ചെന്നൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സൗത്ത് സോണിന് എതിരേ ഈസ്റ്റ് സോണ്‍ ശക്തമായ നിലയില്‍. ആദ്യം ക്രീസിലെത്തിയ ഈസ്റ്റ് സോണ്‍ ഒന്നാംദിനം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് എടുത്തു.
ക്യാപ്റ്റന്‍ ഇഷാന് കിഷന് (111 നോട്ടൗട്ട്) സെഞ്ചുറി നേടി. 63 റണ്‍സുമായി കുമാര്‍ കുശാഗ്രയാണ് ഇഷാനൊപ്പം ക്രീസില്‍.
വൈഭവ് സൂര്യവംശിയുടെ (37 പന്തില്‍ 44) വെടിക്കെട്ടോടെയാണ് ഈസ്റ്റ് സോണിന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. അഭിമന്യു ഈശ്വരന് (72), ശിഖാര്‍ മോഹന്‍ (85) എന്നിവരും ഈസ്റ്റ് സോണിനായി അര്‍ധസെഞ്ചുറി നേടി.