Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Box

Sunday Feature

എ​ന്തു കൊ​ടു​ത്ത​യ​യ്ക്കും ടി​ഫി​ൻ ബോ​ക്സി​ൽ ?...

കു​ട്ടി​ക്കു​റു​മ്പ​ന്മാ​രും കു​റു​ന്പി​ക​ളും വീ​ണ്ടും സ്കൂ​ളി​ലേ​ക്ക്. പു​തി​യ ബാ​ഗും ഉ​ടു​പ്പും ടി​ഫി​ൻ ബോ​ക്സു​മെ​ല്ലാം കൗ​തു​ക​മാ​ണെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ൾ​ക്കു ടെ​ൻ​ഷ​ൻ സ​മ്മാ​നി​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്- ഈ ​ടി​ഫി​ൻ ബോ​ക്സി​ൽ കൊ​ടു​ത്ത​യ​യ്ക്കു​ന്ന​തൊ​ന്നും മി​ക്ക​പ്പോ​ഴും മു​ഴു​വ​ൻ ക​ഴി​ക്കി​ല്ല. കൊ​ണ്ടു​പോ​യ​പോ​ലെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന മി​ടു​ക്ക​ന്മാ​രു​മു​ണ്ട്. കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ശീ​ല​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​ന്നു​ക​ഴി​ഞ്ഞു. ചോ​റും ക​റി​യു​മൊ​ന്നും പൊ​തു​വേ ഇ​ഷ്ട​മ​ല്ല അ​വ​ർ​ക്ക്. സ്കൂ​ളി​ലേ​ക്കു കൊ​ടു​ത്ത​യ​ച്ചാ​ൽ ക​ഴി​ക്കു​മെ​ന്നു​റ​പ്പു​ള്ള ഏ​താ​നും വി​ഭ​വ​ങ്ങ​ൾ നോ​ക്കാം...

1. പാ​ല​ക് പ​റാ​ത്ത 

ചേ​രു​വ​ക​ൾ: ഗോ​ത​ന്പു​പൊ​ടി- ര​ണ്ടു ക​പ്പ്, പാ​ല​ക് ചീ​ര- 200 ഗ്രാം, ​പ​ച്ച​മു​ള​ക് ചെ​റു​താ​യി അ​രി​ഞ്ഞ​ത്- ര​ണ്ടെ​ണ്ണം, ഓ​മം- കാ​ൽ ടീ​സ്പൂ​ണ്‍, നെ​യ്യ്- ര​ണ്ടു ടീ​സ്പൂ​ണ്‍ (കു​ഴ​യ്ക്കാ​ൻ), എ​ണ്ണ- നാ​ലു ടീ​സ്പൂ​ണ്‍ (പ​റാ​ത്ത ത​യാ​റാ​ക്കാ​ൻ), ഉ​പ്പ്- പാ​ക​ത്തി​ന്.

ത​യാ​റാ​ക്കു​ന്ന വി​ധം:
പാ​ല​ക് ചീ​ര വൃ​ത്തി​യാ​യി ക​ഴു​കു​ക. വെ​ള്ളം തോ​രാ​നാ​യി വ​യ്ക്കു​ക. തി​ള​ച്ച വെ​ള്ള​ത്തി​ൽ പാ​ല​ക് ചീ​ര ഇ​ട്ട് ആ​റു മി​നി​റ്റോ​ളം വാ​ട്ടി അ​രി​ച്ചു വ​യ്ക്കു​ക. ഇ​ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ര​യ്ക്കു​ക.
ഒ​രു വ​ലി​യ ബൗ​ളി​ൽ ഗോ​ത​ന്പു​പൊ​ടി, ഉ​പ്പ്, ഓ​മം, പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത് എ​ന്നി​വ എ​ടു​ത്ത് ര​ണ്ടു ടീ​സ്പൂ​ണ്‍ നെ​യ്യൊ​ഴി​ച്ച് ആ​വ​ശ്യ​ത്തി​നു വെ​ള്ള​വും ചേ​ർ​ത്ത് കു​ഴ​ച്ച് മ​യ​മു​ള്ള മാ​വ് ത​യാ​റാ​ക്കു​ക. ഇ​ട​ത്ത​രം വ​ലി​പ്പ​മു​ള്ള ഉ​രു​ള​ക​ളാ​യി മാ​റ്റു​ക. ഇ​വ ചെ​റു വൃ​ത്ത​ങ്ങ​ളാ​യി പ​ര​ത്തി വ​യ്ക്കു​ക. മീ​തേ അ​ല്പം എ​ണ്ണ ത​ട​വു​ക. ര​ണ്ടു വ​ശ​ങ്ങ​ൾ മ​ധ്യ​ത്തേ​ക്കു മ​ട​ക്കി​വ​യ്ക്കു​ക. മ​ട​ക്കി​യ വ​ശ​ങ്ങ​ൾ​ക്കു മീ​തേ എ​ണ്ണ പു​ര​ട്ടു​ക. ഇ​നി മ​റ്റേ വ​ശം മ​ട​ക്കു​ക. ഇ​പ്പോ​ൾ സ​മ​ച​തു​രാ​കൃ​തി​യി​ലാ​കും. ഇ​നി പ​ര​ത്തി ഇ​ട​ത്ത​രം വ​ലി​പ്പ​മു​ള്ള പ​റാ​ത്ത​ക​ൾ ത​യാ​റാ​ക്കു​ക.

ച​പ്പാ​ത്തി​ക്ക​ല്ല് ചൂ​ടാ​ക്കി, എ​ണ്ണ ത​ട​വി പ​റാ​ത്ത​യി​ടു​ക. മീ​തേ​യും എ​ണ്ണ തേ​ക്കു​ക. ച​ട്ടു​കം​കൊ​ണ്ട് ഒ​ന്ന​മ​ർ​ത്തി മ​റി​ച്ചി​ടു​ക. അ​വി​ടെ​യും എ​ണ്ണ തേ​ക്കു​ക. ബ്രൗ​ണ്‍ നി​റ​മാ​ക്കി കോ​രു​ക. അ​ധി​ക​മു​ള്ള എ​ണ്ണ പേ​പ്പ​ർ ട​വ​ൽ​കൊ​ണ്ട് ചെ​റു​താ​യൊ​ന്ന​മ​ർ​ത്തി​യാ​ൽ മാ​റ്റാ​വു​ന്ന​താ​ണ്. മീ​തേ സ​വാ​ള​യും ത​ക്കാ​ളി​യും വ​ട്ട​ത്തി​ല​രി​ഞ്ഞ് ഉ​പ്പു വി​ത​റി​യ​തു​വ​ച്ച് ടി​ഫി​ൻ ബോ​ക്സി​ൽ​വ​ച്ച് കൊ​ടു​ത്ത​യ​യ്ക്കു​ക. നി​റ​മു​ള്ള ഭ​ക്ഷ​ണം ആ​രോ​ഗ്യ​പ്ര​ദ​മാ​ണ്.

2. സ്വീ​റ്റ് ആ​ൻ​ഡ് സ​വ​ർ ദോ​ശ 

ചേ​രു​വ​ക​ൾ: ദോ​ശ​മാ​വ്- മൂ​ന്നു ക​പ്പ്, കാ​പ്സി​ക്കം- ചെ​റു​താ​യ​രി​ഞ്ഞ​ത്, ഒ​രു ക​പ്പി​ന്‍റെ മൂ​ന്നി​ലൊ​ന്നു ഭാ​ഗം, സ​വാ​ള- ചെ​റു​താ​യ​രി​ഞ്ഞ​ത്, ക​പ്പി​ന്‍റെ മൂ​ന്നി​ലൊ​ന്ന്, കാ​ര​റ്റ്- ചെ​റു​താ​യ​രി​ഞ്ഞ​ത്, അ​ര ക​പ്പ്, കാ​ബേ​ജ്- ചെ​റു​താ​യ​രി​ഞ്ഞ​ത്, അ​ര ക​പ്പ്, ത​ക്കാ​ളി- ചെ​റു​താ​യ​രി​ഞ്ഞ​ത്, മു​ക്കാ​ൽ ക​പ്പ്, മ​ല്ലി​യി​ല- ചെ​റു​താ​യ​രി​ഞ്ഞ​ത്, ഒ​ന്ന​ര ക​പ്പ്, ടൊ​മാ​റ്റോ കെ​ച്ച​പ്പ്- കാ​ൽ ക​പ്പ്, ഉ​പ്പ്- അ​ല്പം, ഷെ​ഷു​വ​ൻ സോ​സ്- കാ​ൽ ക​പ്പ്, ഗ​രം മ​സാ​ല പൗ​ഡ​ർ- നാ​ലു ടീ​സ്പൂ​ണ്‍, ബ​ട്ട​ർ, എ​ണ്ണ, ചീ​സ്- ആ​വ​ശ്യ​ത്തി​ന്.

ത​യാ​റാ​ക്കു​ന്ന​വി​ധം:
പ​ച്ച​ക്ക​റി​ക​ൾ അ​രി​ഞ്ഞ​ത് എ​ടു​ത്തു​വ​യ്ക്കു​ക. ദോ​ശ​ക്ക​ല്ല് ചൂ​ടാ​ക്കി എ​ണ്ണ തേ​ക്കു​ക. ചെ​റു തീ​യി​ൽ വ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ഒ​രു ത​വി മാ​വ് ക​ല്ലി​ൽ ഒ​ഴി​ച്ച് വൃ​ത്താ​കൃ​തി​യി​ൽ വ്യാ​പി​പ്പി​ക്കു​ക. മു​ക​ൾ​വ​ശം വെ​ന്തു എ​ന്നു​റ​പ്പാ​യാ​ൽ കാ​ബേ​ജ്, കാ​പ്സി​ക്കം, കാ​ര​റ്റ്, സ​വാ​ള, ത​ക്കാ​ളി, മ​ല്ലി​യി​ല എ​ന്നി​വ​യി​ൽ​നി​ന്ന് ഓ​രോ ടേ​ബി​ൾ സ്പൂ​ണ്‍ വീ​തം ഒ​രു ബൗ​ളി​ൽ എ​ടു​ത്ത് ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍ ബ​ട്ട​ർ മീ​തേ ഒ​ഴി​ക്കു​ക. അ​ര ടേ​ബി​ൾ സ്പൂ​ണ്‍ ഷെ​ഷു​വ​ൻ സോ​സ്, അ​ര ടേ​ബി​ൾ സ്പൂ​ണ്‍ ടൊ​മാ​റ്റോ കെ​ച്ച​പ്പ് എ​ന്നി​വ ഒ​ഴി​ക്കു​ക. കാ​ൽ ടീ​സ്പൂ​ണ്‍ ഗ​രം​മ​സാ​ല​പ്പൊ​ടി വി​ത​റാം. ഇ​വ​യെ​ല്ലാം കൂ​ടി ന​ന്നാ​യി ഉ​ട​യ്ക്കു​ക. ഈ ​കൂ​ട്ട് ദോ​ശ​യ്ക്കു മ​ധ്യ​ത്തി​ലാ​യി വി​ള​ന്പി വ്യാ​പി​പ്പി​ക്കു​ക. ഇ​ത് അ​ട​ച്ച് അ​ര​മി​നി​റ്റ് വ​യ്ക്കു​ക. ചെ​റു​തീ​യി​ൽ വ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ഇ​നി തു​റ​ന്ന് ഈ ​കൂ​ട്ട് ദോ​ശ​യി​ൽ ആ​ക​മാ​നം വ്യാ​പി​പ്പി​ക്കു​ക.

ദോ​ശ​ക്ക​ല്ലി​ൽ വ​ച്ചു​ത​ന്നെ ദോ​ശ നാ​ലു സ​മ​ഭാ​ഗ​ങ്ങ​ളാ​യി മു​റി​ക്കു​ക. ഇ​ത് സ്റ്റീ​ൽ പ്ലേ​റ്റു​ക​ളി​ലേ​ക്കു മാ​റ്റു​ക. ചീ​സ് ഗ്രേ​റ്റ് ചെ​യ്ത് മ​ല്ലി​യി​ല ഓ​രോ ദോ​ശ​ത്തു​ണ്ടു​ക​ൾ​ക്കും മീ​തേ ഇ​ടു​ക. ഇ​നി ഓ​രോ​ന്നും ഓ​രോ റോ​ൾ ആ​ക്കു​ക.
കു​റി​പ്പ്: പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നു ഗു​ണ​മാ​ണ്. സോ​സു​ക​ളി​ൽ ഉ​പ്പ് അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ വ​ള​രെ കു​റ​ച്ചേ ചേ​ർ​ക്കാ​വൂ.

3. കാ​ര​റ്റ് ഊത്ത​പ്പം 

ചേ​രു​വ​ക​ൾ: ദോ​ശ​മാ​വ്- ഒ​രു ബൗ​ൾ, കാ​ര​റ്റ്- ഒ​രെ​ണ്ണം, ഗ്രേ​റ്റ് ചെ​യ്ത​ത്, പ​ച്ച​മു​ള​ക്- ഒ​ന്ന്, ചെ​റു​താ​യി അ​രി​ഞ്ഞ​ത്, ക​റി​വേ​പ്പി​ല- ഒ​രു ത​ണ്ട്, ചെ​റു​താ​യി അ​രി​ഞ്ഞ​ത്, ഉ​ള്ളി- നാ​ലെ​ണ്ണം, ചെ​റു​താ​യി അ​രി​ഞ്ഞ​ത്, എ​ണ്ണ- ആ​വ​ശ്യ​ത്തി​ന്, ഉ​പ്പ്- പാ​ക​ത്തി​ന്.
മീ​തേ വി​ത​റാ​ൻ: പ​ച്ച​മു​ള​ക്- ഒ​രെ​ണ്ണം, വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത്, ക​റി​വേ​പ്പി​ല- ഒ​രു ത​ണ്ട്, ഉ​തി​ർ​ത്ത​ത്.

ത​യാ​റാ​ക്കു​ന്ന​വി​ധം:
ദോ​ശ​മാ​വ് ഒ​രു ബൗ​ളി​ൽ എ​ടു​ക്കു​ക. ഇ​തി​ൽ കാ​ര​റ്റ് ഗ്രേ​റ്റ് ചെ​യ്ത​ത്, പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത്, ക​റി​വേ​പ്പി​ല, ഉ​ള്ളി അ​രി​ഞ്ഞ​ത്, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ഇ​ള​ക്കു​ക.
ദോ​ശ​ക്ക​ല്ല് ചൂ​ടാ​ക്കി എ​ണ്ണ തേ​ച്ച് മാ​വ് ചെ​റു​വൃ​ത്ത​മാ​യി ഒ​ഴി​ക്കു​ക. മീ​തേ പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​തും ക​റി​വേ​പ്പി​ല ഉ​തി​ർ​ത്ത​തും വി​ത​റു​ക. ചു​റ്റി​നും എ​ണ്ണ​യൊ​ഴി​ച്ച് അ​ട​ച്ച് അ​ല്പ​നേ​രം വ​യ്ക്കു​ക. ഇ​നി തു​റ​ന്ന് ഊ​ത്ത​പ്പം മ​റി​ച്ചി​ടു​ക.
കു​റി​പ്പ്: കു​ട്ടി​ക​ൾ​ക്കാ​യ​തി​നാ​ൽ എ​ണ്ണ​യു​ടെ സ്ഥാ​ന​ത്ത് നെ​യ്യു ചേ​ർ​ക്കു​ന്ന​തു ന​ല്ല​താ​ണ്.

4. ഡ്രൈ​ഫ്രൂ​ട്സ് കൊ​ഴു​ക്ക​ട്ട 

ചേ​രു​വ​ക​ൾ: പ​ച്ച​രി- അ​ര ക​പ്പ്, എ​ണ്ണ- ഒ​രു ടീ​സ്പൂ​ണ്‍, ഈ​ന്ത​പ്പ​ഴം- 10 എ​ണ്ണം, ഏ​ല​യ്ക്കാ​പ്പൊ​ടി- കാ​ൽ ടീ​സ്പൂ​ണ്‍, ബ​ദാം പൊ​ടി​ച്ച​ത്- കാ​ൽ ക​പ്പ്, വാ​ൽ​ന​ട്ട്- ര​ണ്ടെ​ണ്ണം, പൊ​ടി​ച്ച​ത്, നെ​യ്യ്- ഒ​രു ടീ​സ്പൂ​ണ്‍, ഉ​പ്പ്- ഒ​രു നു​ള്ള്, ജീ​ര​കം- ഒ​രു നു​ള്ള്.

ത​യാ​റാ​ക്കു​ന്ന​വി​ധം:
പ​ച്ച​രി ന​ന്നാ​യി കു​തി​ർ​ത്ത് അ​രി​ച്ചു​വാ​രു​ക. ഒ​രു​ക​പ്പ് വെ​ള്ളം ചേ​ർ​ത്ത് ന​ന്നാ​യി അ​ര​യ്ക്കു​ക. ഒ​രു നോ​ണ്‍​സ്റ്റി​ക് പാ​ൻ അ​ടു​പ്പ​ത്തു​വ​ച്ച് ഒ​രു ടീ​സ്പൂ​ണ്‍ എ​ണ്ണ ഒ​ഴി​ച്ച് മാ​വും ഒ​ഴി​ച്ച് തു​ട​രെ ഇ​ള​ക്കു​ക. മാ​വ് കൈ​യി​ൽ ഒ​ട്ടി​പ്പി​ടി​ക്കാ​ത്ത പ​രു​വ​മാ​യാ​ൽ വാ​ങ്ങു​ക. ഒ​രു നു​ള്ള് ജീ​ര​കം ചേ​ർ​ത്ത് ഇ​ള​ക്കു​ക. ന​ന്നാ​യി കു​ഴ​ച്ചു​വ​യ്ക്കു​ക. ഒ​രു പേ​പ്പ​ർ ട​വ​ൽ​കൊ​ണ്ട് മൂ​ടി​വ​യ്ക്കു​ക. ഈ​ന്ത​പ്പ​ഴം ആ​വി​യി​ൽ വേ​വി​ച്ച് മ​യ​മാ​ക്കു​ക. കു​രു നീ​ക്കി ന​ന്നാ​യി അ​ര​യ്ക്കു​ക. ഇ​തി​ൽ ഏ​ല​യ്ക്കാ​പ്പൊ​ടി, ബ​ദാം​പൊ​ടി, വാ​ൽ​ന​ട്ട് പൊ​ടി​ച്ച​ത്, ഒ​രു ടീ​സ്പൂ​ണ്‍ നെ​യ്യ് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. സ്റ്റ​ഫിം​ഗ് ത​യാ​ർ. കൈ​യി​ൽ അ​ല്പം എ​ണ്ണ ത​ട​വി അ​രി​മാ​വ് കു​റ​ച്ചെ​ടു​ത്ത് ഉ​രു​ള​യാ​ക്കി കൈ​വെ​ള്ള​യി​ൽ​വ​ച്ച് അ​ല്പ​മൊ​ന്നു പ​ര​ത്തു​ക. ഇ​തി​ന്‍റെ ന​ടു​വി​ലാ​യി സ്റ്റ​ഫിം​ഗ് കു​റ​ച്ചു​വ​ച്ച് വീ​ണ്ടും ഉ​രു​ള​യാ​ക്കി ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ക്കു​ക.
കു​റി​പ്പ്: ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ക്കു​ന്ന ആ​ഹാ​രം ആ​രോ​ഗ്യ​ത്തി​നു യോ​ജി​ച്ച​താ​ണ്. കു​ട്ടി​ക​ൾ ആ​രോ​ഗ്യ​ത്തോ​ടെ വ​ള​ർ​ന്നു പ​ഠി​ക്ക​ട്ടെ.

Latest News

Corehub Up