. ഓക്ലൻഡിലെ ഈഡൻ പാർക്കിലാണ് ആദ്യ മത്സരം. ഓക്ലൻഡിലെത്തിയ ഗിൽ പ്രാദേശിക ആരാധകരുമായും താരങ്ങളുമായും സംവദിക്കാനും ചിത്രങ്ങളെടുക്കാനും സമയം കണ്ടെത്തി.
അതേസമയം ഏകദിന നായകനെന്ന നിലയിൽ തന്റെ മൂന്നാമത്തെ വിദേശ പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ് ഗിൽ. കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിലും ഈ വർഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും നേരിട്ട തിരിച്ചടികൾക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവെക്കുകയെന്ന ലക്ഷ്യത്തോടെയാണ് താരം പരിശീലനം ആരംഭിച്ചിരിക്കുന്നത്.
Tags : ODI Series ShubmanGill TeamIndia India NewZealand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews