x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെട്ടിയിലായി വോട്ട്; കൂട്ടിയും കിഴിച്ചും മുന്നണികൾ


Published: April 9, 2026 06:59 PM IST | Updated: April 9, 2026 07:57 PM IST

തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്ക് കേരളം വിധിയെഴുതി. 70 ശതമാനം പോളിംഗാണ് വൈകുന്നേരം അഞ്ച് വരെ രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ പോളിംഗ് ശതമാനത്തിന്‍റെ കണക്കുകൾ പുറത്തുവന്നിട്ടില്ല.

പോളിംഗ് ശതമാനം 90 കടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തൽ. ഇതോടെ കേരളം റിക്കാർഡ് പോളിംഗ് രേഖപ്പെടുത്തുമോ എന്ന ആകാംക്ഷയിലാണ് മുന്നണികൾ.

പോളിംഗ് ശതമാനം കൂടിയതോടെ മുന്നണികൾ തങ്ങളുടെ സ്ഥാനാർഥിക്ക് എത്ര വോട്ട് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്. മേയ് നാലിന് ഫലം പ്രഖ്യാപിക്കുന്നതുവരെ മുന്നണികൾ ഈ കണക്കുകൾ കൂട്ടിയും കിഴിച്ചും പരിശോധിക്കും.

വോട്ടിംഗ് ശതമാനത്തിലെ വർധനവ് വലിയ അട്ടിമറികൾക്ക് ഇടയാക്കുമോ എന്ന് അറിയാൻ ഇനി 25 ദിവസങ്ങൾ കാത്തിരിക്കണം. 2021 ൽ 79.1 ശതമാനമായിരുന്നു പോളിംഗ്.

Tags : Vote box election

Recent News

Corehub Up