Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vote

ത​മി​ഴ്നാ​ട് ഇ​ല​ക്ഷ​നി​ൽ വോ​ട്ട് ചെ​യ്തെ​ന്ന് സം​ശ​യം; വി​ദേ​ശ പൗ​ര​ന്മാ​ർ പി​ടി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന വി​ദേ​ശ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ. ചെ​ന്നൈ, മ​ധു​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​മി​ഗ്രേ​ഷ​ൻ ബ്യൂ​റോ​യും ലോ​ക്ക​ൽ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

വി​ദേ​ശ പാ​സ്പോ​ർ​ട്ട് കൈ​വ​ശം വ​ച്ചി​രു​ന്ന 25ഓ​ളം പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ 1951 ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ​ക്കൊ​പ്പം, 2023 ലെ ​ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം എ​ഫ്‌​ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ദി ​സ​ൺ​ഡേ ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ശ്രീ​ല​ങ്ക, കാ​ന​ഡ, ഓ​സ്‌​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​തി​വ് ഇ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​ക​ൾ​ക്കി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നാ​ല് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 10 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഞ്ജി​നി (59), സ​ർ​ഫു​ദീ​ൻ (68), നി​ല​ന്തി (44), ജ​യ​ന്ത​ൻ (40), ചാ​ർ​ളി ബാ​ല​ച​ന്ദ്ര​ൻ (48), ച​ക്ര​വ​ർ​ത്തി ലോ​ഗ​പ്രി​യ (50), സു​നി​ത ച​ക്ര​വ​ർ​ത്തി (48) എ​ന്നി​വ​ർ ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രാ​ണ്.

യു​കെ​യി​ൽ നി​ന്നു​ള്ള അ​യ്യാ​ദു​രൈ (53), ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നു​ള്ള ടി​റ്റി​ൻ മ​രി​യാ​ട്ടി (47), കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ജി​ത്തേ​ന്ദ്ര​നാ​ഥ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ മ​റ്റ് വി​ദേ​ശ പൗ​ര​ന്മാ​ർ. വി​ദേ​ശ യാ​ത്ര​യ്ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പു​ള്ള പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ ചൂ​ണ്ടു​വി​ര​ലു​ക​ളി​ൽ മാ​യാ​ത്ത മ​ഷി പാ​ടു​ക​ൾ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ശ്രീ​ല​ങ്ക​ൻ പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ വോ​ട്ട​ർ രേ​ഖ​ക​ളും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

Movies

അ​മ്മ​യ്ക്കൊ​പ്പം വോ​ട്ട് ചെ​യ്യാ​നെ​ത്തി തൃ​ഷ

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ന​ടി തൃ​ഷ. അ​മ്മ ഉ​മ​യ്ക്കൊ​പ്പ​മാ​ണ് താ​രം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​ത്. ചെ​ന്നൈ​യി​ലെ അ​ഭി​രാ​മ​പു​ര​ത്തെ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വി​യ​ര്‍ മി​ഡി​ല്‍ സ്‌​കൂ​ളി​ലാ​യി​രു​ന്നു തൃ​ഷ​യ്ക്ക് വോ​ട്ട്. 

ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ്‌​യ്ക്കൊ​പ്പം ഉ​യ​ർ​ന്ന പേ​രു​ക​ളി​ലൊ​ന്നാ​യി​രു​ന്നു തൃ​ഷ​യു​ടേ​തും. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​മാ​ണെ​ന്ന ത​ര​ത്തി​ൽ വ​രെ എ​തി​രാ​ളി​ക​ൾ വാ​ർ​ത്ത​ക​ൾ നി​ര​ത്തി. എ​ന്നാ​ൽ ഇ​രു​വ​രും ഇ​തി​ൽ പ്ര​തി​ക​രി​ച്ചി​ല്ല.

 

Kerala

ത​പാ​ൽവോ​ട്ട്: പതിനായിരത്തോ​ളം ത​പാ​ൽവോ​ട്ട്: പതിനായിരത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​നാ​യി​ല്ല

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുജോ​​​ലി ചെ​​​യ​​​്ത ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ 10,000ത്തോ​​​ളം പേ​​​ർ​​​ക്ക് ത​​​പാ​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു വി​​​വ​​​രം. ത​​​പാ​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​കാ​​​ത്ത ജീ​​​വ​​​ന​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

എ​​​ത്ര​​​ത്തോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ത​​​പാ​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ന്നി​​​ല്ല. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ 7.49 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്ക് വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ഒ​​​രാ​​​ഴ്ച മു​​​ൻ​​​പ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ച​​​ത്.

1.46 ല​​​ക്ഷം ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ജോ​​​ലി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​ൽ 7.49 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്ക് വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​യി​​​ല്ലെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. പോ​​​ളിം​​​ഗ്  ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ വോ​​​ട്ടു​​​ചെ​​​യ്യാ​​​നാ​​​യി​​​രു​​​ന്നു ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കി​​​യി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വോ​​​ട്ട് ചെ​​​യ്യാ​​​ൻ എ​​​ത്തി​​​യ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ബാ​​​ല​​​റ്റ് എ​​​ത്തി​​​ക്കാ​​​നാ​​​കാ​​​ത്ത​​​താ​​​ണ് തി​​​രി​​​ച്ച​​​ടി​​​യാ​​​യ​​​ത്. ഇ​​​വ​​​ർ​​​ക്ക് പോ​​​ളിം​​​ഗ് സാ​​​ധ​​​ന വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ ചി​​​ല വി​​​ത​​​ര​​​ണകേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ​​​കു​​​തി​​​യോ​​​ളം ബാ​​​ല​​​റ്റ് മാ​​​ത്ര​​​മാ​​​ണ് എ​​​ത്തി​​​യ​​​ത്. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് വോ​​​ട്ട് നി​​​ഷേ​​​ധി​​​ച്ചെ​​​ന്നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ത​​​പാ​​​ൽ ബാ​​​ല​​​റ്റ് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ ചി​​​ല വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കും വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി.എ​​​ന്നാ​​​ൽ, അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്കെ​​​ല്ലാം വോ​​​ട്ട് ചെ​​​യ്യാ​​​ൻ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യെ​​​ന്നും ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത് നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​ണെ​​​ന്നു​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വി​​​ശ​​​ദീ​​​ക​​​ര​​​ണം. 1.46 ല​​​ക്ഷം പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ എ​​​ല്ലാ​​​വ​​​രും ത​​​പാ​​​ൽ​​​വോ​​​ട്ടി​​​ന് അ​​​പേ​​​ക്ഷി​​​ച്ചോ എ​​​ന്ന​​​തി​​​ലും ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. വോ​​​ട്ട് നി​​​ഷേ​​​ധ​​​ത്തി​​​നെ​​​തി​​​രേ എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​നാ​​ണ്  ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. 

Kerala

വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ല; തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ത​ങ്ങ​ൾ​ക്കു വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചു ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍. കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍കി​യ ഹ​ര്‍ജി​യി​ല്‍ ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

വോ​ട്ടെ​ണ്ണ​ലി​ന് മു​മ്പു ത​ന്നെ ഹ​ര്‍ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ഈ​മാ​സം 21 ന​കം വി​ശ​ദീ​ക​ര​ണം ന​ല്‍കാ​നാ​ണു ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ര്‍ വി. ​മേ​നോ​ന്‍റെ നി​ര്‍ദേ​ശം.

പോ​സ്റ്റ​ല്‍ വോ​ട്ട് നി​ഷേ​ധി​ച്ചെ​ന്നാ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന വി.​പി.​മു​ഹ​മ്മ​ദ് സി​നാ​ന്‍ അ​ട​ക്ക​മാ​ണു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഫോം 12 ​സ​മ​ര്‍പ്പി​ച്ചി​ട്ടും വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍നി​ന്ന് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​ണ് ഹ​ര്‍ജി​ക്കാ​രു​ടെ പ​രാ​തി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലും അ​വ​സ​രം ന​ല്‍കു​മെ​ന്ന് ക​മ്മീ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഉ​റ​പ്പ് ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന മേ​യ് നാ​ലി​നു​മു​മ്പ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ഇ​ത്ത​രം വീ​ഴ്ച​ക​ള്‍ ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശാ​ശ്വ​ത​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും ഹ​ര്‍ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് എ​ന്‍ജി​ഒ യൂ​ണി​യ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സ​മ​ര്‍പ്പി​ച്ചി​രു​ന്ന ഹ​ര്‍ജി​ക​ളി​ല്‍ എ​ല്ലാ​വ​ര്‍ക്കും വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍ദേ​ശി​ച്ചി​രു​ന്നു.

National

വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ൽ; ബി​ല്ലി​ന് അ​വ​ത​ര​ണാ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി. പ്ര​തി​പ​ക്ഷ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ല്ലി​ന് അ​വ​ത​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് 251 പേ​രും എ​തി​ർ​ത്ത് 185 പേ​രും വോ​ട്ട് ചെ​യ്തു.

നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​രാ​ണ് ലോ​ക്‌​സ​ഭ​യി​ൽ ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക. 2029 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തേ​സ​മ​യം ബി​ല്ലി​നെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യാ​ണ്. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നു വേ​ണ്ടി​യാ​ണു വ​നി​താ സം​വ​ര​ണം കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ആ ​രീ​തി​യെ​യാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്നും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​എം​പി പ​റ​ഞ്ഞു. ബി​ൽ ഫെ​ഡ​റ​ലി​സ​ത്തി​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മെ​ന്ന് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി പറഞ്ഞു.

ബി​ൽ വ​നി​താ സം​വ​ര​ണ​ത്തി​നു വേ​ണ്ടി​യു​ള്ള​ത​ല്ല, മ​റി​ച്ച് മു​സ്‌​ലിം സം​വ​ര​ണം ഇ​ല്ലാ​താ​ക്കാ​ൻ വേ​ണ്ടി​യു​ള്ള​തും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കി പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​തു​മാ​ണെ​ന്നും ഒ​വൈ​സി ആരോപിച്ചു. 

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: കൊ​ല്ല​ത്തും പാ​ല​ക്കാ​ട്ടും മു​ന്നേ​റാ​ൻ സി​പി​എം; കോ​ഴി​ക്കോ​ട് ക​ടു​ത്ത പോ​രാ​ട്ടം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ വി​ജ​യ​സാ​ധ്യ​ത വി​ല​യി​രു​ത്തി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റു​ക​ൾ. കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ മി​ക​ച്ച മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കു​മ്പോ​ൾ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്ക് ആ​ശ​ങ്ക​യു​ണ്ട്.

കൊ​ല്ലം ജി​ല്ല​യി​ൽ ഏ​ഴ് മു​ത​ൽ ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​രെ വി​ജ​യം ഉ​റ​പ്പി​ക്കാ​മെ​ന്നാ​ണ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം എ​ന്നി​വ​ട​ങ്ങ​ളി​ൽ അ​ഞ്ച​ക്ക ഭൂ​രി​പ​ക്ഷം പാ​ർ​ട്ടി പ്ര​തീ​ക്ഷി​ക്കു​ന്നു. പു​ന​ലൂ​രി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് പാ​ർ​ട്ടി ക​ണ​ക്കു​കൂ​ട്ടു​ന്നു. കൊ​ല്ല​ത്ത് 3,000 മു​ത​ൽ 5,000 വ​രെ വോ​ട്ടി​ന് പാ​ർ​ട്ടി വി​ജ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ച​ട​യ​മം​ഗ​ല​ത്ത് ജ​യം ഉ​റ​പ്പാ​ണെ​ങ്കി​ലും ഭൂ​രി​പ​ക്ഷം കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ച​വ​റ, കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കു​ണ്ട​റ, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ സി​റ്റിം​ഗ് സീ​റ്റു​ക​ളെ​ല്ലാം നി​ല​നി​ർ​ത്തു​മെ​ന്നും പ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ക്കു​മെ​ന്നു​മാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്തു​ന്ന​ത്. തൃ​ത്താ​ല​യി​ൽ എം.​ബി. രാ​ജേ​ഷും വി.​ടി. ബ​ൽ​റാ​മും ത​മ്മി​ൽ ന​ട​ന്ന തീ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​ൽ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന് പാ​ർ​ട്ടി ഉ​റ​പ്പി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് എ​ന്നീ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളും തി​രി​ച്ചു​പി​ടി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ഇ​പ്പോ​ഴും സം​ശ​യ​മു​ണ്ട്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് സി​പി​എം വി​ജ​യ​സാ​ധ്യ​ത ഉ​റ​പ്പി​ക്കു​ന്ന​ത്. ബേ​പ്പൂ​ർ, ബാ​ലു​ശ്ശേ​രി, കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, എ​ല​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ട്ടി വി​ജ​യം ഉ​റ​പ്പി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം വ​ട​ക​ര, കൊ​ടു​വ​ള്ളി, കോ​ഴി​ക്കോ​ട് സൗ​ത്ത്, നാ​ദാ​പു​രം എ​ന്നീ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ൽ തോ​ൽ​വി സം​ഭ​വി​ച്ചേ​ക്കാം എ​ന്നാ​ണ് പാ​ർ​ട്ടി​ക്കു​ള്ളി​ലെ വി​ല​യി​രു​ത്ത​ൽ. അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്.

 

Kerala

പോ​ളിം​ഗ് ക​ണ​ക്ക് വൈ​കു​ന്ന​തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പോ​ളിം​ഗ് ക​ണ​ക്ക് വൈ​കു​ന്ന​തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ക​ണ​ക്കു​ക​ൾ മ​ന​പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്നി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

വ​ര​ണാ​ധി​കാ​രി​ക​ൾ ക​ണ​ക്കു​ക​ൾ ക്രോ​ഡീ​ക​രി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ ഉ​ട​ൻ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നും ഓ​രോ ബൂ​ത്തി​ലെ​യും ക​ണ​ക്ക് രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഏ​ജ​ന്‍റു​മാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടാ​ത്ത​തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പോ​ളിം​ഗ് വി​വ​ര​ങ്ങ​ളും പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് നി​ല​യും അ​ടി​യ​ന്ത​ര​മാ​യി പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കും ക​ത്ത​യ​ച്ചു.

Kerala

ക​ണ്ണൂ​രി​ൽ സി​പി​എം ക​ണ​ക്കെ​ടു​പ്പി​ൽ ആ​ശ​ങ്ക; ശൈ​ല​ജ​യും സു​മേ​ഷും പി​ന്നി​ൽ; പ​യ്യ​ന്നൂ​രി​ൽ വോ​ട്ട് ചോ​ർ​ച്ച

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിന് പിന്നാലെ സി​പി​എം പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പു​ക​ൾ പാ​ർ​ട്ടി​ക്ക് ആ​ശ​ങ്കയാകുന്നു. സി​പി​എ​മ്മി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചി​ല പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ൾ പി​ന്നി​ലാ​ണെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര വി​ല​യി​രു​ത്ത​ൽ.

പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ കെ.​കെ. ശൈ​ല​ജ 3000 വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലാ​ണെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക ക​ണ​ക്ക്. ശൈ​ല​ജ​യു​ടെ വ്യ​ക്തി​ഗ​ത മി​ക​വി​ൽ ഈ ​വി​ട​വ് നി​ക​ത്താ​ൻ ക​ഴി​യു​മോ എ​ന്നാ​ണ് സി​പി​എം ഇ​പ്പോ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ കെ.​വി. സു​മേ​ഷ് 7000 വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​വി​ടെ മു​സ്ലീം ലീ​ഗ് സ്ഥാ​നാ​ർ​ത്ഥി​ക്ക് വ​ലി​യ മു​ൻ​തൂ​ക്കം ല​ഭി​ക്കു​മെ​ന്ന് പാ​ർ​ട്ടി ഭ​യ​പ്പെ​ടു​ന്നു.

പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും ഉ​റ​ച്ച കോ​ട്ട​യാ​യ പ​യ്യ​ന്നൂ​രി​ൽ ക​ന​ത്ത വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​യ​താ​യി വി​ല​യി​രു​ത്ത​ലു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ല​ഭി​ച്ചി​രു​ന്ന ഭൂ​രി​പ​ക്ഷം പ​തി​നാ​യി​ര​ത്തി​ലേ​ക്കോ ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​ക്കോ താ​ഴ്ന്നേ​ക്കാം. ത​ല​ശ്ശേ​രി​യി​ൽ 20,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും ത​ളി​പ്പ​റ​മ്പി​ൽ 2000-3000 വോ​ട്ടി​ന്‍റെ നേ​രി​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നു​മാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും പാ​ർ​ട്ടി​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ബേ​പ്പൂ​ർ, ബാ​ലു​ശ്ശേ​രി, കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, എ​ല​ത്തൂ​ർ എ​ന്നീ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പാ​ർ​ട്ടി ജ​യം ഉ​റ​പ്പി​ക്കു​ന്ന​ത്. വ​ട​ക​ര, കൊ​ടു​വ​ള്ളി, കോ​ഴി​ക്കോ​ട് സൗ​ത്ത്, നാ​ദാ​പു​രം എ​ന്നീ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷം തോ​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. വ​ട​ക​ര​യി​ൽ എ​സ്ഡി​പി​ഐ നേ​ടു​ന്ന വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​കും.

തി​രു​വ​മ്പാ​ടി, കു​ന്ന​മം​ഗ​ലം, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. പേ​രാ​മ്പ്ര​യി​ലും കു​റ്റ്യാ​ടി​യി​ലും സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വ്യ​ക്തി​ഗ​ത വോ​ട്ടു​ക​ൾ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​നി​രി​ക്കെ, പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​കു​ന്ന​ത് സി​പി​എം നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. പ​രാ​ജ​യ​ഭീ​തി​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​വ​സാ​ന നി​മി​ഷം വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ.

 

Kerala

വോട്ടിന് പണം: ശോഭാ സുരേന്ദ്രന്‍റെ മൊഴിയെടുത്തു

പാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍റെ മൊഴിയെടുത്തു. റിട്ടേണിംഗ് ഓഫീസറായ ആർഡിഒ ആണ് മൊഴിയെടുത്തത്.

ഇന്ന് ഉച്ചയോടെയാണ് ശോഭയുടെ മൊഴി രേഖപ്പെടുത്തിയത്. ആർഡിഒ ശനിയാഴ്ച കളക്ടർക്ക് റിപ്പോർട്ട് നൽകും. കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും റിപ്പോർട്ട് കൈമാറും.

സുപ്രീം കോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രൻ മൊഴി നൽകാനെത്തിയത്. ആരോപണം ശോഭ പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്.

പരാതി നൽകിയ കോൺഗ്രസ് നേതാവ് സി.വി ബാലനും മൊഴി കൊടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ആളുകളുടെ മൊഴിയും ആർഡിഒ രേഖപ്പെടുത്തും.

Kerala

സംസ്ഥാനത്ത് ക​ന​ത്ത​ പോ​ളിം​ഗ് 78.29%

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ന​​​ത്ത പോ​​​ളിം​​​ഗ്. 78.29 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് രാ​​​ത്രി 9.30 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. 2021ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 76 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്; 81.36 ശ​​​ത​​​മാ​​​നം.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലും പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം 80 ക​​​ട​​​ന്നു. 50 ലേ​​​റെ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 80 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ​​​യാ​​​ണ് പോ​​​ളിം​​​ഗ്. 1987നു ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം ഇ​​​ത്ര​​​ത്തോ​​​ളം ഉ​​​യ​​​രു​​​ന്ന​​​ത്. 1987ൽ ​​​പോ​​​ളിം​​​ഗ് 80.54 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു.

വോ​​​ട്ട​​​ർ പ​​​ട്ടി​​​ക ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം (എ​​​സ്ഐ​​​ആ​​​ർ) ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​ര​​​ട്ടവോ​​​ട്ടു​​​ക​​​ളും മ​​​രി​​​ച്ച​​​വ​​​രു​​​ടെ​​​യും സ്ഥ​​​ലം​​​മാ​​​റി​​​പ്പോ​​​യ​​​വ​​​രു​​​ടെ​​​യും അ​​​ട​​​ക്ക​​​മു​​​ള്ള 24.6 ല​​​ക്ഷം വോ​​​ട്ടു​​​ക​​​ളാ​​​ണ് എ​​​സ്ഐ​​​ആ​​​റി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു വെ​​​ട്ടി​​​പ്പോ​​​യ​​​ത്.

യു​​​ഡി​​​എ​​​ഫ് ത​​​രം​​​ഗ​​​മാ​​​ണ് വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ വ​​​ർ​​​ധ​​​ന ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​തെ​​​ന്നു യു​​​ഡി​​​എ​​​ഫും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന നേ​​​ട്ട​​​ങ്ങ​​​ളാ​​​ണ് വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

വോ​​​ട്ടെ​​​ടു​​​പ്പ് സം​​​സ്ഥാ​​​ന​​​ത്തു പൊ​​​തു​​​വേ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി​​​രു​​​ന്നു. ഒ​​​റ്റ​​​പ്പെ​​​ട്ട അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ഒ​​​ഴി​​​ച്ചാ​​​ൽ വ​​​ലി​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ എ​​​ങ്ങും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ല്ല. ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​ള്ള​​​വോ​​​ട്ടി​​​നു ശ്ര​​​മം ന​​​ട​​​ന്ന​​​താ​​​യി പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നു. പ​​​ല​​​രും വോ​​​ട്ട് ചെ​​​യ്യാ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ൾ, വോ​​​ട്ട് ചെ​​​യ്ത​​​താ​​​യി ക​​​ണ്ടെ​​​ത്തി. തൃ​​​ശൂ​​​ർ കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി​​​യി​​​ൽ മ​​​ഷി പു​​​ര​​​ട്ടേ​​​ണ്ട ഇ​​​ട​​​തു കൈ​​​യി​​​ലെ ചൂ​​​ണ്ടു​​​വി​​​ര​​​ലി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ ചെ​​​യ്ത പെ​​​ണ്‍​കു​​​ട്ടി​​​ക്ക് വോ​​​ട്ട​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ച്ച പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ നി​​​ല​​​പാ​​​ട് ഏ​​​റെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി.

വി​​​വി​​​പാ​​​റ്റ് പ​​​ണി​​​മു​​​ട​​​ക്കി​​​യ​​​തും വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ വേ​​​ഗ​​​ക്കു​​​റ​​​വും പ​​​ല​​​യി​​​ട​​​ത്തും വോ​​​ട്ടെ​​​ടു​​​പ്പു ത​​​ട​​​സ​​​പ്പെ​​​ടാ​​​നും കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​നും ഇ​​​ട​​​യാ​​​ക്കി​​​യ​​​താ​​​യി പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നു.

വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് വോ​​​ട്ടെ​​​ടു​​​പ്പു സ​​​മ​​​യം അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ഴും സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക്ക ബൂത്തു​​​ക​​​ളി​​​ലും വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ നീ​​​ണ്ട നി​​​ര​​​യാ​​​യി​​​രു​​​ന്നു. ചി​​​ല ബൂ​​​ത്തു​​​ക​​​ളി​​​ൽ 100- 150 വോ​​​ട്ട​​​ർ​​​മാ​​​ർ ക്യൂ​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ​​​ക്ക് ടോ​​​ക്ക​​​ണ്‍ ന​​​ൽ​​​കി​​​യാ​​​ണ് വോ​​​ട്ട് ചെ​​​യ്യി​​​ച്ച​​​ത്. ഏ​​​ഴു മ​​​ണി​​​യോ​​​ടെ​​​യാ​​​ണു മി​​​ക്ക​​​യി​​​ട​​​ത്തും വോ​​​ട്ടിം​​​ഗ് ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്. അ​​​പൂ​​​ർ​​​വം ചി​​​ല ഇ​​​ട​​​ങ്ങ​​​ളി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ് ഒ​​​ൻ​​​പ​​​തു​​​വ​​​രെ നീ​​​ണ്ട​​​താ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

രാ​​​വി​​​ലെ ഏ​​​ഴി​​​ന് വോ​​​ട്ടെ​​​ടു​​​പ്പ് ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ൽ അ​​​സാ​​​ധാ​​​ര​​​ണ തി​​​ര​​​ക്കാ​​​യി​​​രു​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ. ആ​​​ദ്യ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ൽ ത​​​ന്നെ 16 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പി​​​ന്നീ​​​ടു വ​​​ന്ന ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ൽ ശ​​​രാ​​​ശ​​​രി 13 ശ​​​ത​​​മാ​​​നം വീ​​​തം വോ​​​ട്ട് പെ​​​ട്ടി​​​യി​​​ലാ​​​യി. ഉ​​​ച്ച​​​യോ​​​ടെ പ​​​കു​​​തി​​​യി​​​ലേ​​​റെ വോ​​​ട്ടു​​​ക​​​ൾ പോ​​​ൾ ചെ​​​യ്തു.

Kerala

മു​​​​ട​​​​വ​​​​ൻ​​​​മു​​​​ഗ​​​​ളി​​​​ൽ വോ​​​​ട്ട് ചെ​​​​യ്ത് മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ന​​​​ട​​​​ൻ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ വോ​​​​ട്ടു ചെ​​​​യ്ത​​​​തു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത്. ഇ​​​​ന്ന​​​​ലെ മു​​​​ട​​​​വ​​​​ൻ​​​​മു​​​​ഗ​​​​ളി​​​​ലെ സ്കൂ​​​​ളി​​​​ലാ​​​​ണു അ​​​​ദ്ദേ​​​​ഹം വോ​​​​ട്ടു ചെ​​​​യ്ത​​​​ത്.

വോ​​​​ട്ടു ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ ന​​​​ട​​​​നെ നേ​​​​മം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ വി.​​​​ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യും കെ.​​​​എ​​​​സ്.​​​​ ശ​​​​ബ​​​​രീ​​​​നാ​​​​ഥ​​​​നും ചേ​​​​ർ​​​​ന്നു സ്വീ​​​​ക​​​​രി​​​​ച്ചു.

വോ​​​​ട്ടു ചെ​​​​യ്ത ശേ​​​​ഷം "ദി​​​​സീ​​​​സ് ഇ​​​​റ്റ് ’ എ​​​​ന്നു പ​​​​റ​​​​ഞ്ഞു വി​​​​ര​​​​ലി​​​​ലെ മ​​​​ഷി കാ​​​​ണി​​​​ച്ചു മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ മ​​​​ട​​​​ങ്ങി.

Kerala

കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ട് ചെ​​​​യ്യാ​​​​നു​​​​ള്ള ഭാ​​​​ഗ്യ​​​​മു​​​​ണ്ടാ​​​​യി: ഗ​​​​വ​​​​ർ​​​​ണ​​​​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വോ​​​​ട്ടു ചെ​​​​യ്യാ​​​​നു​​​​ള്ള ഭാ​​​​ഗ്യ​​​​മു​​​​ണ്ടാ​​​​യെ​​​​ന്നും ന​​​​ല്ല​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് ആ​​​​ർ​​​​ലേ​​​​ക്ക​​​​ർ.

ജ​​​​നാ​​​​ധി​​​​പ​​​​ത്യം മ​​​​ണ്ണി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലും ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു ജ​​​​വ​​​​ഹ​​​​ർ​​​​ന​​​​ഗ​​​​ർ എ​​​​ൽ​​​​പി​​​​എ​​​​സി​​​​ൽ വോ​​​​ട്ടു ചെ​​​​യ്ത​​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഗ​​​​വ​​​​ർ​​​​ണ​​​​ർ.

Kerala

ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ ആ​ര് കീ​ശ​യി​ലാ​ക്കി ? മ​ല​പ്പു​റ​ത്തെ​യും കോ​ഴി​ക്കോ​ട്ടെ​യും ക​ന​ത്ത പോ​ളിം​ഗി​ല്‍ മു​ന്ന​ണി​ക​ള്‍​ക്ക് പ്ര​തീ​ക്ഷ

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ല്‍ മ​ല​പ്പു​റ​ത്തെ​യും കോ​ഴി​ക്കോ​ട്ടെ​യും ക​ന​ത്ത പോ​ളിം​ഗി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ ഏ​റെ​യു​ള്ള കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​ത്തും മു​ന്ന​ണി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളെ ക​വ​ച്ചു​വ​യ്ക്കു​ന്ന പോ​ളിം​ഗാ​ണു ന​ട​ന്ന​ത്. ത​രം​ഗ​ത്തി​ന് സ​മാ​ന​മാ​യ ഫ​ല​മാ​യി​രി​ക്കും ഈ ​ജി​ല്ല​ക​ളി​ല്‍ ഉ​ണ്ടാ​കു​ക എ​ന്നാ​ണ് വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ്ര​തി​ക​രി​ച്ച​ത്.

മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ച് മ​ല​പ്പു​റം തൂ​ത്തു​വാ​രു​മെ​ന്നാ​യി​രു​ന്നു മു​സ്‌​ലിം ലീ​ഗ് പ്ര​ഖ്യാ​പ​നം. ഇ​രു​പ​ത് വ​ര്‍​ഷ​മാ​യി എം​എ​ല്‍​എ​മാ​രി​ല്ലാ​ത്ത കോ​ഴി​ക്കോ​ട്ട് കോ​ണ്‍​ഗ്ര​സും ഉ​യ​ര്‍​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ക്കു​ക​യാ​ണ്.

പോ​ളിം​ഗ് ഉ​യ​ര്‍​ന്നാ​ല്‍ അ​ത് യു​ഡി​എ​ഫി​നും കു​റ​ഞ്ഞാ​ല്‍ അ​ത് എ​ല്‍​ഡി​എ​ഫി​നു​മെ​ന്ന​താ​ണ് പൊ​തു​വേ​യു​ള്ള രാ​ഷ്ട്രീ​യ ചി​ത്ര​മെ​ന്ന് നീ​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്നു. ഒ​പ്പം കോ​ഴി​ക്കോ​ട്ടെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ത​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​യ ത​രം​ഗ​മു​ണ്ടാ​യെ​ന്ന് എ​ന്‍​ഡി​എ​യും പ​റ​യു​ന്നു. എ​ന്താ​യാ​ലും കാ​ട​ട​ച്ച് ന​ട​ത്തി​യ പ്ര​ചാ​ര​ണം വെ​റു​തേ​യാ​യി​ല്ലെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് മു​ന്ന​ണി​ക​ള്‍.

Kerala

കൊല്ലത്ത് വോട്ടു ചെ​യ്യാ​നെ​ത്തി​യ ര​ണ്ടുപേ​ര്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

കൊ​ല്ലം: വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ര​ണ്ട് പേ​ര്‍​കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​ത്ത​നാ​പു​രം ത​ല​വൂ​ർ കു​രാ ആ​രോ​മ​ൽ നി​വാ​സി​ൽ മോ​ഹ​ന​ന​ൻ ആ​ചാ​രി(61), കൊ​ല്ലം ക​ട​പ്പാ​ക്ക​ട കു​ള​ങ്ങ​ര വീ​ട്ടി​ൽ സ​ര​ള എ​ന്നി​വ​രാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

കു​രാ ഗ​വ എ​ൽ​പി​എ​സി​ലെ 72-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത ശേ​ഷം തി​രി​കെ ന​ട​ന്ന് പോ​ക​വെ മോ​ഹ​ന​ന​ൻ ആ​ചാ​രി റോ​ഡി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ അ​നു. മ​ക്ക​ൾ. ആ​രോ​മ​ൽ, ആ​തി​ര. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12. 30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

ക​ട​പ്പാ​ക്ക​ട ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ൽ വൈ​കി​ട്ട് അ​ഞ്ചോ​ടേ വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ സ​ര​ള കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12ന്.

Kerala

ഇടതു കൈവിരലില്‍ മുറിവ്; വോട്ട് നിഷേധിച്ച് പ്രിസൈഡിംഗ് ഓഫീസര്‍; മണിക്കൂറുകൾക്ക് ശേഷം വോട്ട് ചെയ്ത് അക്ഷയ

തൃശൂർ: ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മുറിവ് പറ്റിയ യുവതിക്ക് വോട്ട് നിഷേധിച്ചതായി പരാതി. തൃശൂര്‍ കൂര്‍ക്കഞ്ചേരി ബോതാനന്ദ സ്‌കൂളിലാണ് സംഭവം. മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്ക് ഒടുവിൽ യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിച്ചു.

ഉച്ചയ്ക്ക് ഒന്നോടെയാണ് കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ വോട്ട് ചെയ്യാനെത്തിയത്. കൈ വിരലില്‍ സ്റ്റിച്ചിട്ട നിലയിലായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി മഷി പുരട്ടേണ്ടത് ഈ ചൂണ്ടുവിരലിലാണ്. എന്നാല്‍ വിരല്‍ കെട്ടിവച്ചിരിക്കുന്നതിനാല്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് നിഷേധിക്കുകയായിരുന്നു.

മുറിവ് അഴിച്ചു കാണിക്കണമെന്നായിരുന്നു ആവശ്യം. പിന്നീട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കിയിട്ടും വോട്ട് രേഖപ്പെടുത്താന്‍ അനുവദിച്ചില്ല. പിന്നീട് മണിക്കൂറുകൾ നീണ്ടുന്ന പ്രതിഷേധങ്ങൾക്ക് ഒടുവിൽ യുവതിയെ വോട്ട് ചെയ്യാൻ അനുവദിച്ചു.

Kerala

പെട്ടിയിലായി വോട്ട്; കൂട്ടിയും കിഴിച്ചും മുന്നണികൾ

തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്ക് കേരളം വിധിയെഴുതി. 70 ശതമാനം പോളിംഗാണ് വൈകുന്നേരം അഞ്ച് വരെ രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ പോളിംഗ് ശതമാനത്തിന്‍റെ കണക്കുകൾ പുറത്തുവന്നിട്ടില്ല.

പോളിംഗ് ശതമാനം 90 കടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തൽ. ഇതോടെ കേരളം റിക്കാർഡ് പോളിംഗ് രേഖപ്പെടുത്തുമോ എന്ന ആകാംക്ഷയിലാണ് മുന്നണികൾ.

പോളിംഗ് ശതമാനം കൂടിയതോടെ മുന്നണികൾ തങ്ങളുടെ സ്ഥാനാർഥിക്ക് എത്ര വോട്ട് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്. മേയ് നാലിന് ഫലം പ്രഖ്യാപിക്കുന്നതുവരെ മുന്നണികൾ ഈ കണക്കുകൾ കൂട്ടിയും കിഴിച്ചും പരിശോധിക്കും.

വോട്ടിംഗ് ശതമാനത്തിലെ വർധനവ് വലിയ അട്ടിമറികൾക്ക് ഇടയാക്കുമോ എന്ന് അറിയാൻ ഇനി 25 ദിവസങ്ങൾ കാത്തിരിക്കണം. 2021 ൽ 79.1 ശതമാനമായിരുന്നു പോളിംഗ്.

Kerala

ജ​സ്റ്റ് മാ​രീ​ഡ്; ക​ല്യാ​ണ പ​ന്ത​ലി​ൽനി​ന്നു നേ​രെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് 

കൊ​ച്ചി: ക​ല്യാ​ണ പ​ന്ത​ലി​ൽനി​ന്നു നേ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി വ​ധൂവ​ര​ന്മാ​ർ. ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ എ​ച്ച്എം​ടി ന​ഗ​ർ സ്വ​ദേ​ശി വ​ധു അ​നീ​സ​യാ​ണ് വ​ര​നൊ​പ്പം വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​ത്. ക​ള​മ​ശേ​രി എ​ച്ച്എം​ടി ഹൈ​സ്കൂ​ൾ 27-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് വ​ധു​വും വ​ര​നും എ​ത്തി​യ​ത്.

മ​ണ​ലി​മു​ക്ക് സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലാ​ണ് മ​റ്റൊ​രു വ​ധു​വും വ​ര​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​ത്. ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ ഒ​രേ ബൂ​ത്തി​ലാ​ണ് ഇ​ന്ന് വി​വാ​ഹി​ത​രാ​യ റി​ൻ​ഷാ​ദി​നും അ​ലീ​ന​ക്കും വോ​ട്ട്. നി​ക്കാ​ഹി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​ത്.

Kerala

കേരളം കുതിക്കുന്നു; പോളിംഗ് 75 ശതമാനം കടന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിംഗ് ശതമാനം കുതിക്കുന്നു. വൈകുന്നേരം അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 75 കടന്നു.

പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ടനിര കാണാനും സാധികും. കേരളത്തിൽ 90 ശതമാനം പോളിംഗ് കടക്കുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ്‍ രത്തൻ യു. ഖേൽക്കർ നേരത്തെ അറിയിച്ചത്.

എറണാകുളം ജില്ലയിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിലാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 77.25 ശതമാനം പോളിംഗും പത്തനംതിട്ടയിൽ 68.90 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം 2021ൽ 79.1 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

പോളിംഗ് ശതമാനം ജില്ല തിരിച്ച് ( വൈകുന്നേരം അഞ്ച് വരെയുള്ള കണക്ക്)

തിരുവനന്തപുരം: 74.11
കൊല്ലം: 73.48
പത്തനംതിട്ട: 68.90
ആലപ്പുഴ: 74.47
കോട്ടയം: 72.18
ഇടുക്കി: 74.55
എറണാകുളം: 77.25
തൃശൂർ: 74.34
പാലക്കാട്: 77.09
മലപ്പുറം: 75.70
കോഴിക്കോട്: 77.63
വയനാട്: 74.72
കണ്ണൂർ: 74.83
കാസർഗോഡ്: 74.55

Kerala

നൂറ്റി നാലാം വയസിലും നേരിട്ടെത്തി വോട്ട് ചെയ്ത് സ്വാതന്ത്ര്യ സമര സേനാനി ബേക്കർ സാഹിബ്

കായംകുളം : സ്വാതന്ത്ര്യ സമരത്തിന്‍റെ കനൽ വഴികൾ താണ്ടിയ തീഷ്ണ അനുഭവങ്ങൾ നൽകിയ ആത്മ സംതൃപ്തിയിൽ നൂറ്റി നാലാം വയസിലും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്ത് സ്വാതന്ത്ര്യ സമര സേനാനി കെ. ബേക്കർ സാഹിബ്.

കായംകുളം പെരിങ്ങാല പടിപ്പുരക്കൽ സൗഹൃദം വീട്ടിൽ ബേക്കർ സാഹിബ് (104 )ആണ് കായംകുളം നിയോജക മണ്ഡലത്തിലെ പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്‌കൂളിലെ 106 നമ്പർ ബൂത്തിൽ പ്രായത്തിന്‍റെ അവശതകൾ മറന്ന് ഇളയ മകൻ മുബാറക്ക് ബേക്കറിനൊപ്പം ഇത്തവണയും നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്.

1948 മുതൽ ബേക്കർ സാഹിബ് പോളിംഗ് ബൂത്തിൽ നേരിട്ടെത്തിയാണ് വോട്ട് ചെയ്യാറുള്ളത്. ഒരു തെരഞ്ഞെടുപ്പിൽ പോലും വോട്ട് മുടക്കിയിട്ടില്ല.1938 ൽ വിദ്യാർഥിയായിരിക്കെ പതിനാറാം വയസിലാണ് ബേക്കർ സാഹിബ് സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനാകുന്നത്.1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവമാകുകയും 1945 ലും 1947 ലും അറസ്റ്റിലാകുകയും രണ്ട് തവണയായി പന്ത്രണ്ട് മാസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

ജയിലിൽ കടുത്ത മർദനങ്ങൾക്കും പീഡനങ്ങൾക്കും അദ്ദേഹം വിധേയനായി. സ്വാതന്ത്ര്യ സമരത്തെ എതിർത്തവർ പിന്നീട് നേതാക്കളായപ്പോൾ ബേക്കർ സാഹിബ് കോൺഗ്രസ് വിട്ട് ഇടതുപാളത്തിലെത്തി. പി. കേശവദേവിനോടുള്ള അടുപ്പമാണ് ഇടതുപക്ഷക്കാരനാക്കിയത്.

1948 ൽ മധ്യതിരുവിതാം കൂറിൽ രൂപം കൊണ്ട ആദ്യ പാർട്ടി സെല്ലിലെ നാലംഗങ്ങളിൽ ഒരാളായിരുന്നു ബേക്കർ. നിരോധന കാലത്ത് പാർട്ടി നേതാക്കന്മാർക്ക് ഒളിത്താവളം ഒരുക്കാൻ മുന്നിൽ നിന്നിരുന്നു. പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി, ശങ്കര നാരായണൻ തമ്പി, കേശവൻ പോറ്റി, കാമ്പിശേരി കരുണാകരൻ എന്നിവരായിരുന്നു സഹപ്രവർത്തകർ.

Kerala

മനസമ്മത തിരക്കിനിടയിലും വോട്ട് ചെയ്യാൻ ഓടിയെത്തി നയന

കേളകം: സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ മനസ്സമ്മത ചടങ്ങിനിടയിലും ജനാധിപത്യ കടമ നിറവേറ്റി മാതൃകയായിരിക്കുകയാണ് കേളകം ചെട്ടിയാംപറമ്പ് സ്വദേശിനി നയന.

മനസ്സമ്മത ചടങ്ങിനായി ഒരുങ്ങിയ നയന കൊല്ലം സ്വദേശിയായ വരൻ എഡ്വിനൊപ്പമെത്തിയാണ് ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂൾ 159-ാം നമ്പർ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയത്. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം വീണ്ടും ചടങ്ങിലേക്ക് മടങ്ങിയ വധുവിന് കുടുംബാംഗങ്ങളും നാട്ടുകാരും അഭിനന്ദനങ്ങൾ നേർന്നു.

വിവാഹ ഒരുക്കങ്ങളുടെ തിരക്കിനിടയിലും വോട്ട് ചെയ്യേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് നയന മാധ്യമങ്ങളോടു പ്രതികരിച്ചു. ജീവിതത്തിലെ പുതിയ തുടക്കത്തോടൊപ്പം സമൂഹത്തിനുള്ള കടമയും നിറവേറ്റണം. രണ്ടും തുല്യ പ്രാധാന്യമുള്ളതാണെന്നും നയന പറഞ്ഞു.

ചെട്ടിയാംപറമ്പ് സ്വദേശി മാമൂട്ടിൽ ബേബി മിനി ദമ്പതികളുടെ മകളാണ് നയന.

Kerala

വോട്ടെടുപ്പിനിടെ സംഘർഷം; കളമശേരിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി, ആലുവയിൽ പ്രതിഷേധം

കൊച്ചി: വോട്ടെടുപ്പിനിടെ കളമശേരിയിലും ആലുവയിലും സംഘർഷം. കളമശേരിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സ്വകാര്യ വാഹനത്തിൽ വോട്ടർമാരെ കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്കും കൈയാങ്കളിയിലേക്കും എ ത്തിയത്. കളമശേരി പോളിടെക്‌നിക് കോളജിലെ ബൂത്തിലാണ് സംഭവം

ഒരേ വാഹനത്തിൽ അഞ്ചു തവണ വോട്ട് ചെയ്യാനായി ആളുകളെ എത്തിച്ചതിനെയാണ് യുഡിഎഫ് പ്രവർത്തകർ തടഞ്ഞത്. ഇത്തരം പ്രവൃത്തി പാടില്ലെന്നും പകരം ഓട്ടോയോ ടാക്സിയോ ഏർപ്പെടുത്തണമെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞത് എൽഡിഎഫ് പ്രവർത്തകരെ ചൊടിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ആലുവ കുട്ടമശേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഫ്ലക്സ് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് മാറ്റാൻ ആവശ്യപ്പെട്ട് തർക്കം ഉണ്ടാവുകയും തുടർന്ന് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ ഫ്ലക്‌സ് നീക്കം ചെയ്തു.

Kerala

ഭരണമാറ്റം അനിവാര്യം, യുഡിഎഫ് വരും; പാലക്കാട് പിഷാരടി നേടും: ധർമജൻ

കൊച്ചി: കേരളത്തിൽ നല്ല ഭൂരിപക്ഷത്തോടു കൂടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് നടൻ ധർമജൻ ബോൾഗാട്ടി. പറവൂർ മണ്ഡലത്തിൽ മുട്ടിനകത്താണ് ധർമജൻ വോട്ട് ചെയ്‌തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ കോട്ടയാണ് ഇതെന്നും ഭരണമാറ്റം അനിവാര്യമായതിനാൽ യുഡിഎഫ് വരുമെന്നും ധർമജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

സതീശൻ ചേട്ടന്‍റെ കോട്ടയാണിത്. ഏറ്റവും കൂടുതൽ വോട്ടുകൾ സതീശൻ ചേട്ടന് ലഭിക്കുന്ന സ്ഥലമാണ് മുട്ടിനകം. കേരളത്തിൽ നല്ല ഭൂരിപക്ഷത്തോടു കൂടി യുഡിഎഫ് അധികാരത്തിൽ വരാൻ വളരെ സാധ്യത കൂടുതലാണ്. ഭരണമാറ്റം അനിവാര്യമായ സന്ദർഭമാണ്. അതുകൊണ്ട് നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് വരുമെന്നും ധർമജൻ പറഞ്ഞു.

പാലക്കാട് പിഷാരടി ഉറപ്പായും നേടുമെന്നും ധർമജൻ പറഞ്ഞു. പിഷാരടിക്ക് ദീർഘവീഷണമുണ്ട്. വിദ്യാഭ്യാസമുണ്ട്. എല്ലാവരോടും പെരു മാറാൻ അറിയാം. പാലക്കാട് അവൻ ജനിച്ചുവീണ സ്ഥലമാണ്. എല്ലാവരുമായി ബന്ധമുണ്ട്. യുഡിഎഫിന് ഇത്തവണയുള്ള ആധികാരിക തയും കൂടിയാവുന്നതോടെ പിഷാരടിക്ക് തന്നെ പാലക്കാട് കിട്ടും. വിവാദങ്ങൾ വന്നതു ഗുണം ചെയ്യുമെന്നും ധർമജൻ കൂട്ടിച്ചേർത്തു.

Kerala

സംസ്ഥാനത്ത് അർധ സെഞ്ചുറി കടന്ന് പോളിംഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് 50 ശതമാനം കടന്നു. രാവിലെ മുതൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 52.94 ശതമാനം പോളിംഗും കാസർഗോഡ് 47.61 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് ശതമാനം ജില്ല തിരിച്ച്

തിരുവനന്തപുരം: 49.34
കൊല്ലം: 48.90
പത്തനംതിട്ട: 48.35
ആലപ്പുഴ: 49.77
കോട്ടയം: 49.22
ഇടുക്കി: 49.56
എറണാകുളം: 52.94
തൃശൂർ: 50.48
പാലക്കാട്: 51.27
മലപ്പുറം: 48.31
കോഴിക്കോട്: 50.10
വയനാട്: 49.32
കണ്ണൂർ: 48.50
കാസർഗോഡ്: 47.61

മൂന്നാം തവണയും ഭരണം നേടാനായി എൽഡിഎഫും പത്ത് വർഷത്തിന് ശേഷം അധികാരക്കസേരയിൽ എത്താൻ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിർണായക ശക്തിയാകാൻ എൻഡിഎയെയും രംഗത്തുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അവസാന വോട്ടർ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. ഇതിൽ 1,32,20,811 പേർ പുരുഷന്മാരും 1,39,21,868 പേർ സ്ത്രീകളുമാണ്. 273 പേർ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.

Kerala

എറണാകുളത്ത് ഉയർന്ന പോളിംഗ്; ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്‌തത് തൃപ്പൂണിത്തുറ മണ്ഡലത്തിൽ

കൊച്ചി: എറണാകുളം ജില്ലയിൽ ഇതുവരെയുള്ള പോളിംഗ് ശതമാനം 35.42. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്യാനെത്തിയത് എറണാകുളത്താണ്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത മണ്ഡലം തൃപ്പൂണിത്തുറയാണ്. 40 ശതമാനത്തിന് മുകളിലാണ് പോളിംഗ് നടന്നി രിക്കുന്നത്. വലിയ തിരക്കാണ് മറ്റു മണ്ഡലങ്ങളിലും അനുഭവപ്പെടുന്നത്.

സ്ഥാനാർഥികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിലെത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയ് എറണാകുളം മണ്ഡലത്തിലെ അയ്യപ്പൻകാവ് എസ്എൻഎച്ച്എസ്എസിൽ വോട്ട് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ ഉണ്ണികൃഷ്‌ണൻ തൃക്കാക്കര മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി.

പാലക്കാട് മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി, കെ. ബാബു എംഎൽഎയ്‌ക്കൊപ്പം തൃപ്പൂണിത്തുറ ഗവൺമെന്‍റ് ഗേൾസ് ഹൈസ് കൂളിലെത്തി വോട്ട് ചെയ്തു. പിറവത്ത് യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് കുടുംബസമേതം തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ പോത്താനിക്കാട് പഞ്ചായത്തിലെ ആയങ്കരയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മമ്മൂട്ടി പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോൺവെൻഷൻ സ്‌കൂളിലെത്തി വോട്ട് ചെയ്തു.

Kerala

പോ​ൾ ചെ​യ്ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി; മ​ഞ്ചേ​ശ്വ​ര​ത്ത് പ്ര​തി​ഷേ​ധം

കാ​സ​ർ​ഗോ​ഡ്: പോ​ൾ ചെ​യ്ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. കാ​സ​ർ​ഗോ​ഡ് മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ബ​ഡാ​ജെ ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ലെ 21 ന​മ്പ​ർ ബൂ​ത്തി​ലാ​ണ് സം​ഭ​വം.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് വോ​ട്ടിം​ഗ് കു​റ​ച്ചു സ​മ​യം നി​ർ​ത്തി​വ​ച്ചു. 202 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​ൽ യ​ന്ത്ര​ത്തി​ൽ ഇ​തു 204 എ​ന്നാ​ണ് തെ​ളി​ഞ്ഞ​തെ​ന്ന് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ പ​റ​ഞ്ഞു. വോ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം ഇ​തേ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് ന​ൽ​കി.

തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വോ​ട്ട് കൂ​ടി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന‌​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​തേ സ്‌​കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 22-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും കു​ടും​ബ​വും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Kerala

ഇത്തവണ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഈ​ശ്വ​ര വി​ശ്വാ​സ​ത്തോ​ടെ: സി.​സി. മു​കു​ന്ദ​ൻ

തൃ​ശൂ​ർ: പ​ഴ​യ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഈ​ശ്വ​ര വി​ശ്വാ​സ​ത്തോ​ടു​കൂ​ടി​യാ​ണു താ​ൻ ഇത്തവണ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ലം ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും സ്ഥ​ലം എം​എ​ൽ​എ​യു​മാ​യ സി.​സി. മു​കു​ന്ദ​ൻ.

'ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ന്ന​ത്തെ വോ​ട്ട് എ​ന്നാ​ണു തോ​ന്നു​ന്ന​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ എ​ന്‍റെ ചി​ഹ്ന​ത്തി​ൽ വോ​ട്ടു​ചെ​യ്തു​കൊ​ണ്ട് 58 വ​ർ​ഷ​ത്തെ ച​രി​ത്രം മാ​റ്റി​ക്കു​റി​ക്കു​ക​യാ​ണ്. ഈ ​തീ​രു​മാ​നം ഞാ​ൻ എ​ടു​ത്ത​തു​പോ​ലെ മ​റ്റെ​ല്ലാ​വ​രും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ച​രി​ത്ര​വി​ജ​യ​മു​ണ്ടാ​കും. അ​ദ്ഭു​ത​ക​ര​മാ​യ വി​ജ​യം നാ​ട്ടി​ക​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് എ​ന്‍റെ പ്ര​തീ​ക്ഷ. താ​മ​ര​ചി​ഹ്ന​ത്തി​ൽ എ​ന്‍റെ ആ​ദ്യ​ത്തെ വോ​ട്ടാ​ണെ​ന്ന​തു വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും സി.​സി. മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ നാ​ട്ടി​ക​യി​ലെ സി​പി​ഐ പ്ര​തി​നി​ധി​യാ​യി​രു​ന്നു സി.​സി. മു​കു​ന്ദ​ൻ.

Movies

വോ​ട്ട് വി​ല​യേ​റി​യ​ത്; ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് റ​ഫീ​ഖ് അ​ഹ​മ്മദും ബി.​കെ. ഹ​രി​നാ​രാ​യ​ണ​നും

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളും മ​തേ​ത​ര​ത്വ​വും നി​ല​നി​ൽ​ക്കു​ന്ന സൗ​ഹൃ​ദ​പൂ​ർ​ണ​മാ​യ ഒ​രു സ​മൂ​ഹ​ത്തി​നാ​യി വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഗാ​ന​ര​ച​യി​താ​വ് റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഭാ​വി​യെ നി​ർ​ണ​യി​ക്കു​ന്ന ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ങേ​യ​റ്റം പ്ര​ധാ​ന​മാ​ണെ​ന്നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ യു​വ​ത​ല​മു​റ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ സ​ത്യ​മാ​കാ​തി​രി​ക്ക​ട്ടെ​യെ​ന്ന് ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

വോ​ട്ട് എ​ന്ന​ത് അ​ത്ര​മേ​ൽ വി​ല​യേ​റി​യ ഒ​ന്നാ​ണെ​ന്നും ഓ​രോ വോ​ട്ടും ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ൽ നാ​ടി​നെ ച​ലി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്ക് ത​ന്നെ​യാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

അ​ഞ്ചു കൊ​ല്ലം ക​ഴി​യു​മ്പോ​ള്‍ കി​ട്ടു​ന്ന​ത​ല്ലേ, എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്യ​ണം; പൊ​ന്നു​രു​ന്നി​യി​ലെ​ത്തി വോ​ട്ട് ചെ​യ്ത് മ​മ്മൂ​ട്ടി

വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി ന​ട​ന്‍ മ​മ്മൂ​ട്ടി​യും. പൊ​ന്നു​രു​ന്നി​യി​ലെ ക്രൈ​സ്റ്റ് കിം​ഗ് കോ​ണ്‍​വെ​ന്‍​ഷ​ന്‍ സ്‌​കൂ​ളി​ല്‍ 106-ാം ബൂ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

ഭാ​ര്യ സു​ല്‍​ഫ​ത്തി​നൊ​പ്പ​മാ​ണ് മ​മ്മൂ​ട്ടി വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മു​ട​ങ്ങാ​തെ വോ​ട്ട് ചെ​യ്യാ​റു​ള്ള താ​ര​മാ​ണ് മ​മ്മൂ​ട്ടി. ചെ​ന്നൈ​യി​ല്‍ നി​ന്നു​മാ​ണ് രാ​വി​ലെ മ​മ്മൂ​ട്ടി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

പ്ര​തി​ക​ര​ണം തേ​ടി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്, എ​ന്ത് പ​റ​യാ​നാ​യാ​ണ് ഞാ​ന്‍ വോ​ട്ട് ചെ​യ്തു. വോ​ട്ട് ത​ന്നെ​യാ​ണ് പ​രി​ഗ​ണ​ന. എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്യ​ണം, അ​ഞ്ചു കൊ​ല്ലം ക​ഴി​യു​മ്പോ​ള്‍ കി​ട്ടു​ന്ന​ത​ല്ലേ. എ​ന്തി​നാ​ണ് തി​ര​ക്കു​ണ്ടാ​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ന​ര്‍​മ്മ​ത്തോ​ടെ മ​മ്മൂ​ട്ടി ചോ​ദി​ച്ച​ത്.

അ​തേ​സ​മ​യം, എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പോ​ളിം​ഗ് 20 ശ​ത​മാ​നം ക​ട​ന്നു. രാ​വി​ലെ മു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും ജ​ന​ങ്ങ​ളും വോ​ട്ട് ചെ​യ്യാ​നാ​യി പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ എ​ത്തു​ന്നു​ണ്ട്.

ന​ട​ന്‍ പൃ​ഥ്വി​രാ​ജും ഭാ​ര്യ സു​പ്രി​യ മേ​നോ​നും തേ​വ​ര​യി​ല്‍ എ​ത്തി വോ​ട്ട് ചെ​യ്തു. ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ ന​ട​ന്‍ ര​മേ​ശ് പി​ഷാ​ര​ടി തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ വോ​ട്ട് ചെ​യ്തു.

Movies

അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കും മു​മ്പ് വോ​ട്ട് ചെ​യ്യാ​ൻ മാ​ത്രം മു​ട​വ​ൻ​മു​ഗ​ളി​ലെ​ത്തി​യ ലാ​ലേ​ട്ട​ൻ: പ്ര​ശം​സി​ച്ച് ശ​ബ​രീ​നാ​ഥ​ൻ

വി​ദേ​ശ​ത്തു പോ​കു​ന്ന​തി​നു മു​മ്പ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നെ​ത്തി​യ മോ​ഹ​ൻ​ലാ​ലി​നെ പ്ര​ശം​സി​ച്ച് നേ​മ​ത്തെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ.

‘‘ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യം ഇ​താ​ണ്. വോ​ട്ട് ചെ​യ്യു​വാ​ൻ വേ​ണ്ടി മാ​ത്രം അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പ് കൊ​ച്ചി​യി​ൽ നി​ന്നും മു​ട​വ​ൻ​മു​ഗ​ൾ സ്‌​കൂ​ളി​ലെ​ത്തി​യ ലാ​ലേ​ട്ട​ൻ....​കൂ​ടെ സ്‌​ഥാ​നാ​ർ​ത്ഥി​ക​ളാ​യ ഞാ​നും ശി​വ​ൻ​കു​ട്ടി​യും.’’​ശ​ബ​രീ​നാ​ഥ​ൻ കു​റി​ച്ചു.

വോ​ട്ട് ചെ​യ്ത​തി​ന്‍റെ ചി​ത്രം മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

‘‘ഞാ​ൻ എ​ന്‍റെ ക​ട​മ ചെ​യ്തു. ഇ​നി നി​ങ്ങ​ളു​ടെ ഊ​ഴം, കേ​ര​ള​മേ വോ​ട്ട് ചെ​യ്യാ​ൻ പോ​കു​ക’’.​സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച ശേ​ഷം മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

നേ​മം മ​ണ്ഡ​ല​ത്തി​ലെ മു​ട​വ​ൻ​മു​ഗ​ൾ സ്കൂ​ൾ ബൂ​ത്ത് 36ൽ ​എ​ത്തി​യാ​ണ് മോ​ഹ​ൻ​ലാ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Kerala

'പണവും സാരിയും കൊടുക്കുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നു, നിയമപരമായി പരാതി നല്‍കി': രമേഷ് പിഷാരടി

കൊച്ചി: പാലക്കാട് വോട്ട് പിടിക്കാനായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ പണവും സാരിയും കൊടുക്കുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നുവെന്നും നിയമപരമായി പരാതി നല്‍കിയിട്ടുണ്ടെന്നും രമേഷ് പിഷാരടി. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി രമേശ് പിഷാരടി തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്‌കൂളിലെ 96-ാം നമ്പര്‍ ബൂത്തിലാണ് കെ. ബാബു എംഎല്‍എക്കൊപ്പം വോട്ട് ചെയ്തത്.

പാലക്കാട് യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേശ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ തന്നെ തിരിച്ച് പാലക്കാട് മണ്ഡലത്തിലേക്ക് പോവുകയാണ്. യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നത്. പാലക്കാട് പുലര്‍ച്ചെ നാലു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നു വരെ എല്ലാ ദിവസവും വോട്ടര്‍മാരെ കണ്ടിട്ടുണ്ട്. മറ്റു സ്ഥാനാര്‍ഥികളെ നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ ആക്രമിച്ചിട്ടില്ല. പരമാവധി ജനങ്ങളെ കണ്ടു. അതിന്‍റെ ഗുണം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞാന്‍ ചെന്ന ദിവസം മുതല്‍ ആദ്യം ദുര്‍ബലനായ സ്ഥാനാര്‍ഥി എന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. പിന്നെ രാഷ്ട്രീയമില്ല എന്ന് പറഞ്ഞു. വോട്ട് ചെയ്യാന്‍ അവകാശമുള്ള, രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കുന്നവരാണ് ഏറ്റവും വലിയ രാഷ്ട്രീയക്കാര്‍. ഞാന്‍ രാഷ്ട്രീയക്കാരനല്ലെന്ന് പറഞ്ഞു പരത്തി. ഞാന്‍ പറഞ്ഞതും പറയാത്തതുമായ ഓരോ കാര്യങ്ങളും ഓരോ ചാനലിന്‍റെ എംബ്ലം വച്ച് പ്രചരിപ്പിച്ചു.

പണം കൊടുക്കുന്നുണ്ട്, സാരി കൊടുക്കുന്നുണ്ട് എന്ന് പ്രവര്‍ത്തകരില്‍ പലരും എന്നെ അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. തെരഞ്ഞെടുപ്പ് കണ്‍വീനര്‍മാരായ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് നിയമപരമായി പരാതി നല്‍കിയിരുന്നു. ഇന്നലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഏറ്റവും ജനാധിപത്യ വിരുദ്ധമായ കാര്യമാണ് ഉണ്ടായത്. എന്‍റെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചുവെന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ പാലക്കാട് നിന്നും അറിഞ്ഞത്.

ഞാന്‍ നടക്കുന്ന വീഡിയോ എടുത്ത് ഫ്ളിപ്പ് ചെയ്ത് ഇടത്തേക്ക് മുണ്ടുടുത്ത നടക്കുന്ന മതേതരന്‍ എന്ന് പ്രചരിപ്പിച്ചു. എന്‍റെ വായില്‍ നിന്നും നിയമവിരുദ്ധമായ കാര്യം വരരുത് എന്നതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. നിഴലാണെന്ന് പറയേണ്ട ആവശ്യമില്ല. സ്വാഭാവിക യുക്തിയില്‍ എല്ലാവരും കണ്ട കാര്യമാണിത്. വലിയ ജനാധിപത്യവിരുദ്ധമാണ് നടന്നത്'- രമേഷ് പിഷാരടി പറഞ്ഞു.

Kerala

ഭരണത്തുടർച്ച ഉറപ്പ്, ബേപ്പൂരിൽ സർവകാല റിക്കാർഡ് നേടും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂരിൽ സർവകാല റിക്കാർഡ് തിരുത്തുന്ന വോട്ട് നേടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ്‌ റിയാസ്. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് മുഹമ്മദ് റിയാസ് വോട്ടെടുപ്പ് ദിനം മാധ്യമങ്ങളോട് പ്രതികരിച്ചത്.

പുതിയ കുട്ടികൾക്ക് പവർകട്ട് എന്താണെന്ന് പോലും അറിയില്ല, അങ്ങനെയായിരുന്നു കഴിഞ്ഞ പത്ത് വർഷത്തെ ഭരണം. സർക്കാർ ആശുപത്രികൾ അടച്ചു പൂട്ടുന്നില്ല, സർക്കാർ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം വർധിക്കുന്നു, ഈ പത്ത് വർഷത്തില്‍ സർക്കാർ സ്കൂളുകൾ മാറി. യുഡിഎഫ് ഭരിക്കുമ്പോൾ അതല്ലായിരുന്നു അവസ്ഥയെന്നും റിയാസ് പറഞ്ഞു.

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ കള്ളം പറയുകയും തുടർച്ചയായി ചട്ട ലംഘനം നടത്തുകയുമാണെന്നും റിയാസ് ആരോപിച്ചു.

Kerala

കേ​ര​ള​ത്തി​ൽ സ​ർ​പ്രൈ​സ് ഉ​ണ്ടാ​കും; ഗു​രു​വാ​യൂ​ര​പ്പ​ന് ന​ന്ദി​യെ​ന്ന സു​രേ​ഷ്ഗോ​പി

തൃ​ശ്ശൂ​ർ: കേ​ര​ള​ത്തി​ൽ സ​ർ​പ്രൈ​സ് ഉ​ണ്ടാ​കു​മെ​ന്നും ബി​ജെ​പി നി​ർ​ണാ​യ​ക ഘ​ട​ക​മാ​കു​മെ​ന്നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ്ഗോ​പി. ഗു​രു​വാ​യൂ​രി​ൽ വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ച്ചു​വെ​ന്നും ഗു​രു​വാ​യൂ​ര​പ്പ​ന് ന​ന്ദി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ 137-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ല​ക്കാ​ട്ടെ വോ​ട്ടി​ന് നോ​ട്ട് വി​വാ​ദ​ത്തി​ലും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ചി​ല ആ​ൾ​ക്കാ​രെ ലി​സ്റ്റ് ഇ​ട്ട് വെ​ച്ചി​ട്ടു​ണ്ട്. അ​വ​രെ ഹ​ത്യ ചെ​യ്തി​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കും.

അ​വ​രെ മു​ന്നോ​ട്ടു വി​ട്ടാ​ൽ ആ ​പാ​ർ​ട്ടി​ക്ക് ഗു​ണം ഉ​ണ്ടാ​കു​മെ​ന്ന് എ​തി​രാ​ളി​ക​ൾ​ക്ക് അ​റി​യാം. ത​ന്നെ എ​ന്തെ​ല്ലാം പ​റ​യു​ക​യും ചെ​യ്യു​ക​യും ചെ​യ്തു. ജ​യി​ച്ചു ക​യ​റി​പ്പോ​യാ​ൽ എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ഴി​വാ​ക്കി എ​ടു​ക്കാ​നും നോ​ക്കും. ജ​യി​ച്ചി​ട്ടും തനി​ക്കെ​തി​രെ ഇ​പ്പോ​ഴും കോ​ട​തി​യി​ൽ പോ​കു​ന്നു.

ശോ​ഭ ജ​യി​ച്ചു വ​ന്നാ​ൽ എം​എ​ൽ​എ​യാ​യി ഇ​രി​ക്കാ​ൻ സ​മ്മ​തി​ക്ക​രു​ത്. കോ​ട​തി​യി​ൽ പോ​കാ​നു​ള്ള ഒ​രു തു​ണ്ടാ​ണ് ഇ​പ്പോ​ൾ അ​ര​ങ്ങേ​റി​യ​ത്. ഈ ​വി​വാ​ദ​ങ്ങ​ളൊ​ന്നും വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്നും എ​ൻ​ഡി​എ മി​ക​ച്ച വി​ജ​യം നേ​ട‌ു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Movies

ഞാ​ൻ എ​ന്‍റെ ക​ട​മ ചെ​യ്തു, ഇ​നി നി​ങ്ങ​ളു​ടെ ഊ​ഴം; വോ​ട്ട് ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ

സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോളിംഗ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴു​മു​ത​ലാ​ണ് വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്. ന​ട​ൻ മോ​ഹ​ൻ​ലാ​ലും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ എ​ത്തി. വോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പേ ത​ന്നെ താ​രം മു​ട​വ​ൻ​മു​ക​ളി​ലെ സ്കൂ​ളി​ലെ​ത്തി. രാ​വി​ലെ 6.30 ക​ഴി​ഞ്ഞ​തോ​ടെ ത​ന്നെ താ​രം ക്യൂ​വി​ൽ എ​ത്തി.

ഏ​ക​ദേ​ശം 7.30ടെ​യാ​ണ് താ​രം വോ​ട്ട് ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ​ത്. മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​തോ​ടെ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​വ​ർ​ക്കും ആ​വേ​ശ​മാ​യി. എ​ല്ലാ​വ​രും താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

‘‘ഞാ​ൻ എ​ന്‍റെ ക​ട​മ ചെ​യ്തു. ഇ​നി നി​ങ്ങ​ളു​ടെ ഊ​ഴം, കേ​ര​ള​മേ വോ​ട്ട് ചെ​യ്യാ​ൻ പോ​കു​ക’’​സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച ശേ​ഷം മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. 

30,471 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 883 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ സം​സ്ഥാ​ന​ത്തെ 30,495 ബൂ​ത്തു​ക​ളി​ലാ​യാ​ണ് ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്ത്.

Kerala

വി​ധി​യെ​ഴു​താ​ൻ പൊ​തു​ജ​നം; വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ വോട്ട് ചെയ്യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം ആ​​​രു ഭ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ 2.71 കോ​​​ടി ജ​​​നം ഇ​​​ന്നു വി​​​ധി​​​യെ​​​ഴു​​​തും. ഇ​​​ന്നു രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ 30,495 ബൂ​​​ത്തു​​​ക​​​ളി​​​ലാ​​​യാ​​​ണ് ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ധി​​​യെ​​​ഴു​​​ത്ത്.

ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണനേ​​​ട്ട​​​ങ്ങ​​​ൾ എൽഡിഎഫ് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടുന്നതും, ര​​​ണ്ടു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ അ​​​ഴി​​​മ​​​തി​​​യും ധൂ​​​ർ​​​ത്തും ജ​​​ന​​​വി​​​രു​​​ദ്ധ സ​​​മീ​​​പ​​​ന​​​ങ്ങ​​​ളും ഭ​​​ര​​​ണ വി​​​രു​​​ദ്ധ ത​​​രം​​​ഗ​​​മാ​​​യി അ​​​ല​​​യ​​​ടി​​​ക്കു​​​മെ​​​ന്ന യു​​​ഡി​​​എ​​​ഫ് പ്ര​​​തീ​​​ക്ഷ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ധി​​​യെ​​​ഴു​​​ത്തി​​​ലെ മു​​​ഖ്യ​​​ഘ​​​ട​​​കം. സം​​​സ്ഥാ​​​ന​​​ത്തു വീ​​​ണ്ടും അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​നു​​​ള്ള ക​​​ടു​​​ത്ത പോ​​​രാ​​​ട്ട​​​മാ​​​ണ് ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി​​​യു​​​ടേ​​​ത്.

ചു​​​ട്ടുപൊ​​​ള്ളു​​​ന്ന കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലും കൂ​​​ടു​​​ത​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രെ ബൂ​​​ത്തു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ച് വോ​​​ട്ടിം​​​ഗ് 85 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ഊ​​​ബ​​​റു​​​മാ​​​യി ചേ​​​ർ​​​ന്ന് പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക് സൗ​​​ജ​​​ന്യയാ​​​ത്ര ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബൂ​​​ത്തു​​​ക​​​ളി​​​ൽ കു​​​ടി​​​വെ​​​ള്ള​​​വും വി​​​ശ്ര​​​മി​​​ക്കാ​​​ൻ ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ളും അ​​​ട​​​ക്കം ക്ര​​​മീ​​​ക​​​രി​​​ക്കും.

1200 വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​രു​​​ന്ന 24 ഇ​​​ട​​​ങ്ങ​​​ളി​​​ൽ ആ​​​ക്സി​​​ല​​​റി ബൂ​​​ത്തു​​​ക​​​ളും ക്ര​​​മീ​​​ക​​​രി​​​ച്ചു. ഉ​​​ത്സ​​​വാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ൻ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ൾ അ​​​ല​​​ങ്ക​​​രി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 2040 പ്ര​​​ശ്ന ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​വി​​​ടെ കേ​​​ന്ദ്ര​​​സേ​​​ന​​​യു​​​ടേ​​​ത് അ​​​ട​​​ക്കം ക​​​ന​​​ത്ത സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ഇ​​​വി​​​ടം കേ​​​ന്ദ്ര​​​സേ​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി. 100 ശ​​​ത​​​മാ​​​നം സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷ​​​ണ​​​വും പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ബൂ​​​ത്ത് പി​​​ടിത്ത​​​വും ക​​​ള്ള​​​വോ​​​ട്ടും അ​​​ട​​​ക്കം ത​​​ട​​​യാ​​​നു​​​ള്ള ക​​​ന​​​ത്ത സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ 140 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 883 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. 160 ക​​​ന്പ​​​നി കേ​​​ന്ദ്രസേ​​​നാം​​​ഗ​​​ങ്ങ​​​ൾ അ​​​ട​​​ക്കം 76,000 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വോ​​​ട്ടെ​​​ടു​​​പ്പി​​​ലെ ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി ബൂ​​​ത്തു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യി​​​ൽ എ​​​ത്തി. 3200 വോ​​​ളി​​​യ​​​ന്‍റി​​​യ​​​ർ​​​മാ​​​രെ​​​യും വി​​​ന്യ​​​സി​​​ച്ചു. കൂ​​​ടാ​​​തെ ഫ്ളൈ​​​യിം​​​ഗ് സ്ക്വാ​​​ഡു​​​ക​​​ളു​​​മു​​​ണ്ട്.

മൊ​​​ത്തം വോ​​​ട്ട​​​ർ​​​മാ​​​ർ 2,71,42,952

പു​​​രു​​​ഷ​​​ന്മാ​​​ർ - 1,32,20,811

വ​​​നി​​​ത​​​ക​​​ൾ - 1,39,21,868

ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​ർ - 273

പ്ര​​​വാ​​​സി​​​വോ​​​ട്ട​​​ർ​​​മാ​​​ർ 2,42,093

പു​​​രു​​​ഷ​​​ന്മാ​​​ർ - 2,04,218

വ​​​നി​​​ത​​​ക​​​ൾ - 37,867

ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​ർ - 8

സ​​​ർ​​​വീ​​​സ് വോ​​​ട്ട​​​ർ​​​മാ​​​ർ 53,984

പു​​​രു​​​ഷ​​​ന്മാ​​​ർ - 51,330

വ​​​നി​​​ത​​​ക​​​ൾ - 2,654

ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​ർ - 0

 

 

Kerala

ജീ​വ​ന​ക്കാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ അ​ധി​കദി​വ​സം അ​നു​വ​ദി​ക്ക​ണം: പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​​​​ച്ചി: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഡ്യൂ​​​​ട്ടി​​​​യി​​​​ലു​​​​ള്ള ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്ക് വോ​​​​ട്ട് ചെ​​​​യ്യാ​​​​ന്‍ കൂ​​​​ടു​​​​ത​​​​ല്‍ ദി​​​​വ​​​​സം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നോ​​​​ടും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​റോ​​​​ടും ഇ​​​​ക്കാ​​​​ര്യം അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഫെ​​​​സി​​​​ലി​​​​റ്റേ​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ബാ​​​​ല​​​​റ്റ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​തെ എ​​​​ന്തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​ണു ക​​​​മ്മീ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു.

സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​തി​​​​രേ വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധം ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കു​​​​ണ്ട്. സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍ കൂ​​​​ട്ടു​​​​നി​​​​ല്‍​ക്ക​​​​രു​​​​ത്.

ഫെ​​​​സി​​​​ലി​​​​റ്റേ​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ വോ​​​​ട്ട് ചെ​​​​യ്യാ​​​​നു​​​​ള്ള സ​​​​മ​​​​യം ദീ​​​​ര്‍​ഘി​​​​പ്പി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കും. തെ​​​​റ്റ് ​തി​​​​രു​​​​ത്താ​​​​ന്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ ത​​​​യാ​​​​റാ​​​​ക​​​​ണം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടോ മൂ​​​​ന്നോ ദി​​​​വ​​​​സം അ​​​​ത​​​​ത് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ ഫെ​​​​സി​​​​ലി​​​​റ്റേ​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കു വോ​​​​ട്ട് ചെ​​​​യ്യാ​​​​ന്‍ സൗ​​​​ക​​​​ര്യ​​​മൊ​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Kerala

വോ​ട്ടി​ന് കോ​ഴ ആ​രോ​പ​ണം; കാ​സ​ർ​ഗോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ ത​ട​ഞ്ഞു

കാ​സ​ർ​ഗോ​ഡ്: വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് കാ​സ​ർ​ഗോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഷെ​രീ​ഫ് ക​ല്ല​ട്ര, അ​ഷ്‌​റ​ഫ്‌ ക​ല്ല​ട്ര എ​ന്നി​വ​രെ​യാ​ണ് നാ​യ​ന്മാ​ർ​മൂ​ല​യി​ൽ വ​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.

തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി​യ​തോ​ടെ ഇ​രു വി​ഭാ​ഗ​ങ്ങ​ളും ഏ​റ്റു​മു​ട്ടി. വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​രെ ത​ട​ഞ്ഞ​തെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​രാ​ജ​യ ഭീ​തി​യെ തു​ട​ർ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി പ​റ​ഞ്ഞു.

സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് വോ​ട്ട​ർ​മാ​ർ​ക്ക് ബി​ജെ​പി നേ​താ​ക്ക​ൾ പ​ണം ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

ജീ​വ​ന​ക്കാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ അ​ധി​ക ദി​വ​സം അ​നു​വ​ദി​ക്ക​ണം: പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പു ഡ്യൂ​ട്ടി​യി​ലു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ കൂ​ടു​ത​ല്‍ ദി​വ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ടും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റോ​ടും ഇ​ക്കാ​ര്യം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ബാ​ല​റ്റ് വി​ത​ര​ണം ചെ​യ്യാ​തെ എ​ന്തു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​മാ​ണു ക​മ്മീ​ഷ​ന്‍ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സ​ര്‍​ക്കാ​രി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ജീ​വ​ന​ക്കാ​ര്‍​ക്കു​ണ്ട്. സ​ര്‍​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ കൂ​ട്ടു​നി​ല്‍​ക്ക​രു​ത്. ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കും. തെ​റ്റ് തി​രു​ത്താ​ന്‍ ക​മ്മീ​ഷ​ന്‍ ത​യാ​റാ​ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു ര​ണ്ടോ മൂ​ന്നോ ദി​വ​സം അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കു വോ​ട്ട് ചെ​യ്യാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

വോ​ട്ടി​ന് കോ​ഴ ആ​രോ​പ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: വോ​ട്ടി​ന് പ​ണം ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​ൻ​ഡി​എ നേ​താ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ‌​ടു​ത്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ൻ​ഡി​എ പ്ര​തി​നി​ധി​ക്കെ​തി​രെ​യാ​ണ് പാ​ല​ക്കാ​ട്‌ സൗ​ത്ത് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്.

വോ​ട്ട​റെ പ​ണം ന​ല്‍​കി സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ടി​ന് വേ​ണ്ടി ബി​ജെ​പി പ​ണം വി​ത​ര​ണം ചെ​യ്‌​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

ക​ണ്ണാ​ടി ത​രു​വ​ക്കു​റി​ശി ഭാ​ഗ​ത്ത് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ശോ​ഭാ സു​രേ​ന്ദ്ര​നൊ​പ്പം എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ​ണം വി​ത​ര​ണം ചെ​യ്ത​ത്. ത​ന്നെ വേ​ട്ട​യാ​ടാ​നാ​ണ് ശ്ര​മ​മെ​ന്നും എ​ല്ലാം മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​യാ​ണെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. വീ​ടു​ക​ളി​ല്‍ പ്ര​ചാ​ര​ണ​ത്തി​നു പോ​യ​പ്പോ​ള്‍ ഒ​രു കാ​ര്‍ ത​ന്നെ പി​ന്തു​ട​ര്‍​ന്നി​രു​ന്നു.

കാ​ര്യ​മ​ന്വേ​ഷി​ക്കാ​ന്‍ കാ​റി​ന​ടു​ത്തേ​ക്കു ചെ​ന്ന​പ്പോ​ള്‍ അ​തി​ലു​ണ്ടാ​യി​രു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍ ലൈം​ഗി​കാ​ധി​ക്ഷേ​പ ചേ​ഷ്ട കാ​ണി​ച്ചു. പ​ണം ന​ല്‍​കി എ​ന്നു പ​റ​യ​പ്പെ​ടു​ന്ന സ്ത്രീ​യെ അ​റി​യി​ല്ല. ത​ന്‍റെ കാ​റി​ല്‍ അ​വ​ര്‍ ക​യ​റി​യി​ട്ടി​ല്ലെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി.

Kerala

വോ​ട്ടി​ന് പ​ണം; കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

തി​രു​വ​ന​ന്ത​പു​രം: വോ‌​ട്ടി​ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഇ​ട​പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ക്കാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പോ​ലീ​സി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​ര്‍​ദ്ദേ​ശം.

പാ​ല​ക്കാ​ട്ടെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ ​പ​ണം ന​ല്‍​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്ത് വി​ട്ടി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​പ്പോ​ള്‍ ത​ന്നെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ ഖേ​ല്‍​ക്ക​ര്‍ ഇ​ട​പെ​ടു​ക​യും ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

കൂ​ടാ​തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​രു​വാ​കു​റി​ശി​യി​ല്‍ ഒ​രു മ​ര​ണ​വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ശോ​ഭാ സു​രേ​ന്ദ്ര​നും പ്ര​വ​ര്‍​ത്ത​ക​രും. ഇ​തി​ന് ശേ​ഷം ശോ​ഭാ സു​രേ​ന്ദ്ര​ന്‍ തി​രി​കെ കാ​റി​ല്‍ ക​യ​റി.

ഇ​തി​നി​ടെ ശോ​ഭാ സു​രേ​ന്ദ്ര​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ ​മ​ര​ണ വീ​ടി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന വീ​ട്ടി​ലെ വ​യോ​ധി​ക​യു​ടെ കൈ​യി​ൽ പ​ണം​വെ​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു.

Kerala

പൈ​സ കൊ​ടു​ത്ത് പാ​ല​ക്കാ​ടി​നെ വാ​ങ്ങാ​ൻ ക​ഴി​യി​ല്ല: ഷാ​ഫി പ​റ​മ്പി​ൽ

പാ​ല​ക്കാ​ട്: വോ​ട്ട​ർ​മാ​ർ​ക്ക് ബി​ജെ​പി നേ​താ​ക്ക​ൾ പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. ബി​ജെ​പി പ​രാ​ജ​യം സ​മ്മ​തി​ച്ചു. പൈ​സ കൊ​ടു​ത്ത് പാ​ല​ക്കാ​ടി​നെ വാ​ങ്ങാ​ൻ ക​ഴി​യി​ല്ല.

പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ൾ ബി​ജെ​പി​യെ​യും അ​വ​രു​ടെ പൈ​സ​യും ത​ള്ളി​ക്ക​ള​യു​മെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. ശോ​ഭ സു​രേ​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് അ​യോ​ഗ്യ​യാ​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി വ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട​ത്തും ബി​ജെ​പി​ക്ക് പ​ണം ന​ൽ​കേ​ണ്ടി വ​രു​ന്നു.

മാ​റാ​ത്ത​ത് ഇ​നി മാ​റും എ​ന്ന് പ​റ​ഞ്ഞ​ത് ഇ​താ​ണ്. സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കു​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. രാ​ജ്യം ഭ​രി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി ജ​ന​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും പു​ല്ല് വി​ല ക​ൽ​പ്പി​ക്കു​ക​യാ​ണ്.

മൂ​ന്നും നാ​ലും അ​ഞ്ചും വ​ണ്ടി​യി​ൽ വ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി ത​ന്നെ വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി​യ​ത്. ഇ​തു​കൊ​ണ്ട് പാ​ല​ക്കാ​ടി​നെ പി​ടി​ക്കാ​നാ​വു​മെ​ന്ന് ക​രു​തു​ന്ന​ത് വ്യാ​മോ​ഹ​മാ​ണ്.​നേ​രാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ ജ​യി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​ത് ബി​ജെ​പി അം​ഗീ​ക​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് മാ​റി​ല്ലെ​ന്നും യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്നും ഷാ​ഫി ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

വോട്ട് ചെയ്യാൻ ജാമ്യമില്ല, രഞ്ജിത്ത് ജയിലിൽ തുടരും; വിധി മറ്റന്നാൾ

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷയിൽ ഏപ്രിൽ 10നാണ് വിധി പറയുക. രഞ്ജിത്തിന് വോട്ട് ചെയ്യണമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ് ഇടക്കാല ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നു. സ്വാഭാവിക ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലാണ് ഇടക്കാല ജാമ്യം തടഞ്ഞത്.

ഒരു പ്രതിയെ സംബന്ധിച്ച് വോട്ട് ചെയ്യുക എന്നത് മൗലികാവകാശമല്ല. ജയിലിലുള്ള പ്രതിക്ക് വോട്ട് ചെയ്യാൻ അധികാരമില്ല. രഞ്ജിത്തിന് കോടതി നിർദേശ പ്രകാരം പോലീസ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. അതിനാൽ ഈ രണ്ടു കാര്യങ്ങൾ പറഞ്ഞ് ഇടക്കാല ജാമ്യം അനുവദിക്കുന്നത് പ്രോസിക്യൂഷൻ എതിർത്തു. ഈ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യാപേക്ഷ തന്നെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.

ഉദ്യോഗസ്ഥൻ നിലവിൽ തെരഞ്ഞെടുപ്പിന്‍റെ തിരക്കിൽ ആയതിനാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. തനിക്ക് എതിരെ എത്തിയത് വ്യാജ പരാതിയാണെന്നും അഭിനയത്തെ വിമർശിച്ചതിനെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് പിന്നിലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

Kerala

പോളിംഗ് 85 ശതമാനം കടന്നാൽ? ഇതിനു മുമ്പ് കടന്നപ്പോൾ സംഭവിച്ചത്..

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപന സമയത്തും അന്തിമ വോട്ടർ പട്ടിക പ്രഖ്യാപന വേളയിലുമൊക്കെ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ഒരു സ്വപ്നം പ്രധാനമായും പങ്കുവെച്ചിരുന്നു- ഇക്കുറി, ഏപ്രിൽ ഒമ്പതിന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 85 ശതമാനത്തിനുമേൽ പോളിംഗ് ഉണ്ടാകും. അങ്ങനെ ഉണ്ടാകണമെന്നും അദ്ദേഹം പ്രത്യാശിച്ചു.

പരമാവധി കൂടുതൽ വോട്ടർമാരെ ചേർത്ത് ,വോട്ടർ വോട്ടർ പട്ടികയിലെ കരടുകളും തെറ്റുകളും തിരുത്തിയും മരിച്ചുപോയവരെ ഒഴിവാക്കിയും കൊണ്ടുള്ള ശുദ്ധമായ വോട്ടർ പട്ടിക അവതരിപ്പിച്ചു എന്ന് അഭിമാനം കൊണ്ട് കൂടിയാകാം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇങ്ങനെ 85 ശതമാനം പോളിംഗ് എന്ന സ്വപ്നം പങ്കുവച്ചത്.

എന്നാൽ ഇങ്ങനെ ഒരു പോളിംഗിലേക്ക് കേരളം ഇപ്പോൾ എത്തുമ്പോൾ അല്ലെങ്കിൽ എത്തിയാൽ എന്തായിരിക്കും സ്ഥിതി? അങ്ങനെ ഉണ്ടായാൽ വിജയ പരാജയങ്ങളെ ഈ പോളിംഗ് ശതമാനം എങ്ങനെ ബാധിക്കും? കുറയുന്നതും കൂടുന്നതും ഏതെങ്കിലും പാർട്ടികളെയോ മുന്നണികളെയോ പ്രത്യേക രീതിയിൽ സ്വാധീനിക്കുമോ?

കേരളത്തിൽ പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് കുറയുന്നതിനും കൂടുന്നതിനും പലവിധ കാരണങ്ങളും ശാക്തിക ഘടകങ്ങളും ഉണ്ട് .എന്തിന് കഠിനമായ വെയിലോ മഴയോപോലും വോട്ടർമാരുടെ വരവിനെ സ്വാധീനിക്കാം.

തിരുവനന്തപുരം നഗരത്തിൽ നീണ്ട അവധി വന്നാൽ, മലബാറിൽ പ്രത്യേകിച്ചും ഗൾഫ് മേഖലയിൽ ട്രെയിൻ വിമാന സർവീസുകൾ ഒക്കെയാണ് വോട്ട് കുറയുന്നതും കൂട്ടുന്നതും. കാസർഗോഡ് ഭാഗങ്ങളിൽ മുംബൈയിൽ നിന്നുള്ള ഗതാഗതത്തെ ആശ്രയിച്ചിരിക്കും പലപ്പോഴും വോട്ടിന്‍റെ എണ്ണം. ഇടുക്കിയിൽ തോട്ടം തൊഴിലിന്‍റെ കണക്കനുസരിച്ചും.

എന്നാൽ ഇതൊന്നുമല്ലാതെ വോട്ടർമാരുടെ താത്പര്യക്കുറവാണ് കാരണമായി മാറുന്നതെങ്കിൽ ചിത്രം വേറൊന്നാണ്. രാഷ്ട്രീയക്കാരോട് താത്പര്യമില്ലാത്ത പുതുതലമുറയുടെ നിസംഗത, നിലവിലുള്ള സ്ഥാനാർഥിയോടുള്ള താത്പര്യക്കുറവ് മുതൽ വോട്ടിംഗ് ബഹിഷ്കരണം വരെ ഇതിന് കാരണമാകാം. കാഷ്മീർ പോലുള്ള സംസ്ഥാനങ്ങളിലെ ബൂത്ത് ഭീഷണികളോ ഒറ്റപ്പെടുത്തലോ കേരളത്തിൽ ഇല്ലെങ്കിലും സംഘടിതമായ ബഹിഷ്കരണമോ കൂട്ട വോട്ടു ചെയ്യലോ ആണ് മലയാളിക്ക് കൂടുതൽ പഥ്യം.

റിക്കോർഡിട്ട 85 .70 %

വോട്ടിംഗ് ശതമാനം കൂടിയാൽ വലതിന് കുറഞ്ഞാൽ ഇടതിന് എന്നിങ്ങനെ പൊതു വിലയിരുത്തലും സമവാക്യവും കേരളത്തിൽ ഉണ്ടായിരുന്നു. ഏറെക്കുറെ അത് അന്ന് ശരിയുമായിരുന്നു . കേരളത്തിലെ ഇടതുപക്ഷം കൂടുതൽ സംഘടിതരും ആ വോട്ടർമാരെല്ലാം ബൂത്തിൽ എത്തുന്നവരും ആയിരുന്നു. വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നതിലും ഇടതുപക്ഷമായിരുന്നു മുന്നിൽ.

കോൺഗ്രസിനോ വലതു പാർട്ടികൾക്കോ അത്തരം സംവിധാനങ്ങൾ കുറവായിരുന്നു. കോൺഗ്രസിന് പിന്തുണ പലപ്പോഴും ജനക്കൂട്ടം ആകുമ്പോൾ ഇടതു പാർട്ടികൾക്ക് ശക്തി സംഘടനാ സംവിധാനമാണ്.

എന്നാൽ പുതിയ സാമൂഹ്യ സമവാക്യങ്ങൾ നിലവിൽ വന്നതോടെ പഴയ കണക്കുകൂട്ടലുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ട്. 2021ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 75.75 ആയിരുന്നു പോളിംഗ് ശതമാനം. 2016 ലെ 74.92 % എന്ന താരതമ്യത്തേക്കാൾ കൂടിയ പോളിംഗ് ആയിട്ടും ഇടതു സർക്കാർ അധികാരത്തിലേറി .

എന്നാൽ ചരിത്രത്തിലെ റിക്കാർഡ് പോളിംഗ് 1960ലായിരുന്നു. ഒറ്റത്തവണ മാത്രമേ നമ്മുടെ പോളിംഗ് 85 ശതമാനത്തിൽ കൂടുതലായി പോയിട്ടുള്ളൂ. അന്ന് 85.70 ആയിരുന്നു. രണ്ടാമത്തെ കൂടിയ പോളിംഗ് 1987ൽ ആയിരുന്നു - 80.53%.

66 വർഷം മുമ്പ് 85.7 ശതമാനം പോളിംഗ് നടന്നപ്പോൾ മൊത്തം വോട്ടർമാരുടെ എണ്ണം 96,04,331 ആയിരുന്നു. ചുരുക്കത്തിൽ 82 ലക്ഷം പേർ അന്ന് വോട്ട് ചെയ്തു. മൊത്തം സീറ്റുകൾ അന്ന് 126 ആയിരുന്നു.

കോൺഗ്രസ് പിഎസ്പി ലീഗ് സഖ്യം പട്ടം താണുപിള്ളയുടെ നേത്യത്വത്തിൽ അധികാരത്തിലേറി. വിമോചന സമരത്തിന് തൊട്ടുപിന്നാലെ നടന്ന ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിനു ശേഷമുള്ള വൻ വാശിയുള്ള തെരഞ്ഞെടുപ്പ് ആയിരുന്നു അത്.

കേരളത്തിലെ പ്രധാന സമുദായങ്ങളും സഭകളും വിവിധ മത വിഭാഗങളും എല്ലാം രാഷ്ട്രീയത്തിൽ വലിയ പങ്കുവഹിച്ച കാലമായിരുന്നു. എന്നാൽ ഏറ്റവും കുറഞ്ഞ പോളിംഗ് 1957 ആയിരുന്നു - 66.22 %. അന്ന് അധികാരത്തിലേറിയത് ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം ആയിരുന്നു എന്നത് ശരിയാണ്. ഏറെക്കുറെ കണക്കാക്കിയാൽ കേരളത്തിൽ 70 നും 80 ശതമാനത്തിനും ഇടയിലാണ് നമ്മുടെ ശരാശരി നിരക്ക് .

പൗരബോധത്തിന്‍റെ ഉത്സവം

ഇത്തവണ പോളിംഗ് ശതമാനം ഉയർന്നാൽ എന്തായിരിക്കും അതിനർഥം? ജെൻസി എന്ന് വിളിക്കുന്ന പുതിയ തലമുറ തെരഞ്ഞെടുപ്പിൽ വലിയ താത്പര്യം കാണിക്കുന്നു എന്ന് പ്രാഥമികമായി തന്നെ കണക്കാക്കേണ്ടി വരും. മാത്രമല്ല പുതിയതരം സോഷ്യൽ മീഡിയ പോലുള്ള പ്രചരണ ആയുധങ്ങളുടെ ശക്തി പ്രകടമാകുന്ന അവസരം കൂടി ആകാം. അതെ, ഇത് 2.71 കോടി വോട്ടർമാരുടെ കരുത്താണ്.

എന്നാൽ പോളിംഗ് കൂടിയാൽ ഇന്ന പാർട്ടിക്ക് ഭരണത്തിലേറാൻ സാധ്യതയുണ്ട് എന്നുള്ള നിഗമനങ്ങൾ വർത്തമാന കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര ശരിയാകണമെന്നില്ല. കൂടുന്ന ഓരോ വോട്ടും ജനാധിപത്യത്തിന്‍റെ ശക്തി പ്രകടനമാകുന്നു - അത് രാജ്യത്തിന്‍റെ കൂടി മുന്നേറ്റമാകുമ്പോൾ പൗരബോധത്തിന്‍റെ ഉത്സവവും.

Kerala

വോട്ട് ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണം: രഞ്ജിത്ത് കോടതിയില്‍

കൊച്ചി: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ലൈംഗികാതിക്രമ കേസില്‍ പ്രതിയായ സംവിധായകന്‍ രഞ്ജിത്ത്. പോലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. നിലവില്‍ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത്.

രഞ്ജിത്തിനെതിരെ പ്രോസിക്യൂഷന്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മരുന്ന് കഴിക്കാന്‍ കൂട്ടാക്കാതെ അന്വേഷണസംഘത്തെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പരാതി വ്യാജമാണെന്നും വ്യക്തിവിരോധം തീര്‍ക്കുകയാണെന്നുമാണ് രഞ്ജിത്തിന്‍റെ വാദം.

പരാതിക്കാരിയുടെ അഭിനയത്തില്‍ രഞ്ജിത്ത് അതൃപ്തി അറിയിച്ചിരുന്നു. നടി അഭിനയിച്ച ചില ഭാഗങ്ങള്‍ വേണ്ടത്ര നിലവാരമില്ലാത്തതിനാല്‍ ഒഴിവാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നടിക്ക് സംവിധായകനോട് വിരോധം തോന്നിയെന്നും അതാണ് പരാതിയിലേക്ക് നയിച്ചതെന്നുമാണ് പ്രതിഭാഗം പറഞ്ഞത്.

തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്നും അത് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും രഞ്ജിത്ത് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Kerala

വോ​ട്ട് ചെ​യ്യാം, ജ​നാ​ധി​പ​ത്യം ക​രു​ത്തു​റ്റ​താ​ക്കാം

ഇ​​​ന്ത്യ​​​ന്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​രു​​​ത്ത് അ​​​തി​​​ന്‍റെ ഓ​​​രോ പൗ​​​ര​​​ന്‍റെ​​​യും കൈ​​​യി​​​ലു​​​ള്ള വോ​​​ട്ട​​​വ​​​കാ​​​ശ​​​മാ​​​ണ്. ഈ ​​​സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ക്കു​​​ക എ​​​ന്ന​​​ത് കേ​​​വ​​​ലം ഒ​​​രു അ​​​വ​​​കാ​​​ശ​​​മ​​​ല്ല, മ​​​റി​​​ച്ച് രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​വി നി​​​ര്‍ണ​​​യി​​​ക്കു​​​ന്ന​​​തി​​​ലു​​​ള്ള ന​​​മ്മു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം കൂ​​​ടി​​​യാ​​​ണ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ കൂ​​​ടു​​​ത​​​ല്‍ സു​​​താ​​​ര്യ​​​വും ജ​​​ന​​​കീ​​​യ​​​വു​​​മാ​​​ക്കാ​​​ന്‍ “സ​​​മ്മ​​​തി​​​ദാ​​​യ​​​ക കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ” വി​​​പു​​​ല​​​മാ​​​യ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളാ​​​ണ് കേ​​​ന്ദ്ര തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ര്‍ദേ​​​ശാ​​​നു​​​സ​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ല്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​ളെ ​കേ​​​ര​​​ളം പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക് നീ​​​ങ്ങു​​​മ്പോ​​​ള്‍, സ​​​മ്മ​​​തി​​​ദാ​​​യ​​​ക​​​ര്‍ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യും വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള എ​​​ല്ലാ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​ക്ക​​​ഴി​​​ഞ്ഞു.

» പു​​​തു​​​മ​​​ക​​​ള്‍: സു​​​താ​​​ര്യ​​​ത​​​യു​​​ടെ 30 സം​​​രം​​​ഭ​​​ങ്ങ​​​ള്‍ «

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ​​​യെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​രി​​​ക്കാ​​​നും കൂ​​​ടു​​​ത​​​ല്‍ ജ​​​ന​​​കീ​​​യ​​​മാ​​​ക്കാ​​​നും മു​​പ്പ​​തോ​​ളം പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ ഇ​​​ത്ത​​​വ​​​ണ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. വോ​​​ട്ട​​​ര്‍മാ​​​ര്‍ക്കും രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍ട്ടി​​​ക​​​ള്‍ക്കു​​​മാ​​​യി നാ​​ൽ​​പ്പ​​തി​​ല​​​ധി​​​കം ആ​​​പ്പു​​​ക​​​ളെ​​​യും വെ​​​ബ്സൈ​​​റ്റു​​​ക​​​ളെ​​​യും സം​​​യോ​​​ജി​​​പ്പി​​​ച്ചു​​കൊ​​​ണ്ടു​​​ള്ള ഏ​​​ക​​​ജാ​​​ല​​​ക ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ല്‍ വ​​​ന്നു. പോ​​​ളിം​​​ഗ് സു​​​താ​​​ര്യ​​​മാ​​​ക്കാ​​​ന്‍ 100 ശ​​ത​​മാ​​നം വെ​​​ബ് കാ​​​സ്റ്റിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും വോ​​​ട്ട​​​ര്‍മാ​​​രു​​​ടെ തി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ഒ​​​രു ബൂ​​​ത്തി​​​ല്‍ പ​​​ര​​​മാ​​​വ​​​ധി 1,200 വോ​​​ട്ട​​​ര്‍മാ​​​ര്‍ എ​​​ന്ന ക്ര​​​മീ​​​ക​​​ര​​​ണ​​​വും ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.

» പ​​​രി​​​ശീ​​​ല​​​ന​​​വും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും «

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ര്‍ധി​​​പ്പി​​​ക്കാ​​​ന്‍ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ കേ​​​ര​​​ളം, "eVidya'എ​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ് ഫോം ​​​വ​​​ഴി പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍കി​​​വ​​​രു​​​ന്നു. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്ക് എ​​​വി​​​ടെ​​​യി​​​രു​​​ന്നും ല​​​ളി​​​ത​​​മാ​​​യി പ​​​രി​​​ശീ​​​ല​​​ന മൊ​​​ഡ്യൂ​​​ളു​​​ക​​​ള്‍ ഇ​​​തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കും. നി​​​ല​​​വി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ള്‍ക്ക് പു​​​റ​​​മേ​​​യാ​​​ണി​​​ത്. വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം 85ന് ​​​മു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്.

എ​​​ല്ലാ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും കു​​​ടി​​​വെ​​​ള്ളം, ത​​​ണ​​​ല്‍, ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ള്‍, റാ​​​മ്പു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഓ​​​രോ മ​​​ണ്ഡ​​​ല​​​ത്തി​​​ലും പ്രാ​​​ദേ​​​ശി​​​ക ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ളും പൈ​​​തൃ​​​ക​​​വും വി​​​ളി​​​ച്ചോ​​​തു​​​ന്ന "മോ​​​ഡ​​​ല്‍ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളും' സ്ത്രീ​​​ക​​​ള്‍ മാ​​​ത്രം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം "പി​​​ങ്ക് ബൂ​​​ത്തു​​​ക​​​ളും' സ​​​ജ്ജ​​​മാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജ​​​നാ​​​ധി​​​പ​​​ത്യ ഉ​​​ത്സ​​​വ​​​മാ​​​ക്കി മാ​​​റ്റു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഓ​​​രോ ബൂ​​​ത്തും സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള​​​ള​​​ത്.

» ക​​​ന്നി​​​വോ​​​ട്ട​​​ര്‍മാ​​​ര്‍ക്ക് മ​​​ധു​​​ര​​​മേ​​​റി​​​യ സ്വീ​​​ക​​​ര​​​ണം «

യു​​​വ​​​ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ വി​​​പു​​​ല​​​മാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ 2.71 കോ​​​ടി വോ​​​ട്ട​​​ര്‍മാ​​​രി​​​ല്‍ 4.6 ല​​​ക്ഷം പേ​​​ര്‍ ക​​​ന്നി​​​വോ​​​ട്ട​​​ര്‍മാ​​​രാ​​​ണ്. ഇ​​​വ​​​രെ ബൂ​​​ത്തു​​​ക​​​ളി​​​ലേ​​​ക്ക് ആ​​​ക​​​ര്‍ഷി​​​ക്കാ​​​ന്‍ ഓ​​​രോ ജി​​​ല്ല​​​യി​​​ലെ​​​യും നി​​​ശ്ചി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ല്‍ ആ​​​ദ്യ​​​മെ​​​ത്തു​​​ന്ന 200 ക​​​ന്നി​​​വോ​​​ട്ട​​​ര്‍മാ​​​ര്‍ക്ക് ഹ​​​ല്‍വ വി​​​ത​​​ര​​​ണം ചെ​​​യ്യും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ല്‍ ഊ​​​ബ​​​റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് സൗ​​​ജ​​​ന്യ​​​യാ​​​ത്ര​​​യും.

» സു​​​ര​​​ക്ഷ​​​യും പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​​വും «

സ്വ​​​ത​​​ന്ത്ര​​​വും നി​​​ഷ്പ​​​ക്ഷ​​​വു​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ അ​​​തി​​​ര്‍ത്തി​​​ക​​​ളി​​​ല്‍ ചെ​​​ക്ക് പോ​​​സ്റ്റു​​​ക​​​ളും സ്റ്റാ​​​റ്റി​​​ക് സ​​​ര്‍വൈ​​​ല​​​ന്‍സ് ടീ​​​മു​​​ക​​​ളും സ​​​ജീ​​​വ​​​മാ​​​ണ്. പ്ര​​​ശ്ന​​​ബാ​​​ധി​​​ത​​​ബൂ​​​ത്തു​​​ക​​​ളി​​​ല്‍ കേ​​​ന്ദ്ര സാ​​​യു​​​ധ സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കും. പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ സി-​​​വി​​​ജി​​​ല്‍ ആ​​​പ്പി​​​ലൂ​​​ടെ പ​​​രാ​​​തി ന​​​ല്‍കി​​​യാ​​​ല്‍ 100 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി 1950 എ​​​ന്ന​​​ടോ​​​ള്‍ ഫ്രീ ​​​ന​​​മ്പ​​​റി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റും കോ​​​ള്‍ സെ​​​ന്‍റ​​​റു​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​ണ്ട്. സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലെ വ്യാ​​​ജ​​​വാ​​​ര്‍ത്ത​​​ക​​​ള്‍ ത​​​ട​​​യാ​​​ന്‍ പ്ര​​​ത്യേ​​​ക സൈ​​​ബ​​​ര്‍ സെ​​​ല്ലു​​​ക​​​ളും ജാ​​​ഗ്ര​​​ത​​​യി​​​ലാ​​​ണ്.

» ക​​​രു​​​ത​​​ലോ​​​ടെ​​​യു​​​ള്ള ഹോം ​​​വോ​​​ട്ടിം​​​ഗ് «

ജ​​​നാ​​​ധി​​​പ​​​ത്യം എ​​​ല്ലാ​​​വ​​​രെ​​​യും ഉ​​​ള്‍ക്കൊ​​​ള്ളു​​​ന്ന​​​താ​​​ക​​​ണം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 85 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ക്കും ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ര്‍ക്കു​​​മാ​​​യി ഹോം ​​​വോ​​​ട്ടിം​​​ഗ് സൗ​​​ക​​​ര്യം ഏ​​​ര്‍പ്പെ​​​ടു​​​ത്തി. ഏ​​​ക​​​ദേ​​​ശം ര​​​ണ്ട് ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ര്‍ ഈ ​​​സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കും അ​​​വ​​​ശ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ക്കും പോ​​​സ്റ്റ​​​ല്‍ ബാ​​​ല​​​റ്റ് വ​​​ഴി​​​യു​​​ള്ള വോ​​​ട്ടിം​​​ഗി​​​നും വി​​​പു​​​ല​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്.

» പ്ര​​​കൃ​​​തി​​​യോ​​​ടി​​​ണ​​​ങ്ങി «

നൂ​​റു ശ​​ത​​മാ​​നം പ്ര​​​കൃ​​​തി​​​സൗ​​​ഹൃ​​​ദ​​​മാ​​​യ രീ​​​തി​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൂ​​​ര്‍ത്തി​​​യാ​​​ക്കി പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ല്‍ പു​​​തി​​​യ മാ​​​തൃ​​​ക സൃ​​​ഷ്ടി​​​ക്കാ​​​ന്‍ കേ​​​ര​​​ളം ​ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. പ്ലാ​​​സ്റ്റി​​​ക് ഒ​​​ഴി​​​വാ​​​ക്കി ഗ്രീ​​​ന്‍ പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പാ​​​ലി​​​ക്കാ​​​ന്‍ രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍ട്ടി​​​ക​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ര്‍ഥി​​​ക്കു​​​ന്നു.

തീ​​​വ്ര വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പു​​​തു​​​ക്ക​​​ല്‍ പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ശു​​​ദ്ധീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട 2,71,06,059 വോ​​​ട്ട​​​ര്‍മാ​​​രാ​​​ണ് നി​​​ല​​​വി​​​ല്‍ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. ഈ ​​​ദൗ​​​ത്യ​​​ത്തി​​​ന് പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ച്ച ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍മാ​​​ര്‍, ബി​​​എ​​​ല്‍ഒ​​​മാ​​​ര്‍, മ​​​റ്റ് റ​​​വ​​​ന്യൂ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ സേ​​​വ​​​നം സ്തു​​​ത്യ​​​ര്‍ഹ​​​മാ​​​ണ്. നാ​​ളെ നി​​​ങ്ങ​​​ളു​​​ടെ സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ക്കാ​​​ന്‍ ഓ​​​രോ വോ​​​ട്ട​​​റെ​​​യും ഞാ​​​ന്‍ ഹൃ​​​ദ​​​യ​​​പൂ​​​ര്‍വം ക്ഷ​​​ണി​​​ക്കു​​​ന്നു.
ന​​​മു​​​ക്ക് വോ​​​ട്ട് ചെ​​​യ്യാം, ജ​​​നാ​​​ധി​​​പ​​​ത്യം ക​​​രു​​​ത്തു​​​റ്റ​​​താ​​​ക്കാം.

Editorial

“ഞാ​നൊ​രാ​ൾ വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ലും..?”

നാ​ളെ​യാ​ണ് സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​നി​യും തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കാ​ത്ത​വ​ർ​ക്ക് ഇ​ന്ന് ധ്യാ​ന​ദി​വ​സ​മാ​ണ്. പാ​ർ​ട്ടി ഏ​തു​മാ​ക​ട്ടെ, ഉ​റ​പ്പാ​യും വോ​ട്ട് ചെ​യ്യു​മെ​ന്നും അ​തു ജാ​തി-​മ​ത-​വ​ർ​ഗ പ​രി​ഗ​ണ​ന​ക​ൾ​ക്ക​പ്പു​റം ജ​നാ​ധി​പ​ത്യ​ത്തി​നും വി​ക​സ​ന​ത്തി​നും വേ​ണ്ടി​യാ​ണെ​ന്നും ഉ​റ​പ്പാ​ക്കു​ക. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ഗു​ണ്ടാ​യി​സം കാ​ണി​ക്കാ​തെ ജ​ന​ങ്ങ​ളെ സ്വ​ത​ന്ത്ര​മാ​യി വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണം. ബൂ​ത്തു​പി​ടി​ത്ത​വും ക​ള്ള​വോ​ട്ടു​മൊ​ക്കെ കേ​ര​ള​ത്തി​ലു​മു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ​പോ​ലും ഭ​യ​പ്പെ​ടു​ന്ന ഈ ​തെ​മ്മാ​ടി​ക​ളെ ബൂ​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്ന് ആ​ട്ടി​പ്പാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ക​ഴി​യ​ണം.

അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ക​ന്നി​വോ​ട്ട​ർ​മാ​രേ, പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു നീ​ങ്ങു​ക. കേ​ര​ളം ആ​രു ഭ​രി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന നി​ർ​ണാ​യ​ക യു​വ​ശ​ക്തി​യാ​ണ് നി​ങ്ങ​ൾ. 17-ാമ​ത് സ​ർ​ക്കാ​രി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ, ഭാ​വി വി​ധാ​താ​ക്ക​ളാ​കാ​ൻ, വി​ര​ൽ​ത്തു​ന്പി​ലൊ​രു ജ​നാ​ധി​പ​ത്യ മു​ദ്ര പ​തി​പ്പി​ക്കാ​ൻ ന​മു​ക്കൊ​ന്നാ​യി​റ​ങ്ങാം.

ഇ​ന്ന​ലെ പ​ര​സ‍്യ​പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു. നാ​ളെ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡാ​ണ് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ൽ പ്ര​ധാ​നം. ആ​ധാ​ർ, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ഫോ​ട്ടോ സ​ഹി​ത​മു​ള്ള ബാ​ങ്ക്-​പോ​സ്റ്റ് ഓ​ഫീ​സ് പാ​സ്ബു​ക്ക്, പാ​ൻ കാ​ർ​ഡ് തു​ട​ങ്ങി​യ​വ​യും ഉ​പ​യോ​ഗി​ക്കാം.

വോ​ട്ടിം​ഗ് സ​മ​യ​ത്ത് സ​മ്മ​തി​ദാ​യ​ക​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സു​ര​ക്ഷി​ത​മാ​യി വ​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടെ​ന്നാ​ണ് അ​റി​യി​പ്പ്. ക​ടു​ത്ത ചൂ​ട് മാ​ത്ര​മ​ല്ല, ക​ള്ള​വോ​ട്ടി​ന്‍റെ സാ​ധ്യ​ത​പോ​ലും ഒ​ഴി​വാ​ക്കാ​ൻ രാ​വി​ലെ​ത​ന്നെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു പോ​കു​ന്ന​ത് സ​ഹാ​യ​മാ​കും. ജോ​ലി​യു​ടെ​യോ പ​ഠ​ന​ത്തി​ന്‍റെ​യോ ക്ഷീ​ണ​ത്തി​ന്‍റെ​യോ കാ​ര്യം പ​റ​ഞ്ഞ് വോ​ട്ട് ചെ​യ്യാ​തി​രി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യാ​ണ്. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും വോ​ട്ട് ചെ​യ്യു​ന്ന​തി​ൽ​നി​ന്നു ജീ​വ​ന​ക്കാ​രെ ത​ട​യി​ല്ല. ത​ട​യ​പ്പെ​ട്ടാ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ ഒ​രു മ​ടി​യും വേ​ണ്ട. ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കും.

ക​ന്നി​വോ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​വ​ർ മ​റ്റു​ള്ള​വ​രോ​ടു കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ന്ന​ത് അ​നാ​വ​ശ്യ ഉ​ത്ക​ണ്ഠ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ വി​ത​ര​ണം ചെ​യ്ത, ബൂ​ത്തും ക്ര​മ​ന​ന്പ​രും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വോ​ട്ട​ർ സ്ലി​പ് കൈ​യി​ലെ​ടു​ത്താ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജോ​ലി എ​ളു​പ്പ​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സൈ​റ്റി​ലും ഇ​തു ല​ഭ്യ​മാ​ണ്. ബൂ​ത്തി​ലെ​ത്തി​യാ​ൽ മ​റ്റു കാ​ര്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ചു ചെ​യ്യു​ക​യേ വേ​ണ്ടൂ.

എ​ൽ​ഡി​എ​ഫോ യു​ഡി​എ​ഫോ എ​ൻ​ഡി​എ​യോ ഏ​തു പാ​ർ​ട്ടി​യി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​യാ​ലും ന​മ്മു​ടെ വോ​ട്ട് പാ​ർ​ട്ടി​ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല, ഈ ​സം​സ്ഥാ​ന​ത്തി​നും രാ​ജ്യ​ത്തി​നും ലോ​ക​ത്തി​നും​വേ​ണ്ടി​യാ​ണ്. നാ​ളെ വോ​ട്ട് ചെ​യ്യാ​ൻ നാം ​പോ​കു​ന്ന വ​ഴി, ബൂ​ത്താ​ക്കി മാ​റ്റി​യ വി​ദ്യാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി ഈ ​വോ​ട്ട​വ​കാ​ശ​വും ജ​നാ​ധി​പ​ത്യ​വും സ്വാ​ത​ന്ത്ര്യ​വും​പോ​ലും അ​നേ​കം മ​നു​ഷ്യ​ർ പൊ​രു​തി നേ​ടി​യ​താ​ണ്. അ​വ​രു​ടെ അ​ധ്വാ​ന​ഫ​ലം സൗ​ജ​ന്യ​മാ​യി അ​നു​ഭ​വി​ക്കു​ന്ന ന​മു​ക്ക്, ഭാ​വി​ത​ല​മു​റ​യ്ക്കു​വേ​ണ്ടി അ​വ നി​ല​നി​ർ​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്.

എ​ല്ലാം തി​ക​ഞ്ഞ ഒ​രു പാ​ർ​ട്ടി​യോ സ്ഥാ​നാ​ർ​ഥി​യോ ഉ​ണ്ടാ​കി​ല്ല. പ​ക്ഷേ, ഉ​ള്ള​തി​ൽ ന​ല്ല​തൊ​ന്നി​നെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തു​ണ്ട്. ന​ന്മ​യെ​ന്നു നാം ​ക​രു​തു​ന്ന​തി​ന്‍റെ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കു​ന്ന​തും തി​ന്മ​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​യ്ക്കു​ന്ന​തും ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ജ​യ-​പ​രാ​ജ​യ​ങ്ങ​ളോ​ടൊ​പ്പം പ്ര​ധാ​ന​മാ​ണെ​ന്നു മ​റ​ക്ക​രു​ത്. വോ​ട്ടു​ക​ളു​ടെ എ​ണ്ണം​പോ​ലും മു​ന്ന​റി​യി​പ്പാ​ണ്.

ഞാ​നൊ​രാ​ൾ വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലും എ​ന്തു സം​ഭ​വി​ക്കാ​നാ​ണ് എ​ന്നു ക​രു​തു​ന്ന​വ​രു​ണ്ട്. ഞാ​നൊ​രാ​ൾ വ​ലി​ച്ചെ​റി​ഞ്ഞി​ല്ലെ​ങ്കി​ലും നാ​ട്ടി​ലെ മാ​ലി​ന്യ​പ്ര​ശ്നം ഇ​ല്ലാ​താ​കു​മോ, ഞാ​നൊ​രാ​ൾ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും പ്ര​ള​യ​ഫ​ണ്ടി​ൽ എ​ന്തു കു​റ​വ് വ​രാ​നാ​ണ്, ഞാ​നൊ​രാ​ൾ വെ​റു​പ്പും വി​ദ്വേ​ഷ​വും പ​ര​ത്തി​യെ​ന്നു ക​രു​തി നാ​ടു ന​ശി​ക്കു​മോ, വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​പ​രി​ചി​ത​നെ സ​ഹാ​യി​ച്ച് ഞാ​ന​ന്തി​നു പു​ലി​വാ​ലു പി​ടി​ക്ക​ണം... തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഞാ​ൻ വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലെ​ന്ത് എ​ന്ന​ത്. ന​മ്മ​ളി​ല്ലെ​ങ്കി​ലും ലോ​കം മു​ന്നോ​ട്ടു പോ​കും. പ​ക്ഷേ, ഇ​തൊ​ക്കെ ചെ​യ്യു​ന്ന സ​മൂ​ഹ​മെ​ന്ന മ​ഹാ​വൃ​ക്ഷം ന​മ്മ​ളെ​ന്ന ഇ​ത്തി​ൾ​ക്ക​ണ്ണി​യെ ചു​മ​ക്കേ​ണ്ടി​വ​രും.

ഗൗ​ര​വം അ​റി​യാ​തെ​യാ​വാ​മെ​ങ്കി​ലും വോ​ട്ട് ചെ​യ്യാ​ത്ത​വ​രും ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​രെ​പ്പോ​ലെ ജ​നാ​ധി​പ​ത്യ അ​ട്ടി​മ​റി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക​യാ​ണ്. അ​തേ, ന​മ്മ​ൾ വോ​ട്ട് ചെ​യ്യാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​ർ​ഹ​രാ​യ​വ​ർ തോ​ൽ​ക്കു​ക​യോ അ​ന​ർ​ഹ​ർ ജ​യി​ക്കു​ക​യോ ചെ​യ്യ​രു​ത്. നാ​ളെ​യാ​ണ് ആ ​ദി​വ​സം.

National

വീട്ടിൽ വോട്ട് 2.3 ലക്ഷം പേർക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും ആ​​​സാ​​​മി​​​ലും പു​​​തു​​​ച്ചേ​​​രി​​​യി​​​ലു​​​മാ​​​യി വീ​​​ട്ടി​​​ൽ വോ​​​ട്ടു​​​ചെ​​​യ്യു​​​ന്ന​​​ത് 2.3 ല​​​ക്ഷം പേ​​രെ​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ. പ്രാ​​​യ​​മേ​​റി​​യ​​വ​​ർ​​ക്കും ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഉ​​ള്ള​​വ​​ർ​​ക്കു​​മാ​​ണീ സൗ​​ക​​ര്യം.

വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ വോ​​ട്ടിം​​ഗ് പ്ര​​ക്രിയ തു​​ട​​രു​​ക​​യാ​​ണെ​​ന്നും അ​​​ടു​​​ത്ത ഞാ​​​യ​​​റാ​​​ഴ്ച​​​യോ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​കു​​​മെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ അ​​റി​​യി​​ച്ചു.

ത​​​മി​​​ഴ്നാ​​​ട്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും മ​​റ്റ് ആ​​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും സൗ​​ക​​ര്യം ഉ​​ണ്ടാ​​കും.

1951 ലെ ​​​ജ​​​ന​​​പ്ര​​​തി​​​നി​​​ധ്യ നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചാ​​ണ് 85 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കും ശാ​​​രീ​​​രി​​​ക ന്യൂ​​​ന​​​ത​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും വീ​​​ട്ടി​​​ൽ വോ​​​ട്ട് ചെ​​യ്യാ​​ൻ അ​​വ​​സ​​രം ന​​ൽ​​കു​​ന്ന​​ത്. വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ങ്ങി അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം വോ​​​ട്ട​​​ർ​​​മാ​​​ർ ഇ​​​തി​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണ​​മെ​​ന്നു മാ​​ത്രം.

സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ന​​ട​​പ​​ടി​​ക​​ൾ പൂ​​​ർ​​​ണ​​​മാ​​​യും വീ​​​ഡി​​​യോ​​​യി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ഏ​റ്റു​മാ​നൂ​രി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി വീ​ണാ നാ​യ​ർ​ക്കും വോ​ട്ടി​ല്ല

കോ​ട്ട​യം: ട്വ​ന്‍റി 20യു​ടെ ഏ​റ്റു​മാ​നൂ​രി​ലെ സ്ഥാ​നാ​ർ​ഥി ന​ടി വീ​ണാ നാ​യ​ർ​ക്കും വോ​ട്ടി​ല്ല. നേ​ര​ത്തെ പെ​രു​മ്പാ​വൂ​രി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി ന​ടി ല​ക്ഷ്മി പ്രി​യ​യു​ടെ പേ​രും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ൽ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ല​ക്ഷ്മി​പ്രി​യ​യു​ടെ റോ​ഡ് ഷോ ​റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി ഭൂ​പ​തി രാ​ജു ശ്രീ​നി​വാ​സ​വ​ർ​മ ആ​യി​രു​ന്നു റോ​ഡ് ഷോ ​ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സി​നി​മാ താ​രം അ​ഞ്ജ​ലി നാ​യ​രാ​ണ് സ്ഥാ​നാ​ർ​ഥി. ഏ​റ്റു​മാ​നൂ​രി​ല്‍ വീ​ണാ നാ​യ​ര്‍, അ​ങ്ക​മാ​ലി​യി​ല്‍ പ്രോ​മി കു​ര്യാ​ക്കോ​സ്, വൈ​പ്പി​നി​ൽ ന​ര്‍​ത്ത​കി​യും ന​ടി​യും സം​രം​ഭ​ക​യു​മാ​യ അ​നി​ത തോ​മ​സ് എ​ന്നി​വ​രാ​ണ് ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി​ക​ൾ.

തൃ​ക്കാ​ക്ക​ര​യി​ല്‍ അ​ഖി​ല്‍ മാ​രാ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ല്‍ സി​നി​മ സീ​രി​യ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​ങ്ങ​ളെ ട്വ​ന്‍റി 20 മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ​ത്.

Kerala

ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ൽ 2021നേ​ക്കാ​ൾ ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 13 സീ​റ്റും എ​ൽ​ഡി​എ​ഫ് നേ​ടു​മെ​ന്നും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. എം​എ​ൽ​എ എ​ന്ന രീ​തി​യി​ൽ ന​ട​ത്തി​യ​ത് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ്. അ​ത് ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ക്കു​ന്ന​ത് ഗ്ലാ​മ​ർ പോ​രാ​ട്ട​മെ​ന്നും റി​യാ​സ് പ​റ​ഞ്ഞു. ജി​ല്ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തി​നാ​ണ്. കേ​ര​ള​ത്തി​നൊ​പ്പം അ​സ​മും പു​തു​ച്ചേ​രി​യും ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തും. അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ഴി​കെ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം സി​പി​എം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

Kerala

തെരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ?

തിരുവനന്തപുരം : സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ചയോ തിങ്കളാഴ്ചയോ വന്നേക്കും. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഒരുമിച്ചു വരാനാണ് സാധ്യത.

കേരളത്തിൽ ഒറ്റ ഘട്ടമായിത്തന്നെ ഇലക്ഷൻ നടക്കും. ഞായറാഴ്ചകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. ദത്തൻ യു. ഖേൽക്കർ കളക്ടർമാരോടും മറ്റു ഉദ്യോഗസ്ഥന്മാരോടും നിർദേശിച്ചിട്ടുണ്ട്.

ചർച്ചകൾ പൂർത്തിയായി

കമ്മീഷനുമായി ഉള്ള വിവിധ സംസ്ഥാനത്തെ ഉദ്യോഗസ്ഥതല ചർച്ചകൾ പൂർത്തിയായി. ബംഗാളുമായി ബന്ധപ്പെട്ട കാര്യത്തിൽ മാത്രമേ ഇനി ആശയക്കുഴപ്പമുള്ളൂ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൊച്ചിയിൽ വിവിധ രാഷ്‌ട്രീയ പാർട്ടികൾ നടത്തിയ ചർച്ചയിൽ ഏപ്രിൽ 14 നുള്ള വിഷുവും ഏപ്രിൽ 25നുള്ള തൃശൂർപൂരവും ഒഴിവാക്കി കേരളത്തിലെ തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മാത്രമല്ല മുസ്‌ലിം നോമ്പ്, ഈസ്റ്റർ ആഘോഷങ്ങൾ എന്നിവ കഴിഞ്ഞുള്ള ദിവസം രാഷ്‌ട്രീയ പാർട്ടികൾ കൂടുതൽ സ്വാഗതം ചെയ്യുകയും ചെയ്തു. ഇങ്ങനെ വിലയിരുത്തിയാൽ ഏപ്രിൽ 17,18 തീയതികളിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയുണ്ട്. പ്രഖ്യാപനം വന്നു രണ്ടു ദിവസത്തിനുള്ളിൽ അതിനുള്ള വിജ്ഞാപനവും വരും. വിജ്ഞാപനം വന്ന് 28 ദിവസം കഴിഞ്ഞാൽ ഏതു ദിവസവും തെരഞ്ഞെടുപ്പ് നടത്താം. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള തെരഞ്ഞെടുപ്പ് സമയമാണ് 28 ദിവസം.

എന്നാൽ, പശ്ചിമബംഗാൾ തമിഴ്നാട് ആസാം എന്നിവിടങ്ങളിൽ ഒറ്റത്തവണയായി തെരഞ്ഞെടുപ്പിനുള്ള സാധ്യതയില്ല. പശ്ചിമബംഗാളിൽ ക്രമസമാധാന പ്രശ്നം ഉള്ള സ്ഥലങ്ങളിൽ പല ഘട്ടങ്ങളിലാകും എന്നു നേരത്തെതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ രാഷ്‌ട്രീയ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ സുരക്ഷയ്ക്കുള്ള പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദേശിക്കുന്നുണ്ട്.

Kerala

ആര്‍ക്കാണ് വോട്ട്? ടെലികോളിംഗുമായി യുഡിഎഫ്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ടെ​ലി​കോ​ളിം​ഗ് സം​വി​ധാ​ന​വു​മാ​യി യു​ഡി​എ​ഫ്. പു​തു​യു​ഗ​യാ​ത്ര അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഉ​ദ്ഘാ​ട​ക​നാ​യെ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ക്കാ​യി യു​ഡി​എ​ഫി​ന്‍റെ ഗ്യാ​ര​ന്‍റി​യാ​യി അ​വ​ത​രി​പ്പി​ച്ച വാ​ഗ്ദാ​ന​ങ്ങ​ളെ മു​ന്‍നി​ര്‍ത്തി​യാ​ണ് ടെ​ലി​കോ​ളിം​ഗ് സം​വി​ധാ​നം.

ഇ​ന്‍ഷ്വ​റ​ന്‍സ് പ​രി​ര​ക്ഷ, സ്ത്രീ​ക​ള്‍ക്ക് കെ​എ​സ്ആ​ര്‍ടി​സി​യി​ല്‍ സൗ​ജ​ന്യ യാ​ത്ര തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ നി​ങ്ങ​ള​റി​ഞ്ഞി​രു​ന്നോ? ഇ​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല​റി​യാ​ന്‍ ഈ ​സം​ഖ്യ അ​മ​ര്‍ത്തൂ എ​ന്നാ​ണ് ഇ​തി​ല്‍ പ​റ​യു​ന്ന​ത്. തു​ട​ര്‍ന്ന് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളും യു​ഡി​എ​ഫ് വ​ന്നാ​ല്‍ ഇ​തെ​ല്ലാം ല​ഭി​ക്കു​മെ​ന്നു​മു​ള്ള വി​വ​രവു​മാ​ണ് ഇ​തി​ലൂ​ടെ വോ​ട്ട​ര്‍മാ​രി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ഈ ​വാ​ഗ്ദാ​നം തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മോ? പ​ര​മ്പ​രാ​ഗ​ത​മാ​യി യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യു​ന്ന​വ​രാ​ണോ? നി​ങ്ങ​ളു​ടെ വോ​ട്ട് എ​ന്‍ഡി​എ​യ്‌​ക്കോ അ​തോ മ​റ്റ് മു​ന്ന​ണി​ക​ള്‍ക്കോ? എ​ന്നി​വ​യാ​ണ് തു​ട​ര്‍ ചോ​ദ്യ​ങ്ങ​ള്‍.

കൂ​ടാ​തെ യു​വ​സംരംഭ​​ക​രെ​യും യു​വാ​ക്ക​ളെ​യും വി​ദ്യാ​ര്‍ഥി​ക​ളെ​യും ആ​ക​ര്‍ഷി​ക്ക​ത്ത​ക്ക വി​ധ​ത്തി​ല്‍ വേ​റെ വാ​ഗ്ദാ​ന​ങ്ങ​ളു​മു​ണ്ട്. കേ​ര​ള​ത്തി​ല്‍ നൂ​റി​ല​ധി​കം സീ​റ്റു​മാ​യി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് നേ​താ​ക്ക​ള്‍ നി​ര​ന്ത​രം പ​റ​യു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രു മു​ഴം മു​ന്നേ നി​ര്‍ണാ​യ​ക ചു​വ​ടു​വ​യ്പ്.

International

നേപ്പാളിൽ ഇന്നു പൊതുതെരഞ്ഞെടുപ്പ്

കാ​​​​​ഠ്മ​​​​​ണ്ഡു: ജെ​​​​​ന്‍-​​​​​സി പ്ര​​​​​ക്ഷോഭ​​​​​ങ്ങ​​​​​ള്‍​ക്കു ശേ​​​​​ഷ​​​​​മു​​​​​ള്ള ആ​​​​​ദ്യ പൊ​​​​​തു​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നേ​​​​​പ്പാ​​​​​ളി​​​​​ല്‍ ഇ​​​​​ന്നു ന​​​​​ട​​​​​ക്കും. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച അ​​​​​ര്‍ധ​​​​​രാ​​​​​ത്രി​​​​​യോ​​​​​ടെ പ്ര​​​​​ചാ​​​​​ര​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്നു.

ഇ​​​​​ന്നു വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചു​​​​​വ​​​​​രെ വോ​​​​​ട്ട് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ന്‍ അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് ആ​​​​​ക്‌​​​​ടിം​​​​​ഗ് ചീ​​​​​ഫ് ഇ​​​​​ല​​​​​ക്‌​​​​ഷ​​​​ന്‍ ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ര്‍ രാം ​​​​​പ്ര​​​​​സാ​​​​​ദ് ഭ​​​​​ണ്ഡാ​​​​​രി അ​​​​​റി​​​​​യി​​​​​ച്ചു.

18.9 ദ​​​​​ശ​​​​​ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം വോ​​​​​ട്ട​​​​​ര്‍​മാ​​​​​രാ​​​​​ണ് നേ​​​​​പ്പാ​​​​​ളി​​​​​ലു​​​​​ള്ള​​​​​ത്. ഇ​​​​​ത്ത​​​​​വ​​​​​ണ വോ​​​​​ട്ടിം​​​​​ഗ് ശ​​​​​ത​​​​​മാ​​​​​നം വ​​​​​ര്‍​ധി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​സാ​​​​​ധു​​​​​വാ​​​​​യ വോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ ശ​​​​​ത​​​​​മാ​​​​​ന​​​​​വും കു​​​​​റ​​​​​യു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ക​​​​​ഴി​​​​​ഞ്ഞ സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ല്‍ ന​​​​​ട​​​​​ന്ന ജെ​​​​​ന്‍-​​​​​സി പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റ് പാ​​​​​ര്‍​ട്ടി ഓ​​​​​ഫ് നേ​​​​​പ്പാ​​​​​ള്‍ (യൂണി​​​​​ഫൈ​​​​​ഡ് മാ​​​​​ര്‍​ക്‌​​​​​സി​​​​​സ്റ്റ്-​​​​​ലെ​​​​​നി​​​​​നി​​​​​സ്റ്റ്) ചെ​​​​​യ​​​​​ര്‍​മാ​​​​​നും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ കെ.​​​​​പി. ഒ​​​​​ലി ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ല്‍​നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു.

സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ 12ന് ​​​​​പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് രാ​​​​​മ​​​​​ച​​​​​ന്ദ്ര പൗ​​​​​ഡ​​​​​ല്‍ പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭ പി​​​​​രി​​​​​ച്ചു​​​​​വി​​​​​ടു​​​​​ക​​​​​യും സു​​​​​ശീ​​​​​ല കാ​​​​​ര്‍​ക്കി​​​​​യെ താ​​ത്കാ​​​​​ലി​​​​​ക പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി നി​​​​​യ​​​​​മി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

സി​​​​​പി​​​​​എ​​​​​ന്‍-​​​​​യു​​​​​എം​​​​​എ​​​​​ല്ലി​​​​​ന്‍റെ പ്ര​​​​​ധാ​​​​​നമ​​​​​ന്ത്രിസ്ഥാ​​​​​നാ​​​​​ര്‍​ഥി ഒ​​​​​ലി​​​​​യാ​​​​​ണ്. ഗ​​​​​ഗ​​​​​ന്‍ താ​​​​​പ്പ​​​​​യെ​​​​യാ​​​​ണ് നേ​​​​​പ്പാ​​​​​ളി കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രിസ്ഥാ​​​​​നാ​​​​​ര്‍ഥി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തിക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. 275 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ന​​​​​ട​​​​​ത്തു​​​​​ന്ന തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​പ്പി​​​​​ല്‍ ആ​​​​​റാ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​കം സ്ഥാ​​​​​നാ​​​​​ര്‍​ഥി​​​​​ക​​​​​ളാ​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

Kerala

മ​റ്റ​ത്തൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്ത് ബി​ജെ​പി; മി​നി​മോ​ള്‍ വൈ​സ് പ്ര​സി​ഡ​ന്റ്

തൃ​ശൂ​ര്‍: മ​റ്റ​ത്തൂ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്ത് ബി​ജെ​പി. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​യി​ച്ച മി​നി​മോ​ള്‍ ടീ​ച്ച​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​തി​ര്‍ സ്ഥാ​നാ​ർ​ഥി​ക്കും മി​നി മോ​ള്‍​ക്കും ഒ​രേ വോ​ട്ട് ല​ഭി​ച്ച​തോ​ടെ ന​റു​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബി​ന്ദു​വാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി.

എ​ല്‍​ഡി​എ​ഫ് 10, യു​ഡി​എ​ഫ് എ​ട്ട്, ബി​ജെ​പി നാ​ല്, ര​ണ്ട് വി​മ​ത​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല. ര​ണ്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നും വി​ട്ടു​നി​ന്നു. നൂ​ര്‍​ജ​ഹാ​ന്‍ ന​വാ​സ് ആ​യി​രു​ന്നു നേ​ര​ത്തെ വൈ​സ് പ്ര​സി​ഡ​ന്‍റ്.

Kerala

ക​ര്‍​ഷ​ക​രു​ടെ വോ​ട്ട് ഫി​ക്‌​സ​ഡ് ബാ​ങ്ക് ആ​ണെ​ന്ന് ആരും ക​രു​തേ​ണ്ട: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ വോ​​​​ട്ട് ഫി​​​​ക്‌​​​​സ​​​​ഡ് ബാ​​​​ങ്ക് ഡെപ്പോസിറ്റ് ആ​​​​ണെ​​​​ന്ന് ഒ​​​​രു മു​​​​ന്ന​​​​ണി​​​​യും ക​​​​രു​​​​തേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് ത​​​​ല​​​​ശേ​​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പും ഇ​​​​ന്‍​ഫാം ത​​​​ല​​​​ശേ​​​​രി കാ​​​​ര്‍​ഷി​​​​ക​​​​ജി​​​​ല്ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി.

ഇ​​​​ന്‍​ഫാം ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ക​​​​ത്തീ​​​​ഡ്ര​​​​ല്‍ മ​​​​ഹാ​​​​ജൂ​​​​ബി​​​​ലി ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന ലീ​​​​ഡേ​​​​ഴ്‌​​​​സ് മീ​​​​റ്റി​ (ക​​​​ന​​​​വും നി​​​​ന​​​​വും) ൽ ​​​മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്.

ഏ​​​​തു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വു​​​​മാ​​​​യി​​​​ക്കൊ​​​​ള്ള​​​​ട്ടേ ത​​​ങ്ങ​​​ളു​​​​ടെ പ​​​​ക്ഷ​​​​ത്തു നി​​​​ല്‍​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കൊ​​​​പ്പം നി​​​​ല്‍​ക്കാ​​​​ന്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍ ത​​​​യാ​​​​റാ​​​​ണ്. ജ​​​​യി​​​​ലി​​​​ല്‍ 650 രൂ​​​​പ കൂ​​​​ലി​​​​യു​​​​ണ്ട്. അ​​​​തി​​​​ന്‍റെ പ​​​​കു​​​​തി​​​​പോ​​​​ലും ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നാ​​​​യി ല​​​​ഭി​​​​ക്കാ​​​​ത്ത ക​​​​ര്‍​ഷ​​​​ക​​​​ര്‍ കൃ​​​​ഷി നി​​​​ർ​​​​ത്തി ജ​​​​യി​​​​ലി​​​​ലേ​​​​ക്കു പോ​​​​കാ​​​​ന്‍ പ്ര​​​​ലോ​​​​ഭി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്. രാ​​​​പ​​​​ക​​​​ലി​​​​ല്ലാ​​​​തെ ക​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ന്‍ ഇ​​​​വി​​​​ടെ എ​​​​ങ്ങ​​​​നെ ജീ​​​​വി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​ര്‍​ക്കും അ​​​​റി​​​​യേ​​​​ണ്ട. ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ വാ​​​​യ്പ​​​​ക​​​​ളു​​​​ടെ പ​​​​ലി​​​​ശ​​​​യി​​​​ള​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ച് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ ചി​​​​ന്തി​​​​ക്കു​​​​ന്നി​​​​ല്ല. ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​കൊ​​​​ണ്ട് ന​​​​ടു​​​​വൊ​​​​ടി​​​​യു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ന് സ​​​​ഹാ​​​​യ​​​​ഹ​​​​സ്തം നീ​​​​ട്ടേ​​​​ണ്ട​​​​ത് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ക​​​​ട​​​​മ​​​​യാ​​​​ണ്.

ന​​​​മ്മ​​​​ള്‍ പ​​​​റ​​​​ഞ്ഞ പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​ര്‍ പാ​​​​സാ​​​​ക്കി​​​​യ വ​​​​ന്യ​​​​ജീ​​​​വി​​​​സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി എ​​​​ന്നു​​​​ള്ള​​​​തി​​​​ല്‍ സ​​​​ന്തോ​​​​ഷ​​​​വും ന​​​​ന്ദി​​​​യു​​​​മു​​​​ണ്ട്. റി​​​​സ​​​​ര്‍​വ് ഭൂ​​​​മി ക​​​​ണ്ടി​​​​ട്ടി​​​​ല്ലാ​​​​ത്ത പ​​​​ന്നി​​​​ക​​​​ളെ കാ​​​​ട്ടു​​​​പ​​​​ന്നി എ​​​​ന്നു വി​​​​ളി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. ക​​​​ര്‍​ഷ​​​​ക​​​​ന്‍റെ ഭൂ​​​​മി​​​​യി​​​​ലെ പ​​​​ന്നി​​​​ക​​​​ള്‍ ക​​​​ര്‍​ഷ​​​​ക​​​​ന്‍റേ​​​​താ​​​​ണ്. ജ​​​​ന​​​​സം​​​​ഖ്യ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്ല. ക​​​​ള്ളിം​​​​ഗ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലും വേ​​​​ണം.

റ​​​​ബ​​​​റി​​​​ന്‍റെ താ​​​​ങ്ങു​​​​വി​​​​ല ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു​​​​ള്ള താ​​​​ങ്ങ് മാ​​​​ത്ര​​​​മാ​​​​ണ്. 300 രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ റ​​​​ബ​​​​ര്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍ കൃ​​​​ഷി നി​​​​ര്‍​ത്തേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി പ​​​​റ​​​​ഞ്ഞു.

ഇ​​​​ൻ​​​​ഫാം നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​യ ദൗ​​​​ത്യം:ഡോ. ​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ്

ക​​​​ര്‍​ഷ​​​​ക​​​​രെ ചേ​​​​ര്‍​ത്തു​​​​പി​​​​ടി​​​​ക്കു​​​​ന്ന ഒ​​​​രു സം​​​​ഘ​​​​ട​​​​ന ഇ​​​​ന്‍​ഫാം അ​​​​ല്ലാ​​​​തെ വേ​​​​റെ​​​​യി​​​​ല്ലെ​​​​ന്ന് ചീ​​​​ഫ് വി​​​​പ്പ് ഡോ. ​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ്. ഇ​​​​ൻ​​​​ഫാം ലീ​​​​ഡേ​​​​ഴ്‌​​​​സ് മീ​​​​റ്റ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ക​​​​ര്‍​ഷ​​​​ക​​​​രെ ചേ​​​​ര്‍​ത്തു​​​​നി​​​​ര്‍​ത്തു​​​​ക എ​​​​ന്ന​​​​തു വ​​​​ള​​​​രെ ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​യ ദൗ​​​​ത്യ​​​​മാ​​​​ണ്. ആ ​​​​ദൗ​​​​ത്യ​​​​മാ​​​​ണ് ഇ​​​​ന്‍​ഫാം നി​​​​ര്‍​വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ക​​​​മ്പോ​​​​ള​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ അ​​​​റി​​​​ഞ്ഞ് കൃ​​​​ഷി​​​​യെ ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക​​​​യും ലാ​​​​ഭ​​​​വി​​​​ഹി​​​​തം ല​​​​ഭി​​​​ക്കു​​​​വാ​​​​ന്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് ക​​​​ഴി​​​​യു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ഡോ.​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ് കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

ക​​​​ർ​​​​ഷ​​​​ക​​​​ർ ശ​​​​ക്തി​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യം: മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍

ക​​​​ര്‍​ഷ​​​​ക​​​​രെ പ​​​​ല​​​​ത​​​​ര​​​​ത്തി​​​​ലും ത​​​​മ​​​​സ്‌​​​​ക​​​​രി​​​​ക്കു​​​​ന്ന ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍ ശ​​​​ക്തി​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ച​​​​ട​​​​ങ്ങി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​​ഷ​​​​പ്പും ഇ​​​​ൻ​​​​ഫാം കാ​​​​ര്‍​ഷി​​​​ക​​​​ജി​​​​ല്ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു. ഇ​​​​നി​​​​യും വ​​​​ന​​​​വി​​​​സ്തൃ​​​​തി വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​ന്‍ ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത് വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. നാ​​​​ടി​​​​നെ അ​​​​ന്ന​​​​മൂ​​​​ട്ടി​​​​യ ക​​​​ര്‍​ഷ​​​​ക​​​​രെ കു​​​​ടി​​​​യി​​​​റ​​​​ക്കു​​​​ന്ന​​​​ത് സ​​​​മ​​​​കാ​​​​ലി​​​​ക ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ക​​​​റു​​​​ത്ത അ​​​​ധ്യാ​​​​യ​​​​മാ​​​​യി മാ​​​​റു​​​​ന്നു. ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യും സു​​​​സ്ഥി​​​​തി​​​​യും അ​​​​വ​​​​രു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​മാ​​​​ണ് ഇ​​​​ന്‍​ഫാ​​​​മി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യം.

ക​​​​ര്‍​ഷ​​​​ക​​​​രെ ആ​​​​രു സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്നോ അ​​​​വ​​​​രോ​​​​ടൊ​​​​പ്പം നി​​​​ല്‍​ക്കേ​​​​ണ്ടി​​​​വ​​​​രും. ഇ​​​​ന്‍​ഫാം ഒ​​​​രു വോ​​​​ട്ട് ബാ​​​​ങ്കാ​​​​യി മാ​​​​റു​​​​മെ​​​​ന്ന​​​​തി​​​​ല്‍ സം​​​​ശ​​​​യ​​​​മി​​​​ല്ല. ഉ​​​​പാ​​​​ധി​​​​ര​​​​ഹി​​​​ത പ​​​​ട്ട​​​​യം ന​​​​ല്‍​കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​യാ​​​​റാ​​​​ക​​​​ണം. വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം, വി​​​​ല​​​​ത്ത​​​​ക​​​​ര്‍​ച്ച, റ​​​​ബ​​​​ര്‍ വി​​​​ല​​​​സ്ഥി​​​​ര​​​​ത എ​​​​ന്നി​​​​വ​​​​യി​​​​ലും ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്ന് മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ നി​​​​ന​​​​വു​​​​ക​​​​ൾ ഭ​​​​ര​​​​ണ​​​​നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു​​​​ണ്ടാ​​​​ക​​​​ണം:ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ൽ

ക​​​​ര്‍​ഷ​​​​ക​​​​ന്‍റെ ക​​​​ന​​​​വു​​​​ക​​​​ള്‍​ക്ക് നി​​​​റംപ​​​​ക​​​​രു​​​​ക എ​​​​ന്ന​​​​ത് ഇ​​​​ന്‍​ഫാ​​​​മി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മാ​​​​ണെ​​​​ന്ന് ആ​​​​മു​​​​ഖ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ ഇ​​​​ന്‍​ഫാം ദേ​​​​ശീ​​​​യ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു. അ​​​​തി​​​​നു നി​​​​റംപ​​​​ക​​​​ര​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ ക​​​​ര്‍​ഷ​​​​ക​​​​രെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ നി​​​​ന​​​​വു​​​​ക​​​​ള്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന നേ​​​​താ​​​​ക്ക​​​​ള്‍​ക്കു​​​​ണ്ടാ​​​​ക​​​​ണം. അ​​​​ത് ഒ​​​​ന്നോ ര​​​​ണ്ടോ നേ​​​​താ​​​​ക്ക​​​​ള്‍​ക്കു​​​​ണ്ടാ​​​​യാ​​​​ല്‍ പോ​​​​രെ​​​​ന്നും ദേ​​​​ശീ​​​​യ​​​​ത​​​​ലം മു​​​​ത​​​​ല്‍ താ​​​​ഴെ യൂ​​​​ണി​​​​റ്റു​​​​ത​​​​ലം വ​​​​രെ​​​​യു​​​​ള്ള നേ​​​​താ​​​​ക്ക​​​​ള്‍​ക്ക് ഓ​​​​ര്‍​മ​​​​യു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

ഫ്രാ​​​​ന്‍​സി​​​​സ് ജോ​​​​ര്‍​ജ് എം​​​​പി, ക​​​​ത്തീ​​​​ഡ്ര​​​​ല്‍ വി​​​​കാ​​​​രി റ​​​​വ. ഡോ. ​​​​കു​​​​ര്യ​​​​ന്‍ താ​​​​മ​​​​ര​​​​ശേ​​​​രി, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​എ. ഷെ​​​​മീ​​​​ര്‍, ഇ​​​​ന്‍​ഫാം കേ​​​​ര​​​​ള നോ​​​​ര്‍​ത്തേ​​​​ണ്‍ റീ​​​​ജ​​​​ൺ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ര്‍ ഫാ. ​​​​ജോ പെ​​​​ണ്ണാ​​​​പ​​​​റ​​​​മ്പി​​​​ല്‍, ഇ​​​​ന്‍​ഫാം സം​​​​സ്ഥാ​​​​ന ട്ര​​​​ഷ​​​​റ​​​​ര്‍ തോ​​​​മ​​​​സ് തു​​​​പ്പ​​​​ല​​​​ഞ്ഞി​​​​യി​​​​ല്‍, ഇ​​​​ന്‍​ഫാം മ​​​​ഹി​​​​ളാ​​​​സ​​​​മാ​​​​ജ് സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ഫ. സാ​​​​ലി​​​​ക്കു​​​​ട്ടി തോ​​​​മ​​​​സ് വൈ​​​​ക്കു​​​​ന്നേ​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

National

വോട്ടിംഗ് മെഷീൻ പുറത്ത്, ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ബംഗളൂരു

ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു എരിയ (ജിബിഎ) പരിധിക്കു കീഴിലുള്ള അഞ്ച് നഗരങ്ങളിലെ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി. 88.91 ലക്ഷം വോട്ടർമാർ ഉൾപ്പെടുന്ന വാർഡ് തിരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹം ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ജിബിഎ നിയമപ്രകാരം ബാലറ്റ് പേപ്പറോ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളോ ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനു തടസങ്ങളോ കോടതി നിർദേശങ്ങളോ ഇല്ലാത്തതിനാൽ, ഞങ്ങൾ ബാലറ്റ് പേപ്പറുകളുമായി തന്നെ മുന്നോട്ട് പോകും- അദ്ദേഹം അറിയിച്ചു. ജൂൺ 30ന് മുമ്പുമായി നഗരസഭാ തെരഞ്ഞെടുപ്പുകൾ നടത്താനാണ് തീരുമാനം.

പുതുതായി രൂപീകരിച്ച അഞ്ച് നഗര കോർപറേഷനുകളിലെ (ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു ഈസ്റ്റ്, ബംഗളൂരു വെസ്റ്റ്) 369 വാർഡുകൾ ഉൾപ്പെടുത്തിയതാണ് കരട് വോട്ടർപട്ടിക. കരട് വോട്ടർപട്ടികയിൽ 45,69,193 പുരുഷന്മാരും 43,20,583 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽപ്പെട്ട 1,635 വോട്ടർമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി 2026 ജനുവരി 20 മുതൽ ഫെബ്രുവരി മൂന്നു വരെ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറിയുള്ള പരിശോധന നടത്തുമെന്നും ഈ കാലയളവിൽ വോട്ടർമാർക്കു പരാതികൾ നൽകാനും തിരുത്തലുകൾ വരുത്താനും സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

49,530 വോട്ടർമാരുള്ള ബംഗളൂരു വെസ്റ്റ് നഗര കോർപറേഷനിലെ 23 വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 10,926 പേരുള്ള ബംഗളൂരു ഈസ്റ്റ് നഗര കോർപറേഷനിലെ 16 വാർഡിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 369 വാർഡുകളിലായി മൊത്തം 8,044 പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കും.
വോട്ടിംഗ് മെഷിംഗ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പ്രതിപക്ഷവും മറ്റു കേന്ദ്രങ്ങളും ശക്തമായി ഉയർത്തി ബാലറ്റിലേക്കു തിരികെ പോകണമെന്ന് ആവശ്യപ്പെടുന്നതിനിടയിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ പുതിയ നീക്കം കൗതുകമുണർത്തുകയാണ്.

Kerala

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ: ഒന്നു ചെന്നാൽ മതി എല്ലാ സഹായവും സർക്കാർ നൽ‌കും

തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര സർക്കാരിന്‍റെ അടിയന്തര നടപടി. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്കു യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. രേഖകള്‍ കിട്ടാൻ ഫീസ് ഈടാക്കില്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ജനങ്ങളെ സഹായിക്കാനായി മതിയായ സഹായക കേന്ദ്രങ്ങള്‍ (Help desk) പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനും അടിസ്ഥാന സൗകര്യം ഉറപ്പു വരുത്താനും ജില്ലാ കളക്ടർമാർക്കു ചുമതല നൽകി. ഹിയറിംഗ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്‍റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തണം. പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കാനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്‍ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐടി വകുപ്പിനു നിർദേശം നല്‍കി.

ബിഎൽഒ നിയമനം

ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകംതന്നെ നിയമനം നടത്തണമെന്നും നിർദേശിച്ചു. ഇആർഒ, എഇആർഒ, അഡീഷണൽ എഇആർഒ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്തണം. പകരം ആളെ നിയമിക്കുന്ന മുറയ്ക്കു മാത്രം വിരമിക്കുന്നതിനു മുന്പുള്ള അവധി അനുവദിക്കാൻ ശ്രദ്ധിക്കണം. ഇക്കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പാടില്ല. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്.

പഞ്ചായത്ത് വഴിയും

കരടുപട്ടികയില്‍നിന്നു വിട്ടുപോയ അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാൻ ബോധവത്കരണം നടത്തും. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കു കാലതാമസം നേരിടുകയാണെങ്കില്‍ അതു നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ ഒരു കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്ക് ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചു നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.
അർഹരായ എല്ലാവർക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചത്. വോട്ടർ പട്ടികയിൽനിന്നു വിട്ടുപോയ മുഴുവൻ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു.

Kerala

അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റ് ; റീ ​കൗ​ണ്ടിം​ഗി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞു

കോ​ട്ട​യം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വി​ഷ​നി​ലെ വോ​ട്ടെ​ണ്ണ​ലി​ല്‍ പി​ഴ​വ് സം​ഭ​വി​ച്ച​താ​യി പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​ളി മ​ടു​ക്ക​ക്കു​ഴി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 12 -ാം വാ​ർ​ഡി​ലെ ഒ​ന്നാം ബൂ​ത്തി​ലെ വോ​ട്ട് വീ​ണ്ടും എ​ണ്ണി.

ഇ​തോ‌​ടെ ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് കു​ന്ന​പ്പ​ള്ളി​യു​ടെ ഭൂ​രി​പ​ക്ഷം 135 ആ​യി കു​റ​ഞ്ഞു. പോ​ളിം​ഗ് സ​മ​യ​ത്ത് ബൂ​ത്തി​ലെ ഒ​രു ബാ​ല​റ്റ് മെ​ഷീ​ൻ കേ​ടാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​റ്റൊ​രു മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് വോ​ട്ടിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. എ​ന്നാ​ൽ കൗ​ണ്ടിം​ഗ് സ​മ​യ​ത്ത് ശ്ര​ദ്ധി​ക്കാ​തെ ആ​ദ്യ​ത്തെ മെ​ഷീ​നി​ലെ വോ​ട്ട് മാ​ത്ര​മാ​ണ് എ​ണ്ണി​യ​ത്.

ആ​ദ്യ​ത്തെ ബാ​ല​റ്റ് മെ​ഷീ​നി​ൽ നി​ന്നും ജോ​ളി മ​ടു​ക്ക​ക്കു​ഴി​ക്ക് 115 വോ​ട്ടും തോ​മ​സ് കു​ന്ന​പ്പ​ള്ളി​ക്ക് 53 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ.​വി.​നാ​രാ​യ​ണ​ന് 22 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച ര​ണ്ടാ​മ​ത്തെ മെ​ഷീ​നി​ലെ വോ​ട്ടു​ക​ൾ എ​ണ്ണി​യ​പ്പോ​ൾ ജോ​ളി മ​ടു​ക്ക​ക്കു​ഴി​ക്ക് ആ​കെ 396 വോ​ട്ടും തോ​മ​സ് കു​ന്ന​പ്പ​ള്ളി​ക്ക് 168 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ.​വി.​നാ​രാ​യ​ണ​ന് 47 വോ​ട്ടു​ക​ളും ല​ഭി​ച്ചു.

ഇ​തോ‌​ടെ വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് കു​ന്ന​പ്പ​ള്ളി​ക്ക് ല​ഭി​ച്ച 295 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം 135 ആ​യി കു​റ​ഞ്ഞു. ഇ​തു​പോ​ലെ വെ​ള്ളൂ​ർ, നെ​ടും​കു​ന്നം സെ​ന്‍റ​റു​ക​ളി​ലും റീ ​കൗ​ണ്ടിം​ഗ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജോ​ളി മ​ടു​ക്ക​ക്കു​ഴി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.

 

Kerala

തദ്ദേശാരവം: 'ട്രെ​ൻ​ഡി' ൽ എല്ലാമറിയാം

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ൻ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ഫ​​ലം ജി​​ല്ലാ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഗ്രാ​​മ- ബ്ലോ​​ക്ക്- ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത്, മു​​നി​​സി​​പ്പാ​​ലി​​റ്റി, കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ന്നി​​ങ്ങ​​നെ തി​​രി​​ച്ച് ഒ​​റ്റ നോ​​ട്ട​​ത്തി​​ൽ മ​​ന​​സി​​ലാ​​കു​​ന്ന വി​​ധം ട്രെ​​ൻ​​ഡ് സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​കും.

ഓ​​രോ ബൂ​​ത്തി​​ലെ​​യും സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വോ​​ട്ടുനി​​ല അ​​പ്പോ​​ൾത​​ന്നെ സൈ​​റ്റി​​ൽ അ​​പ്‌ലോ​​ഡ് ചെ​​യ്യും. ഓ​​രോ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ത്തി​​ലെ​​യും ലീ​​ഡ് നി​​ല വാ​​ർ​​ഡ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മ​​ന​​സി​​ലാ​​ക്കാം.

മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കു വോ​​ട്ടെ​​ണ്ണ​​ൽ വി​​വ​​രം ത​​ത്സ​​മ​​യം ല​​ഭ്യ​​മാ​​ക്കാ​​ൻ സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ആ​​സ്ഥാ​​ന​​ത്തും ജി​​ല്ലാ ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ആ​​വ​​ശ്യ​​മാ​​യ ക്ര​​മീ​​ക​​ര​​ണം ഒ​​രു​​ക്കും.

https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എ​​ന്നീ വെ​​ബ് സൈ​​റ്റു​​ക​​ളി​​ൽ ഫ​​ലം ല​​ഭ്യ​​മാ​​ണ്.

Kerala

സ​മ്മ​ദി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ ബാ​ങ്കോ​ക്കി​ൽ നി​ന്നും പ​റ​ന്നെ​ത്തി എം.​എ. യൂ​സ​ഫ​ലി

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ്മ​തി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ ബാ​ങ്കോ​ക്കി​ൽ നി​ന്നും പ​റ​ന്നെ​ത്തി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി. ബാ​ങ്കോ​ക്കി​ലെ ബി​സി​ന​സ് തി​ര​ക്കു​ക​ൾ​ക്കി​ടെ​യി​ൽ നി​ന്നു​മാ​ണ് ജ​ന്മ​നാ​ടാ​യ നാ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​മെ​ത്തി​യ​ത്.

ബാ​ങ്കോ​ക്കി​ൽ ലു​ലു​വി​ന്‍റെ പു​തി​യ ഭ​ക്ഷ്യ​സം​സ്ക​ര​ണ ലോ​ജി​സ്റ്റി​ക്സ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം താ​യ​ലാ​ൻ​ഡ് വാ​ണി​ജ്യ മ​ന്ത്രി നി​ർ​വ​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് യൂ​സ​ഫ​ലി ബാ​ങ്കോ​ക്കി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പ​റ​ന്ന​ത്.

ഉ​ച്ച​യോ​ടെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ എം.​എ. യൂ​സ​ഫ​ലി ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ നാ​ട്ടി​ക​യി​ലെ​ത്തി. നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ ഒ​ന്നാം ബൂ​ത്താ​യ എം​എ​ൽ​പി സ്കൂ​ളി​ൽ വൈ​കി​ട്ടോ​ടെ അ​ദ്ദേ​ഹം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

യൂ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കെ.​എ. ഷൗ​ക്ക​ത്ത​ലി, ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​വി. സെ​ന്തി​ൽ കു​മാ​ർ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​പി. മു​ര​ളി എ​ന്നി​വ​ർ ബൂ​ത്തി​ന് മു​ന്നി​ൽ അ​ദ്ദേ​ഹ​ത്തെ കാ​ത്തു​നി​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി പി​ന്നീ​ട് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ബൂ​ത്തി​ൽ നി​ന്ന് അ​ദ്ദേ​ഹം പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്.

 

 

Kerala

രാ​ഹു​ൽ വോ​ട്ട് ചെ​യ്യു​മെ​ന്ന് സൂ​ച​ന; പ്ര​തി​ഷേ​ധി​ക്കാ​ൻ ബി​ജെ​പി​യും ഡി​വൈ​എ​ഫ്ഐ​യും

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഇ​ന്ന് വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​മെ​ന്ന് സൂ​ച​ന. ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ ഉ​പാ​ധി​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​മെ​ന്ന റി​പ്പോ​ർ‌​ട്ട് വ​ന്ന​ത്.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​ത്തൂ​ര്‍​മേ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലെ ര​ണ്ടാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് രാ​ഹു​ലി​ന് വോ​ട്ട്. രാ​ഹു​ൽ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ 24ാം വാ​ർ​ഡി​ലാ​ണ്. ഈ ​വാ​ർ​ഡി​ൽ രാ​ഹു​ൽ നേ​ര​ത്തെ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

രാ​ഹു​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തും എ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ട്. വൈ​കു​ന്നേ​രം അ​ഞ്ചി​നും ആ​റി​നും ഇ​ട​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ രാ​ഹു​ൽ എ​ത്തു​മെ​ന്നാ​ണ് രാ​ഹു​ലു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

രാ​ഹു​ൽ എ​ത്തി​യാ​ൽ ഡി​വൈ​എ​ഫ്ഐ​യും ബി​ജെ​പി​യും പോ​ളിം​ഗ് ബൂ​ത്തി​ന​രി​കെ പ്ര​തി​ഷേ​ധി​ക്കും. ബൂ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ട്ടു​ണ്ട്.

Kerala

ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്: ബൂ​ത്തു​ക​ളി​ൽ നീ​ണ്ട നി​ര; വോ​ട്ട് ചെ​യ്ത് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. പോ​ളിം​ഗ് ഏ​ഴ് ശ​ത​മാ​നം ക​ട​ന്നു. എ​ട്ട​ര വ​രെ 7.1 % ആ​ണ് പോ​ളിം​ഗ്. ബൂ​ത്തു​ക​ളി​ൽ നീ​ണ്ട നി​ര​യാ​ണു​ള്ള​ത്.

തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 7.48 % പേ​രാ​ണ് ജി​ല്ല​യി​ൽ വോ​ട്ട് ചെ​യ്ത​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് കു​റ​വ് പോ​ളിം​ഗ് (7.07%).

തൃ​ശൂ​ർ(7.24 %), മ​ല​പ്പു​റം (7.28 %), പാ​ല​ക്കാ​ട് (7.26 %), കോ​ഴി​ക്കോ​ട് (7.14 %), കാ​സ​ർ​ഗോ​ഡ് (7.22 %). പ​ല സ്ഥ​ല​ത്തും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചി​ട്ടി​ല്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വോ​ട്ട് ചെ​യ്തു. കു​ടു​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി വോ​ട്ട് ചെ​യ്ത​ത്. പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​ൽ‌​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​വാ​ദം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ഒ​ളി​വി​ൽനി​ന്ന് പു​റ​ത്തേ​യ്ക്ക്‍? വ്യാ​ഴാ​ഴ്ച രാ​ഹു​ൽ വോ​ട്ട് ചെ​യ്യു​മെ​ന്ന് സൂ​ച​ന

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​മെ​ന്ന് സൂ​ച​ന. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​ത്തൂ​ര്‍​മേ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലാ​ണ് രാ​ഹു​ലി​ന് വോ​ട്ട്. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലെ ര​ണ്ടാം ബൂ​ത്ത് ന​മ്പ​റി​ലാ​ണ് വോ​ട്ട്. രാ​ഹു​ൽ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ ബൂ​ത്തി​ൽ ത​ന്നെ​യാ​ണ് രാ​ഹു​ലി​ന് വോ​ട്ട്. ന​ഗ​ര​സ​ഭ​യി​ലെ 24ാം വാ​ര്‍​ഡി​ലാ​ണ് രാ​ഹു​ലി​ന് വോ​ട്ടു​ള്ള​ത്.

ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ ഒ​ളി​വുജീ​വി​തം അ​വ​സാ​നി​പ്പി​ച്ചേ​ക്കും എ​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഉ​പോ​ധി​ക​ളോ​ടെ​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും രാ​വി​ലെ 10നും 11​നും ഇ​ട​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു മു​ന്നി​ൽ എ​ത്തി ഒ​പ്പി​ട​ണം. രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​പാ​ധി​ക​ള്‍.

അ​തേ​സ​മ​യം, രാ​ഹു​ലി​നെ​തി​രെ പോ​ലീ​സ് കൂ​ടു​ത​ൽ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ട്ടു​ത്തു​ക, ത​ട​ഞ്ഞു​വ​യ്ക്കു​ക, അ​തി​ക്ര​മി​ച്ചു ക​യ​റു​ക എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

23കാ​രി കെ​പി​സി​സി അ​ധ്യ​ക്ഷ​നു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​രാ​തി പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി, കൂ​ട്ടി​കൊ​ണ്ടു​പോ​യി ഔ​ട്ട് ഹൗ​സി​ൽ വ​ച്ച് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. രാ​ഹു​ലി​നെ​തി​രാ​യ ആ​ദ്യ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി​യി​രു​ന്നു. ആ​ദ്യ കേ​സി​ൽ തി​ങ്ക​ളാ​ഴ്ച വ​രെ ഹൈ​ക്കോ​ട​തി അ​റ​സ്റ്റ് ത​ട​ഞ്ഞി​ട്ടു​ണ്ട്.

ഇതോടെയാണ് ഒളിവുജീവിതം അവ​സാ​നി​പ്പി​ച്ചേ​ക്കും എ​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Latest News

Corehub Up