x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ മാർപാപ്പ

വെബ്ഡെസ്ക്
Published: October 31, 2026 10:24 PM IST | Updated: October 31, 2026 10:24 PM IST

ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: യു​​​​എ​​​​സ് ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ത​​​പാ​​​ൽ ബാ​​​ല​​​റ്റി​​​ലൂ​​​ടെ ത​​​​ന്‍റെ വോ​​​​ട്ട​​​​വ​​​​കാ​​​​ശം വി​​​​നി​​​​യോ​​​​ഗി​​​​ച്ച് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. അ​​​​മേ​​​​രി​​​​ക്ക​​​​ൻ പൗ​​​​ര​​​​ത്വ​​​​മു​​​​ള്ള മാ​​​​ർ​​​​പാ​​​​പ്പ വോ​​​​ട്ട​​​​വ​​​​കാ​​​​ശം വി​​​​നി​​​​യോ​​​​ഗി​​​​ച്ച കാ​​​​ര്യം വ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​സ് ഓ​​​​ഫീ​​​​സാ​​​​ണ് അ​​​​റി​​​​യി​​​​ച്ച​​​​ത്.

ഒ​രു മാ​ർ​പാ​പ്പ അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ആ​ദ്യ​മാ​ണ്. ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത് പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​വും ക​ട​മ​യു​മാ​ണെ​ന്ന് മാ​ർ​പാ​പ്പ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​​​​ടു​​​​ത്ത ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​ഭ​​​​യി​​​​ലെ ര​​​​ണ്ടു വ​​​​ർ​​​​ഷ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള 435 സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ഉ​​​​പ​​​​രി​​​​സ​​​​ഭ​​​​യാ​​​​യ സെ​​​​ന​​​​റ്റി​​​​ലെ 100 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 35 എ​​​​ണ്ണ​​​​ത്തി​​​​ലേ​​​​ക്കു​​​​മാ​​​​ണ് മ​​​​ത്സ​​​​രം.

കൂ​​​​ടാ​​​​തെ, 36 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​രെ​​​​യും വി​​​​വി​​​​ധ പ്രാ​​​​ദേ​​​​ശി​​​​ക ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും ഇ​​​​തോ​​​​ടൊ​​​​പ്പം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും.​​​​വി​​​​ദേ​​​​ശ​​​​ത്തു താ​​​​മ​​​​സി​​​​ക്കു​​​​ന്ന യോ​​​​ഗ്യ​​​​രാ​​​​യ യു​​​​എ​​​​സ് പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കും സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കും ഫെ​​​​ഡ​​​​റ​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ത​​​​പാ​​​​ൽ​​​​മാ​​​​ർ​​​​ഗം വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ട്.

Tags : AmericanElection Pope LeoXIV Vote Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up