Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stabbed

വർക്കലയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

തിരുവനന്തപുരം: വർക്കല മുത്താനയിൽ തിരുവോണ ദിനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുത്താന കൊച്ചാരുംപൊയ്ക സ്വദേശി പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

പ്രിജു സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തെത്തിയ ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘവുമായി വാക്കേറ്റമുണ്ടായി. ഇത് പിന്നീട് പെട്ടെന്ന് തന്നെ കൈയാങ്കളിയിലേക്കും അടിപിടിയിലേക്കും വഴിമാറുകയായിരുന്നു. ഇതിനിടയിൽ പ്രതികളിലൊരാളായ ഗൗരികൃഷ്ണൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രിജുവിനെ കുത്തുകയായിരുന്നു.

ആക്രമണത്തിൽ പ്രിജുവിന്‍റെ നെഞ്ചിൽ രണ്ടുതവണയും പിൻഭാഗത്തായി ഒരുതവണയും കുത്തേറ്റു. ഉടൻതന്നെ പ്രിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Kerala

തൃശൂരിൽ സൂപ്പർമാർക്കറ്റിൽവച്ച് യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

തൃശൂർ: കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവച്ച് യുവതിക്കും സുഹൃത്തിനും വെട്ടേറ്റു. പള്ളിപ്പുറം സ്വദേശിനിയായ വൈഷ്ണവിക്കാണ് വെട്ടേറ്റു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കോടന്നൂർ സ്വദേശി അശ്വിനാണ് വൈഷ്ണവിയെയും തടയാൻ ശ്രമിച്ച സുഹൃത്ത് അരുണിനെയും ആക്രമിച്ചത്.

ആക്രമണത്തിനുശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. മുൻപ് സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ പിന്നീട് അകൽച്ചയുണ്ടായതാണ് ഈ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ഞായറാഴ്ച വൈകീട്ടോടെ കോടന്നൂരിലെ സൂപ്പർമാർക്കറ്റിനു മുന്നിൽവച്ചാണ് അശ്വിൻ വൈഷ്ണവിയെ കാണുന്നത്. തുടർന്ന് യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.

ഈ സമയം അക്രമം തടയാൻ ശ്രമിച്ച വൈഷ്ണവിയുടെ സുഹൃത്ത് അരുണിനും കുത്തേറ്റു. ആക്രമണത്തിൽ വൈഷ്ണവിക്ക് വയറിനും അരുണിന് കൈയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.

പ്രതി അശ്വിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ ഭയം മൂലം നാട്ടുകാർക്ക് ആദ്യം സംഭവത്തിൽ നേരിട്ട് ഇടപെടാൻ തയാറായില്ല. ആക്രമണത്തിന് ഇരയായ ഉടനെത്തന്നെ ജീവനുംകൊണ്ട് സൂപ്പർമാർക്കറ്റിനകത്തേക്ക് കയറിയ വൈഷ്ണവി കടുത്ത ഭീതിയെത്തുടർന്ന് ഏറെനേരം അവിടെത്തന്നെ തുടർന്നു. പിന്നീട് പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി അശ്വിനായുള്ള ഊർജിതമായ തെരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.

Kerala

പറവൂരിൽ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

കൊച്ചി: വടക്കന്‍ പറവൂരില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ (34) വടക്കേക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ പത്തിന് ശേഷമാണ് സംഭവം. വടക്കന്‍ പറവൂരിലെ വടക്കേക്കര മുറവന്‍തുരുത്തിലെ ഷിബിന്‍റെ വീട്ടില്‍ വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.

ആറു വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. സുരമ്യ ഷിബിന്‍റെ വീട്ടിലെത്തി റൂം അടച്ചിരുന്ന് സംസാരിച്ചിരുന്നു. അതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ഷിബിന്‍ സുരമ്യയെ ആക്രമിക്കുകയായിരുന്നു. ഷിബിന്‍റെ വീട്ടുകാരും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു.

എന്നാല്‍ എന്താണ് കൊലപാതകത്തിന് കാരണമായതെന്ന് വ്യക്തമല്ല. സുരമ്യ ഇടയ്ക്കിടെ ഷിബിന്‍റെ വീട്ടിലെത്താറുണ്ട്. ബന്ധം പിരിയുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ നേരത്തെ വഴക്ക് നടന്നിരുന്നു. യുവതിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

International

ഫ്രാൻസിലെ തുളൂസിൽ പോലീസുകാർക്ക് കുത്തേറ്റു

തു​​​ളൂ​​​സ്: ദ​​​ക്ഷി​​​ണ ഫ്രാ​​​ൻ​​​സി​​​ലെ തു​​​ളൂ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ട് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് കു​​​ത്തേ​​​റ്റു. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

അ​​​ള്ളാ​​​ഹു അ​​​ക്ബ​​​ർ വി​​​ളി​​​ച്ചും തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ വി​​​ളി​​​ച്ചും എ​​​ത്തി​​​യ അ​​​ക്ര​​​മി പോ​​​ലീ​​​സു​​​കാ​​​രെ കു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​രി​​​ക്കേ​​​റ്റ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​ട​​​ൻ​​​ത​​​ന്നെ രം​​​ഗെ​​​യി​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു വ​​​ച്ചു​​​ത​​​ന്നെ കീ​​​ഴ്പ്പെ​​​ടു​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്തു.

National

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി​യെ കാ​മു​ക​ൻ കു​ത്തി​ക്കൊ​ന്നു

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി​യാ​യ കാ​മു​ക​ൻ കു​ത്തി​ക്കൊ​ന്നു. പ​ൽ​നാ​ട് ജി​ല്ല​യി​ലെ കാ​ര​മ്പു​ടി മ​ണ്ഡ​ല​ത്തി​ൽ ചി​ന്ത​പ്പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഗു​ണ്ടൂ​രി​ലെ ഒ​രു സ്വ​കാ​ര്യ കോ​ള​ജി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ളാ​യ ബാ​ല സൈ​ദു​ലു​വും യു​വ​തി​യും കു​റ​ച്ചു​കാ​ല​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​ചി​ല കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പ്ര​തി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പെ​ൺ​കു​ട്ടി​യെ ചി​ന്ത​പ്പ​ള്ളി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ സൈ​ദു​ലു പെ​ൺ​കു​ട്ടി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കാ​മു​കി ത​ന്നി​ൽ നി​ന്ന് അ​ക​ന്നു​പോ​കു​ക​യാ​ണെ​ന്ന സൈ​ദു​ലു​വി​ന്‍റെ സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്.

കാ​ര​മ്പു​ടി മ​ണ്ഡ​ല​ത്തി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ആ​ളാ​ണ് ബാ​ല സൈ​ദു​ലു. കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി പ​ൽ​നാ​ട് ജി​ല്ല​യി​ലെ ചി​ല​ക​ലൂ​രി​പേ​ട്ട് സ്വ​ദേ​ശി​നി​യാ​ണ്.

District News

മ​ദ്യം വാ​ങ്ങി ന​ൽ​കാ​ത്ത​തി​ൽ വി​രോ​ധം: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ചു

ഫോ​ര്‍​ട്ടു​കൊ​ച്ചി: മ​ദ്യം​വാ​ങ്ങി ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടു അം​ഗ സം​ഘം യു​വാ​വി​നെ കു​ത്തി പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പ​ള്ളു​രു​ത്തി ന​മ്പ്യാ​പു​രം എ​ടി​എ​ച്ച് ബാ​റി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. മ​ദ്യം വാ​ങ്ങു​ന്ന​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്കം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ക്കു​ക​യും പ​ള്ളു​രു​ത്തി സ്വ​ദേ​ശി സ​ജീ​റി​ന് (40) കു​ത്തേ​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക​ളാ​യ കെ.​ജെ. പ്രി​ന്‍​സ്(32), ഗോ​കു​ല്‍(28) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

Kerala

മദ്യം വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു, പ്രതികള്‍ പിടിയില്‍

കൊച്ചി: പള്ളുരുത്തിയില്‍ മദ്യം വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ പ്രിന്‍സ്, കെ.ജെ. ഗോകുല്‍ എന്നിവരാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശിയായ സജീറിനാണ് കുത്തേറ്റത്.

ഇന്നലെ വൈകീട്ടോടെ പള്ളുരുത്തിയിലെ നമ്പ്യാപുരത്തിനടുത്തുള്ള ഒരു സ്വകാര്യ ബാറിലായിരുന്നു സംഭവം. പ്രതികള്‍ സജീറില്‍ നിന്നും 500 രൂപയുടെ മദ്യം വാങ്ങിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. സജീര്‍ വിസമ്മതിച്ചതോടെ 500 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു.

പണം നല്‍കാനും വിസമ്മതിച്ചതോടെ ബാറിന് വെളിയില്‍വെച്ച് സജീറിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വയറിലും നെഞ്ചിലും സജീറിന് പരിക്കേറ്റിട്ടുണ്ട്. കഴുത്തിന് നേരെയും കത്തി വീശി.

പരിക്കേറ്റ സജീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് കൊച്ചി പോലീസ് പ്രതികളെ വീടുകളിലെത്തി അറസ്റ്റ് ചെയ്തത്.

District News

ആ​ര്യാ​ട് യു​വാ​വി​നെ സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ന്നു

ആ​ല​പ്പു​ഴ: ആ​ര്യാ​ട് യു​വാ​വി​നെ സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ന്നു. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് മു​ര്യ​ൻ​വെ​ളി അ​ജി​യു​ടെ മ​ക​ൻ അ​ഖി​ൽ (അ​ച്ചു-24) ആ​ണ് മ​രി​ച്ച​ത്.

അ​ഖി​ലി​ന്‍റെ സു​ഹൃ​ത്ത് കാ​യം​കു​ളം സ്വ​ദേ​ശി ഷെ​ൽ​ജാ​ദ് ആ​ണ് കു​ത്തി​യ​ത്. ഷെ​ൽ​ജാ​ദും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും ഓ​ട്ടോ​യി​ൽ ക​യ​റി​പ്പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കി​ട്ട് 5.45ന് ​വീ​ടി​നു സ​മീ​പം വ​ച്ചാ​ണ് കു​ത്തേ​റ്റ​ത്.
അ​ഖി​ലി​നെ ഉ​ട​ൻ ത​ത്തം​പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

ആലപ്പുഴയിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; ഗുണ്ടാപ്പകയെന്ന് സംശയം

ആലപ്പുഴ: വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ അഖിൽ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കൊലപാതകം നടത്തിയ ശേഷം പ്രതികൾ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

International

അയർലൻഡിൽ പള്ളിക്കുള്ളിൽ സ്ത്രീക്ക് കുത്തേറ്റു

ഡ​​​ബ്ലി​​​ൻ: അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ൽ പ​​​ള്ളി​​​ക്കു​​​ള്ളി​​​ൽ പ്രാ​​​ർ​​​ഥി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കേ സ്ത്രീ​​​യെ കു​​​ത്തി​​​പ്പ​​​രി​ക്കേ​​​ൽ​​​പ്പി​​​ച്ചു.

കൗ​​​ണ്ടി വാ​​​ട്ട​​​ർ​​​ഫോ​​​ർ​​​ഡി​​​ലു​​​ള്ള ട്രാ​​​മോ​​​ർ ഹോ​​​ളി​​​ക്രോ​​​സ് പ​​​ള്ളി​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

രാ​​​വി​​​ലെ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​മു​​​ന്പ് അ​​​ൾ​​​ത്താ​​​ര​​​യ്ക്കു സ​​​മീ​​​പം ജ​​​പ​​​മാ​​​ല ചൊ​​​ല്ലി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന മേ​​​രി മ​​​ക്‌​​​ന​​​മാ​​​റ (50) എ​​​ന്ന സ്ത്രീ​​​ക്കാ​​​ണു കു​​​ത്തേ​​​റ്റ​​​ത്.

ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇ​​​വ​​​രെ വാ​​​ട്ട​​​ർ​​​ഫോ​​​ർ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​വ​​​രു​​​ടെ പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ങ്കി​​​ലും അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്ത​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 36 വ​​​യ​​​സു​​​കാ​​​ര​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

National

മഴയത്ത് ട്രെ​യി​നിന്‍റെ വാ​തി​ൽ അ​ട​യ്ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​ ത​ർ​ക്കം; യാ​ത്ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു

മും​​​​ബൈ: മ​​​​ഴ​​​​വെ​​​​ള്ളം ക​​​​യ​​​​റാ​​​​തി​​​​രി​​​​ക്കാ​​​​ൻ ട്രെ​​​​യി​​​​നി​​​​ന്‍റെ വാ​​​​തി​​​​ൽ അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യാ​​​​ത്ര​​​​ക്കാ​​​​ര​​​​നെ സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​ൻ കു​​​​ത്തി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

മും​​​​ബൈ ലോ​​​​ക്ക​​​​ൽ ട്രെ​​​​യി​​​​നി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​ര​​​​നാ​​​​യ മാ​​​​യ​​​​ങ്ക് ര​​​​മേ​​​​ശ് ലോ​​​​ഹാ​​​​റാ(22)​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ റോ​​​​ഷ​​​​ൻ സു​​​​വ​​​​ർ​​​​ണ (30) എ​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​ര​​​​നെ കു​​​​ർ​​​​ള​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സി​​​​ന്‍റെ ആ​​​​റു സം​​​​ഘ​​​​ങ്ങ​​​​ൾ ന​​​​ഗ​​​​ര​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് പ്ര​​​​തി പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി 11ഓ​​​​ടെ ച​​​​ർ​​​​ച്ച്ഗേ​​​​റ്റ്-​​​​ന​​​​ല്ല​​​​സോ​​​​പാ​​​​ര ഫാ​​​​സ്റ്റ് ലോ​​​​ക്ക​​​​ൽ ട്രെ​​​​യി​​​​നി​​​​ലെ ഫ​​​​സ്റ്റ് ക്ലാ​​​​സ് കോ​​​​ച്ചി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. അ​​​​ന്ധേ​​​​രി-​​​​ബോ​​​​റി​​​​വ​​​​ലി സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ട്രെ​​​​യി​​​​ൻ സ​​​​ഞ്ച​​​​രി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് ത​​​​ർ​​​​ക്കം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യാ​​​​ത്രി​​​​ക​​​​നെ ക​​​ത്തി​​​കൊ​​​ണ്ടു കു​​​​ത്തി​​​​യ പ്ര​​​​തി ബോ​​​​റി​​​​വ​​​​ലി സ്റ്റേ​​​​ഷ​​​​നി​​​​ലെ ആ​​​​റാം ന​​​​മ്പ​​​​ർ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മി​​​​ൽ ട്രെ​​​​യി​​​​ൻ നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മു​​​​മ്പ് പു​​​​റ​​​​ത്തേ​​​​ക്കു ചാ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ്ര​​​​തി​​​​യാ​​​​യ റോ​​​​ഷ​​​​ൻ മും​​​​ബൈ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ കാ​​​​ർ​​​​ഗോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

International

യു​എ​സ് ന​ട​ന്‍ ജ​യിം​സ് ഹാ​ന്‍​ഡി കു​ത്തേ​റ്റു മ​രി​ച്ചു

ക​​​​​​ലി​​​​​​ഫോ​​​​​​ര്‍​ണി​​​​​​യ: യു​​​​​​എ​​​​​​സ് ന​​​​​​ട​​​​​​ന്‍ ജ​​​​​​യിം​​​​​​സ് ഹാ​​​​​​ന്‍​ഡി (81) സ്വ​​​​​​വ​​​​​​സ​​​​​​തി​​​​​​യി​​​​​​ല്‍ കു​​​​​​ത്തേ​​​​​​റ്റു മ​​​​​​രി​​​​​​ച്ചു. ബു​​​​​​ധ​​​​​​നാ​​​​​​ഴ്ച ക​​​​​​ലി​​​​​​ഫോ​​​​​​ര്‍​ണി​​​​​​യ​​​​​​യി​​​​​​ലെ ട​​​​​​ര്‍​സാ​​​​​​ന​​​​​​യി​​​​​​ലു​​​​​​ള്ള വീ​​​​​​ട്ടി​​​​​​ലാ​​​​​​ണ് സം​​​​​​ഭ​​​​​​വം.

വീ​​​​​​ടി​​​​​​ന്‍റെ മു​​​​​​ന്‍​ഭാ​​​​​​ഗ​​​​​​ത്ത് നെ​​​​​​ഞ്ചി​​​​​​ല്‍ നി​​​​​​ര​​​​​​വ​​​​​​ധി കു​​​​​​ത്തേ​​​​​​റ്റ നി​​​​​​ല​​​​​​യി​​​​​​ല്‍ അ​​​​​​ബോ​​​​​​ധാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലാ​​​​​​ണ് ഹാ​​​​​​ന്‍​ഡി​​​​​​യെ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്.

സം​​​​​​ഭ​​​​​​വ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് ഹാ​​​​​​ന്‍​ഡി​​​​​​യു​​​​​​ടെ പെ​​​​ൺ​​​​സു​​​​ഹൃ​​​​ത്തി​​​​ന്‍റെ മ​​​​​​ക​​​​​​നാ​​​​​​യ മൈ​​​​​​ക്ക​​​​​​ല്‍ ഗ്ലെ​​​​​​ഡ്ഹി​​​​​​ല്ലി​​​​​​നെ (44) അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​താ​​​​​​യി ലോ​​​​​​സ് ആ​​​​​​ഞ്ച​​​​​​ല​​​​​​സ് പോ​​​​​​ലീ​​​​​​സ് ഡി​​​​​​പ്പാ​​​​​​ര്‍​ട്ട്മെ​​​​​​ന്‍റ് അ​​​​​​റി​​​​​​യി​​​​​​ച്ചു.

അ​​​​​​മ്മ​​​​​​യോ​​​​​​ടൊ​​​​​​പ്പം ഹാ​​​​​​ന്‍​ഡി​​​​​​യു​​​​​​ടെ വീ​​​​​​ട്ടി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ഗ്ലെ​​​​​​ഡ്ഹി​​​​​​ല്ലും താ​​​​​​മ​​​​​​സി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​കാ​​​​​​ര​​​​​​ണം സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് അ​​​​​​ന്വേ​​​​​​ഷ​​​​​​ണം പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

ജു​​​​​​മാ​​​​​​ന്‍​ജി, അ​​​​​​രാ​​​​​​ക്‌​​​​​​നോ​​​​​​ഫോ​​​​​​ബി​​​​​​യ, അ​​​​​​ണ്‍​ബ്രേ​​​​​​ക്ക​​​​​​ബി​​​​​​ള്‍, ലോ​​​​​​ഗ​​​​​​ന്‍, എ​​​​​​ന്‍​വൈ​​​​​​പി​​​​​​ഡി ബ്ലൂ, ​​​​​​റി​​​​​​സോ​​​​​​ളി ആൻഡ് ഐ​​​​​​ല്‍​സ്, എ​​​​​​ന്‍​സി​​​​​​ഐ​​​​​​എ​​​​​​സ്: ലോ​​​​​​സ് ആ​​​​​​ഞ്ച​​​​​​ല്‍​സ്, ക്രി​​​​​​മി​​​​​​ന​​​​​​ല്‍ മൈ​​​​​​ന്‍​ഡ്‌​​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ൽ ജ​​​​​​യിം​​​​​​സ് ഹാ​​​​​​ന്‍​ഡി വേ​​​​​​ഷ​​​​​​മി​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട്. 2022-ല്‍ ​​​​​​പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി​​​​​​യ ‘ടോ​​​​​​പ്പ് ഗ​​​​​​ണ്‍: മാ​​​​​​വെ​​​​​​റി​​​​​​ക്’ആ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന ചി​​​​​​ത്രം.

International

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി; മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

അ​ബു​ദാ​ബി: സാ​മൂ​ഹി​ക​മാ​ധ്യ​മ​മാ​യ ടി​ക് ടോ​ക്കി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി ഇ​സ്മാ​യി​ൽ പൊ​ന്ന​ൻ(40) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കൊ​ല്ലം സ്വ​ദേ​ശി​യാ​യ പ്ര​തി​യ​ട​ക്കം നാ​ലു​പേ​രെ ഷാ​ർ​ജ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ടി​ക് ടോ​ക്കി​ൽ തു​ട​ങ്ങി​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​യ്ക്ക് ന​യി​ച്ച​ത്. ടി​ക് ടോ​ക്കി​ലെ വെ​ല്ലു​വി​ളി​ക്ക് ശേ​ഷം പ്ര​തി​യെ കാ​ണാ​ൻ ഷാ​ർ​ജ അ​ൽ ന​ഹ്ദ​യി​ൽ ഇ​സ്മാ​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സൂ​ച​ന. പൊ​തു​സ്ഥ​ല​ത്തു​വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഷാ​ർ​ജ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​സ്മാ​യി​ൽ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ദു​ബാ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​സ്മാ​യി​ൽ. ഭാ​ര്യ​യും മ​ക്ക​ളും നാ​ട്ടി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ജു​ബൈ​റും ദു​ബാ​യി​ൽ ത​ന്നെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി ന​ട​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് കേ​സി​ലെ മു​ഖ്യ പ്ര​തി​യെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ള​ട​ക്കം നാ​ലു​പേ​രെ ഷാ​ർ​ജ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. ഷാ​ർ​ജ​യി​ലെ ബു​ഹൈ​റ പോ​ലീ​സ് ആ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. അ​ൽ ഖാ​സ്മി​യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കും.

 

Kerala

ടി​ക്‌​ടോ​ക്കി​ൽ വെ​ല്ലു​വി​ളി​ച്ച ശേ​ഷം കൊ​ല​പാ​ത​കം; ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു

ഷാ​ർ​ജ: യു​എ​ഇ​യി​ലെ ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. ഇ​സ്മാ​യി​ൽ പൊ​ന്നാ​രം ഇ​ബ്രാ​ഹിം​കു​ട്ടി ആ​ണ് മ​രി​ച്ച​ത്.

ഷാ​ർ​ജ അ​ൽ ന​ഹ്ദ​യി​ലാ​ണ് സം​ഭ​വം. ടി​ക്‌​ടോ​ക്കി​ൽ പ​ര​സ്പ​രം വെ​ല്ലു​വി​ളി​ച്ച ശേ​ഷ​മാ​യി​രു​ന്നു കൊ​ല​പാ​ത​കം. പ്ര​തി മ​ല​യാ​ളി​യാ​ണ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ൽ ഷാ​ർ​ജ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന് മു​മ്പ് ഇ​വ​ർ ടി​ക്‌​ടോ​ക്കി​ൽ ന​ട​ത്തി​യ വെ​ല്ലു​വി​ളി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

National

ആസാമിൽ എഎഎസ്‌യു നേതാവിനെ കുത്തിക്കൊലപ്പെടുത്തി

ന​​​​ൽ​​​​ബാ​​​​രി: ആ​​​സാ​​​മി​​​ൽ ഓ​​​​ൾ ആ​​​​സാം സ്റ്റു​​​​ഡ​​​​ന്‍റ്സ് യൂ​​​​ണി​​​​യ​​​​ൻ നേ​​​​താ​​​​വി​​​​നെ കൗ​​​മാ​​​ര​​​ക്കാ​​​ര​​​ൻ കു​​​​ത്തി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. മ​​​​ധു​​​​ർ​​​​ജ്യ ബ​​​​ർ​​​​മ​​​​ൻ (19) ​​​​ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ബ​​ർ​​മ​​ന്‍റെ ക​​​​ഴു​​​​ത്തി​​​​നും ത​​​ല​​​യ്ക്കു​​​മാ​​​ണു കു​​​​ത്തേ​​​​റ്റ​​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. കു​​​​ത്തേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ബ​​​​ന്ധു​​​​വാ​​​​യ പെ​​​ൺ​​​കു​​​ട്ടി​​​​യു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. കൗ​​​മാ​​​ര​​​ക്കാ​​​ര​​​നാ​​​യ അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ബ​​​ർ​​​മ​​​നും പ​​​തി​​​നൊ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ ബ​​​ന്ധു​​​വും ന​​​ൽ​​​ബാ​​​രി ടൗ​​​ണി​​​ൽ​​​നി​​​ന്നു പു​​​സ്ത​​​ക​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​ശേ​​​ഷം സ്കൂ​​​ട്ട​​​റി​​​ൽ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങ​​​വേ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ആ​​​ഷി​​​ക് അ​​​ലി എ​​​ന്ന​​​യാ​​​ൾ സ്കൂ​​​ട്ട​​​ർ ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി ബ​​​ർ​​​മ​​​നെ​​​യും ബ​​​ന്ധു​​​വി​​​നെ​​​യും കുത്തുകയാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ പോ​​​ലീ​​​സെ​​​ത്തി അ​​​ലി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

എ​​​ന്നാ​​​ൽ, ബ​​​ർ​​​മ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ആ​​​യു​​​ധം ക​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി അ​​​ലി​​​ക്കൊ​​​പ്പം പോ​​​ലീ​​​സ് സം​​​ഘം പോ​​​ക​​​വേ പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ റൈ​​​ഫി​​​ൾ ത‌​​​ട്ടി​​​യെ​​​ടു​​​ത്ത് അ​​​ലി വെ​​​ടി​​​യു​​​തി​​​ർ​​​ത്തു. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ അ​​​ലി കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​യാ​​​ളു​​​ടെ നെ​​​ഞ്ചി​​​നാ​​​ണു വെ​​​ടി​​​യേ​​​റ്റ​​​ത്.

പ്ര​​​ണ​​​യ​​​നി​​​രാ​​​സ​​​മാ​​​ണ് ബ​​​ർ​​​മ​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ബ​​​ർ​​​മ​​​ന്‍റെ ബ​​​ന്ധു​​​വാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യോ​​​ട് അ​​​ലി പ്ര​​​ണ​​​യാ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പെ​​​ൺ​​​കു​​​ട്ടി നി​​​ര​​​സി​​​ച്ചു.

ഒ​​​ന്പ​​​താം​​​ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്ക​​​വേ​​​യാ​​​ണ് അ​​​ലി പെ​​​ൺ​​​കു​​​ട്ടി​​​യോ​​​ട‌് പ്ര​​​ണ​​​യാ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​രു​​​വ​​​രും ഒ​​​രേ പ്രാ​​​യ​​​ക്കാ​​​രു​​​മാ​​​ണ്. മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ മു​​​ന്നി​​​ൽ​​​വ​​​ച്ച് കൊ​​​ല്ലു​​​മെ​​​ന്ന് അ​​​ലി പെ​​​ൺ​​​കു​​​ട്ടി​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

National

ബ​ക്രീ​ദ് വി​രു​ന്നി​ന് ക്ഷ​ണി​ച്ച് വ​രു​ത്തി​ സു​ഹൃ​ത്തി​നെ കൊ​ന്നു; പ്ര​തി പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ടു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ 17 വ​യ​സു​കാ​ര​നാ​യ സൂ​ര്യ പ്ര​താ​പ് ചൗ​ഹാ​ൻ കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. അ​സ​ദ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് യു​പി​യി​ലെ ഖോ​ദ പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

ബ​ക്രീ​ദ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് സൂ​ര്യ പ്ര​താ​പ് ചൗ​ഹാ​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സൂ​ര്യ പ്ര​താ​പി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ക​ന​ത്ത വ​ർ​ഗീ​യ സം​ഘ​ർ​ഷാ​വ​സ്ഥ​യും വ​ലി​യ ജ​ന​രോ​ഷ​വും നി​ല​നി​ന്നി​രു​ന്നു. കു​റ്റ​വാ​ളി​ക​ളെ ഉ​ട​ന​ടി പി​ടി​കൂ​ട​ണ​മെ​ന്നും എ​ൻ​കൗ​ണ്ട​ർ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഒ​ളി​വി​ൽ പോ​യ മു​ഖ്യ​പ്ര​തി അ​സ​ദി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​ത്.

അ​സ​ദ് ത​ന്‍റെ കൂ​ട്ടാ​ളി​ക​ളെ ക​ണ്ട് പ​ണം വാ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഖോ​ദ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

ഒ​രു ബൈ​ക്കി​ൽ സു​ഹൃ​ത്തി​നൊ​പ്പം എ​ത്തി​യ അ​സ​ദി​നെ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ, ഇ​യാ​ൾ പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് അ​സ​ദി​ന് വെ​ടി​യേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​യാ​ൾ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

National

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യെ അ​ജ്ഞാ​ത​ൻ കു​ത്തി​ക്കൊ​ന്നു

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യെ അ​ജ്ഞാ​ത​ൻ കു​ത്തി​ക്കൊ​ന്നു. പ​ട്യാ​ല​യി​ലെ ന്യൂ ​ലാ​ൽ ബാ​ഗ് ഏ​രി​യ​യി​ൽ ര​ണ്ടാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ക​മ​ൽ മി​ത്ത​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം.

പ​ട്യാ​ല ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യും മാ​ൻ​സ ജി​ല്ല​യി​ലെ ബ​രേ​ത സ്വ​ദേ​ശി​യു​മാ​ണ് ക​മ​ൽ. താ​മ​സ​സ്ഥ​ല​ത്ത് വ​ച്ചാ​ണ് ക​മ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച പ​ക​ൽ മു​ഴു​വ​ൻ ഫോ​ൺ വി​ളി​ച്ചി​ട്ടും ക​മ​ൽ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ താ​മ​സ​സ്ഥ​ല​ത്ത് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ക​ഴു​ത്തി​നേ​റ്റ കു​ത്താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. വ​സ്ത്ര​ത്തി​ൽ ര​ക്ത​ക്ക​റ​ക​ളു​മാ​യി പ്ര​ദേ​ശ​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന ഒ​രു വ്യ​ക്തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ഡി​എ​സ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സി​വി​ൽ ലൈ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ, ന്യൂ ​ഓ​ഫീ​സ​ർ കോ​ള​നി പോ​ലീ​സ് പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

"കെ​ട്ടി​ട​ത്തി​ൽ നാ​ലോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പേ​യിം​ഗ് ഗ​സ്റ്റു​ക​ളാ​യി താ​മ​സി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്തി വ​രി​ക​യാ​ണ്. മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബ​ത്തെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.'- മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Kerala

ക്രിക്കറ്റ് കളിക്കിടെ തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കാ​സ​ർ​ഗോ​ഡ്: ബ​ദി​യ​ടു​ക്ക​യി​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻ്റി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ചു. മാ​ർ​പ്പി​ന​ടു​ക്ക ബ​ദ്രു​കു​ഡ്‌​ലു​വി​ലെ കൊ​റ​ഗ​യു​ടെ മ​ക​ൻ സു​രേ​ഷ് ബി.​കെ (42)ആ​ണ് മ​രി​ച്ച​ത്.

കു​മ്പ​ഡാ​ജെ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മാ​പ്പി​ന​ടു​ക്ക​യി​ലാ​ണ് യു​വാ​വി​നെ പി​ച്ചാ​ത്തി കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ളി​ക്കി​ടെ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ഉ​ട​ൻ ത​ന്നെ ക​ത്തി​കൊ​ണ്ട് യു​വാ​വി​നെ കു​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ ബ​ദി​യ​ടു​ക്ക പോ​ലീ​സ് കൊ​ല​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

 

Kerala

സഹപ്രവർത്തകനെ കുത്തിപ്പരിക്കേല്പിച്ച പോലീസുകാരന്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: പേരൂര്‍ക്കട മ്യൂസിയം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അന്‍സാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിടിയിലായ നന്ദാവനം എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ അനീഷ്‌കുമാറിനെ മ്യൂസിയം പോലീസ് റിമാന്‍ഡ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അനീഷ്‌കുമാര്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാര്യ 112ല്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്‍സാറും സംഘവും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി അനീഷ്‌കുമാറിന്‍റെ നന്ദാവനത്തിനു സമീപത്തെ വീട്ടിലെത്തി. ഇതിനിടെ പ്രകോപിതനായ അനീഷ് കത്തിയെടുത്ത് അന്‍സാറിനെ കുത്തുകയായിരുന്നു. ഒഴിഞ്ഞുമാറിയതോടെ കുത്തേറ്റത് ചെവിയിലായിരുന്നു.

അന്‍സാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.

Kerala

കു​ടും​ബ​വ​ഴ​ക്ക് പ​രി​ഹ​രി​ക്കാ​നെ​ത്തി; പോ​ലീ​സു​കാ​ര​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​വ​ഴ​ക്ക് പ​രി​ഹ​രി​ക്കാ​നെ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സു​കാ​ര​ൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​കാ​സ് ഭ​വ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​ൻ​സാ​റി​നാ​ണ് കു​ത്തേ​റ്റ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എആ​ർ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​നാ​യ അ​നീ​ഷി​നെ മ്യൂ​സി​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​നീ​ഷി​ന്‍റെ വീ​ട്ടി​ലെ കു​ടും​ബ​വ​ഴ​ക്ക് പ​രി​ഹ​രി​ക്കാ​നാ​ണ് അ​ൻ​സാ​ർ എ​ത്തി​യ​ത്. സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ അ​നീ​ഷ് അ​ൻ​സാ​റി​നെ കു​ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ അ​ൻ​സാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. അ​നീ​ഷി​നെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെന്ന് മ്യൂ​സി​യം പോ​ലീ​സ് പറഞ്ഞു.

National

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​ജ്ഞാ​ത​സം​ഘം കു​ത്തി​ക്കൊ​ന്നു

ചി​റ്റൂ​ർ: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​ജ്ഞാ​ത​സം​ഘം കു​ത്തി​ക്കൊ​ന്നു. എ​ബി​എ​ൻ ആ​ന്ധ്ര​ ജ്യോ​തി എ​ന്ന മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ലെ റി​പ്പോ​ർ​ട്ട​ർ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ചി​റ്റൂ​രി​ലെ വി ​കോ​ട്ട പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം. പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​സം​ഘം പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ച്ചു. ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ പി​ടി​കൂ​ടി കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി മ​രി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും തൊ​ഴി​ൽ​പ​ര​മോ വ്യ​ക്തി വൈ​രാ​ഗ്യ​മോ ആ​കാം കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ്ര​തി​ക​രി​ച്ചു.

പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്‌​മ​ക​ൾ രം​ഗ​ത്തെ​ത്തി. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ കൊ​ല​പാ​ത​കം സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നനി​ല ത​ക​ർ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​രി​നെ​തി​രെ രം​ഗ​ത്തെ​ത്തി.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു. അ​ൽ​മ(33)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് വി​ഷ്ണു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ടും​ബ​പ്ര​ശ്ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് സം​ഭ​വം. ഇ​രു​വ​രും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ അ​ധ്യാ​പ​ക​നാ​ണ് വി​ഷ്ണു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം വി​ഷ്ണു വി​വ​രം അ​യ​ൽ​ക്കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് 10 വ​ർ​ഷ​മാ​യി. മ​ക്ക​ളി​ല്ല.

 

NRI

ക​ലി​ഫോ​ർ​ണി​യ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ കു​ത്തേ​റ്റ് മ​രി​ച്ചു; മ​ക​ൾ​ക്ക് പ​രി​ക്ക്

ക​ലി​ഫോ​ർ​ണി​യ: ബ​ർ​ബാ​ങ്കി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ അ​ധ്യാ​പി​ക കു​ത്തേ​റ്റ് മ​രി​ച്ചു. ബ്രെ​റ്റ് ഹാ​ർ​ട്ട് എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ആ​ർ​തി വ​ർ​മ​യാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​ക​ൾ മീ​ര വ​ർ​മ ചി​കി​ത്സ​യി​ലാ​ണ്.

ഈ മാസം 20ന് ​ബ​ർ​ബാ​ങ്കി​ലെ നോ​ർ​ത്ത് ബ്രൈ​റ്റ​ൺ സ്ട്രീ​റ്റി​ലു​ള്ള ഇ​വ​രു​ടെ വ​സ​തി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി ഇ​രു​വ​രെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സെ​ർ​ജി​യോ ഫ്രെ​യ​റി​നെ (30) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്ക് കു​ടും​ബ​വു​മാ​യി മു​ൻ​പ​രി​ച​യ​മു​ണ്ടോ എ​ന്നോ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണ​മെ​ന്തെ​ന്നോ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ആ​ർ​തി​യു​ടെ ഭ​ർ​ത്താ​വ് ഈ ​സ​മ​യ​ത്ത് ഇ​ന്ത്യ​യി​ലാ​യി​രു​ന്നു. മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ് പ​രി​ക്കേ​റ്റ മീ​ര വ​ർ​മ.

ബ​ർ​ബാ​ങ്ക് മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ഈ ​ദാ​രു​ണ സം​ഭ​വം ഏ​റെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

National

നാന്ദെഡിൽ ശിവസേന പ്രവർത്തകനെ കുത്തിക്കൊന്നു

നാ​​ന്ദെ​​ഡ്: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​ന്ദെ​​ഡ് ന​​ഗ​​ര​​ത്തി​​ൽ ശി​​വ​​സേ​​ന പ്ര​​വ​​ർ​​ത്ത​​ക​​നെ കു​​ത്തി​​ക്കൊ​​ന്നു. സോ​​നു ക​​ല്യാ​​ൺ​​ക​​ർ (35) ആ​​ണ് ഇ​​ന്ന​​ലെ വെ​​ളു​​പ്പി​​നു കൊ​​ല്ല​​പ്പെ​​ട്ട​​ത്. പ്ര​​ഭാ​​ത​​സ​​വാ​​രി​​ക്കി​​ടെ സോ​​നു​​വി​​നെ മൂ​​ന്ന് അ​​ക്ര​​മി​​ക​​ൾ കു​​ത്തി​​ക്കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. നാ​​ന്ദെ​​ഡി​​ൽ മൂ​​ന്നു ദി​​വ​​സ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​കു​​ന്ന അ​​ഞ്ചാ​​മ​​ത്തെ കൊ​​ല​​പാ​​ത​​ക​​മാ​​ണി​​ത്. സോ​​നു​​വി​​ന് 17 കു​​ത്തേ​​റ്റു. കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നാ​​ലു പേ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഈ​​യി​​ടെ​​യാ​​ണ് സോ​​നു ബി​​ജെ​​പി വി​​ട്ട് ശി​​വ​​സേ​​ന (ഉ​​ദ്ധ​​വ്)​​യി​​ൽ ചേ​​ർ​​ന്ന​​ത്.

District News

ഹോ​ട്ട​ൽ ഉ​ട​മ​യെ ജീ​വ​ന​ക്കാ​ര​ൻ കു​ത്തി​ക്കൊ​ലപ്പെടുത്തി

കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്ത് ഹോ​ട്ട​ൽ ഉ​ട​മ​യെ ജീ​വ​ന​ക്കാ​ര​ൻ കു​ത്തി​കൊ​ന്നു. കു​രി​യോ​ട് സ്‌​പൈ​സി ഹോ​ട്ട​ല്‍ ഉ​ട​മ​യാ​യ സ​ക്കീ​ർ ഹു​സൈ​നാ​ണ് (52) കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യാ​യ ജീ​വ​ന​ക്കാ​ര​ൻ ഇ​ർ​ഷാ​ദ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഇ​ർ​ഷാ​ദി​നെ മ​ണ്ണ​ന്ത​ല​യി​ൽ വ​ച്ചാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ൾ നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത് . കൂ​ലി സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

സ​ക്കീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യ്ക്ക​ലി​ലെ ഹോ​ട്ട​ലി​ൽ ഇ​ർ​ഷാ​ദ് നേ​ര​ത്തെ ജോ​ലി ചെ​യ്തി​രു​ന്നു. അ​ന്ന് കൂ​ലി​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും ഒ​രു മാ​സം മു​ൻ​പ് തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച കൂ​രി​യോ​ടു​ള്ള ഹോ​ട്ട​ലി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു സ​ക്കീ​ർ. ഈ ​സ​മ​യം ഹോ​ട്ട​ലി​ന്‍റെ മു​ക​ളി​ല​ത്തെ മു​റി​യി​ൽ വ​ച്ച് ഇ​ർ​ഷാ​ദ് സ​ക്കീ​റി​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.​സ​ക്കീ​ർ ഹു​സൈ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൃ​ത്യ​ത്തി​നു ശേ​ഷം അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ൽ പോ​ക​ണ​മെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​ർ​ഷാ​ദ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​ത്. അ​വി​ടെ നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യാ​ണ് വി​വ​രം. ച​ട​യ​മം​ഗ​ലം പോ​ലീ​സ് കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

National

വി​ശാ​ഖ​പ​ട്ട​ണ​ത്ത് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​നി​ടെ അ​മ്പ​യ​ര്‍ കു​ത്തേ​റ്റ് ​മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തെ പ്രാ​ദേ​ശി​ക ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​നി​ടെ കൗ​മാ​ര​ക്കാ​ര​നാ​യ അ​മ്പ​യ​ര്‍ കു​ത്തേ​റ്റ് മ​രി​ച്ചു. 21 വ​യ​സു​കാ​ര​നാ​യ അ​ജി​ത്ത് ബാ​ബു​വാ​ണ് മ​രി​ച്ച​ത്.

‌ക​ളി​ക്കി​ടെ ഒ​രു റ​ണ്‍​ഔ​ട്ട് തീ​രു​മാ​ന​ത്തെ ചൊ​ല്ലി ര​ണ്ട് ടീ​മു​ക​ള്‍​ക്ക് ഒ​പ്പം എ​ത്തി​യ​വ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യാ​യി അ​ക്ര​മ​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്.

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു പ്രാ​ദേ​ശി​ക ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ഒ​രു മ​ത്സ​ര​ത്തി​നി​ടെ അ​മ്പ​യ​ര്‍ റ​ണ്‍​ഔ​ട്ട് വി​ധി​ച്ചെ​ങ്കി​ലും ഇ​തി​ല്‍ ഒ​രു ടീ​മി​ന് അ​മ്പ​യ​റു​ടെ തീ​രു​മാ​ന​ത്തി​നോ​ട് യോ​ജി​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം ഏ​റെ നേ​രം നീ​ണ്ടു​നി​ന്നു.

തു​ട​ര്‍​ന്ന് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നെ​ന്ന വ്യാ​ജേ​ന ക​ളി അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം അ​മ്പ​യ​റാ​യി​രു​ന്ന ഡോ​ള അ​ജി​ത്ത് ബാ​ബു​വി​നെ എ​തി​ര്‍​സം​ഘം വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ക​ത്തി ഉ​പ​യോ​ഗി​ച്ച് നെ​ഞ്ചി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​ത്ത് ബാ​ബു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

National

വാ​ക്കു​ത​ർ​ക്കം, യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: വാ​ക്കേ​റ്റ​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഹൈ​ദ​ർ​പൂ​ർ ന​ഹ​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. നി​തേ​ഷ്(20) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​ൺ (18), മോ​ണ്ടി (22), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​തേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കു​ത്തേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​തേ​ഷി​നെ പോ​ലീ​സ് ആ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ മ​ര​ണം​സം​ഭ​വി​ച്ചു. നി​തേ​ഷി​ന് 10 ത​വ​ണ കു​ത്തേ​റ്റ​താ​യി അ​മ്മ പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

വനിതാ ഫിറ്റ്നസ് ട്രെയിനർക്ക് കുത്തേറ്റു

പറശ്ശാല: വനിതാ ഫിറ്റ്നസ് ട്രെയിനർക്ക് കുത്തേറ്റു. പാറശാലയിലെ മിഥില ലയൺസ് ക്ലബിലെ ഫിറ്റ്നസ് ട്രെയിനർ കാവ്യക്കാണ് കുത്തേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

നെഞ്ചിലാണ് കുത്തേറ്റത്. കെട്ടിടത്തിനുള്ളില്‍ കയറി അശ്വന്ത് എന്ന യുവാവാണ് കുത്തിപരിക്കേൽപ്പിച്ചത്. അക്രമം നടത്തിയ ശേഷം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു.

രാവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയസമയത്താണ് യുവതിയെ രക്തത്തിൽ കുളിച്ച് നിലയിൽ കണ്ടതെന്ന് പൊതു പ്രവർത്തകൻ പ്രശാന്ത് പറഞ്ഞു.

തലയുടെ പുറകിലും നെഞ്ചിലുമാണ് കുത്തേറ്റതെന്നും യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം അശ്വന്ത് ജിമ്മിൽ ഇരിക്കുകയായിരുന്നുവെന്നും പറയുന്നു. അശ്വന്തിനെ പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

National

പ​രീ​ക്ഷ​യ്ക്ക് ഉ​ത്ത​രം പ​റ​ഞ്ഞു​ന​ൽ​കാ​ത്ത​തി​ന് പ​ക; പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ൾ കു​ത്തി​ക്കൊ​ന്നു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ 10-ാംക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ൾ കു​ത്തി​ക്കൊ​ന്നു. ദാ​മോ ന​ഗ​ര​ത്തി​ലെ മ​ല​യ്യ മി​ല്ലി​ന് സ​മീ​പ​മു​ള്ള ഓ​ജ​സ്വി​നി സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ഋ​ഷി അ​ഹി​ർ​വാ​ർ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രീ​ക്ഷ​യ്ക്ക് ശേ​ഷം ഹാ​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ഋ​ഷി​യെ ഒ​രു​സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ക​ത്തി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റാ​ണ് ഋ​ഷി കൊ​ല്ല​പ്പെ​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ടെ​യി​ൽ നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

നേ​ര​ത്തെ, പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​രം പ​റ​ഞ്ഞു​ന​ൽ​ക​ണ​മെ​ന്ന് ചി​ല വി​ദ്യാ​ർ​ഥി​ക​ൾ ഋ​ഷി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഋ​ഷി ഇ​തി​ന് വി​സ​മ്മ​തി​ച്ച​തോ​ടെ ഫെ​ബ്രു​വ​രി 27 നും ​മാ​ർ​ച്ച് ര​ണ്ടി​നും ഋ​ഷി​യും സ​ഹ​പാ​ഠി​ക​ളും ത​മ്മി​ൽ ഇ​തേ​ചൊ​ല്ലി വ​ഴ​ക്കു​ണ്ടാ​യി.

അ​വ​സാ​ന പ​രീ​ക്ഷ​യു​ടെ ദി​വ​സം പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് സ​ഹ​പാ​ഠി​ക​ൾ ഋ​ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം പ​രീ​ക്ഷ ക​ഴി​ഞ്ഞ് സ്കൂ​ളി​ൽ നി​ന്നും പു​റ​ത്തി​ങ്ങി​യ ഋ​ഷി​യെ കാ​ത്തി​രു​ന്ന സ​ഹ​പാ​ഠി​ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യും ചെ​യ്തു.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഋ​ഷി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ര​ക്തം ന​ഷ്ട​പ്പെ​ട്ട് മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഋ​ഷി​ക്ക് വി​ള​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഡോ​ക്ട​ർ അ​റി​യി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ ചോ​ദ്യം ചെ​യ്തു​വെ​ന്നും കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​ഞ്ഞെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Kerala

കൊല്ലത്ത് ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ മർദനമേറ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു

കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര മ​രു​ത്ത​ടി ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മരിച്ചു. കു​ന്ന​ത്തൂ​ർ ഐ​വ​ർ​കാ​ല കി​ഴ​ക്ക് കീ​ച്ച​പ്പി​ള്ളി​ൽ സോ​പാ​നം വീ​ട്ടി​ൽ ജ​യ​സേ​ന​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ (18) ആ​ണ് മ​രി​ച്ച​ത്. അ​ടൂ​ർ മ​ണ​ക്കാ​ല ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്.

വ്യാഴാഴ്ച രാവിലെ ഹരികൃഷ്ണന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ 10.5നാണ് മരണം സ്ഥിരീകരിച്ചത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് മരണം.

ആക്രമണത്തിൽ ഹരികൃഷ്ണന്‍റെ സഹോദരനും സഹോദരിക്കും സഹോദരി ഭർത്താവിനും പരിക്കേറ്റിരുന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മ​രു​ത്ത​ടി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

മ​രു​ത്ത​ടി​യി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ ഉ​ത്സ​വം കൂ​ടാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഹ​രി​കൃ​ഷ്ണ​നും സ​ഹോ​ദ​ര​ൻ ജ​യ​കൃ​ഷ്ണ​നും. ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രു സം​ഘം ഹ​രി​കൃ​ഷ്ണ​നെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

സ​ഹോ​ദ​ര​ൻ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു മ​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് പ്ര​തി​ക​ൾ ഇ​വ​രെ ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​നി​ടെ ത​ടി​ക്ക​ഷ​ണം​കൊ​ണ്ട് ത​ല​യ്ക്ക് മാ​ര​ക​മാ​യി അ​ടി​യേ​റ്റ ഹ​രി​കൃ​ഷ്ണ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ ബോ​ധ​ര​ഹി​ത​നാ​യി വീ​ണു.

ആ​ദ്യം കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Kerala

പൂ​ര​ത്തി​നി​ടെ സം​ഘ​ർ​ഷം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു

പാ​ല​ക്കാ​ട്: പൂ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്ക് കു​ത്തേ​റ്റു. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം ചി​ന​ക്ക​ത്തൂ​രി​ലാ​ണ് സം​ഭ​വം.

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ർ​ഷി​ദ് (31), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി പ്ര​ശാ​ന്ത് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. പ്ര​ശാ​ന്തി​ന്‍റെ മു​തു​കി​ൽ മൂ​ന്ന് കു​ത്തേ​റ്റു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി അ​മീ​ൻ, സ​നൂ​പ്, സ​ന്തോ​ഷ്, അ​നി​ൽ എ​ന്നി​വ​ർ​ക്ക് സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kerala

ഫോ​ൺ സ്ക്രീ​ൻ​ഗാ​ർ​ഡ് മാ​റു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; ക​ട​യു​ട​മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് യു​വാ​വ്

ബം​ഗു​ളൂ​രു: മൊ​ബൈ​ൽ ഫോ​ണി​ന്‍റെ സ്ക്രീ​ൻ ഗാ​ർ​ഡ് മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് യു​വാ​വ്. ചി​ത്ര​ദു​ർ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

വി​ക്രം ചൗ​ധ​രി എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചൗ​ധ​രി​യു​ടെ ക​ട​യി​ൽ നി​ന്നും പ്ര​തി ആ​ദ്യം ഒ​രു മൊ​ബൈ​ൽ സ്ക്രീ​ൻ ഗാ​ർ​ഡ് വാ​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് അ​ത് മാ​റ്റി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ വീ​ണ്ടു​മെ​ത്തി. എ​ന്നാ​ൽ ചൗ​ധ​രി 100 രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി.

ഇ​തി​നി​ടെ പ്ര​തി ക​ത്തി ഉ​പ​യോ​ഗി​ച്ച് ചൗ​ധ​രി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ചൗ​ധ​രി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Kerala

മദ്യലഹരിയിൽ തർക്കം; ഒരാളെ ചവിട്ടിക്കൊന്നു, ഒരു മാസം മുമ്പേ ഇവിടെ കുത്തിക്കൊല

പാലാ: പാലായില്‍ മദ്യലഹരിയില്‍ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.

പാലാ മുരിക്കുംപുഴ പരിപ്പില്‍ക്കുന്ന് ഭാഗത്തുള്ള വീട്ടില്‍ ഇന്നലെ രാത്രി 10നാണു സംഭവം. കൊല്ലപ്പെട്ട ഷാജിക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നു ശ്യാമിന്‍റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായും പോലീസ് പറഞ്ഞു.

ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൊഴിലാളികള്‍ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ തൊഴിലാളികള്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.

മദ്യപിച്ച ശേഷമുള്ള വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഷാജിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.

Kerala

പാ​ലാ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്ക് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു

കോ​ട്ട​യം: പാ​ല മാ​ന​ത്തൂ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്ക് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. പാ​മ്പ​നാ​ൽ ചാ​ക്കോ (50), ഭാ​ര്യ മേ​രി, മ​ക​ൾ മാ​യ, മാ​യ​യു​ടെ ഒ​രു വ​യ​സു​കാ​രി മ​ക​ൾ ഇ​ത​ൾ എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

സാ​ര​മാ​യി കു​ത്തേ​റ്റ ചാ​ക്കോ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റ് മൂ​ന്ന് പേ​രെ പാ​ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നു രാ​വി​ലെയാ​ണ് പെ​രു​ന്തേ​നീ​ച്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ദ്യം കു​ത്തേ​റ്റ​ത് ഗൃ​ഹ​നാ​ഥ​നാ​ണ്. പി​ന്നാ​ലെ മ​റ്റു​ള്ള​വ​രെ​യും തേ​നീ​ച്ച ആ​ക്ര​മി​ച്ചു. കു​ഞ്ഞി​നെ കു​ത്താ​തി​രി​ക്കാ​ൻ അ​മ്മ മാ​യ ശ്ര​മി​ച്ച​തി​നാ​ൽ അ​വ​ർ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും പോ​ലീ​സി​നെ​യും നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.

Kerala

ക​ട​ന്ന​ല്‍​ക്കു​ത്തേ​റ്റ് ഭാര്യ പിടയുന്നതു ക​ണ്ട് ഭ​​​ർ​​​ത്താ​​​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ക​​​ട​​​ന്ന​​​ല്‍​ക്കു​​​ത്തേ​​​റ്റ് ഭാ​​​ര്യ പി​​​ട​​​യു​​​ന്ന​​​തു​​​ക​​​ണ്ട ഭ​​​ർ​​​ത്താ​​​വ് കു​​​ഴ​​​ഞ്ഞു​​​വീ​​​ണ് മ​​​രി​​​ച്ചു. കാ​​​ഞ്ഞ​​​ങ്ങാ​​​ട് സൗ​​​ത്ത് കൊ​​​വ്വ​​​ല്‍ സ്‌​​​റ്റോ​​​റി​​​ലെ അ​​​മ്പ​​​ങ്ങാ​​​ട് നാ​​​രാ​​​യ​​​ണ​​​ന്‍ നാ​​​യ​​​ര്‍ (75) ആ​​​ണ് ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ര്‍​ന്ന് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

വീ​​​ടി​​​ന​​​ടു​​​ത്തു​​​നി​​​ന്നാ​​​ണ് ഭാ​​​ര്യ രാ​​​ജാ​​​മ​​​ണി​​​ക്ക് ക​​​ട​​​ന്ന​​​ല്‍​കു​​​ത്തേ​​​റ്റ​​​ത്. പ​​​രി​​​ക്കു​​​ക​​​ൾ ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ങ്കി​​​ലും അ​​​സ​​​ഹ​​​നീ​​​യ​​​മാ​​​യ വേ​​​ദ​​​ന മൂ​​​ലം രാ​​​ജാ​​​മ​​​ണി പു​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​രം​​​ഗം ക​​​ണ്ടാ​​​ണ് നാ​​​രാ​​​യ​​​ണ​​​ൻ നാ​​​യ​​​ർ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​ത്. മ​​​ക്ക​​​ള്‍: ഷി​​​ബു, ഷീ​​​ബ (ഇ​​​രു​​​വ​​​രും വിദേശത്ത്).

Kerala

കൊച്ചിയിൽ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു

കൊച്ചി: കാക്കനാട് ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര (13) എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവമുണ്ടായത്. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരുസ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് വെട്ടേറ്റത്.

ആക്രമണം തടയാൻശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റു. അതേസമയം, എന്താണ് തർക്കത്തിന് കാരണമെന്നോ പെൺകുട്ടി എങ്ങനെയാണ് ഇവർക്കിടയിൽപ്പെട്ടതെന്നോ വ്യക്തമല്ല.

Kerala

ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം; ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു. വ​ർ​ക്ക​ല പാ​പ​നാ​ശ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ​ന്ദീ​പ്, സു​രേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ വ​ക്കം സ്വ​ദേ​ശി​യാ​യ സു​രേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

വാ​ക്കു​ത​ർ​ക്കം; മു​ട്ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു

കൊ​ച്ചി: ആ​ലു​വ മു​ട്ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു.

മെ​ട്രോ സ്റ്റേ​ഷ​നി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യ്ക്കാ​ണ് സം​ഭ​വം. ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ ന​ഗ​ർ സ്വ​ദേ​ശി​നി നീ​തു (32)വി​നാ​ണ് കു​ത്തേ​റ്റ​ത്.

നീ​തു​വി​നെ മെ​ട്രോ പോ​ലീ​സ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. നീ​തു​വി​നെ ഉ​ട​ൻ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ നീ​തു​വി​ന്‍റെ ഭ​ർ​ത്താ​വ് മ​ഹേ​ഷി (39)നെ ​മെ​ട്രോ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

District News

മ​ദ്യ​പാ​ന​ത്തി​നി​ടെ സം​ഘ​ര്‍​ഷം, ഒ​രാ​ള്‍​ക്ക് വെ​ട്ടേ​റ്റു

നെ​ടു​ങ്ക​ണ്ടം: ബാ​ല​ന്‍​പി​ള്ള​സി​റ്റി​യി​ല്‍ മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലുണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ള്‍​ക്ക് വെ​ട്ടേ​റ്റു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പ​ന്തി​രു​വേ​ലി​ല്‍ സ​ന്ദീ​പി​നാ​ണ് (35) വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് കൊ​ല്ലം സ്വ​ദേ​ശി വൈ​ശാ​ഖി​നെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


വെ​ല്‍​ഡിം​ഗ് ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും തൂ​ക്കു​പാ​ല​ത്ത് വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തെ ശന്പ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ സ​ന്ദീ​പി​നെ വൈ​ശാ​ഖ് മ​ര്‍​ദി​ക്കു​ക​യും വെ​ട്ടു​ക​യു​മാ​യി​രു​ന്നു. വ​യ​റി​നും ക​ഴു​ത്തി​നും വെ​ട്ടേ​റ്റ ഇ​യാ​ള്‍ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.


പ്ര​തി​യെ നെ​ടു​ങ്ക​ണ്ടം എ​സ്ഐ ലി​ജോ പി. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കോ​ട്ട​യ​ത്ത് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

കോ​ട്ട​യം: പൂ​വ​ത്തും​മൂ​ട്ടി​ൽ സ്കൂ​ളി​ൽ ക​യ​റി അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കു​ഞ്ഞു​മോ​ൻ എ​ന്ന​യാ​ളെ​യാ​ണ് പാ​മ്പാ​ടി​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് പേ​രൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ സം​ഭ​വം ന​ട​ന്ന​ത്. ഡോ​ണി​യ എ​ന്ന അ​ധ്യാ​പി​ക​യെ ഭ​ർ​ത്താ​വ് കൊ​ച്ചു​മോ​ൻ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക്ലാ​സി​ൽ നി​ന്നും അ​ധ്യാ​പി​ക​യെ വി​ളി​ച്ചി​റ​ക്കി ഓ​ഫീ​സി​ന്‍റെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യാ​ണ് കു​ത്തി​യ​ത്. ക​ഴു​ത്തി​ൽ കു​ത്തേ​റ്റ അ​ധ്യാ​പി​ക ക്ലാ​സി​ലേ​ക്ക് നി​ല​വി​ളി​ച്ചു കൊ​ണ്ട് ഓ​ടി ക​യ​റി. തു​ട​ർ​ന്ന് പ്ര​ധാ​ന അ​ധ്യാ​പി​ക​യും മ​റ്റു സ്റ്റാ​ഫും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു.

Kerala

വ​ണ്ടൂ​രി​ൽ ബാ​റി​ല്‍ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണം; ര​ണ്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് കു​ത്തേ​റ്റു

മ​ല​പ്പു​റം: വ​ണ്ടൂ​രി​ൽ ബാ​റി​ല്‍ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണം. ര​ണ്ട് ബാ​ർ ജീ​വ​ന​ക്കാ​രെ യു​വാ​വ് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. വ​ണ്ടൂ​ർ ക​രു​ണാ​ല​യ​പ്പ​ടി സ്വ​ദേ​ശി ഷി​ബി​ൽ ആ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.

ബാ​ർ ജീ​വ​ന​ക്കാ​രാ​യ തി​രു​വാ​ലി സ്വ​ദേ​ശി ആ​കാ​ശ്, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ഭി​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഘ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഷി​ബി​ലി​നും ക​ത്തി​ക്കു​ത്തി​ൽ പ​രി​ക്കേ​റ്റു.​മൂ​ന്നു പേ​രേ​യും വ​ണ്ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ല​ഹ​രി​യി​ലാ​യി​രു​ന്നു ഷി​ബി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബാ​റി​ലെ മ​ദ്യ​ക്കു​പ്പി​ക​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും ഷി​ബി​ല്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

International

ക്രൊ​യേ​ഷ്യ​യി​ൽ ക​ന്യാ​സ്ത്രീ​ക്ക് ക​ത്തി​ക്കു​ത്തേ​റ്റു

സാ​​ഗ്രെ​​ബ്: ക്രൊ​​യേ​​ഷ്യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ സാ​​ഗ്രെ​​ബി​​ൽ ക​​ന്യാ​​സ്ത്രീ​​യെ അ​​ക്ര​​മി കു​​ത്തി പ​​രി​​ക്കേ​​ൽ​​പ്പി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണു സം​​ഭ​​വം.

ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള സി​​സ്റ്റ​​ർ മ​​രി​​യ താത്യാ​​ന സ​​ർ​​നോ (34) അ​​പ​​ക​​ട​​നി​​ല ത​​ര​​ണം ചെ​​യ്തു.

“അ​​ല്ലാ​​ഹു അ​​ക്ബ​​ർ’’ എ​​ന്ന് വി​​ളി​​ച്ചു​​പ​​റ​​ഞ്ഞു​​കൊ​​ണ്ടാ​​ണ് അ​​ക്ര​​മി സി​​സ്റ്റ​​റെ കു​​ത്തി​​യ​​ത്. സാ​​ഗ്രെ​​ബി​​ലെ പ്രൈ​​മ​​റി സ്കൂ​​ളി​​ൽ അ​​ധ്യാ​​പി​​ക​​യാ​​ണ് സി​​സ്റ്റ​​ർ മ​​രി​​യ.

Kerala

എ​റ​ണാ​കു​ള​ത്ത് സി​പി​എ​മ്മി​ൽനി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക്കു കു​ത്തേ​റ്റു

കൊ​ച്ചി: സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യ്ക്ക് കു​ത്തേ​റ്റു. എ​റ​ണാ​കു​ളം ചേ​ന്ദ​മം​ഗ​ല​ത്തെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ ഫ​സ​ൽ റ​ഹ്മാ​നെ​യാ​ണ് പ​രി​ക്കേ​റ്റ​ത്.

വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി മ​നോ​ജ് ആ​ണ് ഫ​സ​ലി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. മ​നോ​ജി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ഫ​സ​ൽ ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു ഫ​സ​ൽ.

ഫ​സ​ലി​നെ ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. വോ​ട്ട് ചോ​ദി​ച്ചു​ള്ള പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഫ​സ​ല​വും മ​നോ​ജും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ഫ​സ​ലി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് മ​നോ​ജ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​രു​വ​രും ത​മ്മി​ൽ ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ​യാ​ണ് മ​നോ​ജ് ഫ​സ​ലി​നെ കു​ത്തു​ന്ന​ത്. ഫ​സ​ലി​ന്‍റെ പു​റ​ത്താ​ണ് മ​നോ​ജ് മൂ​ന്നു​ത​വ​ണ കു​ത്തി​യ​ത്.

 

Kerala

എ​റ​ണാ​കു​ള​ത്ത് മ​ധ്യ​വ​യ​സ്ക​ൻ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

കൊച്ചി: മ​ധ്യ​വ​യ​സ്‌​ക​നെ വീ​ട്ടി​ൽ കു​ത്തേ​റ്റ്‌ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ത്ത​മ​റ്റം ഇ​ര​ട്ട​ക്കാ​ലി കൊ​ച്ചു​കു​ടി രാ​ജ​ൻ (57) ആ​ണ്‌ കൊ​ല്ല​പ്പെ​ട്ട​ത്‌.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​രി ഭ​ർ​ത്താ​വ് തൊ​ഴു​ത്തി​ങ്ക​ൽ സു​കു​മാ​ര​നെ (68) പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​ർ രാ​വി​ലെ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചെ​ത്തി​യ​വ​രാ​ണ്‌ ജ​ന​ലി​ലൂ​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

മു​റി​യി​ൽ ക​ട്ടി​ലി​നു​സ​മീ​പം നി​ല​ത്ത് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വീ​ടി​ന്‍റെ വാ​തി​ൽ അ​ക​ത്തു​നി​ന്ന് കു​റ്റി​യി​ട്ടി​രു​ന്നു. ജ​ന​ലി​ലൂ​ടെ കൈ​യി​ട്ട് രാ​ജ​ന്‍റെ വ​യ​റ്റി​ൽ ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ കു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ്‌ പോ​ലീ​സ് നി​ഗ​മ​നം.

രാ​ജ​ൻ ഒ​റ്റ​യ്ക്കാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ജ​ന്‍റെ വീ​ടി​നു​സ​മീ​പ​മാ​ണ്‌ സു​കു​മാ​ര​ന്‍റെ​യും വീ​ട്. ഇ​രു​വ​രും ചേ​ർ​ന്ന്‌ പ​തി​വാ​യി മ​ദ്യ​പി​ക്കു​മാ​യി​രു​ന്നു. ശ​നി​യാ​ഴ്‌​ച പ​ക​ൽ ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യി പ​റ​യു​ന്നു.

രാ​ജ​ന്‍റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്‌​റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം തി​ങ്ക​ളാ​ഴ്‌​ച സം​സ്ക​രി​ക്കും.

District News

സാമ്പത്തിക തർക്കം; കാസർഗോട്ട് യുവാവിന്റെ കഴുത്തിൽ ക ത്തികുത്തിയിറക്കി

കാ​സ​ർ​ഗോ​ഡ്: സാ​മ്പ​ത്തി​ക പ്ര​ശ്ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ക്കി. കാ​സ​ർ​ഗോ​ഡ് ആ​ണ് സം​ഭ​വം.

അ​നി​ൽ​കു​മാ​ർ(36) എ​ന്ന​യാ​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. മീ​ൻ വ്യാ​പാ​രി​യാ​യ അ​നി​ൽ കു​മാ​റി​നോ​ട് ഒ​രാ​ൾ സീ​താം​ഗോ​ളി​യി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി സം​ഘം ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ കുത്തുകയായിരുന്നു.

ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ങ്ങി​യ നി​ല​യി​ൽ അ​നി​ൽ​കു​മാ​റി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ അ​നി​ൽ കു​മാ​ർ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

Kerala

സാ​മ്പ​ത്തി​ക ത​ർ​ക്കം; കാ​സ​ർ​ഗോ​ട്ട് യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി​കു​ത്തി​യി​റ​ക്കി

കാ​സ​ർ​ഗോ​ഡ്: സാ​മ്പ​ത്തി​ക പ്ര​ശ്ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ക്കി. കാ​സ​ർ​ഗോ​ഡ് ആ​ണ് സം​ഭ​വം.

അ​നി​ൽ​കു​മാ​ർ(36) എ​ന്ന​യാ​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. മീ​ൻ വ്യാ​പാ​രി​യാ​യ അ​നി​ൽ കു​മാ​റി​നോ​ട് ഒ​രാ​ൾ സീ​താം​ഗോ​ളി​യി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി സം​ഘം ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ ക​ത്തി​കു​ത്തി​യി​റ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ങ്ങി​യ നി​ല​യി​ൽ അ​നി​ൽ​കു​മാ​റി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ അ​നി​ൽ കു​മാ​ർ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up