x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​തി​നാ​റു​കാ​ര​ന്‍റെ കു​ത്തേ​റ്റ് മു​ത്ത​ച്ഛ​ൻ മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 31, 2026 10:12 PM IST | Updated: October 31, 2026 10:12 PM IST

സു​​​ലൈ​​​മാ​​​ൻ

പാ​​​ല​​​ക്കാ​​​ട്: കാ​​​വ​​​ശേ​​​രി​​​യി​​​ൽ പ​​​തി​​​നാ​​​റു​​​കാ​​​ര​​​ന്‍റെ കു​​​ത്തേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന മു​​​ത്ത​​​ച്ഛ​​​ൻ മ​​​രി​​​ച്ചു. വാ​​​ഴ​​​ക്ക​​​ച്ചി​​​റ സു​​​ലൈ​​​മാ​​​ൻ (65) ആ​​​ണു മ​​​രി​​​ച്ച​​​ത്. ക​​ഴി​​ഞ്ഞ മാ​​സം 19നു ​​​വൈ​​​കു​​ന്നേ​​രം ഏ​​​ഴോ​​​ടെ കാ​​​വ​​​ശേ​​​രി വാ​​​ഴ​​​ക്ക​​​ച്ചി​​​റ​​​യി​​​ലെ വീ​​​ട്ടി​​​ലാ​​​ണ് സം​​​ഭ​​​വം.

സു​​​ലൈ​​​മാ​​​ന്‍റെ മ​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണു കു​​​ത്തി​​​യ പ​​​തി​​​നാ​​​റു​​​കാ​​​ര​​​ൻ. പ​​​ത്തു​​​വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ സ​​​ഹോ​​​ദ​​​രി​​​യു​​​മാ​​​യി ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ പ്ര​​​കോ​​​പി​​​ത​​​നാ​​​യ പ​​​തി​​​നാ​​​റു​​​കാ​​​ര​​​ൻ സ​​​ഹോ​​​ദ​​​രി​​​യെ ക​​​ത്തി​​​കൊ​​​ണ്ട് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച മു​​​ത്ത​​​ച്ഛ​​​നെ കു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

നെ​​​ഞ്ചി​​​നും ക​​​ഴു​​​ത്തി​​​നും വ​​​യ​​​റി​​​നും കു​​​ത്തേ​​​റ്റ സു​​​ലൈ​​​മാ​​​നെ​​​യും സ​​​ഹോ​​​ദ​​​രി​​​യെ​​​യും ആ​​​ല​​​ത്തൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സു​​​ലൈ​​​മാ​​​നെ തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ചി​​​കി​​​ത്സ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. സ​​​ഹോ​​​ദ​​​രി അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം​​​ചെ​​​യ്തു.

സം​​​ഭ​​​വ​​​ശേ​​​ഷം ഒ​​​ളി​​​വി​​​ൽ​​​പോ​​​യ പ​​​തി​​​നാ​​​റു​​​കാ​​​ര​​​നെ പി​​​ന്നീ​​​ട് പൊ​​​ലി​​​സ് പി​​​ടി​​​കൂ​​​ടി ജു​​​വ​​​നൈൽ ഹോ​​​മി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു.

Tags : GrandfatherDies Stabbed Sulaiman Vazhakkachira Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up