മന്ത്രി സണ്ണി ജോസഫ്.
കണ്ണൂർ: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി മന്ത്രി സണ്ണി ജോസഫ്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. അടുത്ത മാസം മുതൽ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയേക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടലുകൾ നടത്തുന്നുണ്ട്. ഡൽഹിയിൽ തണുപ്പുകാലം ആരംഭിക്കുന്നതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ ഡൽഹിയിൽനിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യത പരിശോധിച്ച് പ്രയോജനപ്പെടുത്തും. ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം ബാറ്ററികൾ ലഭ്യമാകാത്തതാണ് സോളാർ പവർ സ്റ്റേഷന്റെ ഉദ്ഘാടനം വൈകാൻ കാരണമെന്നും മന്ത്രി അറിയിച്ചു. ചൈനയിൽനിന്നാണ് ബാറ്ററികൾ എത്തിക്കേണ്ടത്. എന്നാൽ ഓർഡർ അനുസരിച്ച് ബാറ്ററികൾ ലഭ്യമാക്കാൻ കഴിയുന്നില്ലെന്ന് കരാറുകാരൻ അറിയിച്ചിട്ടുണ്ട്. ബാറ്ററികൾ ലഭിക്കുന്നതോടെ സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : load shedding Sunny Joseph Kerala Electricity Minister Kerala Power Crisis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash