x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ഷേ​ക് ശ​ർ​മ​യെ​യും ഇ​ഷാ​ൻ കി​ഷ​നെ​യും ഏ​ക​ദി​ന ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം; യു​വ്‌​രാ​ജ് സിം​ഗ്

സ്പോർട്സ് ഡെസ്ക്
Published: October 31, 2026 03:28 AM IST | Updated: October 31, 2026 03:28 AM IST

അ​ഭി​ഷേ​ക് ശ​ർ​മ,വൈ​ഭ​വ് സൂ​ര്യ​വം​ശി

മും​ബൈ: ടി20 ​മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ, വൈ​ഭ​വ് സൂ​ര്യ​വം​ശി തു​ട​ങ്ങി​യ യു​വ​താ​ര​ങ്ങ​ളെ ഏ​ക​ദി​ന ടീ​മി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മു​ൻ ഓ​ൾ​റൗ​ണ്ട​ർ യു​വ്‌​രാ​ജ് സിം​ഗ്. അ​വ​രെ സ്ഥി​ര​മാ​യി പ​രി​ഗ​ണി​ക്കാ​ത്ത​ത് അ​വ​രു​ടെ പ്ര​തി​ഭ​യോ​ട് നീ​തി പു​ല​ർ​ത്താ​ത്ത​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഈ ​താ​ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം. അ​ഭി​ഷേ​കി​നെ ഏ​ക​ദി​ന ടീ​മി​ൽ കാ​ണാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​ഷാ​ൻ കി​ഷ​ൻ, അ​ഭി​ഷേ​ക് ശ​ർ​മ, വൈ​ഭ​വ് സൂ​ര്യ​വം​ശി എ​ന്നി​വ​രെ​പ്പോ​ലു​ള്ള താ​ര​ങ്ങ​ളെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ പ്ര​തി​ഭ​യോ​ട് എ​വി​ടെ​യോ നീ​തി പു​ല​ർ​ത്തു​ന്നി​ല്ലെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്.

അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ ദീ​ർ​ഘ​കാ​ല മെ​ന്‍റ​ർ കൂ​ടി​യാ​ണ് യു​വ്‌​രാ​ജ്. അ​തേ​സ​മ​യം ടീ​മി​ലു​ള്ള മു​തി​ർ​ന്ന താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം യു​വ​താ​ര​ങ്ങ​ൾ​ക്ക് ഇ​ടം ക​ണ്ടെ​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. മു​തി​ർ​ന്ന താ​ര​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​താ​ര​ങ്ങ​ൾ​ക്ക് ടീ​മി​ൽ അ​വ​സ​രം ക​ണ്ടെ​ത്തു​ക എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ യു​വ ബാ​റ്റ​ർ​മാ​ർ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ വൈ​കാ​തെ ത​ന്നെ അ​വ​ർ​ക്ക് ടീ​മി​ൽ ഇ​ടം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും യു​വ്‌​രാ​ജ് പ​റ​ഞ്ഞു.

Tags : VaibhavSooryavanshi YuvrajSingh AbhishekSharma IshanKishan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up