സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴുമുതലാണ് വോട്ടിംഗ് തുടങ്ങിയത്. നടൻ മോഹൻലാലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ എത്തി. വോട്ടിംഗ് ആരംഭിക്കുന്നതിന് മുൻപേ തന്നെ താരം മുടവൻമുകളിലെ സ്കൂളിലെത്തി. രാവിലെ 6.30 കഴിഞ്ഞതോടെ തന്നെ താരം ക്യൂവിൽ എത്തി.
ഏകദേശം 7.30ടെയാണ് താരം വോട്ട് ചെയ്ത് പുറത്തിറങ്ങിയത്. മോഹൻലാൽ എത്തിയതോടെ വോട്ട് ചെയ്യാൻ എത്തിയവർക്കും ആവേശമായി. എല്ലാവരും താരത്തിന്റെ ചിത്രങ്ങൾ പകർത്താനും ശ്രമിക്കുന്നുണ്ടായിരുന്നു.
‘‘ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക’’സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മോഹൻലാൽ കുറിച്ചു.
30,471 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. 883 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായാണ് ജനങ്ങളുടെ വിധിയെഴുത്ത്.
Tags : Mohanlal vote election assembly election