x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്


Published: March 15, 2026 06:55 PM IST | Updated: March 15, 2026 06:55 PM IST

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ൽ 2021നേ​ക്കാ​ൾ ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 13 സീ​റ്റും എ​ൽ​ഡി​എ​ഫ് നേ​ടു​മെ​ന്നും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. എം​എ​ൽ​എ എ​ന്ന രീ​തി​യി​ൽ ന​ട​ത്തി​യ​ത് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ്. അ​ത് ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ക്കു​ന്ന​ത് ഗ്ലാ​മ​ർ പോ​രാ​ട്ട​മെ​ന്നും റി​യാ​സ് പ​റ​ഞ്ഞു. ജി​ല്ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തി​നാ​ണ്. കേ​ര​ള​ത്തി​നൊ​പ്പം അ​സ​മും പു​തു​ച്ചേ​രി​യും ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തും. അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ഴി​കെ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം സി​പി​എം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

Tags : Win higher majority vote Minister Muhammad Riyas election

Recent News

Corehub Up