സെഞ്ചുറി നേടിയ ഗ്ലെൻ ഫിലിപ്പ്സിന്റെ ആഹ്ലാദം
ഓക്ക്ലൻഡ്: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ന്യൂസിലൻഡിന് സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസാണെടുത്തത്.
ഗ്ലെൻ ഫിലിപ്പ്സിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും മൈക്കൽ ബ്രെയ്വെല്ലിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് കിവീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഗ്ലെൻ ഫിലിപ്പ്സ് 107 റൺസാണെടുത്തത്. 49 പന്തിൽ ആറ് ബൗണ്ടറിയും 10 സിക്സും അടങ്ങുന്നതായിരുന്നു ഫിലിപ്പ്സിന്റെ ഇന്നിംഗ്സ്. ബ്രെയ്വെൽ 65 റൺസും ഫിൻ അലൻ 31 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി വേണ്ടി മായങ്ക് യാദവ് മൂന്ന് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും പ്രിൻസ് യാദവും നിതീഷ് കുമാർ റെഡ്ഢിയും അക്സർ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.